കത്തോലിക്കര്‍ മുയലുകളേപ്പോലെ പ്രസവിക്കേണ്ട, ഉത്തരവാദിത്വമുള്ള മാതാപിതാക്കളാവണം: പോപ്പ്
മനില: കത്തോലിക്കര്‍ മുയലുകളേപ്പോലെ കുഞ്ഞുങ്ങളെ പ്രസവിച്ചിട്ടു കാര്യമില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.
ഇതിനു പകരം ഉത്തരവാദിത്വമുള്ള മാതാപിതാക്കളാകാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഫിലിപ്പീന്‍സ് സന്ദര്‍ശിച്ച് വത്തിക്കാനിലേക്ക് മടങ്ങുന്നതിനിടയില്‍ മാര്‍പാപ്പയുടെ പ്രത്യേക വിമാനത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പോപ്പ്.
കൃത്രിമ ഗര്‍ഭ നിരോധന മാര്‍ഗ്ഗങ്ങളെ എതിര്‍ക്കുന്ന കത്തോലിക്കാ സഭയുടെ നിലപാടിനെ തള്ളിപ്പറഞ്ഞില്ലെങ്കിലും ജനനം നിയന്ത്രിക്കാന്‍ സഭ തന്നെ അംഗീകരിച്ച ധാരാളം മാര്‍ഗ്ഗങ്ങളുണ്ടെന്നും പോപ്പ് ചൂണ്ടിക്കാട്ടി.

