ഇറാന്‍ പാസ്റ്റര്‍ക്ക് 5 വര്‍ഷത്തിനു ശേഷം ജയില്‍ മോചനം

ഇറാന്‍ പാസ്റ്റര്‍ക്ക് 5 വര്‍ഷത്തിനു ശേഷം ജയില്‍ മോചനം ടെഹ്രാന്‍ : ഇറാനില്‍ സഭായോഗം നടത്തി എന്ന കുറ്റം ആരോപിച്ച കേസില്‍ 5 വര്‍ഷക്കാലം ജയില്‍ ശിക്ഷ അനുഭവിച്ച പാസ്റ്റര്‍ക്ക് ജയില്‍ മോചനം.   2010 ഡിസംബര്‍ 26-ന് ടെഹ്രാനില്‍ ഒരു ഹൌസ് ചര്‍ച്ചില്‍ സഭാ യോഗം നടത്തുന്നതിനിടയില്‍ രഹസ്യ പോലീസ് റെയ്ഡ് നടത്തി അറസ്റ്റു ചെയ്ത് ജയില്‍ ശിക്ഷയ്ക്ക് വിധേയനാക്കപ്പെട്ട പാസ്റ്റര്‍ ഫര്‍ഷിദ് ഫതി (35) നാണ് മോചനം ലഭിച്ചത്. അന്ന് പാസ്റ്റര്‍ക്കൊപ്പം നിരവധി വിശ്വാസികളും […]

Continue Reading

ഇറാക്കില്‍ ക്രൈസ്തവ സ്ത്രീകള്‍ക്ക് ഭീഷണി, എല്ലാവരും ശിരോ വസ്ത്രം ധരിക്കണമെന്ന് പോസ്റ്റര്‍

ഇറാക്കില്‍ ക്രൈസ്തവ സ്ത്രീകള്‍ക്ക് ഭീഷണി, എല്ലാവരും ശിരോ വസ്ത്രം ധരിക്കണമെന്ന് പോസ്റ്റര്‍ ബാഗ്ദാദ് : ഇറാക്കില്‍ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണങ്ങളെ അതിജീവിച്ച് നാടുവിടാതെ തലസ്ഥാന നഗരിയായ ബാഗ്ദാദില്‍ കഴിയുന്ന ക്രൈസ്തവര്‍ക്ക് പുതിയ രീതിയിലുള്ള ഭീഷണി.   ഇവിടെ താമസിക്കുന്ന എല്ലാ ക്രൈസ്തവ വനിതകളും ശിരോ വസ്ത്രം ധരിക്കണമെന്നാണ് ഇസ്ലാമിക മത മൌലിക വാദികളുടെ പുതിയ ഭീഷണി. ഇതിനോടനുബന്ധിച്ച് തീവ്രവാദികളുടെ ആഭിമുഖ്യത്തില്‍ ബാഗ്ദാദിലെ വിവിധ പ്രദേശങ്ങളില്‍ പോസ്റ്ററുകള്‍ ഒട്ടിച്ചു.   ഡിസംബര്‍ 13-നു രാവിലെ കണ്ട പോസ്റ്ററുകളില്‍ കന്യാ […]

Continue Reading
കിന്നരേത്ത് തടാ‍കത്തിനു സമീപം പുരാതന ഹീബ്രൂ ലിഖിത ശിലാ ഫലകം കണ്ടെത്തി

