യെരുശലേമിനടുത്ത് പുരാതന ക്രൈസ്തവ ആരാധനാലയത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

യെരുശലേമിനടുത്ത് പുരാതന ക്രൈസ്തവ ആരാധനാലയത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി യെരുശലേം : യെരുശലേം നഗരത്തിനു സമീപം പുരാതന ക്രൈസ്തവ ആരാധനാലയത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. യെരുശലേം നഗരത്തിനു 10 കിലോമീറ്റര്‍ വടക്കു ഭാഗത്ത് ബെയ്റ്റ് നെക്കോഫ ഗ്രാമത്തില്‍ യെരുശലേം-ടെല്‍ അവീവ് ദേശീയ പാത വീതി കൂട്ടുന്നതിനായി മണ്ണ് കുഴിക്കുന്നതിനിടയിലാണ് ആരാധനാലയത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.   1500 വര്‍ഷം മുമ്പുള്ള ബൈസന്റൈന്‍ കാലഘട്ടത്തു നിര്‍മ്മിച്ച ദേവാലയത്തിന്റെ ശേഷിപ്പുകളാണിതെന്നു ഇസ്രായേലി പുരാവസ്തു വകുപ്പ് വക്താവ് ആനെറ്റ് നാഗര്‍ അറിയിച്ചു. ആരാധനാലയത്തോടു ചേര്‍ന്ന് റോഡ് […]

Continue Reading

ബീഹാര്‍ മിഷന്‍ , പാസ്റ്റേഴ്സ് കെയര്‍ സെന്റര്‍ ആരംഭിക്കുന്നു

ബീഹാര്‍ മിഷന്‍ , പാസ്റ്റേഴ്സ് കെയര്‍ സെന്റര്‍ ആരംഭിക്കുന്നു ദൈവിക ദര്‍ശന പ്രകാരം ദീര്‍ഘനാളത്തെ പ്രാര്‍ത്ഥനയുടെ ഫലമായി, ഭാരത പെന്തക്കോസ്തു പ്രസ്ഥാനങ്ങളിലെ പ്രഥമ സംരംഭമായ പാസ്റ്റേഴ്സ് കെയര്‍ സെന്റര്‍ ബീഹാര്‍ മിഷന്റെ നേതൃത്വത്തില്‍ മുണ്ടിയപ്പള്ളിയില്‍ (തിരുവല്ല) ആരംഭിക്കുന്നു.   ഒരു പുരുഷായുസ്സ് മുഴുവനും കര്‍ത്തൃവേലയില്‍ ആയിരിക്കുകയും, സ്വന്തമായി സ്ഥലമോ, ഭവനമോ ഇല്ലത്തതും, മക്കളുടെയോ, ബന്ധുക്കളുടെയോ, സഭയുടെയോ, സംഘടനകളുടെയോ സഹായമോ ലഭിക്കത്തതുമായ നിര്‍ദ്ധനരായ ദൈവദാസന്മാര്‍ക്ക് സൌജന്യമായി കെയര്‍ സെന്ററില്‍ പ്രവേശനം നല്‍കുന്നു.   ആദ്യമായി കേരളത്തിലെ ഓരോ ജില്ലയില്‍നിന്നും […]

Continue Reading

23 വര്‍ഷത്തിനു ശേഷം ക്രിസ്ത്യന്‍ യുവാവിന് വധശിക്ഷ : യു.എന്നിന്റെ എതിര്‍പ്പ് അവഗണിച്ചു

