ഫെയ്സ്ബുക്കില്‍നിന്ന് വന്‍ തോതില്‍ ഉപഭോക്താക്കള്‍ കൊഴിയുന്നതായി മെറ്റ

ഫെയ്സ്ബുക്കില്‍നിന്ന് വന്‍ തോതില്‍ ഉപഭോക്താക്കള്‍ കൊഴിയുന്നതായി മെറ്റ

ഫെയ്സ്ബുക്കില്‍നിന്ന് വന്‍ തോതില്‍ ഉപഭോക്താക്കള്‍ കൊഴിയുന്നതായി മെറ്റ പ്രമുഖ സോഷ്യല്‍ മീഡിയായായ ഫെയ്സ് ബുക്കില്‍നിന്നും വലിയതോതില്‍ ഉപഭോക്താക്കള്‍ കൊഴിഞ്ഞു പോകുന്നതായി കഴിഞ്ഞ ഫെബ്രുവരിയിലാണ് മെറ്റ വെളിപ്പെടുത്തിയത്. ഇതിന്റെ കാരണങ്ങള്‍ എന്താണെന്ന് അന്വേഷിക്കുകയാണ് കമ്പനി. അതിനിടെയാണ് ഇന്ത്യയില്‍ ഫെയ്സ് ബുക്കില്‍നിന്നും സ്ത്രീകള്‍ വ്യാപകമായി കൊഴിഞ്ഞു പോകുന്നതായി പഠന റിപ്പോര്‍ട്ട് പുറത്തു വന്നത്. പുരുഷാധിപത്യമുള്ള സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്കില്‍ സുരക്ഷ, സ്വകാര്യത എന്നിവ സംബന്ധിച്ച ആശങ്കകളെ തുടര്‍ന്നാണ് നിരവധി സ്ത്രീകള്‍ ഫെയ്സ് ബുക്കിനെ അകറ്റി നിര്‍ത്തുന്നതെന്ന് മെറ്റയുടെ ഗവേഷണത്തില്‍ […]

Continue Reading
ചക്കിലാട്ടിയതെല്ലാം വെളിച്ചെണ്ണയല്ല...?

ചക്കിലാട്ടിയതെല്ലാം വെളിച്ചെണ്ണയല്ല

ചക്കിലാട്ടിയതെല്ലാം വെളിച്ചെണ്ണയല്ല…? ഇപ്പോള്‍ നമ്മുടെ നാട്ടില്‍ എവിടെയും ട്രെന്‍ഡായ ഒരു ബോര്‍ഡാണ് ‘നാടന്‍ ചക്കില്‍ ആട്ടിയ വെളിച്ചെണ്ണ’ എന്നത്. സാധാരണ ലൂസ് വെളിച്ചെണ്ണയ്ക്ക് 160 രൂപയും നാടനെണ്ണ എന്ന ലേബലില്‍ ചക്കിലാട്ടിയെന്നു പറഞ്ഞിറക്കുന്ന 900 ഗ്രാമിന് (ഒരു ലിറ്റര്‍ ‍) 240 രൂപയുമാണിപ്പോള്‍ വില. ഒരു കിലോ തേങ്ങയ്ക്ക് 35,36 രൂപ മാത്രമേ ഉള്ളു. അതുകൊണ്ടുതന്നെ മനസ്സിലാക്കാം ചക്കിലാട്ടിയ വെളിച്ചെണ്ണയുടെ ഗുണം. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ ചക്കിലാട്ടിയ നാടന്‍ വെളിച്ചെണ്ണ എന്ന ലേബലില്‍ ഇറങ്ങിയ […]

Continue Reading
ചൂടുള്ള ഭക്ഷണം കഴിച്ചുകഴിഞ്ഞാലുടന്‍ തണുത്ത വെള്ളത്തില്‍ വായ കഴുകരുത്