കിന്നരേത്ത് തടാ‍കത്തിനു സമീപം പുരാതന ഹീബ്രൂ ലിഖിത ശിലാ ഫലകം കണ്ടെത്തി

കിന്നരേത്ത് തടാ‍കത്തിനു സമീപം പുരാതന ഹീബ്രൂ ലിഖിത ശിലാ ഫലകം കണ്ടെത്തി കുര്‍സി : ബൈബിളിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലമായ കിന്നരേത്ത് തടാകത്തിനു സമീപം പുരാതന ഹീബ്രു ലിഖിത ശിലാ ഫലകം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. കിന്നരേത്ത് തടാകത്തിനു സമീപമുള്ള കുര്‍സി ഗ്രാമത്തിലാണ് 1500 വര്‍ഷം പഴക്കം എന്നു കരുതപ്പെടുന്ന മാര്‍ബിള്‍ ശിലാ ഫലകം ഗവേഷകര്‍ കണ്ടെത്തിയത്.   ഇവിടെ നടത്തിയ ഉല്‍ഖനനത്തിനിടയിലാണ് പൊട്ടിത്തകര്‍ന്ന ശിലാഫലകം കുഴിച്ചെടുത്തത്. ഈ പ്രദേശം 1960 മുതല്‍ പുരാവസ്തു ഗവേഷകരുടെ നിയന്ത്രണത്തിലും, […]

Continue Reading

ഇസ്രായേലിന്റെ ഏറ്റവും പുതിയ ആയുധം ‘ദാവീദിന്റെ കവണ’

ഇസ്രായേലിന്റെ ഏറ്റവും പുതിയ ആയുധം ‘ദാവീദിന്റെ കവണ’ ടെല്‍ അവീവ് : ബൈബിളില്‍ പഴയ നിയമ കാലത്ത് ഇസ്രായേലിന്റെ ജന്മ ശത്രുവായി അവതരിച്ച ഫെലിസ്ത്യ മല്ലന്‍ ഗൊല്ല്യാത്തിനെ നേരിടാനായി ദാവീദ് എന്ന ഇടയ ബാലനെ ദൈവം നിയോഗിച്ചു.   വാളും പരിചയുമായി സര്‍വ്വ സൈന്യങ്ങളുടെ അകമ്പടിയോടെ വന്ന ഗൊല്ല്യാത്തിനെ നേരിടാന്‍ ഇസ്രായേല്‍ രാജാവും സൈന്യവും ഭയപ്പെട്ടപ്പോള്‍ ആവേശത്തോടെ ദാവീദ് ഓടിച്ചെന്ന് തോട്ടില്‍നിന്നും അഞ്ച് കല്ലെടുത്ത് തന്റെ പരമ്പരാഗത ആയുധമായ കവണ ഉപയോഗിച്ച് ഗൊല്ല്യാത്തിനെ വീഴ്ത്തിയശേഷം തലവെട്ടിക്കൊന്ന വീര […]

Continue Reading

രണ്ട് ഈജിപ്റ്റ് ക്രൈസ്തവ സഹോദരങ്ങള്‍ ലിബിയയില്‍ കൊല്ലപ്പെട്ടു

രണ്ട് ഈജിപ്റ്റ് ക്രൈസ്തവ സഹോദരങ്ങള്‍ ലിബിയയില്‍ കൊല്ലപ്പെട്ടു അലക്സാണ്ട്രിയ : ഈജിപ്റ്റില്‍നിന്നും തൊഴില്‍ ചെയ്യുവാനായി ലിബിയയിലെത്തിയ രണ്ടു ക്രൈസ്തവ സഹോദരങ്ങളെ തീവ്രവാദികള്‍ കൊലപ്പെടുത്തി.   ഈജിപ്റ്റിലെ സോഹഗ് പ്രവിശ്യയില്‍ മോന്‍ഷാ സെന്ററില്‍ അവ്ഘാദ് സലാമ ഗ്രാമ സ്വദേശികളായ വാസ്ഫി ഭക്കിത്ത് മിഖായേല്‍ (37), ഇളയ സഹോദരന്‍ ഫാഹ്മി (27) എന്നിവരാണ് ലിബിയയില്‍ ഐ.എസ്. തീവ്രവാദികളുടേതെന്ന് കരുതുന്നവരുടെ വെടിയേറ്റ് മരിച്ചത്. കഴിഞ്ഞ നവംബര്‍ 13-ന് ഇരുവരുടെയും ജഡം പടിഞ്ഞാറന്‍ ലിബിയയിലെ അല്‍ ഖംസിനു സമീപം വാഡികിയാം ഏരിയായിലെ ഒരു […]

