യെരുശലേമിനടുത്ത് മക്കാബിയരുടേതെന്നു കരുതുന്ന ശവകുടീരം കണ്ടെത്തി

യെരുശലേമിനടുത്ത് മക്കാബിയരുടേതെന്നു കരുതുന്ന ശവകുടീരം കണ്ടെത്തി യെരുശലേം: യെരുശലേമിനു പടിഞ്ഞാറ് മക്കാബിയരുടേതെന്നു കരുതുന്ന ശവകുടീരം കണ്ടെത്തി.   ബി.സി. രണ്ടാം നൂറ്റാണ്ടില്‍ വിദേശ ആധിപത്യത്തിനെതിരെ പോരാടി യെഹൂദ രാഷ്ട്രത്തിന്റെ അഭിമാനമായി മാറിയ മക്കാബിയരുടേതായ ആരുടെയെങ്കിലും ശവകുടീരമായിരിക്കാമെന്നാണ് കുരുതുന്നതെന്ന് പുരാവസ്തു ഗവേഷകര്‍ പറഞ്ഞു.   യെരുശലേമിനു 19 മൈല്‍ പടിഞ്ഞാറുള്ള മൊഡി-ഇന്‍ നഗരത്തിനു സമീപമുള്ള വനത്തിലാണ് ഈ ശവകുടീരം കണ്ടെത്തിയത്. എന്നാല്‍ ഇത് മക്കാബിയരുടേതെന്നുതന്നെ ഉറപ്പിച്ചു പറയുവാന്‍ കഴിയില്ല.   അതിനാല്‍ കൂടുതല്‍ പഠനം നടത്തി വരികയാണെന്നു ഗവേഷണ […]

Continue Reading

സിറിയന്‍ അഭയാര്‍ത്ഥികളെ പാര്‍പ്പിക്കാന്‍ ക്രിസ്ത്യന്‍ കോടീശ്വരന്‍ ദ്വീപുകള്‍ വാങ്ങുന്നു

സിറിയന്‍ അഭയാര്‍ത്ഥികളെ പാര്‍പ്പിക്കാന്‍ ക്രിസ്ത്യന്‍ കോടീശ്വരന്‍ ദ്വീപുകള്‍ വാങ്ങുന്നു കെയ്റോ: സിറിയയിലെ ആഭ്യന്തര യുദ്ധത്തെത്തുടര്‍ന്ന് പാലായനം ചെയ്യുന്ന പൌരന്മാര്‍ക്ക് പാര്‍പ്പിടമൊരുക്കുവാന്‍ ഈജിപ്റ്റ് കോപ്റ്റിക്ക് ക്രൈസ്തവനായ കോടീശ്വരന്‍ രണ്ടു ദ്വീപുകള്‍ വാങ്ങുന്നു.   ഈജിപ്റ്റിലെ ബില്യനെയര്‍ (ലക്ഷം കോടി ഡോളര്‍ സ്വത്തിന്റെ ഉടമ) നഗ്യുബ് സാവിരിസ് ആണ് ഈ ദൌത്യത്തിനു തയ്യാറാകുന്നത്. കര്‍ത്താവിന്റെ സ്നേഹം ആശയറ്റവര്‍ക്കുവേണ്ടി പകര്‍ന്നുകൊടുക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഈജിപ്റ്റിലെ മൂന്നാമത്തെ ധനികനായ സാവിരിസ് പറഞ്ഞു.   കഴിഞ്ഞ ആഴ്ച സിറിയന്‍ അഭയാര്‍ത്ഥി ബോട്ടു തകര്‍ന്ന് മരിച്ച […]

