വിയറ്റ്നാമില്‍നിന്നു രക്ഷനേടി തായ്ലന്റിലെത്തിയ 181 ക്രൈസ്തവര്‍ തടവറയില്‍
വിയറ്റ്നാമില്‍നിന്നു രക്ഷനേടി തായ്ലന്റിലെത്തിയ 181 ക്രൈസ്തവര്‍ തടവറയില്‍ നോന്താബുരി: വിയറ്റ്നാമിലെ പീഢനങ്ങളില്‍നിന്നും അഭയം തേടി തായ്ലന്റിലെത്തിയ 181 ക്രൈസ്തവര്‍ രണ്ടു മാസമായി തടവറയില്‍ കഴിയുന്നു. വിയറ്റ്നാമിലെ മൊണ്ടാഗ്നാര്‍സന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ക്രൈസ്തവ വിശ്വാസം പിന്തുടരുന്ന കുടുംബാംഗങ്ങളാണ് രണ്ടു മാസമായി തായ്ലന്റിലെ അഴികള്‍ക്കുള്ളില്‍ കഴിയുന്നത്. ആഗസ്റ്റ് 28-നായിരുന്നു ഇവര്‍ക്കെതിരെ തായ് സര്‍ക്കാര്‍ കേസെടുത്തു ജയിലില്‍ അടച്ചത്. രാജ്യത്ത് അനധികൃതമായി കടന്നുവന്നു എന്നാരോപിച്ചായിരുന്നു അറസ്റ്റ്. ബാങ്കോക്കിലെ തായ്ലന്റ് ഇമിഗ്രേഷന്‍ ഡിറ്റക്ക്ഷന്‍ കേന്ദ്രത്തില്‍ ഇവരില്‍ മുതിര്‍ന്നവരെ പാര്‍പ്പിച്ചിരിക്കുകയാണ്. […]
Continue Reading
