മഴക്കാലത്ത് എലിപ്പനിയ്ക്കെതിരെ ജാഗ്രത വേണം

മഴക്കാലത്ത് എലിപ്പനിയ്ക്കെതിരെ ജാഗ്രത വേണം

മഴക്കാലത്ത് എലിപ്പനിയ്ക്കെതിരെ ജാഗ്രത വേണം മഴക്കാലം തുടങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം. പ്രളയബാധിത മേഖലകളിലെ പകര്‍ച്ച വ്യാധികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് എലിപ്പനി. മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. ആരംഭത്തില്‍ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ സങ്കീര്‍ ണ്ണതയിലേക്കും തുടര്‍ന്നു മരണത്തിലേക്കും എത്തിച്ചേരാന്‍ സാധ്യതയുണ്ട്. വെള്ളം കയറിയ പ്രദേശത്തുള്ളവരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും മലിന ജലവുമായി സമ്പര്‍ക്കത്തില്‍ വരുന്നവരും നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ മരുന്നുകള്‍ ഉപയോഗിക്കേണ്ടതാണ്. പെട്ടന്നുണ്ടാകുന്ന ശക്തമായ പനിയും പനിയോടൊപ്പം ചിലപ്പോള്‍ വിറയലും ഉണ്ടാകാം. കഠിനമായ തലവേദന, പേശീവേദന, കാല്‍മുട്ടിന് […]

Continue Reading
പപ്പായുടെ ആരോഗ്യ ഗുണങ്ങള്‍

പപ്പായുടെ ആരോഗ്യ ഗുണങ്ങള്‍

പപ്പായുടെ ആരോഗ്യ ഗുണങ്ങള്‍ വിലകൊടുക്കാതെ രാസവളപ്രയോഗങ്ങളില്ലാതെ തനി ശുദ്ധമായ പച്ചക്കറികളിലൊന്നാണ് നമ്മുടെ പറമ്പുകളില്‍നിന്നും ലഭിക്കുന്ന പപ്പായ (ഓമയ്ക്കാ). വിറ്റാമിനുകള്‍ ‍, ധാതുക്കള്‍ ‍, ആന്റി ഓക്സിഡന്റുകള്‍ ‍, നാരുകള്‍ എന്നിവ ധാരാളമായി പപ്പായയിലുണ്ട്. വിറ്റാമിന്‍ എയും, സിയും സമൃദ്ധമായുണ്ട്. പപ്പായയില്‍നിന്നും നിരവധി ഒഷധ മൂല്യങ്ങള്‍ നമുക്ക് ലഭിക്കുന്നുണ്ട്. പപ്പായയില്‍ അടങ്ങിയിരിക്കുന്ന കാര്‍പെയ്ന്‍ എന്ന എന്‍സൈം ഹൃദയാരോഗ്യത്തിനും ഗുണപ്രദമാണ്. ആര്‍ട്ടിരിയോസ്കാളിറോസിസ് (രക്ത ധമനികള്‍ക്കുള്ളില്‍ കൊഴുപ്പ് അടിയുന്നതിനെ തുടര്‍ന്ന് രക്ത സഞ്ചാരവേഗം കുറയുന്ന അവസ്ഥ), പ്രമേഹം, ഹൃദയ രോഗങ്ങള്‍ എന്നിവയെ […]