Continue Reading

യുദ്ധഭൂമിയില്‍നിന്നും പാലായനം ചെയ്യുന്നവരുടെ എണ്ണം റെക്കോര്‍ഡിലേക്ക്: യു.എന്‍

യുദ്ധഭൂമിയില്‍നിന്നും പാലായനം ചെയ്യുന്നവരുടെ എണ്ണം റെക്കോര്‍ഡിലേക്ക്: യു.എന്‍ . ജനീവ: ഈ വര്‍ഷം യുദ്ധ ഭൂമികളില്‍നിന്നു പിറന്ന നാടും വീടും ഉപേക്ഷിച്ച് ജീവനും കൊണ്ട് പാലായനം ചെയ്യുന്നവരുടെ എണ്ണം റെക്കോര്‍ഡിലേക്കെന്ന് ഐക്യരാഷ്ട്ര സംഘടന. 2015-ന്റെ ആദ്യ പകുതിയോടെ സ്വന്തം മണ്ണുവിട്ട് അഭയാര്‍ത്ഥികളായവരുടെ എണ്ണം ഇതുവരെ 600 ലക്ഷം വരുമെന്നാണ് യു.എന്‍ . റിപ്പോര്‍ട്ട്.   അവരില്‍ കൂടുതലും മെഡിറ്ററേനിയന്‍ കടലിനെ താണ്ടി യൂറോപ്പിനെ ലക്ഷ്യം വെച്ചാണ് നീങ്ങുന്നത്. ലോക വ്യാപകമായി കഴിഞ്ഞ വര്‍ഷം 595 ലക്ഷം പേരാണ് […]

Continue Reading

തീവ്രവാദി ആക്രമണ സാദ്ധ്യത: ഇന്തോനേഷ്യയില്‍ ചര്‍ച്ചുകളില്‍ 1500 പോലീസുകാരെ വിന്യസിപ്പിച്ചു

തീവ്രവാദി ആക്രമണ സാദ്ധ്യത: ഇന്തോനേഷ്യയില്‍ ചര്‍ച്ചുകളില്‍ 1500 പോലീസുകാരെ വിന്യസിപ്പിച്ചു സുമാത്ര: ഇന്തോനേഷ്യയില്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ സീസണില്‍ ക്രൈസ്തവ സഭകള്‍ക്കുനേരെ തീവ്രവാദി ആക്രമണ സാദ്ധ്യത മുന്‍ നിര്‍ത്തി വിവിധ ചര്‍ച്ചുകള്‍ക്കു മുന്നില്‍ 1500 പോലീസുകാരെ വിന്യസിപ്പിച്ചതായി പോലീസ് മേധാവി പറഞ്ഞു.   ഇസ്ലാമിക തീവ്രവാദി ആക്രമണ സാദ്ധ്യത കൂടുതലുണ്ടെന്ന് കണക്കാക്കപ്പെടുന്ന വടക്കന്‍ സുമാത്ര, അസഹേ പ്രവിശ്യകളിലാണ് ഏറ്റവും കൂടുതല്‍ പോലീസുകാരെ നിര്‍ത്തിയിരിക്കുന്നതെന്ന് പോലീസ് കമ്മീഷണര്‍ ഹമാം വഹ്യുദി പറഞ്ഞു. ഇസ്ലാമിക തീവ്രവാദി സംഘടനയായ ഐ.എസ്. ഇന്തോനേഷ്യയിലെ […]

