എട്ടില്‍ ഒരാള്‍ക്ക് ദീര്‍ഘകാല കോവിഡ് ലക്ഷണമെന്ന് പഠനം

എട്ടില്‍ ഒരാള്‍ക്ക് ദീര്‍ഘകാല കോവിഡ് ലക്ഷണമെന്ന് പഠനം

എട്ടില്‍ ഒരാള്‍ക്ക് ദീര്‍ഘകാല കോവിഡ് ലക്ഷണമെന്ന് പഠനം കോവിഡ് ബാധിതരില്‍ എട്ടില്‍ ഒരാള്‍ക്ക് ഏതെങ്കിലും ഒരു രോഗലക്ഷണമെങ്കിലും ദീര്‍ഘകാലത്തേക്ക് നീണ്ടുനില്‍ക്കുന്നതായി ഞെട്ടിക്കുന്ന ലാന്‍സെറ്റ് പഠന റിപ്പോര്‍ട്ട്. കോവിഡ് മഹാമാരി റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ അമ്പത് കോടിയിലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വിവിധ രോഗലക്ഷണങ്ങളാണ് കോവിഡ് രോഗികളിലുള്ളതെന്ന് പറയുന്നു. രോഗലക്ഷണങ്ങള്‍ ദീര്‍ഘകാലത്തേക്ക് നീണ്ടുനില്‍ക്കുമെന്ന കണ്ടെത്തല്‍ ഏറെ ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് പഠനത്തിനു നേതൃത്വം വഹിച്ച ഗവേഷകര്‍ പറയുന്നു. കോവിഡ് ബാധിതരായവരിലും അല്ലാത്തവരുമായ നെതര്‍ലാന്റിലുള്ള 76,400 മുതിര്‍ന്നവരില്‍ ഓണ്‍ലൈനായാണ് പഠനം […]

Continue Reading

ഭൂമിയുടെ കറക്കത്തിനു സ്പീഡ് കൂടുന്ന പ്രവണത ആവര്‍ത്തിക്കുന്നു

ഭൂമിയുടെ കറക്കത്തിനു സ്പീഡ് കൂടുന്ന പ്രവണത ആവര്‍ത്തിക്കുന്നു ഭൂമി അതിന്റെ അച്ചുതണ്ടില്‍ കറങ്ങാന്‍ 24 മണിക്കൂര്‍ സമയം എടുക്കുമെന്ന് പണ്ടുമുതലേ ലോകം മനസ്സിലാക്കി വരുന്നതാണ്. എന്നാല്‍ ഇപ്പോള്‍ അത്ര സമയം ഒന്നും എടുക്കേണ്ട എന്നാണ് ശാസ്ത്ര ലോകം പറയുന്നത്. വേഗം കൂടിയതിനാലാണ് ഭൂമിയുടെ ഭ്രമണത്തിന് 24 മണിക്കൂറില്‍ കുറച്ച് സമയം എടുക്കുന്നത്. ഇപ്രകാരം കഴിഞ്ഞ ജൂലൈ 29-ന് 24 മണിക്കൂറിനു ഏകദേശം 1.59 മില്ലി സെക്കന്റ് കുറഞ്ഞ സമയത്തില്‍ ഭൂമി അതിന്റെ പൂര്‍ണ്ണ ഭ്രമണം പൂര്‍ത്തിയാക്കി. 2020 […]

Continue Reading
മരിച്ചവരെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാനാകുമെന്നു ഗവേഷകര്‍

മരിച്ചവരെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാനാകുമെന്നു ഗവേഷകര്‍

മരിച്ചവരെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാനാകുമെന്നു ഗവേഷകര്‍ ന്യുഹാവന്‍ ‍: മരണം എന്ന പദം തന്നെ ഇല്ലാതാകുമെന്നു കണ്ടെത്തലാണ് യു.എസിലെ യേല്‍ യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍ നടത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാനാകുമെന്നുള്ള ഗവേഷണ ഫലം വിജയത്തിലേക്കെന്നാണ് ഗവേഷകരുടെ അവകാശ വാദം. മരണത്തിന് ഒരു മണിക്കൂറിനുശേഷം പന്നികളിലെ രക്ത ഒഴുക്ക് പുനഃസ്ഥാപിച്ചാണ് ശാസ്ത്രജ്ഞര്‍ പുതിയ കണ്ടെത്തല്‍ നടത്തിയത്. ഇതിനൊപ്പം ചില ശരീര അവയവങ്ങളിലെ കോശങ്ങളുടെ പ്രവര്‍ത്തനം പുനഃസ്ഥാപിക്കാനും അവര്‍ക്ക് സാധിച്ചു. നേച്ചര്‍ എന്ന ശാസ്ത്ര മാസികയിലാണ് […]