Continue Reading

തുര്‍ക്കിയില്‍ 15 ക്രൈസ്തവ സഭകള്‍ക്ക് വധഭീഷണി

തുര്‍ക്കിയില്‍ 15 ക്രൈസ്തവ സഭകള്‍ക്ക് വധഭീഷണി അങ്കറ: തുര്‍ക്കിയിലെ 15 പ്രൊട്ടസ്റ്റന്റ് സഭകള്‍ക്ക് ഇസ്ളാമിക തീവ്രവാദികളുടെ വധ ഭീഷണി. ആഗസ്റ്റ് 27 മുതല്‍ പലപ്പോഴായി ഇ-മെയിലിലും മൊബൈലിലും സഭയിലെ പാസ്റ്റര്‍മാര്‍ക്കും നേതാക്കള്‍ക്കും വിശ്വാസികള്‍ക്കുമായി വധഭിഷണി സന്ദേശം അയച്ചുകൊണ്ടിരിക്കുകയാണ്.   പല സന്ദേശങ്ങളിലും ഐ.എസ്. പതാക ആലേഖനം ചെയ്തിട്ടുണ്ട്. അല്ലാഹുവിനെ സ്വീകരിക്കുന്നില്ലെങ്കില്‍ കശാപ്പു ചെയ്യുമെന്നും, നിങ്ങളുടെ വസ്തുവകകള്‍ പിടിച്ചെടുക്കുമെന്നും, താമസിയാതെ ഇതു സംഭവിക്കുമെന്നുമൊക്കെയാണ് ഭീഷണിയില്‍ പറയുന്നത്.   ചില സന്ദേശങ്ങളില്‍ ഖുറാന്റെ വാക്യ ശകലങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മെസ്സേജുകളുടെ ഉറവിടം […]

Continue Reading

മനുഷ്യനെ കൊല്ലുന്ന ബാക്ടീരിയ: ഗള്‍ഫ് കടല്‍ തീരങ്ങളില്‍ ജാഗ്രത

മനുഷ്യനെ കൊല്ലുന്ന ബാക്ടീരിയ: ഗള്‍ഫ് കടല്‍ തീരങ്ങളില്‍ ജാഗ്രത ദുബായ്: ഗള്‍ഫ് കടല്‍ത്തീരങ്ങളില്‍ മനുഷ്യ ശരീരത്തെ കാര്‍ന്നു തിന്നുന്ന പ്രത്യേകതരം ബാക്ടീരിയ പെരുകുന്നതായി വാര്‍ത്ത:   ഇതിനെത്തുടര്‍ന്ന് ഗള്‍ഫ് മേഖലകളിലെ കടല്‍ത്തീരങ്ങളില്‍ വിനോദയാത്രയ്ക്ക് പോകുന്ന സഞ്ചാരികള്‍ക്ക് ആരോഗ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി. കഴിഞ്ഞ വര്‍ഷവും ഇതേ സമയത്ത് ബാക്ടീരിയായിക്ക് എതിരെ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.   മനുഷ്യ ജീവന് ഭീഷണിയായി ഗള്‍ഫ് മേഖലകളില്‍ ‘വിബ്രിയോ വള്‍നിഫിക്കസ്’ എന്ന പ്രത്യേകയിനം ബാക്ടീരിയായാണ് പടരുന്നതായി കണ്ടെത്തിയത്. കടല്‍ത്തീരങ്ങളിലെത്തുന്നവരുടെ ശരീരത്തിലുള്ള […]

Continue Reading

സിറിയയില്‍ ക്രൈസ്തവര്‍ക്ക് ഐ.എസിന്റെ 11 കല്‍പ്പനകള്‍

സിറിയയില്‍ ക്രൈസ്തവര്‍ക്ക് ഐ.എസിന്റെ 11 കല്‍പ്പനകള്‍ ക്വാറിടെയ്ന്‍: സ്വാധീനമേഖലകളില്‍ കടുത്ത ഇസ്ളാമിക നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ സിറിയയിലെ ക്രൈസ്തവ മേഖലയില്‍ ക്രിസ്ത്യാനികള്‍ക്കായി 11 കല്‍പ്പനകള്‍ പുറപ്പെടുവിച്ചു.   കഴിഞ്ഞയാഴ്ച പുരാതന ക്രൈസ്തവ പാരമ്പര്യമുള്ള ക്വാറിടെയ്ന്‍ മേഖലയിലാണ് ഐ.എസിന്റെ കര്‍ശന നിയമങ്ങള്‍ മുന്നോട്ടു വച്ചത്. മതം മാറുക അല്ലെങ്കില്‍ കപ്പം നല്‍കുക എന്ന പേരില്‍ ജനിച്ച നാട് വിടാന്‍ ഇനിയും തയ്യാറാകാത്ത ക്രിസ്ത്യാനികള്‍ പാലിക്കേണ്ട നിയമമാണ് എഴുതിയുണ്ടാക്കിയതെന്ന് യു.കെ. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടന പുറത്തുവിട്ട […]