Continue Reading

ക്രൈസ്തവ സ്ത്രീകളും തോക്കെടുക്കുന്നു, ഐ.എസിനെതിരെ പോരടാന്‍

ക്രൈസ്തവ സ്ത്രീകളും തോക്കെടുക്കുന്നു, ഐ.എസിനെതിരെ പോരടാന്‍ ഹസാക്ക: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ താറുമാറാക്കിയ സിറിയയില്‍ സ്വന്തം സമൂഹത്തെ രക്ഷിക്കാന്‍ ക്രൈസ്തവ സ്ത്രീകളും തോക്കെടുക്കുന്നു.   കുര്‍ദ്ദിഷ് സേനയുടെ സഹായത്തോടെ രൂപീകരിക്കപ്പെട്ട സിറിയന്‍ ക്രിസ്ത്യന്‍ വനിതകളുടെ പുതിയ ബറ്റാലിയനിലേക്ക് സ്ത്രീകള്‍ കൂട്ടത്തോടെ ചേരുന്നതായാണ് റിപ്പോര്‍ട്ട്. ഐ.എസിനെതിരെ പൊരുതുന്ന ഹസാക്കാ പ്രവിശ്യയിലാണ് സേന വിന്യസിച്ചിരിക്കുന്നത്.   പലരും മക്കളേയും, ഭര്‍ത്താവിനേയും, വീടും, കൂടും, ജോലിയുമൊക്കെ ഉപേക്ഷിച്ചാണ് ആയുധ പരിശീലനത്തിനായി എത്തുന്നത്.   രാജ്യം കലുഷിതമായി തുടരുന്നതിനിടയില്‍ തങ്ങളുടെ മക്കളുടെ നല്ല […]

Continue Reading

ഇറാനില്‍ 450 പുതിയ വിശ്വാസികള്‍ സ്നാനപ്പെട്ടു

ഇറാനില്‍ 450 പുതിയ വിശ്വാസികള്‍ സ്നാനപ്പെട്ടു ടെഹ്രാന്‍ : ഇസ്ലാമിക രാഷ്ട്രമായ ഇറാനില്‍ പുതുതായി രക്ഷിക്കപ്പെട്ടു ക്രിസ്തുവിങ്കലേക്കു വന്ന 450 വിശ്വാസികള്‍ സ്നാനപ്പെട്ടു. ഇറാനില്‍ ശക്തമായി സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എലാം മിനിസ്ട്രിയാണ് ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുന്നത്.   എലാം മിനിസ്ട്രിയുടെ പാസ്റ്റര്‍മാരും പരിശീലകരും ഇറാനില്‍ വിവിധയിടങ്ങളില്‍ സുവിശേഷ പ്രവര്‍ത്തങ്ങള്‍ നടത്തുകയും വിശ്വാസത്തില്‍ വരുന്നവരെ രഹസ്യ ആരാധനാ സ്ഥലത്ത് പങ്കെടുപ്പിച്ച് കര്‍ത്താവിനെ ആരാധിക്കുവാന്‍ അവസരം നല്‍കുകയും ചെയ്യുന്നു.   ഇവര്‍ക്കായി 3 മാസത്തെ പ്രത്യേക ബൈബില്‍ ക്ലാസ്സുകള്‍ […]

Continue Reading

25 ക്രൈസ്തവരെക്കൂടി ഐ.എസ്. വിട്ടയച്ചു

25 ക്രൈസ്തവരെക്കൂടി ഐ.എസ്. വിട്ടയച്ചു ടെല്‍ താമര്‍ : സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി തടവില്‍ പര്‍പ്പിച്ചിരുന്ന 25 ക്രൈസ്തവരേക്കൂടി ഭീകരര്‍ വിട്ടയച്ചു.   കഴിഞ്ഞ ഫെബ്രുവരിയില്‍ വടക്കന്‍ സിറിയയിലെ ഖാബോര്‍ നദീ തീരങ്ങളിലെ ഗ്രാമങ്ങളിലെ താമസക്കാരായ 200 അസ്സീറിയന്‍ ക്രൈസ്തവരെ ഐ.എസ്. തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു. ഇവരില്‍ പുരുഷന്മാരായ 25 പേരെയാണ് കഴിഞ്ഞ ദിവസം ഭീകരര്‍ വിട്ടയച്ചത്.   ഇവരില്‍ 2 കുട്ടികളും ഉള്‍പ്പെടും. വിട്ടയക്കപ്പെട്ടവര്‍ ടാല്‍ ജസീറ, ടാല്‍ ഷാമിറന്‍ , ഖാബര്‍ […]

Continue Reading