23 വര്‍ഷത്തിനു ശേഷം ക്രിസ്ത്യന്‍ യുവാവിന് വധശിക്ഷ : യു.എന്നിന്റെ എതിര്‍പ്പ് അവഗണിച്ചു ലാഹോര്‍ : പാക്കിസ്ഥാനില്‍ 15-‍മത്തെ വയസ്സില്‍ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ക്രിസ്ത്യന്‍ യുവാവിന് 23 വര്‍ഷത്തിനു ശേഷം വധശിക്ഷ നടപ്പാക്കിയത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കി.   ലാഹോര്‍ സ്വദേശിയായ അഫ്താഹ് ബഹദൂര്‍ മസി (38) നെയാണ് ജൂണ്‍ 10-ന് പുലര്‍ച്ചെ ലാഹോറിലെ കോട്ട് ലാഖ്പത് ജയിലില്‍ തൂക്കിക്കൊന്നത്. പ്ലമ്പര്‍ ജോലി ചെയ്തു വന്ന അഫ്താഹ് 1992-ല്‍ സ്ത്രീയേയും 2 […]

Continue Reading

ഭരണമാറ്റം പ്രയോജനകരമാകുമേ?

ഭരണമാറ്റം പ്രയോജനകരമാകുമേ? 16-ാം ലോക്സഭയിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുകയുണ്ടായി. പ്രതീക്ഷിച്ചതുപോലെ ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ബി.ജെ.പി.യുടെ തേരാളി നരേന്ദ്രമോഡി നേതൃത്വം നല്‍കുന്ന സര്‍ക്കാരാണ് അധികാരത്തിലേറിയത്. ഈ വിജയം ഒരു വ്യക്തിയുടെ മാത്രമായി ബഹുഭൂരിപക്ഷവും വിലയിരുത്തുന്നു. തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ്സ് ചരിത്ര തോല്‍വിയണിഞ്ഞു, ഒപ്പം ചില ഘടക കക്ഷികളും. ഈ തിരഞ്ഞെടുപ്പു ഫലം നല്‍കുന്ന പ്രത്യേകത ഇന്ത്യ ഭരിക്കുവാന്‍ നേതൃത്വം നല്‍കിയ മുന്നണിയുടെ അംഗങ്ങളായ പല പ്രമുഖ ഘടക കക്ഷികളും തറപറ്റിയെന്നതാണ്. കുട്ടിപാര്‍ട്ടികളില്‍ ചിലതും തോല്‍വിയണിഞ്ഞു.   ലോകത്തെ […]

Continue Reading

യോഗയെ എതിര്‍ക്കുന്നവര്‍ ഇന്ത്യ വിട്ടു പോകണമെന്നു ബി.ജെ.പി. എം.പി.

യോഗയെ എതിര്‍ക്കുന്നവര്‍ ഇന്ത്യ വിട്ടു പോകണമെന്നു ബി.ജെ.പി. എം.പി. ന്യൂഡല്‍ഹി: യോഗയെ എതിര്‍ക്കുന്നവര്‍ ഇവിടെ ജീവിക്കേണ്ടവരല്ലെന്നും അവര്‍ ഇന്ത്യ വിട്ടു പോകണമെന്നും ബി.ജെ.പി. എം.പി. ആദിത്യനാഥ്.   സൂര്യ നമസ്ക്കാരം ഒഴിവാക്കാനാവില്ലെന്നും അത് യോഗയുടെ അവിഭാജ്യഘടകമാണെന്നും ഉത്തര്‍പ്രദേശിലെ ഉന്നോവയില്‍ നിന്നുള്ള എം പി യായ ആദിത്യനാഥ് പറഞ്ഞു. അതേ സമയം അന്തര്‍ദ്ദേശീയ യോഗ ദിനാചരണത്തിന്റെ ഭാഗമായി രാജ്യത്തെ സ്കൂളുകളിലടക്കം നടത്തുന്ന പരിപാടിയില്‍നിന്നും സൂര്യ നമസ്ക്കാരം ഒഴിവാക്കി.   സൂര്യ നമസ്ക്കാരം നടത്തുന്നതിനെതിരെ വിവിധ മുസ്ലീം സംഘടനകള്‍ എതിര്‍പ്പുമായി […]