Continue Reading
ഫെയ്സ്ബുക്കില്‍നിന്ന് വന്‍ തോതില്‍ ഉപഭോക്താക്കള്‍ കൊഴിയുന്നതായി മെറ്റ

ഫെയ്സ്ബുക്കില്‍നിന്ന് വന്‍ തോതില്‍ ഉപഭോക്താക്കള്‍ കൊഴിയുന്നതായി മെറ്റ

ഫെയ്സ്ബുക്കില്‍നിന്ന് വന്‍ തോതില്‍ ഉപഭോക്താക്കള്‍ കൊഴിയുന്നതായി മെറ്റ പ്രമുഖ സോഷ്യല്‍ മീഡിയായായ ഫെയ്സ് ബുക്കില്‍നിന്നും വലിയതോതില്‍ ഉപഭോക്താക്കള്‍ കൊഴിഞ്ഞു പോകുന്നതായി കഴിഞ്ഞ ഫെബ്രുവരിയിലാണ് മെറ്റ വെളിപ്പെടുത്തിയത്. ഇതിന്റെ കാരണങ്ങള്‍ എന്താണെന്ന് അന്വേഷിക്കുകയാണ് കമ്പനി. അതിനിടെയാണ് ഇന്ത്യയില്‍ ഫെയ്സ് ബുക്കില്‍നിന്നും സ്ത്രീകള്‍ വ്യാപകമായി കൊഴിഞ്ഞു പോകുന്നതായി പഠന റിപ്പോര്‍ട്ട് പുറത്തു വന്നത്. പുരുഷാധിപത്യമുള്ള സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്കില്‍ സുരക്ഷ, സ്വകാര്യത എന്നിവ സംബന്ധിച്ച ആശങ്കകളെ തുടര്‍ന്നാണ് നിരവധി സ്ത്രീകള്‍ ഫെയ്സ് ബുക്കിനെ അകറ്റി നിര്‍ത്തുന്നതെന്ന് മെറ്റയുടെ ഗവേഷണത്തില്‍ […]

Continue Reading
60 വര്‍ഷംകൊണ്ട് വനവിസ്തൃതി 60 ശതമാനം കുറഞ്ഞു

60 വര്‍ഷംകൊണ്ട് വനവിസ്തൃതി 60 ശതമാനം കുറഞ്ഞു

60 വര്‍ഷംകൊണ്ട് വനവിസ്തൃതി 60 ശതമാനം കുറഞ്ഞു കഴിഞ്ഞ 60 വര്‍ഷത്തിനിടയില്‍ ആളോഹരി വനവിസ്തൃതി 60 ശതമാനത്തിലധികം കുറഞ്ഞതായി പഠനം. ഇത് ജൈവ വൈവിധ്യത്തിന് ഭീഷണിയാവുമെന്നും ലോകമെമ്പാടുമുള്ള 160 കോടി ജനങ്ങളുടെ ജീവിതത്തെ ബാധിക്കുമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 1960 മുതല്‍ 2019 വരെ ആഗോള വനവിസ്തൃതി 81.7 ദശലക്ഷം ഹെക്ടര്‍ കുറഞ്ഞുവെന്ന് എന്‍വയോണ്‍മെന്റല്‍ റിസര്‍ച്ച് ലെറ്റേഴ്സ് ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ജപ്പാനിലെ ഫോറസ്ട്രി ആന്‍ഡ് ഫോറസ്റ്റ് പ്രൊഡക്ട്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പഠനം നടത്തിയത്. […]