ചൂടുള്ള ഭക്ഷണം കഴിച്ചുകഴിഞ്ഞാലുടന്‍ തണുത്ത വെള്ളത്തില്‍ വായ കഴുകരുത്

ചൂടുള്ള ഭക്ഷണം കഴിച്ചുകഴിഞ്ഞാലുടന്‍ തണുത്ത വെള്ളത്തില്‍ വായ കഴുകരുത് പല്ല് നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിന്റെ പ്രധാന ശക്തികളിലൊന്നാണ്. പല്ല് നശിച്ചാല്‍ ആത്മവീര്യം പോലും ചോര്‍ന്നു പോകുമെന്നാണ് വിശ്വാസം. അതിനാല്‍ അതീവ ശ്രദ്ധയോടെതന്നെ സംരക്ഷിക്കപ്പെടേണ്ട ഒരു അവയവമാണ് നമ്മുടെ പല്ല്. മൃദുവായ നാരുകളുടെ ബ്രഷ് മാത്രം ഉപയോഗിക്കുക. അമര്‍ത്തി തേയ്ക്കരുത്. ലംബമായി (വെര്‍ട്ടിക്കല്‍ ‍) തേയ്ക്കുന്നത് തേയ്മാനം തടയും. രണ്ട് മാസത്തിലൊരിക്കലെങ്കിലും ബ്രഷ് മാറ്റുന്നത് ഉചിതമായിരിക്കും. അതുപോലെ പല്ലു തേയ്ക്കുന്ന ബ്രഷ് ടോയ്ലറ്റില്‍ വയ്ക്കുന്നത് ഒഴിവാക്കണം. രോഗാണുക്കള്‍ പറ്റിപ്പിടിക്കാന്‍ […]

Continue Reading
കോവിഡ്: രുചിയും മണവും ദീര്‍ഘകാലം നഷ്ടപ്പെടുന്നതായി കണ്ടെത്തല്‍

കോവിഡ്: രുചിയും മണവും ദീര്‍ഘകാലം നഷ്ടപ്പെടുന്നതായി കണ്ടെത്തല്‍

കോവിഡ്: രുചിയും മണവും ദീര്‍ഘകാലം നഷ്ടപ്പെടുന്നതായി കണ്ടെത്തല്‍ ലണ്ടന്‍ ‍: കോവിഡ് ബാധിതര്‍ക്ക് ഭേദമായതിനു ശേഷവും നിരവധി പേര്‍ക്ക് രുചിയും മണവും ദീര്‍ഘകാലം നഷ്ടപ്പെട്ടതായി കണ്ടെത്തല്‍ ‍. ലോകത്ത് കോവിഡ് ഭേദമായ 27 ദശലക്ഷം (അഞ്ച് ശതമാനം) പേരില്‍ ഇത്തരം ലക്ഷണങ്ങള്‍ കണ്ടെത്തിയതായി മെഡിക്കല്‍ ജേണലായ ദ ബിഎംജെയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെയും ലണ്ടന്‍ കിംഗ്സ് കോളേജിലെയും ഗവേഷകര്‍ സംയുക്തമായി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍ ‍. ലോകത്ത് ഇതുവരെ 550 ദശലക്ഷം […]

Continue Reading
60 വര്‍ഷംകൊണ്ട് വനവിസ്തൃതി 60 ശതമാനം കുറഞ്ഞു

60 വര്‍ഷംകൊണ്ട് വനവിസ്തൃതി 60 ശതമാനം കുറഞ്ഞു

60 വര്‍ഷംകൊണ്ട് വനവിസ്തൃതി 60 ശതമാനം കുറഞ്ഞു കഴിഞ്ഞ 60 വര്‍ഷത്തിനിടയില്‍ ആളോഹരി വനവിസ്തൃതി 60 ശതമാനത്തിലധികം കുറഞ്ഞതായി പഠനം. ഇത് ജൈവ വൈവിധ്യത്തിന് ഭീഷണിയാവുമെന്നും ലോകമെമ്പാടുമുള്ള 160 കോടി ജനങ്ങളുടെ ജീവിതത്തെ ബാധിക്കുമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 1960 മുതല്‍ 2019 വരെ ആഗോള വനവിസ്തൃതി 81.7 ദശലക്ഷം ഹെക്ടര്‍ കുറഞ്ഞുവെന്ന് എന്‍വയോണ്‍മെന്റല്‍ റിസര്‍ച്ച് ലെറ്റേഴ്സ് ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ജപ്പാനിലെ ഫോറസ്ട്രി ആന്‍ഡ് ഫോറസ്റ്റ് പ്രൊഡക്ട്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പഠനം നടത്തിയത്. […]