Continue Reading
യുവതികളില്‍ ഹൃദയാഘാത നിരക്ക് വര്‍ദ്ധിക്കുന്നതായി പഠനം

യുവതികളില്‍ ഹൃദയാഘാത നിരക്ക് വര്‍ദ്ധിക്കുന്നതായി പഠനം

യുവതികളില്‍ ഹൃദയാഘാത നിരക്ക് വര്‍ദ്ധിക്കുന്നതായി പഠനം യുവാക്കളെ അപേക്ഷിച്ച് യുവതികളില്‍ ഹൃദയാഘാതത്തിന്റെ നിരക്ക് വര്‍ദ്ധിച്ചു വരുന്നതായി യേല്‍ സര്‍വ്വകലാശാല നടത്തിയ പഠനത്തില്‍ കണ്ടെത്തി. യുവതികളില്‍ ഹൃദയാഘാത സാദ്ധ്യത ഉയര്‍ത്തുന്ന പ്രധാനപ്പെട്ട ഏത് ഘടകങ്ങളെയും ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഹൃദയാഘാതത്തിനുശേഷം മരണപ്പെടാനുള്ള സാധ്യത ഒരേ പ്രായമുള്ള പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് രണ്ട് മടങ്ങ് കൂടുതലാണെന്ന് യേല്‍ സര്‍വ്വകലാശാലാ ഗവേഷകര്‍ പറയുന്നു. യുവതികളിലുണ്ടാകുന്ന ഹൃദയാഘാതങ്ങളില്‍ 84 ശതമാനത്തിനും കാരണമാകുന്നത് പ്രമേഹം, വിഷാദം, ഹൈപ്പര്‍ ടെന്‍ഷന്‍ ‍, പുകവലി, ഹൃദ്രോഗ […]

Continue Reading
വെളുത്തുള്ളി എന്ന ദിവ്യ ഔഷധം

വെളുത്തുള്ളി എന്ന ദിവ്യ ഔഷധം

വെളുത്തുള്ളി എന്ന ദിവ്യ ഔഷധം ഇന്ന് വെളുത്തുള്ളി ഉപയോഗിക്കാത്ത ഒരു വീടുപോലുമില്ല. ഒട്ടേറെ ഔഷധ മേന്മകളാല്‍ സമ്പുഷ്ടമാണ് വെളുത്തുള്ളി. അമിത വണ്ണം കുറയ്ക്കാന്‍ വെളുത്തുള്ളി ചേര്‍ത്ത് തിളപ്പിച്ച പാനീയം ഉത്തമമാണ്. ഇത് കൂടാതെ പ്രതിരോധശേഷി കൂട്ടുന്ന ഒന്നാന്തരം മരുന്നുകൂടിയാണ് വെളുത്തുള്ളി. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ ‍, വിറ്റാമിനുകള്‍ തുടങ്ങിയ ഘടകങ്ങള്‍ ശരീരത്തിലെ കൊളസ്ട്രോള്‍ നില കുറച്ച് ഹൃദയാരോഗ്യം സംരക്ഷിക്കും. ഇതിലുള്ള ആന്റി ഓക്സിഡന്റുകള്‍ മാരക രോഗങ്ങളെപ്പോവും പ്രതിരോധിക്കുന്നു. ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ രാവിലെ വെറും വയറ്റില്‍ വെളുത്തുള്ളി പാനീയം […]

Continue Reading
ചേനയുടെ ആരോഗ്യ ഗുണങ്ങള്‍

ചേനയുടെ ആരോഗ്യ ഗുണങ്ങള്‍

ചേനയുടെ ആരോഗ്യ ഗുണങ്ങള്‍ നമ്മുടെ നാട്ടിലെ കിഴങ്ങു വര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ചേന. ഇതിന്റെ തണ്ടും ഇലകളുമെല്ലാം ഭക്ഷ്യപ്രധാനമാണെന്നു മാത്രമല്ല ഇതിന് ഏറെ പോഷക ഗുണങ്ങളുമുണ്ട്. ചേനയില്‍ അടങ്ങിയിട്ടുള്ള മിനറല്‍സും കാത്സ്യവും എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്കു സഹായിക്കുന്നു. ചേനയില്‍ ധാരാളമായി അടങ്ങിയിട്ടുള്ള നാരുകള്‍ ശരീര കോശങ്ങളുടെ ഗ്ളൂക്കോസ് ആഗീരണം കുറയ്ക്കും. ഇതില്‍ ഗ്ളൈസമിക് തീരെ കുറവായതിനാല്‍ ചേന കഴിക്കുന്നത് പ്രമേഹം നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും. മാത്രമല്ല ധാരാളമായി നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ദഹന പ്രശ്നങ്ങളില്‍നിന്ന് സംരക്ഷണം നല്‍കുന്നു. […]