Continue Reading
കാലാവസ്ഥാ വ്യതിയാനം; യൂറോപ്പ് കത്തിയമരുന്നു

കാലാവസ്ഥാ വ്യതിയാനം; യൂറോപ്പ് കത്തിയമരുന്നു

കാലാവസ്ഥാ വ്യതിയാനം; യൂറോപ്പ് കത്തിയമരുന്നു കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകടം രൂക്ഷമായി യൂറോപ്പ് ചുട്ടുപൊള്ളുന്നു. ഉഷ്ണതരംഗവും ശക്തമായതിനെത്തുടര്‍ന്ന് ഭൂഖണ്ഡത്തില്‍ പ്രകൃതിക്കുതന്നെ വലിയ മാറ്റമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നു ബ്രിട്ടനില്‍ റെഡ് അലര്‍ട്ടും അടിയന്തിരാവസ്ഥയും പ്രഖ്യാപിച്ചു. പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങരുതെന്നു ജാഗ്രതാ നിര്‍ദ്ദേശവുമുണ്ട്. താപനില ഉയരുമ്പോള്‍ ഉണ്ടാകുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യപിച്ചത്. യു.കെ.യില്‍ ഇതിനു മുമ്പ് രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 38.7 ഡിഗ്രി സെല്‍ഷ്യസാണ്. 2019-ലായിരുന്നു […]

Continue Reading
നാസി ക്യാമ്പിനു സമീപത്തുനിന്ന് 8000 പേരുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

നാസി ക്യാമ്പിനു സമീപത്തുനിന്ന് 8000 പേരുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

നാസി ക്യാമ്പിനു സമീപത്തുനിന്ന് 8000 പേരുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി വാഴ്സോ: പോളണ്ടിലെ മുന്‍ നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിനു സമീപം കണ്ടെത്തിയ വലിയ കുഴിമാടത്തില്‍ 8000-ത്തോളം ആളുകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. 17.5 ടണ്‍ വരുന്ന അവശിഷ്ടങ്ങളാണ് കണ്ടെടുത്തത്. ഇപ്പോള്‍ സിയാല്‍ദോവോ എന്നറിയപ്പെടുന്ന സോല്‍ദൊ ക്യാമ്പില്‍നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ നാഷണല്‍ റിമമ്പറന്‍സ് അറിയിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്തുണ്ടായിരുന്ന ക്യാമ്പാണിത്. യഹൂദന്മാരെയും എതിര്‍പക്ഷക്കാരെയും പോളിഷ് സര്‍ക്കാരിലെ ഉന്നതരെയും ഇവിടെ കൊലപ്പെടുത്തിയതായി ചരിത്രം പറയുന്നു. തടവിലാക്കപ്പെട്ട പോളണ്ട് ജനതയുടെതന്നെ അവശിഷ്ടങ്ങളാണ് ഇവയെന്നാണ് […]

Continue Reading
കൃത്രിമ മത്സ്യത്തെയും സൃഷ്ടിച്ച് ചൈന

കൃത്രിമ മത്സ്യത്തെയും സൃഷ്ടിച്ച് ചൈന

കൃത്രിമ മത്സ്യത്തെയും സൃഷ്ടിച്ച് ചൈന ബീജിംഗ്: കൃത്രിമ മത്സ്യത്തെ സൃഷ്ടിച്ച് ചൈനീസ് ഗവേഷകര്‍ ‍. പ്ളാസ്റ്റിക് തരികളെ ഭക്ഷണമാക്കാന്‍ സാധിക്കുന്ന തരത്തിലുള്ള മത്സ്യമായാണ് സൃഷ്ടിച്ചെടുത്തത്. തെക്ക് പടിഞ്ഞാറന്‍ ചൈനയിലെ സെഷ്വാന്‍ സര്‍വ്വകലാശാലയിലുള്ള ശാസ്ത്രജ്ഞരാണ് മത്സ്യത്തിന്റെ സൃഷ്ടാക്കള്‍ ‍. വെറും 1.3 സെന്റീമീറ്റര്‍ മാത്രം വലിപ്പമുള്ള ചെറിയ മത്സ്യം ജലോപരിതലത്തിലെ പ്ളാസ്റ്റിക്കുകള്‍ അകത്താക്കും. ആഴക്കടലിലെ പ്ളാസ്റ്റിക് മാലിന്യങ്ങളെ ശേഖരിക്കാനും സമുദ്രത്തിലെ മലിനീകരണം കണ്ടെത്താനും മത്സ്യത്തെ സജ്ജമാക്കുകയാണ് ശാസ്ത്രസംഘത്തിന്റെ അടുത്ത ലക്ഷ്യം. റോബോട്ട് മത്സ്യമെന്ന് ചെല്ലപ്പേരിട്ട് വിളിക്കുന്ന ഈ ഇത്തിരിക്കുഞ്ഞന്‍ […]