Continue Reading
ചൈനയെ നാലു മണിക്കൂര്‍ ഭീതിയിലാക്കി മണല്‍ കൊടുങ്കാറ്റ്

ചൈനയെ നാലു മണിക്കൂര്‍ ഭീതിയിലാക്കി മണല്‍ കൊടുങ്കാറ്റ്

ചൈനയെ നാലു മണിക്കൂര്‍ ഭീതിയിലാക്കി മണല്‍ കൊടുങ്കാറ്റ് ഖിന്‍ഗായ്: ചൈനയില്‍ നാലു മണിക്കൂറോളം ജനത്തെ ഭീതിയിലാഴ്ത്തി മണലല്‍ കൊടുങ്കാറ്റ് വീശി. തവിട്ട് നിറമുള്ള ഹിമപ്രവാഹം പോലെ തോന്നിക്കുന്ന മണല്‍ കൊടുങ്കാറ്റ് ചൈനയുടെ വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ ഖിന്‍ഗായിലാണ് ആഞ്ഞടിച്ചത്. ബുധനാഴ്ചയാണ് കൊടുങ്കാറ്റ് വീശിയത്. ഏറ്റവും വലിയ ഭീതിപ്പെടുത്തലാണ് സംഭവിച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. മണല്‍ പറന്നുയര്‍ന്നു പൊങ്ങിയത് ഗതാഗതം തടസ്സപ്പെടുത്തി. മരുഭൂപ്രദേശമായ ഇവിടെ 200 മീറ്റര്‍ ദൂരം പോലും കാണാന്‍ കഴിയാത്ത അവസ്ഥ ഉണ്ടായിരുന്നു. സൂര്യ വെളിച്ചം മറഞ്ഞുപോയി. […]

Continue Reading
കേന്ദ്ര ന്യൂനപക്ഷ പദ്ധതികളില്‍ ഫണ്ടും എണ്ണവും കുറച്ചു

കേന്ദ്ര ന്യൂനപക്ഷ പദ്ധതികളില്‍ ഫണ്ടും എണ്ണവും കുറച്ചു

കേന്ദ്ര ന്യൂനപക്ഷ പദ്ധതികളില്‍ ഫണ്ടും എണ്ണവും കുറച്ചു ന്യൂഡെല്‍ഹി: കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന് കീഴിലുള്ള പല പദ്ധതികളുടെയും ഗുണഭോക്താക്കളുടെ എണ്ണവും അനുവദിക്കുന്ന ഫണ്ടും 2019-20 മുതല്‍ 2021-22 വരെയുള്ള മൂന്നു വര്‍ഷംകൊണ്ട് കുറഞ്ഞതായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി ലോക്സഭയില്‍ എം ബദറുദീന്‍ അജ്മലിന്റെ ചോദ്യത്തിനു രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞു. ചില പദ്ധതികള്‍ക്കുള്ള ഗുണഭോക്താക്കളുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ ഫണ്ട് വിഹിതം കുറഞ്ഞതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക ശാക്തീകരണത്തിനായി നടപ്പിലാക്കിയ കേന്ദ്ര പദ്ധതികള്‍ക്ക് കീഴില്‍ […]

Continue Reading
ബംഗ്ളാദേശില്‍ ക്രിസ്ത്യാനികളുടെ എണ്ണം കുറയുന്നു

ബംഗ്ളാദേശില്‍ ക്രിസ്ത്യാനികളുടെ എണ്ണം കുറയുന്നു

ബംഗ്ളാദേശില്‍ ക്രിസ്ത്യാനികളുടെ എണ്ണം കുറയുന്നു ധാക്ക: ബംഗ്ളാദേശില്‍ ക്രിസ്ത്യാനികളുടെ എണ്ണത്തില്‍ കാര്യമായ കുറവുകള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പുറത്തുവിട്ട പുതിയ ദേശീയ സെന്‍സസ് റിപ്പോര്‍ട്ടിലാണ് ഈ വിവരം. 2011 മുതല്‍ നിരവധി ക്രൈസ്തവര്‍ സുരക്ഷിത ജീവിതം തേടി ബംഗ്ളാദേശില്‍നിന്നും അന്യ രാജ്യങ്ങളിലേക്ക് പാലായനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ 11 വര്‍ഷത്തെ കണക്കുപ്രകാരം ക്രൈസ്തവരുടെ എണ്ണത്തില്‍ ഒരു ശതമാനം കുറവു സംഭവിച്ചതായി രേഖപ്പെടുത്തുന്നു. ബംഗ്ളാദേശിലെ ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവര്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങളെത്തുടര്‍ന്നാണ് വിശ്വാസികളില്‍ നല്ലൊരു ശതമാനം രാജ്യം വിടുന്നതെന്ന് […]

