മണിമലയാറ്റിൽ സ്കൂൾ വിദ്യാർത്ഥി മുങ്ങിമരിച്ചു;  സ്റ്റീവിൻ ചാണ്ടിയ്ക്ക് പ്രത്യാശയോടെ വിട.

Obituary

മണിമലയാറ്റിൽ സ്കൂൾ വിദ്യാർത്ഥി മുങ്ങിമരിച്ചു;  സ്റ്റീവിൻ ചാണ്ടിയ്ക്ക് പ്രത്യാശയോടെ വിട.

തിരുവല്ല :- കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ സ്കൂൾ വിദ്യാർത്ഥി ചാത്തങ്കേരി മണിമലയാറ്റിൽ മുങ്ങി മരിച്ചു.

മേപ്രാൽ ഐ.പി.സി സഭാംഗങ്ങളായ മണമേൽപറമ്പിൽ ചാണ്ടി വർഗീസിൻ്റെയും (സുനിൽ) തിരുവൻവണ്ടൂർ പത്തായപറമ്പിൽ വിൻസി ചാണ്ടിയുടെയും (ഓസ്ട്രേലിയ) മകൻ സ്റ്റീവിൻ ചാണ്ടി (14) ആണ് ചാത്തങ്കേരി കോൺകോട് കടവിൽ മുങ്ങി മരിച്ചത്.

തിരുവല്ല ക്രൈസ്റ്റ് സെൻട്രൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. വാർഷിക പരീക്ഷ കഴിഞ്ഞ് മാർച്ച് 30 ന് (തിങ്കൾ) കൂട്ടുകാർ ചേർന്നാണ് ആറ്റിൽ പോയത്.

കാൽ വഴുതി വീണ് ഒഴുക്കിൽപ്പെട്ട് മുങ്ങുന്നത് കണ്ട് കൂട്ടുകാർ ബഹളം വച്ചതോടെ സമീപത്ത് നെൽപ്പാടത്ത് നിന്നും നെല്ലു കയറ്റുകയായിരുന്ന തൊഴിലാളികൾ എത്തിയാണ് കരയ്ക്ക് കയറ്റിയത്.

ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മരണം സംഭവിച്ചു.
സംസ്കാരം പിന്നീട്.
ഏക സഹോദരി: സ്റ്റെഫി മേരി ചാണ്ടി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.