ആലപ്പുഴ ഈസ്റ്റ് സെന്റര്‍ കണ്‍വന്‍ഷന്‍

ആലപ്പുഴ ഈസ്റ്റ് സെന്റര്‍ കണ്‍വന്‍ഷന്‍ കായംകുളം: ഐ.പി.സി. ആലപ്പുഴ ഈസ്റ്റ് സെന്റര്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 24-28 വരെ കായംകുളം ഫെയ്ത്ത് സെന്റര്‍ ഗ്രൌണ്ടില്‍ നടക്കും.   പാസ്റ്റര്‍ എം.വി. വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ തോമസ് മാമ്മന്‍ , ബാബു ചെറിയാന്‍ , സുധീര്‍ കുറുപ്പ്, സാം ജോസഫ്, ബി. മോനച്ചന്‍ എന്നിവര്‍ പ്രസംഗിക്കും. സോദരി സമാജം, സംയുക്ത ഉപവാസ പ്രാര്‍ത്ഥന, ശുശ്രൂഷക സമ്മേളനം, സണ്ടേസ്കൂള്‍ , പി.വൈ.പി.എ. വാര്‍ഷികം, സംയുക്ത ആരാധന എന്നിവ ഉണ്ടായിരിക്കും. സയോണ്‍ […]

Continue Reading

ഐശ്വര്യം ഉണ്ടാകാനായി മകനെ ബലി നല്‍കിയ പിതാവ് അറസ്റ്റില്‍

ഐശ്വര്യം ഉണ്ടാകാനായി മകനെ ബലി നല്‍കിയ പിതാവ് അറസ്റ്റില്‍ റായ്ഗഡ്: കുടുംബത്തില്‍ ഐശ്വര്യം ഉണ്ടാകാനായി സ്വന്തം മകനായ പതിനാലുകാരനെ ബലി കഴിച്ച പിതാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഛത്തീസ്ഗഢിലെ റായ്ഗഡിലാണ് സംഭവം നടന്നത്. കൃത്യത്തിനുശേഷം ഒളിവില്‍ പോയ പിതാവ് രണ്‍ വിജയ് ഭാരതിയെ സ്വദേശമായ യു.പി.യിലെ അസംഗഡ് ജില്ലയില്‍നിന്നാണ് പോലീസ് പിടികൂടിയത്. ചന്ദന്‍ എന്ന മകനെയാണ് രണ്‍ വിജയ് ബലി നല്‍കിയത്.   കഴിഞ്ഞ ദിവസം റായ്ഗഡ് ജില്ലയിലെ ഗോര്‍ഖെ ഗ്രാമത്തില്‍ പതിനാലുകാരന്റെ ശിരസ്സില്ലാത്ത ശരീരം കണ്ടെത്തിയിരുന്നു. […]

Continue Reading

കൊടും ദുരിതത്തില്‍ സിറിയ; കുട്ടികള്‍ വിശപ്പടക്കുന്നത് പുല്ലും, ഇലയും കഴിച്ച്

കൊടും ദുരിതത്തില്‍ സിറിയ; കുട്ടികള്‍ വിശപ്പടക്കുന്നത് പുല്ലും, ഇലയും കഴിച്ച് ദമാസ്ക്കസ്: ആഭ്യന്തര സംഘര്‍ഷത്തില്‍ തകര്‍ന്നടിഞ്ഞ സിറിയയില്‍ ജനം കൊടും ദുരിതത്തില്‍ കഴിയുകയാണ്. പട്ടിണി മരണവും ദാരിദ്ര്യവും നടമാടുന്ന സിറിയയിലെ കുട്ടികള്‍ വിശപ്പടക്കുന്നത് പുല്ലും ഇലകളും തിന്നാണ്.   പട്ടിണി കിടന്ന് പേക്കോലങ്ങളായ കുട്ടികളുടെ ചിത്രങ്ങള്‍ ലോക മനസാക്ഷിയെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. സംഘര്‍ഷത്തിനിടയില്‍ കുറേപ്പേര്‍ കിട്ടാവുന്നതെല്ലാം കൈക്കലാക്കി രക്ഷപെട്ടെങ്കിലും ശേഷിക്കുന്ന ജീവിതങ്ങള്‍ ഭക്ഷണവും വെള്ളവും കിട്ടാതെ കൊടും തണുപ്പില്‍ നരകിക്കുന്ന കാഴ്ചയാണ് സിറിയയില്‍ കാണുന്നത്.   റാഖ, മദായ, […]

