വീട്ടമ്മയുടെ ആറ് കോടിയുടെ സ്വത്ത് വളര്‍ത്തു നായയ്ക്ക്

വീട്ടമ്മയുടെ ആറ് കോടിയുടെ സ്വത്ത് വളര്‍ത്തു നായയ്ക്ക് ന്യുയോര്‍ക്ക്: മനുഷ്യസ്നേഹത്തേക്കാള്‍ വലുത് മൃഗസ്നേഹമാണെന്ന് കരുതുന്ന ചിലരുടെ വിചിത്ര തീരുമാനങ്ങള്‍ കണ്ട് അത്ഭുതപ്പെടാം.   അമേരിക്കയിലെ ന്യുയോര്‍ക്ക് സ്വദേശിനിയായ റോസ് ആന്‍ ബോളാസ്നിയാണ് ഈ ‘മഹാ കാരുണ്യവതിയായി’ വാര്‍ത്ത സൃഷ്ടിച്ചത്. 60 കാരിയായ റോസ് തന്റെ 6 കോടി രൂപയുടെ സ്വത്തുക്കള്‍ തന്റെ വളര്‍ത്തു നായ ബെല്ല മിയയുടെ പേരില്‍ എഴുതി വെച്ചു. ആഡംബരത്തോടെ ജീവിച്ച ബെല്ല തന്റെ കാലശേഷവും അങ്ങതെന്നെ ആയിരിക്കണമെന്ന ആഗ്രഹത്തിലാണ് ഇത് ചെയ്തതെന്ന് റോസ് […]

Continue Reading

ലോക സമ്പത്തിന്റെ പകുതിയും ഒരു ശതമാനത്തിന്റെ പക്കലെന്ന് പഠനം

ലോക സമ്പത്തിന്റെ പകുതിയും ഒരു ശതമാനത്തിന്റെ പക്കലെന്ന് പഠനം ദാവോസ്: ലോകത്ത് സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം ഭയാനകമായ തോതില്‍ വര്‍ദ്ധിക്കുകയാണെന്ന് കണ്ടെത്തിയിരിക്കുന്നു.   അതി സമ്പന്നരായ ഒരു ശതമാനത്തിന്റെ കൈകളിലാണ് ലോക സമ്പത്തിന്റെ പകുതിയിലേറെയുമെന്ന് ദാരിദ്യ്ര വിരുദ്ധ സന്നദ്ധ പ്രസ്ഥാനമായ ഓക്സ്ഫാം നടത്തിയ പഠനത്തില്‍ വ്യക്തമായി. 2009-ല്‍ സമ്പത്തിന്റെ 44 ശതമാനമായിരുന്നു ഒരു ശതമാനം സമ്പന്നരുടെ കൈകളിലെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇത് 48 ശതമാനമായി ഉയര്‍ന്നു.   2016-ല്‍ 50 ശതമാനത്തിലേറെ സമ്പത്തും ഒരു ശതമാനം […]

Continue Reading

ഷാര്‍ലി എബ്ദോ വിരുദ്ധ കലാപം: നൈജറില്‍ 70-ഓളം ചര്‍ച്ചുകള്‍ നശിപ്പിച്ചു

ഷാര്‍ലി എബ്ദോ വിരുദ്ധ കലാപം: നൈജറില്‍ 70-ഓളം ചര്‍ച്ചുകള്‍ നശിപ്പിച്ചു സിണ്ടര്‍ ‍: പാരീസിലെ ഷാര്‍ലി എബ്ദോ വാരിക വിരുദ്ധ കലാപം നടന്ന നൈജറില്‍ വിവിധ ഇടങ്ങളില്‍ മുസ്ളീങ്ങള്‍ ക്രൈസ്തവരുടെ ആരാധനാലയങ്ങള്‍ നശിപ്പിച്ചു. പ്രമുഖ നഗരമായ സിണ്ടറില്‍ മാത്രം 70-ഓളം ആരാധനാലയങ്ങള്‍ അഗ്നിക്കിരയാക്കുകയോ തകര്‍ക്കുകയോ ചെയ്തു. ജനുവരി 16-ന് ആയിരത്തോളം വരുന്ന മുസ്ളീങ്ങള്‍ പോലീസുമായി ഏറ്റുമുട്ടി.   തുടര്‍ ആക്രമണങ്ങളിലാണ് ആരാധനാലയങ്ങള്‍ അഗ്നിക്കിരയാക്കിയത്. തലസ്ഥാന നഗരിയായ നിയാമിയിലെ സില്‍വ ചര്‍ച്ച്, അസ്സംബ്ളീസ് ഓഫ് ഗോഡ് ചര്‍ച്ച്, ദ […]

