ചര്‍ച്ച് ഓഫ് ഗോഡ് ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 23 മുതല്‍

ചര്‍ച്ച് ഓഫ് ഗോഡ് ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 23 മുതല്‍ മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 23 മുതല്‍ 29 വരെ തിരുവല്ല ചര്‍ച്ച് ഓഫ് ഗോഡ് സ്റ്റേഡിയത്തില്‍ നടക്കും. പാസ്റ്റര്‍ പി.ജി. മാത്യൂസിന്റെ അദ്ധ്യക്ഷതയില്‍ ഓവര്‍സീയര്‍ പാസ്റ്റര്‍ സി.സി. തോമസ് ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലും വിദേശത്തും ഉള്ള ദൈവദാസന്മാര്‍ പ്രസംഗിക്കും. കാത്തിരിപ്പുയോഗം, ബൈബിള്‍ ക്ലാസ്സ്, യുവജന സമ്മേളനം, സഹോദരീ സമ്മേളനം, സണ്ടേസ്കൂള്‍ ‍, മിഷണറി സമ്മേളനം, വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുടെ സമ്മേളനം […]

Continue Reading

റ്റിപിഎം അന്തര്‍ദ്ദേശീയ യുവജന ക്യാമ്പ് നവംബര്‍ 24 മുതല്‍

റ്റിപിഎം അന്തര്‍ദ്ദേശീയ യുവജന ക്യാമ്പ് നവംബര്‍ 24 മുതല്‍ ചെന്നൈ: ദി പെന്തക്കോസ്തു മിഷന്‍ സഭയുടെ അന്തര്‍ദ്ദേശീയ യുവജന ക്യാമ്പ് നവംബര്‍ 24-27 വരെ ചെന്നൈ ഇരുമ്പല്ലിയൂര്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. സിലോണ്‍ ‍, മലേഷ്യ, ആസ്ട്രേലിയ, അമേരിക്ക, ദുബായ് തുടങ്ങിയ വിദേശ രാജ്യങ്ങളില്‍നിന്നും, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള 25,000-ത്തില്‍പ്പരം യുവതി യുവാക്കള്‍ പങ്കെടുക്കും. “പൂര്‍ണ്ണ തൃപ്തിയുള്ള ജീവിതം” എന്നതാണു ചിന്താവിഷയം. സബ് ജൂനിയര്‍ ‍, ജൂനിയര്‍ ‍, സീനിയര്‍ ‍, സൂപ്പര്‍ സീനിയര്‍ എന്നീ ഗ്രൂപ്പുകളിലായി […]

Continue Reading

തിമഥി ഇന്‍സ്റ്റിറ്റ്യൂട്ട് ബൈബിള്‍ ക്വിസ്

തിമഥി ഇന്‍സ്റ്റിറ്റ്യൂട്ട് ബൈബിള്‍ ക്വിസ് നെയ്യാറ്റിന്‍കര: തിമഥി ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം ചാപ്റ്റര്‍ ബൈബിള്‍ ക്വിസ് ഡിസംബര്‍ 18-നു മൂന്നിനു കൊറ്റാമം ഹോളി ഫെലോഷിപ്പ് ചര്‍ച്ചില്‍ നടക്കും. യെശയ്യാവ്, യിരെമ്യാവ്, വിലാപങ്ങള്‍ ‍, അപ്പോസ്തോല പ്രവൃത്തികള്‍ ‍, റോമര്‍ എന്നീ പുസ്തകങ്ങളില്‍നിന്നുമാണ് ചോദ്യങ്ങള്‍ ‍. ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ക്കു ക്യാഷ് അവാര്‍ഡു നല്‍കും.

Continue Reading

ബഥേല്‍ ഗോസ്പല്‍ അസംബ്ലി ജനറല്‍ കണ്‍വന്‍ഷന്‍

ബഥേല്‍ ഗോസ്പല്‍ അസംബ്ലി ജനറല്‍ കണ്‍വന്‍ഷന്‍ പത്തനാപുരം: ബഥേല്‍ ഗോസ്പല്‍ അസംബ്ലി 27 -മത് ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 12 മുതല്‍ 15 വരെ പത്തനാപുരം ബഥേല്‍ കണ്‍വന്‍ഷന്‍ ഗ്രൗണ്ടില്‍ നടക്കും. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ആയിരങ്ങള്‍ പങ്കെടുക്കുന്ന പത്തനാപുരത്തെ ഏറ്റവുംവലിയ ആത്മീയ സംഗമത്തിന്വേണ്ടി ക്രമീകരണങ്ങള്‍ ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ എം.ഒ.അനിയന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു. സഭാ ഓവര്‍സിയര്‍ പാസ്റ്റര്‍ ജോയി പി.ഉമ്മന്‍ ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളില്‍ പാസ്റ്റര്‍മാരായ സാം ജോര്‍ജ്, മോനിസ് ജോര്‍ജ്, ബി.വര്‍ഗീസ്, […]

