ചൈനയെ നാലു മണിക്കൂര്‍ ഭീതിയിലാക്കി മണല്‍ കൊടുങ്കാറ്റ്

ചൈനയെ നാലു മണിക്കൂര്‍ ഭീതിയിലാക്കി മണല്‍ കൊടുങ്കാറ്റ്

Asia Breaking News

ചൈനയെ നാലു മണിക്കൂര്‍ ഭീതിയിലാക്കി മണല്‍ കൊടുങ്കാറ്റ്
ഖിന്‍ഗായ്: ചൈനയില്‍ നാലു മണിക്കൂറോളം ജനത്തെ ഭീതിയിലാഴ്ത്തി മണലല്‍ കൊടുങ്കാറ്റ് വീശി.

തവിട്ട് നിറമുള്ള ഹിമപ്രവാഹം പോലെ തോന്നിക്കുന്ന മണല്‍ കൊടുങ്കാറ്റ് ചൈനയുടെ വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ ഖിന്‍ഗായിലാണ് ആഞ്ഞടിച്ചത്.

ബുധനാഴ്ചയാണ് കൊടുങ്കാറ്റ് വീശിയത്. ഏറ്റവും വലിയ ഭീതിപ്പെടുത്തലാണ് സംഭവിച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. മണല്‍ പറന്നുയര്‍ന്നു പൊങ്ങിയത് ഗതാഗതം തടസ്സപ്പെടുത്തി.

മരുഭൂപ്രദേശമായ ഇവിടെ 200 മീറ്റര്‍ ദൂരം പോലും കാണാന്‍ കഴിയാത്ത അവസ്ഥ ഉണ്ടായിരുന്നു. സൂര്യ വെളിച്ചം മറഞ്ഞുപോയി.

ഭയന്നു വിളിച്ച പ്രദേശവാസികളും സഞ്ചാരികളും വീടുകളില്‍ കഴിയുകയായിരുന്നു. കടുത്ത വേനലാണ് കൊടുങ്കാറ്റിന്റെ തീവ്രതയ്ക്കു കാരണം.