Continue Reading

ശുഭാപ്തി വിശ്വാസമുണ്ടെങ്കില്‍ ഹൃദയാരോഗ്യം മെച്ചപ്പെടുമെന്ന് ഗവേഷകര്‍

ശുഭാപ്തി വിശ്വാസമുണ്ടെങ്കില്‍ ഹൃദയാരോഗ്യം മെച്ചപ്പെടുമെന്ന് ഗവേഷകര്‍ വാഷിംങ്ടണ്‍ ‍: ജീവിതത്തില്‍ ശുഭാപ്തി വിശ്വാസമുണ്ടെങ്കില്‍ ഹൃദയാരോഗ്യാം മെച്ചപ്പെടുമെന്ന് ഗവേഷകര്‍ ‍.   ജീവിതത്തെക്കുറിച്ച് നേര്‍ക്കാഴ്ചയുള്ളവരുടെ ഹൃദയം, അശുഭ ചിന്തകളുമായി നടക്കുന്നവരേക്കാള്‍ മെച്ചമായിരിക്കുമെന്ന് ഇതു സംബന്ധിച്ച് പഠനം നടത്തിയ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ശുഭാപ്തി വിശ്വാസം മൊത്തം ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുന്നുവെങ്കിലും ഹൃദയത്തിനാണ് ഇത് ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുന്നതെന്ന് അമേരിക്കയിലെ ഇല്ലിനോയിസ് സര്‍വ്വകലാശാലയിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗം പ്രൊഫസര്‍ റോസ് ബെല്ലാ ഹെറോന്‍ഡന്‍ പറഞ്ഞു.   മുതിര്‍ന്ന 5,100 പേരിലെ ശുഭാപ്തിവിശ്വാസവും ഹൃദയാരോഗ്യവും […]

Continue Reading

കെനിയയില്‍ പാസ്റ്റര്‍ വെടിയേറ്റു മരിച്ചു

കെനിയയില്‍ പാസ്റ്റര്‍ വെടിയേറ്റു മരിച്ചു മോമ്പസ: കെനിയയില്‍ പെന്തക്കോസ്തു പാസ്റ്റര്‍ ഭീകരരുടെ വെടിയേറ്റു മരിച്ചു. മോമ്പസയിലെ മാക്സിമം റിവൈവല്‍ മിനിസ്ട്രീസ് ചര്‍ച്ചിന്റെ അസ്സിസ്റ്റന്റ് പാസ്റ്റര്‍ ജോര്‍ജ്ജ് കരിധിംബ മുറിക്കിയാണ് തീവ്രവാദി ഗ്രൂപ്പായ അല്‍ ഷബാബിന്റെ വെടിയേറ്റു മരിച്ചത്.   ജനുവരി 11-ന് ഞായറാഴ്ച മവിത പ്രൈമറി സ്കൂളിനു സമീപമുള്ള ആരാധനാ സ്ഥലത്തേക്കു പോകുമ്പോള്‍ മോട്ടോര്‍ ബൈക്കിലെത്തിയ ഭീകരര്‍ വെടിവെയ്ക്കുകയായിരുന്നു. പാസ്റ്റര്‍ ജോര്‍ജ്ജ് തല്‍ക്ഷണം മരിച്ചു. സ്കൂള്‍ കോംമ്പൌണ്ടിനടുത്ത് മോസ്ക്കും മറ്റൊരു ചര്‍ച്ചും സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടെ സഭാ […]