Continue Reading

ക്രൈസ്തവരെ ജീവനോടെ പെട്ടിക്കുള്ളില്‍ പൂട്ടിയിട്ട് തീകൊളുത്തിക്കൊന്നു

ക്രൈസ്തവരെ ജീവനോടെ പെട്ടിക്കുള്ളില്‍ പൂട്ടിയിട്ട് തീകൊളുത്തിക്കൊന്നു ബാഗ്ദാദ്: ഇറാക്കില്‍ ഐ.എസ്. തീവ്രവാദികളുടെ ക്രൂരതകളെക്കുറിച്ച് ഒരു ഇറാക്കി സൈനികന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നു. ഇറാക്ക് തലസ്ഥാന നഗരിയായ ബാഗ്ദാദില്‍ ഐ.എസ്. തീവ്രവാദികള്‍ ആക്രമണം നടത്തുന്ന കാലം.   2014 ജൂണില്‍ ഇറാക്ക് സൈന്യത്തില്‍പ്പെട്ട ചില പട്ടാളക്കാരെ തീവ്രവാദികള്‍ പിടികൂടി. കൂട്ടത്തില്‍ മൊസൂളുകാരനായ പട്ടാളക്കാരന്‍ കാരം സാദും പിടിയിലായി. ഇദ്ദേഹം മുന്നു രാത്രികളില്‍ ഐ.എസിന്റെ തടവറയില്‍ കഴിയേണ്ടിവന്നു.   തീവ്രവാദികളുടെ പിടിയിലായ ചില ക്രൈസ്തവരെ ഭീകരര്‍ ശവപ്പെട്ടിപോലുള്ള പെട്ടികളില്‍ ജീവനോടെ […]

Continue Reading

10വര്‍ഷത്തിനിടെ 7.5 ലക്ഷത്തോളം അന്യ മതസ്ഥരെ ഹിന്ദുക്കളാക്കിയെന്ന് തൊഗാഡിയ

10വര്‍ഷത്തിനിടെ 7.5 ലക്ഷത്തോളം അന്യ മതസ്ഥരെ ഹിന്ദുക്കളാക്കിയെന്ന് തൊഗാഡിയ സൂറത്ത് : കഴിഞ്ഞ 10 വര്‍ഷത്തിനിടെ 7.5 ലക്ഷത്തോളം ക്രിസ്ത്യാനികളേയും, മുസ്ലീങ്ങളേയും ഹിന്ദു മതത്തിലേക്കു പരിവര്‍ത്തനം ചെയ്യിച്ചതായി വിശ്വഹിന്ദു പരിഷത്ത് ദേശീയ അദ്ധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ.   അഞ്ച് ലക്ഷത്തോളം ക്രിസ്ത്യാനികളും 2.5 ലക്ഷം മുസ്ലീങ്ങളും ഹിന്ദു മതത്തില്‍ ചേര്‍ന്നതായി അദ്ദേഹം അവകാശപ്പെട്ടു. പത്ത് വര്‍ഷത്തിനിടയില്‍ വര്‍ഷത്തില്‍ 15,000 എന്ന കണക്കില്‍ അഞ്ചു ലക്ഷത്തോളം ക്രിസ്ത്യാനികളേയും 2.5 ലക്ഷം മുസ്ലീങ്ങളേയും ഘര്‍വാപസിയിലൂടെ ഹിന്ദു മതത്തില്‍ ചേര്‍ത്തു. കഴിഞ്ഞവര്‍ഷം […]

