ന്യൂനപക്ഷത്തിനെതിരായ ആക്രമണങ്ങള്‍ : ഇന്ത്യയ്ക്കെതിരെ യു.എന്‍ .
ന്യൂനപക്ഷത്തിനെതിരായ ആക്രമണങ്ങള്‍ : ഇന്ത്യയ്ക്കെതിരെ യു.എന്‍ . ന്യൂനപക്ഷാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഉറപ്പാക്കുന്നതിനും ഇന്ത്യ ഏറെ പരിശ്രമിക്കണമെന്ന് യു.എന്‍ . മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ പോള്‍ക്കര്‍ ടുര്‍ക്ക്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളും വിഭാഗിയതയും വര്‍ദ്ധിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് ടുര്‍ക്കിന്റെ പരാമര്‍ശം. യു.എന്‍ . മനുഷ്യാവകാശ കൌണ്‍സിലിന്റെ 54-ാമത് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിയാനയിലെയും മണിപ്പൂരിലെയും വംശീയ വര്‍ഗ്ഗീയ സംഘര്‍ഷങ്ങളെയും ടുര്‍ക്ക് യോഗത്തില്‍ പരാമര്‍ശിച്ചു. ലോകമെമ്പാടുമുള്ള മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റി പരാമര്‍ശിക്കുമ്പോഴാണ് മണിപ്പൂരും ഹരിയാനയും വിഷയമായത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ന്യൂനപക്ഷ വിഭാഗങ്ങള്‍ പതിവായി ആക്രമണത്തിനും വിവേചനത്തിനും […]
Continue Reading