Continue Reading

നൈജീരിയായില്‍ ബോക്കോ ഹറാം 2000 പേരെ കൊലപ്പെടുത്തി

നൈജീരിയായില്‍ ബോക്കോ ഹറാം 2000 പേരെ കൊലപ്പെടുത്തി യോള: നൈജീരിയായുടെ വടക്കു കിഴക്കന്‍ പ്രദേശമായ ബാഗ പട്ടണത്തില്‍ ഇസ്ളാമിക തീവ്രവാദി സംഘടനയായ ബോക്കോഹറാം രണ്ടായിരത്തിലധികം പേരെ കൊലപ്പെടുത്തി.   ബോക്കോഹറാമിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും പൈശാചിക കൂട്ടക്കൊല നടക്കുന്നതെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു. പ്രദേശത്തെ കുറ്റിക്കാടുകളില്‍ നൂറുകണക്കിനു പേരുടെ മൃതദേഹങ്ങളാണ് ചിതറിക്കിടക്കുന്നത്. പലയിടത്തും മരണസംഖ്യ എത്രയെന്ന് എണ്ണിതിട്ടപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ടുണ്ട്.   മരിച്ചവരില്‍ ഏറെയും സ്ത്രീകളും, കുട്ടികളും മുതിര്‍ന്നവരുമാണെന്ന് ജില്ലാ തലവനായ ബാബ അബ്ബാ ഹസന്‍ പറഞ്ഞു. ജനുവരി […]

Continue Reading

ഉഗാണ്ടയില്‍ മന്ത്രവാദികളുടെ സംഘം ക്രൈസ്തവരെ ആക്രമിച്ചു

ഉഗാണ്ടയില്‍ മന്ത്രവാദികളുടെ സംഘം ക്രൈസ്തവരെ ആക്രമിച്ചു ലേക് വിക്ടോറിയ: ഉഗാണ്ടയില്‍ സുവിശേഷ പ്രവര്‍ത്തനം ശക്തമായി നടക്കുന്നതില്‍ വിരോധം പൂണ്ട മന്ത്രവാദികളുടെ സംഘം ക്രൈസ്തവ ആരാധനാലയങ്ങള്‍ തകര്‍ക്കുകയും വിശ്വാസികളെ ആക്രമിക്കുകയും ചെയ്തു.   ഡിസംബര്‍ 22ന് ലേക് വിക്ടോറിയായിലെ ബുകാസ ദ്വീപിലുള്ള കിസാബ പ്രെയര്‍ പാലസ് ക്രിസ്ത്യന്‍ ചര്‍ച്ചില്‍ ആരാധന നടക്കുന്നതിനിടയില്‍ ഒരു സംഘം മന്ത്രവാദികളെത്തി അക്രമം നടത്തുകയായിരുന്നു. 30 വിശ്വസികള്‍ക്ക് പരിക്കേറ്റു. നിരവധി ബൈബിളുകള്‍ ‍, കസേരകള്‍ ‍, എന്നിവ നശിപ്പിച്ചു.   ആരാധനാ ഹാള്‍ അടിച്ചു […]

Continue Reading

യേശുവിനെ വിചാരണ ചെയ്ത കൊട്ടാരം കണ്ടെത്തിയതായി ഗവേഷകര്‍

യേശുവിനെ വിചാരണ ചെയ്ത കൊട്ടാരം കണ്ടെത്തിയതായി ഗവേഷകര്‍ യെരുശലേം: യേശുവിനെ ഹെരോദാ രാജാവ് വിചാരണ ചെയ്ത കൊട്ടാരം കണ്ടെത്തിയതായി പുരാവസ്തു ഗവേഷകര്‍ ‍. യരുശലേമിലെ ടവര്‍ ഓഫ് ഡേവിഡ് മ്യൂസിയത്തിനു സമീപമുള്ള ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഒരു കെട്ടിടത്തില്‍ നടത്തിയ ഖനനത്തിലാണ് ഹെരോദാവിന്റെ കൊട്ടാരത്തിന്റേതെന്നു കരുതുന്ന അവശിഷ്ടങ്ങള്‍ ലഭിച്ചത്.   യോഹന്നാന്റെ സുവിശേഷത്തിലെ കല്‍ത്തളം എന്ന പരാമര്‍ശത്തിന്റെ (യോഹ.19:13) അടിസ്ഥാനത്തിലാണ് ഗവേഷകര്‍ കൊട്ടാരം തിരിച്ചറിഞ്ഞത്. യേശുവിനെ വിസ്തരിച്ച സ്ഥലം ഉടനെ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുമെന്നു ഇസ്രായേല്‍ അധികൃതര്‍ […]