Continue Reading

തകര്‍ക്കപ്പെട്ട ക്രൈസ്തവ ആരാധനാലയങ്ങള്‍ പുതുക്കിപ്പണിയും: ഈജിപ്റ്റ് പ്രസിഡന്റ്

തകര്‍ക്കപ്പെട്ട ക്രൈസ്തവ ആരാധനാലയങ്ങള്‍ പുതുക്കിപ്പണിയും: ഈജിപ്റ്റ് പ്രസിഡന്റ് കെയ്റോ: ഈജിപ്റ്റില്‍ വിവിധ സ്ഥലങ്ങളില്‍ വ്യാപകമായി തകര്‍ക്കപ്പെട്ട ക്രൈസ്തവ ആരാധനാലയങ്ങള്‍ പുനരുജ്ജീവിപ്പിക്കുമെന്ന് ഈജിപ്റ്റ് പ്രസിഡന്റ് അബ്ദെല്‍ ഫട്ടാ അല്‍ – സിസി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ഈജിപ്റ്റില്‍ 65 ആരാധനാലയങ്ങള്‍ , ക്രിസ്ത്യന്‍ പുസ്തക ശാലകള്‍ , ക്രൈസ്തവരുടെ നൂറുകണക്കിനു ഭവനങ്ങള്‍ , സ്ഥാപനങ്ങള്‍ , സ്ക്കൂളുകള്‍ എന്നിവ മുസ്ലീങ്ങളുടെ സംഘടിത ആക്രമണങ്ങളില്‍ തകര്‍ക്കപ്പെടുകയുണ്ടായി.   2013-ല്‍ ഈജിപ്റ്റ് പ്രസിഡന്റായിരുന്ന മിര്‍സി പുറത്താക്കപ്പെട്ടതിനോടനുബന്ധിച്ചു നടന്ന വിവിധ സംഘര്‍ഷങ്ങള്‍ക്കിടയിലാണ് പ്രക്ഷോഭകര്‍ […]

Continue Reading

കെനിയയില്‍ രണ്ടു ക്രൈസ്തവരെ തീവ്രവാദികള്‍ കൊലപ്പെടുത്തി

കെനിയയില്‍ രണ്ടു ക്രൈസ്തവരെ തീവ്രവാദികള്‍ കൊലപ്പെടുത്തി നെയ്റോബി: കെനിയയില്‍ തീവ്രവാദികള്‍ വാഹനം തടഞ്ഞു നിര്‍ത്തി രണ്ടു ക്രൈസ്തവരെ കൊലപ്പെടുത്തി. ഡിസംബര്‍ 21-ന് ബസില്‍ അയാത്ര ചെയ്ത ക്രൈസ്തവനെയും ട്രക്കില്‍ സഞ്ചരിച്ചിരുന്ന ക്രൈസ്തവനെയുമാണ് വെടിവെച്ചു കൊന്നത്.   നെയ്റോബിയില്‍നിന്നും മണ്ടേരയിലേക്കു യാത്ര പോകുകയാരിരുന്ന ബസ് എല്‍വാക്ക് ഗ്രാ‍മത്തിനടുത്ത് എത്തിയപ്പോള്‍ ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പായ അല്‍ ഷബാബ് എന്ന സംഘടനയിലെ തോക്കുധാരികളായ ഏതാനും ചില തീവ്രവാദികള്‍ തടഞ്ഞു നിര്‍ത്തി. ഈ സമയം ബസില്‍ നൂറോളം യാത്രക്കാരുണ്ടായിരുന്നു.   എല്ലാവരേയും പുറത്തേക്കു […]

