15 സിറിയന്‍ ക്രൈസ്തവരെ ഐ.എസ്. വിട്ടയച്ചു

Breaking News Middle East

15 സിറിയന്‍ ക്രൈസ്തവരെ ഐ.എസ്. വിട്ടയച്ചു
ബെയ്റൂട്ട്: മദ്ധ്യസിറിയന്‍ പ്രദേശമായ ഖരിയാതെയ്നില്‍ ഐ.എസ്. ഭീകരര്‍ കസ്റ്റഡിയിലെടുത്തു തടവിലാക്കിയ 15 ക്രൈസ്തവരെ വിട്ടയച്ചു.

 

ഇവര്‍ ഹോംസിലെ ഫൈറോസയില്‍ നഗരത്തില്‍ തിരികെയെത്തിയതായി സിറിയന്‍ മനുഷ്യാവകാശ സംഘടന അറിയിച്ചു. ഖരിയാതെയ്നിലെ പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തുകൊണ്ടിരുന്നപ്പോഴായിരുന്നു ഭീകരര്‍ ഇവരെ രണ്ടുമാസം മുമ്പ് പിടികൂടിയത്.

 

ഐ.എസ് അന്ന് 230 ആളുകളെയായിരുന്നു പിടകൂടിയിരുന്നത്. ഇവരില്‍ ഭൂരിപക്ഷവും ക്രൈസ്തവരാണ്. ഏകദേശം 18,000 പേര്‍ ഖരിയാതെയ്നില്‍ താമസിക്കുന്നുണ്ട് ഇതില്‍ 2000 ത്തോളം പേര്‍ ക്രൈസ്തവരാണ്.

Leave a Reply

Your email address will not be published.