Continue Reading
അനീതിയില്ലാത്ത ലോകം

അനീതിയില്ലാത്ത ലോകം (പാസ്റ്റര്‍ ഷാജി. എസ്.)

അനീതിയില്ലാത്ത ലോകം അക്രമങ്ങളും അഴിമതിയും അനീതിയും ഇന്ന് എല്ലാതരത്തിലും നാടിനെ ബാധിച്ചുകൊണ്ടിരിക്കുകയാണ്. ഏതു മേഖലയില്‍ നോക്കിയാലും ചെറുതും വലുതുമായ അഴിമതികള്‍ അക്രമക്കേസുകള്‍ എന്നിവ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ഉദ്യോഗസ്ഥരായ പലരിലും, ഭരണകര്‍ത്താക്കളായ ചിലരിലും സമൂഹത്തിലും ഇതു പ്രകടമാണ്. എല്ലാം ധനത്തിനോടുള്ള ആര്‍ത്തിമൂലമാണ് നടമാടുന്നത്. സത്യപ്രതിജ്ഞാ ലംഘനം നടത്തുകയും നിയമം ലംഘിക്കുകയും ചെയ്യുന്ന ഇത്തരം ചെയ്തികള്‍ നമ്മുടെ രാഷ്ട്രത്തെ പിറകോട്ടുതന്നെയാണ് നയിക്കുന്നത്. പുത്തന്‍ തലമുറ ഇത് പകര്‍ത്തിയെടുക്കുന്നു. സത്യസന്ധതയും ആത്മാര്‍ത്ഥതയും ഇല്ലാതെപോകുന്നു. നാടിനെ രക്ഷിക്കേണ്ടവരും നയിക്കേണ്ടവരും നിയമം ലംഘിക്കുമ്പോള്‍ സാധാരണക്കാരുടെ […]

Continue Reading
യൂറോപ്പില്‍ കോവിഡ് ആറാഴ്ചയ്ക്കിടെ മൂന്നിരട്ടിയായി

യൂറോപ്പില്‍ കോവിഡ് ആറാഴ്ചയ്ക്കിടെ മൂന്നിരട്ടിയായി

യൂറോപ്പില്‍ കോവിഡ് ആറാഴ്ചയ്ക്കിടെ മൂന്നിരട്ടിയായി ലണ്ടന്‍ ‍: യൂറോപ്പിനെ വീണ്ടും പ്രതിസന്ധിയിലാക്കി കോവിഡ് കേസുകള്‍ പെരുകുന്നു. കഴിഞ്ഞ ആറാഴ്ചയ്ക്കിടെ കോവിഡ് കേസുകളുടെ എണ്ണം മൂന്നിരട്ടിയിലധികമായി ഉയര്‍ന്നതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ആഗോള തലത്തിലുള്ള രോഗികളുടെ എണ്ണത്തിന്റെ പകുതിയോളവും വരുമിത്. ഒമിക്രോണ്‍ വൈറസിന്റെ വകഭേദം പുതിയ തരം വൈറസ് രോഗങ്ങള്‍ക്കു കാരണമായതായും കോവിഡ് വ്യാപനത്തെ ജനങ്ങള്‍ നിസ്സാരവല്‍ക്കരിക്കരുതെന്നും യൂറോപ്പിലെ ഡ്ബ്ളിയുഎച്ച്ഒ മേധാവി ഡോ. ഹാന്‍സ് ക്ളൂഗ് പ്രസ്താവിച്ചു. ഒരാഴ്ചയ്ക്കിടെ 30 ലക്ഷം പുതിയ കോവിഡ് കേസുകള്‍ യൂറോപ്യന്‍ മേഖലയിലെ […]

Continue Reading