സിറിയ: ആഭ്യന്തര കലാപത്തില്‍ കഴിഞ്ഞ വര്‍ഷം മരിച്ചത് 76,000 പേര്
ബെയ്റൂട്ട്: സിറിയയില്‍ ആഭ്യന്തര കലാപത്തില്‍ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടവര്‍ 76,021 പേര്. ഇവരില്‍ 3,501 പേര് കുട്ടികളും, 17,790 പേര് സാധാരണക്കാരുമാണ്.
സിറിയയിലെ മനുഷ്യാവകാശ സംഘടനയാണ് ഈ വിവരം പുറത്തുവിട്ടത്. വിവിധ കലാപങ്ങളില്‍ 15,000 വിമത പോരാളികളും, 17,000 തീവ്രവാദികളും കൊല്ലപ്പെട്ടു. ജിഹാദിസ്റ്റ് ഗ്രൂപ്പ്, ഇസ്ളാമിക് സ്റ്റേറ്റ്, അല്‍ നസ്ര എന്നീ സംഘടനകളില്‍പ്പെട്ടവരാണ് തീവ്രവാദികള്‍ .
22,627 സൈനികര്‍ക്കും ജീവന് നഷ്ടപ്പെടുകയുണ്ടായി. 2011 മാര്‍ച്ചിലാണ് സിറിയയില്‍ ആഭ്യന്തര കലാപം തുടങ്ങിയത്. ഇതുവരെയായി 2 ലക്ഷത്തിലധികം പേരാണ് കൊല്ലപ്പെട്ടത്.

