വീട്ടമ്മയുടെ ആറ് കോടിയുടെ സ്വത്ത് വളര്‍ത്തു നായയ്ക്ക്
ന്യുയോര്‍ക്ക്: മനുഷ്യസ്നേഹത്തേക്കാള്‍ വലുത് മൃഗസ്നേഹമാണെന്ന് കരുതുന്ന ചിലരുടെ വിചിത്ര തീരുമാനങ്ങള്‍ കണ്ട് അത്ഭുതപ്പെടാം.
അമേരിക്കയിലെ ന്യുയോര്‍ക്ക് സ്വദേശിനിയായ റോസ് ആന്‍ ബോളാസ്നിയാണ് ഈ ‘മഹാ കാരുണ്യവതിയായി’ വാര്‍ത്ത സൃഷ്ടിച്ചത്. 60 കാരിയായ റോസ് തന്റെ 6 കോടി രൂപയുടെ സ്വത്തുക്കള്‍ തന്റെ വളര്‍ത്തു നായ ബെല്ല മിയയുടെ പേരില്‍ എഴുതി വെച്ചു. ആഡംബരത്തോടെ ജീവിച്ച ബെല്ല തന്റെ കാലശേഷവും അങ്ങതെന്നെ ആയിരിക്കണമെന്ന ആഗ്രഹത്തിലാണ് ഇത് ചെയ്തതെന്ന് റോസ് പറയുന്നു.
ഇതില്‍ മക്കളായ ലൂയിസ് (38), റോബര്‍ട്ട് (32) എന്നിവര്‍ക്ക് ഒരു പ്രശ്നമില്ലെന്നും അവര്‍ പറഞ്ഞു. 2014-ല്‍ ഏറ്റവും സുന്ദരിയായ പട്ടിക്കുട്ടിക്കുള്ള പപ്പി പ്രോം അവാര്‍ഡ് ലഭിച്ചത് ബെല്ലയ്ക്കായിരുന്നു. കൂടാതെ നിരവധി ഫാഷന്‍ ഷോകളിലും വിജയിയായിട്ടുണ്ട്.