Continue Reading

സിറിയ: ആഭ്യന്തര കലാപത്തില്‍ കഴിഞ്ഞ വര്‍ഷം മരിച്ചത് 76,000 പേര്‍

സിറിയ: ആഭ്യന്തര കലാപത്തില്‍ കഴിഞ്ഞ വര്‍ഷം മരിച്ചത് 76,000 പേര്‍ ബെയ്റൂട്ട്: സിറിയയില്‍ ആഭ്യന്തര കലാപത്തില്‍ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടവര്‍ 76,021 പേര്‍. ഇവരില്‍ 3,501 പേര്‍ കുട്ടികളും, 17,790 പേര്‍ സാധാരണക്കാരുമാണ്.   സിറിയയിലെ മനുഷ്യാവകാശ സംഘടനയാണ് ഈ വിവരം പുറത്തുവിട്ടത്. വിവിധ കലാപങ്ങളില്‍ 15,000 വിമത പോരാളികളും, 17,000 തീവ്രവാദികളും കൊല്ലപ്പെട്ടു. ജിഹാദിസ്റ്റ് ഗ്രൂപ്പ്, ഇസ്ളാമിക് സ്റ്റേറ്റ്, അല്‍ നസ്ര എന്നീ സംഘടനകളില്‍പ്പെട്ടവരാണ് തീവ്രവാദികള്‍ ‍.   22,627 സൈനികര്‍ക്കും ജീവന്‍ നഷ്ടപ്പെടുകയുണ്ടായി. 2011 […]

Continue Reading

തീവ്രവാദി ആക്രമണത്തില്‍നിന്നും ക്രൈസ്തവരെ രക്ഷിക്കാനായി 200 മുസ്ളീം യുവാക്കള്‍

തീവ്രവാദി ആക്രമണത്തില്‍നിന്നും ക്രൈസ്തവരെ രക്ഷിക്കാനായി 200 മുസ്ളീം യുവാക്കള്‍ കഡുന: ആഗോളതലത്തില്‍പ്പോലും ഇസ്ളാമിക തീവ്രവാദികള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഭീകര ആക്രമണങ്ങളില്‍ മനംനൊന്ത് കഴിയുന്നവരാണ് മുസ്ളീങ്ങളടക്കമുള്ള ബഹുഭൂരിപക്ഷം മാനവ ജനത.   തീവ്രവാദികള്‍ എതിര്‍ വിശ്വാസികളെ കൊന്നൊടുക്കുന്ന നൈജീരിയായില്‍ ക്രൈസ്തവരെ സംരക്ഷിക്കാനായി 200 മുസ്ളീം യുവാക്കളാണ് രംഗത്തു വന്നത്. കഴിഞ്ഞ ക്രിസ്തുമസ് ദിനത്തില്‍ കഡുന സിറ്റിയിലെ ക്രൈസ്റ്റ് ഇവാഞ്ചലിക്കല്‍ ചര്‍ച്ചിലാണ് മുസ്ളീം സഹോദരങ്ങളുടെ സ്നേഹ സ്പര്‍ശം വിശ്വാസികള്‍ അനുഭവിച്ചറിഞ്ഞത്.   തീവ്രവാദി ഗ്രൂപ്പായ ബോക്കോ ഹറാം ഈ സഭയ്ക്ക് ഭീഷണി […]

Continue Reading