Continue Reading

അന്തര്‍ദ്ദേശീയ ക്രസ്ത്യന്‍ എക്സപോ നവംബര്‍ 8 ന് ആരംഭിച്ചു

അന്തര്‍ദ്ദേശീയ ക്രസ്ത്യന്‍ എക്സപോ നവംബര്‍ 8 ന് ആരംഭിച്ചു ന്യൂഡെല്‍ഹി: നാഷണല്‍ വൈ.എം.സി.എ ഹാളില്‍ അന്തര്‍ദേശീയ ക്രിസ്ത്യന്‍ എക്സ്പോ ആരംഭിച്ചു. രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ.പി.ജെ.കുര്യന്‍ എക്സ്പോ ഉദ്ഘാടനം ചെയ്തു. ക്രിസ്ത്യന്‍ ബുക്ക് സെല്ലേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് കര്‍ട്ടിസ് ജി.റിസ്കി മുഖ്യാതിഥിയായിരുന്നു. ക്രിസ്ത്യന്‍ എക്സ്പോ ചെയര്‍മാന്‍ ഡോ.സി.വി.വടവന അദ്ധ്യക്ഷത വഹിച്ചു. വൈ.എം.സി.എ.ജനറല്‍ സെക്രട്ടറി ശ്രീ. മണികുമാര്‍ ആര്‍ ‍.പി, ബിഷപ്പ് എസ്.സി. മണ്ഡല്‍ ‍, ഡോ.വര്‍ഗീസ് തോമസ്, അച്ചന്‍കുഞ്ഞ് ഇലന്തൂര്‍ ‍, ഡോ.ആര്‍ ‍. ഏബ്രഹാം, റവ.സി.പി.മോനായി എന്നിവര്‍ […]

Continue Reading

ഇന്തോനേഷ്യയില്‍ ചര്‍ച്ചിനു നേരെ ബോംബെറിഞ്ഞു. പിഞ്ചു കുഞ്ഞു മരിച്ചു

ഇന്തോനേഷ്യയില്‍ ചര്‍ച്ചിനു നേരെ ബോംബെറിഞ്ഞു. പിഞ്ചു കുഞ്ഞു മരിച്ചു സമാരിണ്ട: ഇന്തോനേഷ്യയില്‍ ചര്‍ച്ച് ഹാളിനു നേരെ തീവ്രവാദി കൈബോംബെറിഞ്ഞു. ആക്രമണത്തില്‍ പിഞ്ചു കുഞ്ഞു മരിക്കുകയും മൂന്നു കുട്ടികള്‍ക്കു ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. ഇന്തോനേഷ്യയിലെ കിഴക്കന്‍ കളിമണ്ടന്‍ പ്രവിശ്യയിലെ സമാരിണ്ടയിലെ ഒയിക്കുമെനി ചര്‍ച്ചിനു നേരെയാണ് ഇസ്ലാമിക തീവ്രവാദി ബോംബെറിഞ്ഞത്. ചര്‍ച്ചിനു മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞുങ്ങളാണ് ആക്രമണത്തിനിരകളായത്. ആദി ഇന്റാന്‍ മാര്‍ബന്‍ എന്ന രണ്ടു വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. കുഞ്ഞിന്റെ ശരീരമാസകലം പൊള്ളലേറ്റിരുന്നു. പരിക്കേറ്റ കുട്ടികളും രണ്ടു മൂന്നും വയസ്സുള്ളവരാണ്. ജുഹാണ്ട […]

Continue Reading

ട്രമ്പിന്റെ ഐതിഹാസിക വിജയം; പ്രതിക്ഷയോടെ സുവിശേഷ വിഹിത സഭകള്‍

ട്രമ്പിന്റെ ഐതിഹാസിക വിജയം; പ്രതിക്ഷയോടെ സുവിശേഷ വിഹിത സഭകള്‍ വാഷിംഗ്ടണ്‍ ‍: അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഡൊണാള്‍ഡ് ട്രമ്പ് നേടിയ ഐതിഹാസിക വിജയത്തില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കാര്‍ മാത്രമല്ല സന്തോഷിക്കുന്നത്, യു.എസിലെ ക്രൈസ്തവര്‍ പ്രത്യേകിച്ച് സുവിശേഷ വിഹിത സഭകളാണ് സന്തോഷത്തില്‍ എറെ മുന്നില്‍ ‍. അമേരിക്കയിലെ സുവിശേഷ വിഹിത സഭകളായ പെന്തക്കോസ്തു വിഭാഗം, ബാപ്റ്റിസ്റ്റ് ഉള്‍പ്പെടെയുള്ള സുവിശേഷ വിഹിത സഭകളുടെ 81 ശതമാനം വോട്ടും ട്രമ്പിനു ലഭിച്ചതായാണ് കരുതുന്നത്. ട്രമ്പിന്റെ വിജയത്തിനായി മാസങ്ങള്‍ക്കു മുമ്പേ നൂറുകണക്കിനു പാസ്റ്റര്‍മാരുമായി കൂടിക്കാഴ്ച […]