Continue Reading
പ്ളാസ്റ്റിക് മാലിന്യം ഉന്മൂലനം ചെയ്യാന്‍ പുതിയ മാംസ്യം

പ്ളാസ്റ്റിക് മാലിന്യം ഉന്മൂലനം ചെയ്യാന്‍ പുതിയ മാംസ്യം

പ്ളാസ്റ്റിക് മാലിന്യം ഉന്മൂലനം ചെയ്യാന്‍ പുതിയ മാംസ്യം വാഷിംഗ്ടണ്‍ ‍: ഭൂമിയ്ക്ക് വിനാശം വരുത്തിക്കൊണ്ടിരിക്കുന്ന പ്ളാസ്റ്റിക് മാലിന്യം പൂര്‍ണമായി ഉന്മൂലനാശം വരുത്താനുതകുന്ന കണ്ടെത്തലുമായി യു.എസിലെ ടെക്സാസ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍. ബാക്ടീരിയായില്‍നിന്നു വേര്‍തിരിക്കുന്ന മാംസ്യം പ്ളാസ്റ്റിക്കിനെ 24 മണിക്കൂറുകള്‍കൊണ്ട് വിഘടിപ്പിക്കുമെന്നു പരീക്ഷണത്തില്‍ കണ്ടെത്തി. പ്ളാസ്റ്റിക് കുപ്പികളിലും പാക്കിങ്ങിലും അടങ്ങിയ പെറ്റി (പോളി എഥലിന്‍ ടെറഫ്തലേറ്റ്) നെ ബാക്ടീരിയായുടെ സഹായത്തോടെയാണ് വിഘടിപ്പിക്കുന്നത്. സാധാരണ താപനിലയില്‍ പ്ളാസ്റ്റിക്കിനെ വിഘടിപ്പിക്കാമെന്നതാണു എടുത്തു പറയത്തക്ക് പ്രധാന നേട്ടം. 51 പ്ളാസ്റ്റിക് സംയുക്തങ്ങളിലായിരുന്നു പരീക്ഷണം. പരീക്ഷണം […]

Continue Reading
കോശങ്ങളില്‍ കൊറോണ വൈറസ് പെരുകുന്നത് തടയാന്‍ ആസ്ത്മ മരുന്നിന് കഴിയുമെന്ന്

കോശങ്ങളില്‍ കൊറോണ വൈറസ് പെരുകുന്നത് തടയാന്‍ ആസ്ത്മ മരുന്നിന് കഴിയുമെന്ന്

കോശങ്ങളില്‍ കൊറോണ വൈറസ് പെരുകുന്നത് തടയാന്‍ ആസ്ത്മ മരുന്നിന് കഴിയുമെന്ന് ഗവേഷകര്‍ ആസ്ത്മ മരുന്നിന് കൊറോണ വൈറസ് കോശങ്ങള്‍ക്കുള്ളില്‍ പെരുകുന്നത് തടയാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ ‍. മാന്‍ഡലുകാസ്റ്റ് എന്ന മരുന്നാണ് കൊറോണ വൈറസ് കോശങ്ങള്‍ക്കുള്ളില്‍ പെരുകുന്നത് തടയാന്‍ സാധിക്കുമെന്ന് കണ്ടെത്തിയത്. വലിവ്, ശ്വാസംമുട്ടല്‍ ‍, നെഞ്ചിന് കനം, ആസ്ത്മയും, അലര്‍ജികളും മൂലമുള്ള ചുമ, വ്യായാമത്തെ തുടര്‍ന്നുള്ള ശ്വസന പ്രശ്നങ്ങള്‍ എന്നിവയ്ക്കുള്ള മരുന്നായിട്ടാണ് മാന്‍ഡലുകാസ്റ്റ് ഉപയോഗിക്കുന്നതെന്ന് യു.എസ്. നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പറയുന്നു. വൈറസ് പെരുകുന്നതില്‍ മുഖ്യ […]

Continue Reading
ആഗോള താപനവും ചൂടും; വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പകര്‍ച്ച വ്യാധികളുണ്ടാക്കുമെന്ന് പഠനം

ആഗോള താപനവും ചൂടും; വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പകര്‍ച്ച വ്യാധികളുണ്ടാക്കുമെന്ന് പഠനം