Continue Reading

86 എറിത്രിയന്‍ ക്രൈസ്തവരെ ഐ.എസ്. ലിബിയയില്‍ തട്ടിക്കൊണ്ടുപോയി

86 എറിത്രിയന്‍ ക്രൈസ്തവരെ ഐ.എസ്. ലിബിയയില്‍ തട്ടിക്കൊണ്ടുപോയി അദികേയി: ലിബിയയില്‍ 86 എറിത്രിയക്കാരായ ക്രൈസ്തവരെ ഐ.എസ്. തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. എറിത്രിയയില്‍ ക്രൈസ്തവ പീഢനത്തെ അതിജീവിച്ച് രക്ഷപെട്ട് ലിബിയയില്‍ വന്ന പുരുഷന്മാരും, സ്ത്രീകളും, കുട്ടികളുമായ സംഘത്തെയാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്.   ഇവര്‍ക്ക് ലിബിയയിലും സുരക്ഷിതമില്ലെന്ന് കണ്ട് യൂറോപ്പിലേക്കു കുടിയേറാനുള്ള യാത്രയിലാണ് തീവ്രവാദികളുടെ പിടിയിലായത്. ഇവരുടെ കൂട്ടത്തില്‍ യാത്ര ചെയ്ത 6 മുസ്ലീങ്ങളെ വെറുതെ വിടുകയുമുണ്ടായി. തട്ടിക്കൊണ്ടുപോകപ്പെട്ടവരക്കുറിച്ചു കൂടുതല്‍ വിവരങ്ങളില്ലെന്ന് ലിബിയ വ്യക്തമാക്കി. ഭീകരരുടെ മുമ്പില്‍നിന്നും 3 ക്രൈസ്തവര്‍ രക്ഷപെടുകയുമുണ്ടായി. […]

Continue Reading

ചൈനയില്‍ സര്‍ക്കാര്‍ അംഗീകൃത ക്രൈസ്തവ ആരാധനാലയം ഇടിച്ചു നിരത്തി

ചൈനയില്‍ സര്‍ക്കാര്‍ അംഗീകൃത ക്രൈസ്തവ ആരാധനാലയം ഇടിച്ചു നിരത്തി ഷെജിയാങ് : ചൈനയില്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയ ക്രൈസ്തവ ആരധനാലയം പ്രാദേശിക ഭരണകൂടം ഇടിച്ചു നിരത്തി.   ചൈനയിലെ തുറമുഖ ഏരിയായായ ഷെജിയാങിലെ ത്രീ സെല്‍ഫ് പെട്രിയാറ്റിക് മൂവ്മെന്റ് ചര്‍ച്ച് ആരാധനാലയമാണ് കഴിഞ്ഞ ദിവസം പ്രാദേശിക ഭരണകൂടത്തിലെ ഉദ്യോഗസ്ഥരെത്തി ജെസിബി ഉപയോഗിച്ച് ഇടിച്ചു നിരത്തിയത്. ആരാധനാലയം മറ്റൊരു സ്ഥലത്തേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു തകര്‍ത്തതെന്ന് വിശ്വാസികള്‍ പറഞ്ഞു.   ചൈനയില്‍ ക്രൈസ്തവ ആരാധനാലയങ്ങള്‍ക്ക് അനുമതി ലഭിക്കുവാന്‍ ബുദ്ധിമുട്ടുള്ള സന്ദര്‍ഭമാണിപ്പോള്‍ […]

Continue Reading

നഹും പ്രവാചകന്റെ ശവ കല്ലറയ്ക്ക് ഐ.എസ് ഭീഷണി

നഹും പ്രവാചകന്റെ ശവ കല്ലറയ്ക്ക് ഐ.എസ് ഭീഷണി നിനവേ : ബൈബിളിലെ പഴയ നിയമ പ്രവാചകനായിരുന്ന നഹൂമിന്റെ 2700 വര്‍ഷം പഴക്കമുള്ള ശവക്കല്ലറയ്ക്ക് ഐ.എസിന്റെ ഭീഷണി. വടക്കന്‍ ഇറക്കില്‍ നിനവേയ്ക്കടുത്ത് അല്‍ക്കോഷില്‍ സ്ഥിതി ചെയ്യുന്ന ശവ കുടീരവും അതിനോടു ചേര്‍ന്നുള്ള യഹൂദന്മാരുടെ പഴയ സിന്നഗോഗുമാണ് ഐ എസിന്റെ ഭീഷണി നേരിടുന്നത്. ഐ എസ് തീവ്രവദികള്‍ ഈ ശവക്കല്ലറ സ്ഥിതി ചെയ്യുന്ന സ്ഥലത്തുനിന്നും 10 മൈല്‍ ദൂരെ ക്യമ്പ് ചെയ്തിരിക്കുകയാണ്.   ബൈബിളില്‍ നഹൂമിന്റെ പ്രവചനം ആരംഭിക്കുന്നത് തന്നെ […]

