'പാഷന്‍ ഓഫ് ക്രൈസ്റ്റ്' രണ്ടാം ഭാഗം ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കും

‘പാഷന്‍ ഓഫ് ക്രൈസ്റ്റ്’ രണ്ടാം ഭാഗം ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കും

Breaking News Top News

‘പാഷന്‍ ഓഫ് ക്രൈസ്റ്റ്’ രണ്ടാം ഭാഗം ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കും

യേശുക്രിസ്തുവിന്റെ ക്രൂശീകരണ രംഗങ്ങള്‍ ചിത്രീകരിച്ച വിഖ്യാത ബ്ളോക്ബസ്റ്റര്‍ ചലച്ചിത്രമായ ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റിന്റെ രണ്ടാം ഭാഗമായ ദി പാഷന്‍ ഓഫി ദി ക്രൈസ്റ്റ്: റിസറക്ഷന്‍ 2024 ജനുവരിയില്‍ ചിത്രീകരണമാരംഭിക്കുമെന്ന് പ്രധാന നടന്‍ ജിം കാവിസെല്‍ സ്ഥിരീകരിച്ചു.

ചിത്രം അരാമ്യ ഭാഷയിലും, ലാറ്റിനിലും ആയിരിക്കും നിര്‍മ്മിക്കുക. മെല്‍ ഗിബ്സണ്‍ തന്നെയാണ് സംവിധായകന്‍ ‍. ലോക ചരിത്രത്തിലെ ഏറ്റവും വലിയ ചലച്ചിത്രം ആയിരിക്കും ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് റിസറക്ഷനെന്ന് കാവിസെല്‍ പറഞ്ഞു.

പുതിയ ചിത്രത്തിന്റെ സക്രിപ്റ്റ് കൂടുതല്‍ ദാര്‍ശനീകവും, കാവ്യത്മകവുമാകുമെന്നും ഗിബ്സണും പ്രതികരിച്ചു. മെല്‍ ഗിബ്സന്റെ 2044-ലെ മെഗാ ഹിറ്റായ ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ഈ ചിത്രത്തിന്റെ അണിയറ നീക്കങ്ങള്‍ കഴിഞ്ഞ 10 വര്‍ഷമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

വെറും 30 മില്യണ്‍ ഡോളറിന്റെ നിര്‍മ്മാണ ചിലവില്‍ രൂപം കൊണ്ട ചിത്രം 612 മില്യണ്‍ ഡോളറാണ് വാരിക്കൂട്ടിയത്. എക്കാലത്തെയും വിജയകരമായ സ്വതന്ത്ര സിനിമകളിലൊന്നായി ഇത് മാറി.

പുരനുത്ഥാനം കേന്ദ്രമാക്കി ചിത്രീകരിക്കുന്ന ഈ ചിത്രത്തില്‍ യേശുവിന്റെ കഷ്ടത അനുഭവിക്കുന്ന 24 മണിക്കൂറും അവന്റെ ക്രൂശീകരണത്തിനും പുനരുത്ഥാനത്തിനും ഇടയിലുള്ള മൂന്ന് ദിവസങ്ങളില്‍ നടന്ന സംഭവങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഒരുക്കുന്നത്. ബൈബിള്‍ ആധാരമാക്കി നിര്‍മ്മിക്കുന്നതാണ് പുനരുത്ഥാനം.

ക്രിസ്തുവിന്റെ ഈ പുനരുത്ഥാന ചലച്ചിത്രത്തില്‍ യേശുവിന്റെ വേഷം ചെയ്യുന്നത് ജിം കാവിസെലാണ്. കൂടാതെ യോഹന്നാനായി ക്രിസ്റ്റോ ജിവ്കോവ്, മറിയ-മയായ മൊര്‍ഗിസ്റ്റം, പത്രോസ് ഫ്രാന്‍സിസ്കോ ഡിവിറ്റോ തുടങ്ങിയവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.