ആഗോള താപനവും ചൂടും; വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പകര്‍ച്ച വ്യാധികളുണ്ടാക്കുമെന്ന് പഠനം കാലാവസ്ഥാ വ്യതിയാനം വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പകര്‍ച്ച വ്യാധികള്‍ ഉണ്ടാകുന്നതിനു കാരണമാകുമെന്നു പഠനങ്ങള്‍ പറയുന്നു. പ്രധാനമായും തെക്കു കിഴക്കന്‍ ഏഷ്യയില്‍ നിന്നാണ് രോഗവ്യാപനത്തിനു സാധ്യതയെന്നും മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് പടരുന്ന പകര്‍ച്ച വ്യാധി രോഗങ്ങളാണ് ഉണ്ടാകുകയെന്നും നേച്ചറില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പഠനത്തില്‍ പറയുന്നു. 15,000 പുതിയ കോസ്-സ്പീഷീസ് വൈറല്‍ ട്രാന്‍സ്മിഷനുകള്‍ 2070-ഓടെ സംഭവിക്കുമെന്നും ലേഖനത്തില്‍ പറയുന്നു. വനനശീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇത്തരം ദുരവസ്ഥയ്ക്ക് കാരണമെന്നും പഠനം […]

Continue Reading
അമരപ്പയര്‍ ചേര്‍ത്ത വെള്ളം തിളപ്പിച്ചു കുടിച്ചാല്‍

അമരപ്പയര്‍ ചേര്‍ത്ത വെള്ളം തിളപ്പിച്ചു കുടിച്ചാല്‍

അമരപ്പയര്‍ ചേര്‍ത്ത വെള്ളം തിളപ്പിച്ചു കുടിച്ചാല്‍ നിരവധി പോഷകങ്ങളുടെ കലവറയാണ് അമരപ്പയര്‍ ‍. വിറ്റാമിന്‍ ബി, തയാമിന്‍ ‍, അയണ്‍ ‍, കോപ്പര്‍ ‍, ഫോസ്ഫറസ്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയാല്‍ സമ്പുഷ്ടമാണ് അമരപ്പയര്‍ ‍. 10 ഗ്രാം അമരപ്പയര്‍ ചേര്‍ത്ത 200 മില്ലീ ലിറ്റര്‍ വെള്ളം തിളപ്പിച്ചത് രണ്ടു നേരമായി കുടിക്കുന്നത് മൂത്രാശയ രോഗങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്നു. അതുപോലെ കുറഞ്ഞ അളവിലെ ഗ്ളൈസമിക് ഇന്‍ഡെക്സ് അടങ്ങിയതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ഏറെ നല്ലതാണ്. നാഡികളുടെ ശരിയായ പ്രവര്‍ത്തനത്തിന് വിറ്റാമന്‍ […]

Continue Reading
പ്രമേഹ രോഗികള്‍ ശ്രദ്ധിക്കേണ്ടതായ ആഹാര ക്രമം

പ്രമേഹ രോഗികള്‍ ശ്രദ്ധിക്കേണ്ടതായ ആഹാര ക്രമം

പ്രമേഹ രോഗികള്‍ ശ്രദ്ധിക്കേണ്ടതായ ആഹാര ക്രമം പ്രമേഹ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അശ്രദ്ധയും ആഹാര ക്രമത്തിലെ ചിട്ടയില്ലായ്മയും പ്രമേഹം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു. ഗോതമ്പ് കഴിച്ചാല്‍ ഷുഗര്‍ കുറയും, അരിയാഹാരം കഴിച്ചാല്‍ ഷുഗര്‍ കൂടും എന്നാണ് പലരുടെയും ധാരണ. ഇത് തെറ്റാണ്. രണ്ടിലും അടങ്ങിയിട്ടുള്ള അന്നജത്തിന്റെ അളവ് ഒന്നുതന്നെയാണ്. പച്ചക്കറികള്‍ ധാരാളം ഉപയോഗിക്കുക, കുറച്ചു പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നതിലും തെറ്റില്ല. ആപ്പിള്‍ ‍, ഓറഞ്ച്, പേരയ്ക്കാ, ഞാവല്‍പ്പഴം എന്നിവ ശീലിക്കണം. മത്സ്യം, ചിക്കന്‍ എന്നിവയും ഉപയോഗിക്കാം. മധുരം തീര്‍ത്തും ഒഴിവാക്കണം. […]

Continue Reading