Continue Reading
ക്രിസ്തു സെപ്റ്റംബറില്‍ വരും എന്നു പ്രതീക്ഷിച്ച് സഭാ ഹാളില്‍ മാസങ്ങളോളം കാത്തിരുന്നവരെ മോചിപ്പിച്ചു

ക്രിസ്തു സെപ്റ്റംബറില്‍ വരും എന്നു പ്രതീക്ഷിച്ച് സഭാ ഹാളില്‍ മാസങ്ങളോളം കാത്തിരുന്നവരെ മോചിപ്പിച്ചു

ക്രിസ്തു സെപ്റ്റംബറില്‍ വരും എന്നു പ്രതീക്ഷിച്ച് സഭാ ഹാളില്‍ മാസങ്ങളോളം കാത്തിരുന്നവരെ മോചിപ്പിച്ചു ഓണ്‍ഡോ: ആഫ്രിക്കന്‍ രാഷ്ട്രമായ നൈജീരിയായില്‍ യേശുക്രിസ്തുവിന്റെ രണ്ടാം മടങ്ങിവരവ് പ്രതീക്ഷിച്ച് മാസങ്ങളോളം സഭാഹാളിനുള്ളില്‍ കഴിഞ്ഞിരുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ള 77 പേരെ പോലീസെത്തി മോചിപ്പിച്ചു. നൈജീരിയായിലെ തെക്കു പടിഞ്ഞാറന്‍ സംസ്ഥാനമായ ഓണ്ടോയിലെ വലെന്റീനോയിലെ ബൈബിള്‍ ബിലിവര്‍ ചര്‍ച്ചിലാണ് അസാധാരണ സംഭവമുണ്ടായത്. യേശുക്രിസ്തുവിന്റെ മടങ്ങിവരവ് 2022 ഏപ്രിലില്‍ സംഭവിക്കുമെന്ന് സഭയിലെ പാസ്റ്റര്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് മാസങ്ങളായി വിശ്വാസികള്‍ സഭാഹാളിനുള്ളിലെ നിലവറയില്‍ കഴിഞ്ഞിരുന്നത്. 23 കുട്ടികള്‍ ഉള്‍പ്പെടെ 77 […]

Continue Reading
നാസി ക്യാമ്പ് കാവല്‍ക്കാരന് 101-ാം വയസില്‍ 5 വര്‍ഷം തടവ്

നാസി ക്യാമ്പ് കാവല്‍ക്കാരന് 101-ാം വയസില്‍ 5 വര്‍ഷം തടവ്

നാസി ക്യാമ്പ് കാവല്‍ക്കാരന് 101-ാം വയസില്‍ 5 വര്‍ഷം തടവ് ബെര്‍ലിന്‍ ‍: രണ്ടാം ലോക മഹായുദ്ധ കാലത്ത് ഒറാനിയന്‍ബര്‍ഗിലെ നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാ4മ്പിന്റെ കാവല്‍ക്കാരനായി ചുമതല വഹിച്ചിരുന്ന ജോസഫ് ഷൂറ്റ്സിന് 101-മത്തെ വയസ്സില്‍ ജര്‍മ്മന്‍ കോടതി 5 വര്‍ഷം തടവ് വിധിച്ചു. 1942-നും 1945-നും ഇടയ്ക്കു പ്രവര്‍ത്തിച്ചിരുന്ന നാസി തടങ്കല്‍ പാളയത്തില്‍ നടന്ന കൂട്ടക്കുരുതികള്‍ക്ക് ഷൂറ്റ്സും ഉത്തരവാദിയാണെന്ന് കോടതി ചൂണ്ടിക്കാട്ടിയാണ് ശിക്ഷ. ക്യാമ്പില്‍ നടക്കുന്ന ക്രൂരതകളെക്കുറിച്ച് ഷൂറ്റ്സിന് അറിവുണ്ടായിരുന്നുവെന്ന് കോടതി പറഞ്ഞു. കാവല്‍ക്കാരനായി പ്രവര്‍ത്തിക്കുമ്പോള്‍ പ്രതിക്ക് […]

Continue Reading