Continue Reading

നെഞ്ചെരിച്ചിലും ഹൃദയാഘാതവും തമ്മില്‍ തിരിച്ചറിയുക

നെഞ്ചെരിച്ചിലും ഹൃദയാഘാതവും തമ്മില്‍ തിരിച്ചറിയുക ഹൃദയാഘാതം ഇന്നു ലോകത്ത് വര്‍ദ്ധിച്ചു വരികയാണ്. ഭക്ഷണക്രമവും തെറ്റായ ജീവിത ശൈലിയുമാണ് പ്രധാന കാരണം. പലപ്പോഴും ഗ്യാസ്, നെഞ്ചെരിച്ചില്‍ എന്നിവ മൂലമുള്ള നെഞ്ചു വേദന ഹൃദയാഘാതമായി പലരും തെറ്റിദ്ധരിച്ചേക്കാം. അതുപോലെതന്നെ തിരിച്ചും സംഭവിച്ചേക്കാം. ഇതു തിരിച്ചറിയുവാന്‍ കഴിയാത്തതാണ് പല അപകടങ്ങള്‍ക്കും പ്രധാന കാരണം. നെഞ്ചെരിച്ചിലും ഹൃദയാഘാതവും തമ്മില്‍ എങ്ങനെ തിരിച്ചറിയാം? ഇത് ശരീരത്തിലുണ്ടാകുന്ന അസ്വസ്ഥതകളിലൂടെ മനസ്സിലാക്കാം. 1. നെഞ്ചു വേദനയ്ക്കൊപ്പം ശ്വാസം മുട്ടലും ശ്വസമെടുക്കാന്‍ കഴിയാത്ത അവസ്ഥയും ഹൃദയാഘാതത്തിന്‍റെ ലക്ഷണമാണ്. 2. […]

Continue Reading

വിചിത്ര രോഗമുള്ള ബാലനെ ഗണപതിയുടെ അവതാരമാക്കി വണങ്ങുന്നു

വിചിത്ര രോഗമുള്ള ബാലനെ ഗണപതിയുടെ അവതാരമാക്കി വണങ്ങുന്നു ജലന്തര്‍ ‍: പ്രാണ്‍ഷു എന്ന 6 വയസ്സുകാരന്‍ ജനിച്ചപ്പോഴേ വിചിത്രമായ ആകൃതിയിലുള്ള ശരീര പ്രകൃതിയോടുകൂടിയായിരുന്നു. വലിയ തല, വീതിയുള്ള നെറ്റി, ചെറിയ കണ്ണുകള്‍ ‍, കാണാന്‍ ഭംഗിയില്ലാത്ത ശോഷിച്ച ശരീര പ്രകൃതി. പക്ഷെ ഇന്ന് അവനെ വീട്ടുകാരും നാട്ടുകാരുമൊക്കെ വണങ്ങുകയാണ്. ഗണപതിയുടെ പുനരവതാരമെന്ന് വീട്ടുകാര്‍ പറഞ്ഞു പരത്തി. ഇതുകേട്ട നാട്ടുകാര്‍ അടങ്ങിയിരുന്നില്ല. അവരുടെ പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരമായി “ദൈവത്തെ കണ്ടുമുട്ടിയെന്ന്” അവകാശപ്പെട്ടുകൊണ്ട് പ്രാണ്‍ഷുവിന്റെ മുന്നില്‍ പൂജാ വസ്തുക്കളും, പണവുമൊക്കെ […]

Continue Reading

ഇറാനില്‍ 200 മുസ്ലീങ്ങള്‍ സ്നാനമേറ്റു, ഇതുവരെ ക്രിസ്തുവിനെ സ്വീകരിച്ചവര്‍ 4 ലക്ഷം

ഇറാനില്‍ 200 മുസ്ലീങ്ങള്‍ സ്നാനമേറ്റു, ഇതുവരെ ക്രിസ്തുവിനെ സ്വീകരിച്ചവര്‍ 4 ലക്ഷം ടെഹ്റാന്‍ ‍: ഇസ്ലാമിക നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്ന മിഡ് ഈസ്റ്റിലെ ഇറാനില്‍ യേശുക്രിസ്തുവിങ്കലേക്കു കടന്നു വരുന്ന ആത്മാക്കളുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. മിഡ്ഈസ്റ്റിലെ പ്രമുഖ ക്രൈസ്തവ മിഷന്‍ സംഘടനയായ ഏലാം മിനിസ്ട്രീസ് നല്‍കുന്ന റിപ്പോര്‍ട്ടു പ്രകാരം കഴിഞ്ഞ സെപ്റ്റംബറില്‍ ഇറാനില്‍ ഇസ്ലാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ടു സ്നാനപ്പെട്ട ആത്മാക്കള്‍ 200 പേരാണ്. ഇവര്‍ ഇറാന്‍കാരും, അഫ്ഗാനിസ്ഥാനില്‍നിന്നും അഭയാര്‍ത്ഥികളായി വന്നവരുമാണ്. മിനിസ്ട്രിയുടെ ശക്തമായ സുവിശേഷ പ്രവര്‍ത്തനത്തിന്റെ […]

Continue Reading