Continue Reading

15 സിറിയന്‍ ക്രൈസ്തവരെ ഐ.എസ്. വിട്ടയച്ചു

15 സിറിയന്‍ ക്രൈസ്തവരെ ഐ.എസ്. വിട്ടയച്ചു ബെയ്റൂട്ട്: മദ്ധ്യസിറിയന്‍ പ്രദേശമായ ഖരിയാതെയ്നില്‍ ഐ.എസ്. ഭീകരര്‍ കസ്റ്റഡിയിലെടുത്തു തടവിലാക്കിയ 15 ക്രൈസ്തവരെ വിട്ടയച്ചു.   ഇവര്‍ ഹോംസിലെ ഫൈറോസയില്‍ നഗരത്തില്‍ തിരികെയെത്തിയതായി സിറിയന്‍ മനുഷ്യാവകാശ സംഘടന അറിയിച്ചു. ഖരിയാതെയ്നിലെ പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തുകൊണ്ടിരുന്നപ്പോഴായിരുന്നു ഭീകരര്‍ ഇവരെ രണ്ടുമാസം മുമ്പ് പിടികൂടിയത്.   ഐ.എസ് അന്ന് 230 ആളുകളെയായിരുന്നു പിടകൂടിയിരുന്നത്. ഇവരില്‍ ഭൂരിപക്ഷവും ക്രൈസ്തവരാണ്. ഏകദേശം 18,000 പേര്‍ ഖരിയാതെയ്നില്‍ താമസിക്കുന്നുണ്ട് ഇതില്‍ 2000 ത്തോളം പേര്‍ ക്രൈസ്തവരാണ്.

Continue Reading

യിസ്രായേലില്‍ ക്രിസ്ത്യന്‍ സ്കൂളുകള്‍ക്ക് ഫണ്ട് അനുവദിക്കുന്നില്ല, 45 സ്കൂളുകള്‍ അടച്ചു

യിസ്രായേലില്‍ ക്രിസ്ത്യന്‍ സ്കൂളുകള്‍ക്ക് ഫണ്ട് അനുവദിക്കുന്നില്ല, 45 സ്കൂളുകള്‍ അടച്ചു യരുശലേം: ക്രൈസ്തവര്‍ യഹൂദന്മാരെ ദൈവത്തിന്റെ വാഗ്ദത്ത സന്തതി എന്നു കരുതി ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുമ്പോള്‍ ‍, രാജ്യത്തെതന്നെ പൌരന്മാരായ ക്രൈസ്തവര്‍ക്കുപോലും തിരിച്ചു നീതി ലഭിക്കുന്നില്ലെന്നുള്ള സംഭവം ഏവരേയും വേദനിപ്പിക്കുന്നു.   യിസ്രായേല്‍ ഗവണ്മെന്റ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ന്യൂനപക്ഷങ്ങളായ ക്രൈസ്തവരോടും, മുസ്ളീങ്ങളോടും കടുത്ത വിവേചനമാണ് കാണിച്ചുകൊണ്ടിരിക്കുന്നത്. അതും നിഷ്ക്കളങ്കരായ സ്കൂള്‍ കുട്ടികളോട്. രാജ്യത്ത് 33,000 ക്രിസ്ത്യന്‍ കുട്ടികളുണ്ട്.   അവര്‍ക്കായി നിരവധി സ്കൂളുകളും പ്രവര്‍ത്തിക്കുന്നു. ഇവിടെ […]

