മരിച്ചവരെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാനാകുമെന്നു ഗവേഷകര്‍
ന്യുഹാവന്‍ : മരണം എന്ന പദം തന്നെ ഇല്ലാതാകുമെന്നു കണ്ടെത്തലാണ് യു.എസിലെ യേല്‍ യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍ നടത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
മരിച്ചവരെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാനാകുമെന്നുള്ള ഗവേഷണ ഫലം വിജയത്തിലേക്കെന്നാണ് ഗവേഷകരുടെ അവകാശ വാദം. മരണത്തിന് ഒരു മണിക്കൂറിനുശേഷം പന്നികളിലെ രക്ത ഒഴുക്ക് പുനഃസ്ഥാപിച്ചാണ് ശാസ്ത്രജ്ഞര്‍ പുതിയ കണ്ടെത്തല്‍ നടത്തിയത്.
ഇതിനൊപ്പം ചില ശരീര അവയവങ്ങളിലെ കോശങ്ങളുടെ പ്രവര്‍ത്തനം പുനഃസ്ഥാപിക്കാനും അവര്‍ക്ക് സാധിച്ചു.
നേച്ചര്‍ എന്ന ശാസ്ത്ര മാസികയിലാണ് യേല്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അവയവ മാറ്റത്തില്‍ ഉള്‍പ്പെടെ വിപ്ളവകരമായ മാറ്റങ്ങള്‍ പുതിയ കണ്ടെത്തല്‍ മൂലം ഇടവരുത്തുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. എല്ലാ സെല്ലുകളും മരണത്തിനുശേഷം ഉടന്‍ നശിക്കില്ല.
അവയില്‍ പലതിനെയും പുനഃരുജ്ജീവിപ്പിക്കാന്‍ കഴിയുമെന്നാണ് യാലേ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞനായ ഡേവിഡ് ആന്‍ഡ്രിജെവിക് പറയുന്നത്. ഇതിനു മുമ്പ് 2019-ല്‍ യു.എസിലും സമാനമായ പഠനം നടത്തിയിരുന്നു. അന്ന് പന്നികളിലെ തലച്ചോറിലെ സെല്ലുകളുടെ പ്രവര്‍ത്തനമാണ് പുനഃസ്ഥാപിച്ചത്.
2019-സെ അതേ സാങ്കേതിക വിദ്യ ഉപയോഗിച്ച് ശരീരത്തിലെ കൂടുതല്‍ അവയവങ്ങളുടെ സെല്ലുകളുടെ പ്രവര്‍ത്തനം പുനഃസ്ഥാപിക്കുകയായിരുന്നു.
പന്നികളുടെ രക്തം, സിന്തറ്റിക് രൂപത്തിലുള്ള ഹീമോഗ്ളോബിന്‍ , കോശങ്ങളെ സംരക്ഷിക്കുന്നതിനും രക്തം കട്ടപിടിക്കുന്നത് തടയുന്നതിനുമുള്ള മരുന്ന് എന്നിവയുള്‍പ്പെട്ട മിശ്രിതം ചേര്‍ത്ത് പന്നികളില്‍ കുത്തിവെച്ചായിരുന്നു പരീക്ഷണം.
ഈ മിശ്രിതം കുത്തിവെച്ചശേഷം പന്നികളിലെ രക്തയോട്ടം വര്‍ദ്ധിച്ചുവെന്നും ഹൃദയം, കരള്‍ , വൃക്ക എന്നീ അവയവങ്ങളിലെ സെല്ലുകളുടെ പ്രവര്‍ത്തനം പുനഃസ്ഥാപിക്കുവാന്‍ കഴിഞ്ഞുവെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.