Continue Reading

ഐപിസി മഹാരാഷ്ട്ര സ്റ്റേറ്റ് രജത ജൂബിലി കണ്വന്‍ഷന്‍ നവംബറില്‍

ഐപിസി മഹാരാഷ്ട്ര സ്റ്റേറ്റ് രജത ജൂബിലി കണ്വന്‍ഷന്‍ നവംബറില്‍ മുംബൈ: ഐപിസി മഹാരാഷ്ട്ര സ്റ്റേറ്റ് രജത ജൂബിലി കണ്വന്‍ഷന്‍ നവംബര്‍ 12-15 വരെ നവി മുംബൈ മാനസരോവറില്‍ നടക്കും. കണ്വന്‍ഷനോടനുബന്ധിച്ച് സമ്മേളനങ്ങള്‍ , പി വൈ പി എ സമ്മേളനം എന്നിവ നടക്കും. കണ്വന്‍ഷന്റെ അനുഗ്രഹത്തിനായി ഒരു മാസം നീണ്ടു നില്‍ക്കുന്ന പ്രാര്‍ഥന ഉണ്ടായിരിക്കും.   പാസ്റ്റര്‍ കുര്യന്‍ ചെറിയാന്‍ (പബ്ലിസിറ്റി കണ്വീനര്‍ ‍), മോന്‍സി പി. ജോര്‍ജ്ജ് (സാമ്പത്തികം), എം.സി. വര്‍ഗ്ഗീസ് (പരസ്യം) എന്നിവരടങ്ങിയ കമ്മറ്റികള്‍ […]

Continue Reading

തീവ്രവാദ ഭീഷണി: കെനിയയില്‍ 2000 ക്രിസ്ത്യന്‍ അദ്ധ്യാപകര്‍ ജോലി ഉപേക്ഷിച്ചു

തീവ്രവാദ ഭീഷണി: കെനിയയില്‍ 2000 ക്രിസ്ത്യന്‍ അദ്ധ്യാപകര്‍ ജോലി ഉപേക്ഷിച്ചു ഗരിസ്സ: കെനിയയില്‍ തീവ്രവാദി സംഘടനയായ അല്‍ ഷബാബിന്റെ ആക്രമണ ഭീഷണിയെത്തിടര്‍ന്ന് ക്രിസ്ത്യനികളായ 2000 സ്കൂള്‍ അദ്ധ്യപകര്‍ തങ്ങളുടെ ജോലി ഉപേക്ഷിച്ചു.   ഏപ്രില്‍ 2ന് ഗരിസ്സ യൂണിവേഴ്സിറ്റി കോളേജ് കാമ്പസില്‍ 148 ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളെ കൂട്ടക്കൊല ചെയ്ത മാതൃകയില്‍ സ്കൂളുകളിലും ഇനി ഇതുപോലുള്ള തുടര്‍ ആക്രമണങ്ങള്‍ നടത്തുമെന്ന തീവ്രവദികളുടെ ഭീഷണിയെത്തുടര്‍ന്നാണ് അദ്ധ്യാപകര്‍ തങ്ങളുടെ ഉപജീവനമാര്‍ഗ്ഗമായ അദ്ധ്യാപന ജോലി ഉപേക്ഷിക്കേണ്ടി വന്നത്.   ഇതിനെത്തുടര്‍ന്ന് രാജ്യത്ത് 95 […]

Continue Reading