Continue Reading

ജിഹാദി ആക്രമണം, രണ്ടു ക്രൈസ്തവര്‍ക്ക് പരിക്കേറ്റു

ജിഹാദി ആക്രമണം, രണ്ടു ക്രൈസ്തവര്‍ക്ക് പരിക്കേറ്റു ബുര്‍ക്കി ഫാസോ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ ചെറുരാജ്യമായ ബുര്‍ക്കി ഫാസോയില്‍ ഇസ്ളാമിക ജിഹാദികള്‍ നടത്തിയ വെടിവെയ്പില്‍ രണ്ടു ക്രൈസ്തവര്‍ക്കു പരിക്കേറ്റു.   അക്രമികള്‍ നൈജീരിയായിലെ തീവ്രവാദി സംഘടനയായ ബോക്കോഹറാമുമായി ബന്ധമുള്ളവരാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മുഖം മൂടി അണിഞ്ഞ അക്രമികള്‍ മാലി അതിര്‍ത്തിയിലായിരുന്നു ആക്രമണം നടത്തിയത്.   ബുര്‍ക്കി ഫാസോയില്‍ 17.3 മില്യണ്‍ ജനങ്ങള്‍ മാത്രമാണുള്ളത്. ഇവരില്‍ ഭൂരിഭാഗവും മുസ്ളീങ്ങളാണ്. ക്രൈസ്തവരെ ആക്രമിച്ച് തങ്ങളുടെ അധീനതയിലാക്കാനാണ് തീവ്രവാദികളുടെ ശ്രമമെന്ന് ക്രൈസ്തവര്‍ പറഞ്ഞു.

Continue Reading

മെഗിദ്ദോയ്ക്കു സമീപം റോമന്‍ പട്ടാള ക്യാമ്പിന്റെ അവശിഷ്ടം കണ്ടെത്തി

മെഗിദ്ദോയ്ക്കു സമീപം റോമന്‍ പട്ടാള ക്യാമ്പിന്റെ അവശിഷ്ടം കണ്ടെത്തി മെഗിദ്ദോ: ബൈബിളില്‍ ചരിത്ര പ്രാധാന്യമുള്ള പല യുദ്ധങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുള്ളതും അന്ത്യകാലത്ത് അവസാന ലോകമഹായുദ്ധം നടക്കേണ്ട നിര്‍ദ്ദിഷ്ട ദേശവുമായ മെഗിദ്ദോ താഴ്വരയ്ക്കു സമീപം ജസ്രീല്‍ താഴ്വരയില്‍ പുരാതന റോമന്‍ പട്ടാള ക്യാമ്പ് സ്ഥിതി ചെയ്തതിന്റെ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.   വടക്കന്‍ ഇസ്രായേലിലെ പ്രസിദ്ധമായ ടെല്‍ മെഗിദ്ദോയ്ക്കു സമീപമാണ് റോമന്‍ ചക്രവര്‍ത്തി ഹാഡ്രിയന്റെ 6-ാമത് റീജിയന്‍ ക്യാമ്പ് കണ്ടെത്തിയത്. എ.ഡി. 117-138 വരെയായിരുന്നു ഹാഡ്രിയന്റെ ഭരണ […]

Continue Reading

ഐ സി പി എഫ് ബഹറിന്‍ ഏകദിന ഗോസ്പല്‍ മ്യൂസിക്‌ ഇവനിംഗ്

ഐ സി പി എഫ് ബഹറിന്‍ ഏകദിന ഗോസ്പല്‍ മ്യൂസിക്‌ ഇവനിംഗ് ബഹറിന്‍ : ഐസിപിഎഫ് ബഹറിന്‍ ചാപ്റ്റര്‍ നേതൃത്വം നല്‍കുന്ന ഏകദിന മ്യൂസിക്‌ ഇവനിങ്ങും വചന പ്രഭാഷണണവും സെപ്റ്റംബര്‍ 21 ന് വൈകുന്നേരം 7.15 മുതല്‍ 9 മണി വരെ സെഗയാ ശാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചില്‍ വെച്ച് നടക്കും.   ഡോ.ഇടിചെറിയ നൈനാന്‍ വചന ശുശ്രൂഷ നിര്‍വഹിക്കും. ഇവ.സുജിത്ത് എം സുനില്‍ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : തോമസ്‌ ജോസഫ്‌ (പ്രസിഡണ്ട്‌) […]

Continue Reading