Continue Reading

ഇന്ത്യയിലെ 100 സമ്പന്നരുടെ കൈകളിലുള്ളത് 70 ശതമാനം ജനങ്ങളുടെ സമ്പത്ത്

ഇന്ത്യയിലെ 100 സമ്പന്നരുടെ കൈകളിലുള്ളത് 70 ശതമാനം ജനങ്ങളുടെ സമ്പത്ത് ന്യൂഡെല്‍ഹി: ഇന്ത്യയിലെ 100 സമ്പന്നര്‍ കൈവശം വെച്ചിരിക്കുന്നത് രാജ്യത്തെ ജനസംഖ്യയുടെ താഴെത്തട്ടിലുള്ള 70 ശതമാനത്തിന്റെ സമ്പത്തിനേക്കാള്‍ കൂടുതലാണെന്ന് പഠന റിപ്പോര്‍ട്ട്.   അതായത് 87 കോടി ആളുകളുടെ സമ്പത്താണ് സമ്പന്നരുടെ കൈവശമുള്ളത്. ഇതില്‍ മുകേഷ് അമ്പാനിയുടെ സ്വന്തം സമ്പത്ത് മാത്രം കണക്കാക്കിയാല്‍ ജനസംഖ്യയുടെ 25 ശതമാനം ജനങ്ങളുടെയും സമ്പത്തിലും കൂടുതലാണ്.   രജ്യത്തെ സമ്പത്തിന്റെ വിതരണത്തിലെ രൂക്ഷമായ ഏറ്റക്കുറച്ചില്‍ വ്യക്തമാകുന്ന കണക്കുകള്‍ ഗ്ലോബല്‍ വെല്‍ത്ത് റിപ്പോര്‍ട്ട് […]

Continue Reading

യിസ്രായേലില്‍ 3400 വര്‍ഷം പഴക്കമുള്ള കോട്ടയുടെ അവശിഷ്ടം കണ്ടെത്തി

യിസ്രായേലില്‍ 3400 വര്‍ഷം പഴക്കമുള്ള കോട്ടയുടെ അവശിഷ്ടം കണ്ടെത്തി ടെല്‍ അവീവ്: വടക്കന്‍ യിസ്രായേലില്‍ 3400 വര്‍ഷം പഴക്കമുള്ള കോട്ടയുടെ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ക്രിസ്തുവിനു മുമ്പ് 1400 വര്‍ഷങ്ങള്‍ക്കു മുമ്പ് കനാന്‍ ദേശത്ത് നിര്‍മ്മിക്കാപ്പെട്ട കോട്ടയാണ് കണ്ടെത്തിയതെന്ന് ഗവേഷകര്‍ പറഞ്ഞു.   കെട്ടിടം നിര്‍മ്മിക്കാനായി മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് കോട്ടയുടെ ഭാഗം ആദ്യമായി കണ്ടത്. തുടര്‍ന്ന് ഈ സ്ഥലത്ത് നടത്തിയ ഉല്‍ഖനനത്തിലാണ് കോട്ടയുടെ കൂടുതല്‍ ഭാഗം കണ്ടെത്തിയത്. മധ്യ നഹ്രിയ നഗരത്തില്‍ നിന്നാണ് കോട്ടയുടെ […]

Continue Reading

ഇന്ത്യയിലെ ഭിക്ഷാടകരില്‍ 3000 ത്തോളം പേര്‍ ബിരുദധാരികള്‍

ഇന്ത്യയിലെ ഭിക്ഷാടകരില്‍ 3000 ത്തോളം പേര്‍ ബിരുദധാരികള്‍ ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഭിക്ഷക്കാരില്‍ നല്ലൊരു ശതമാനം പേര്‍ അത്ര മോശക്കാരല്ല. അവരില്‍ 3000 ത്തോളം പേര്‍ ബിരുദമോ, ബിരുദാനന്തര ബിരുദമോ കരസ്ഥമാക്കിയവരാണെന്ന് പുതിയ സെന്‍സസ് രേഖകള്‍ വ്യക്തമാക്കുന്നു.   410 പേര്‍ ഇക്കൂട്ടത്തില്‍ സാങ്കേതിക പരിജ്ഞാനം നേടിയവരാണ്. ഇന്ത്യയില്‍ ഏകദേശം 3.27 ലക്ഷത്തോളം ഭിക്ഷക്കാരുണ്ടെന്നാണ് കണാക്കാക്കുന്നത്. ജോലി ചെയ്യാത്തവരുടെ വിദ്യാഭ്യാസ, ലിംഗ വ്യത്യാസത്തെ ആസ്പദമാക്കി ഈയിടെ പുറത്തിറക്കിയ സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം 2600 പേര്‍ ബിരുദമോ, ബിരുദാനന്തര ബിരുദമോ […]

Continue Reading