സിറിയന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ വിശ്വാസികള്‍ തയ്യാറാകണം; സഭാ നേതാക്കള്‍

സിറിയന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ വിശ്വാസികള്‍ തയ്യാറാകണം; സഭാ നേതാക്കള്‍ ചിക്കാഗോ: സിറിയയിലെ യുദ്ധ ഭൂമിയില്‍നിന്നും രക്ഷപെട്ട് അഭയാര്‍ത്ഥികളായെത്തിയ ആളുകളെ അമേരിക്കയിലെ സഭാ വിശ്വാസികള്‍ സ്വീകരിക്കാന്‍ തയ്യാറാകണമെന്ന് സഭാ നേതാക്കള്‍ ‍. അമേരിക്കയിലെ ചിക്കാഗോയിലെ കമ്മ്യൂണിറ്റി ക്രിസ്ത്യന്‍ ചര്‍ച്ചില്‍ പ്രൊട്ടസ്റ്റന്റ്-സുവിശേഷവിഹിത സഭകളുടെ സംയുക്താഭിമുഖ്യത്തില്‍ ജി.സി.2 എന്ന പേരില്‍ സംഘടിപ്പിച്ച കോണ്‍ഫ്രന്‍സിലാണ് സഭാ നേതാക്കളുടെ ആഹ്വാനം.   സിറിയയില്‍നിന്നും എത്തിയ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന ചടങ്ങിലായിരുന്നു ഈ അഭിപ്രായം. ജി.സി.2 എന്നാല്‍ പുതിയ നിയമത്തില്‍ പറഞ്ഞിരിക്കുന്ന ഗ്രേറ്റ് കമാണ്ട്മെന്‍റ് ആന്‍ഡ് ഗ്രേറ്റ് […]

Continue Reading

ബുര്‍കിന ഫാസോയിലെ ഭീകരാക്രമണം: കൊല്ലപ്പെട്ടവരില്‍ 7 മിഷണറിമാരും

ബുര്‍കിന ഫാസോയിലെ ഭീകരാക്രമണം: കൊല്ലപ്പെട്ടവരില്‍ 7 മിഷണറിമാരും വാഗദുഗു: പശ്ചിമ ആഫ്രിക്കന്‍ രാഷ്ട്രമായ ബുര്‍കിന ഫാസോയുടെ തലസ്ഥാന നഗരമായ വാഗദുഗുവില്‍ ആഡംബര ഹോട്ടലില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടവരില്‍ 7 ക്രിസ്ത്യന്‍ മിഷണറിമാരും ഉള്‍പ്പെടുന്നു. ജനുവരി 15 വെള്ളിയാഴ്ച രാത്രിയില്‍ സ്പ്ലെന്‍ഡിഡ് ഹോട്ടലിലും തൊട്ടടുത്ത കഫേയിലും ഇരച്ചുകയറിയ അല്‍ഖ്വയ്ദ ഇസ്ലാമിക് മാഗ്രിബിന്റെ 7 പേരടങ്ങുന്ന തീവ്രവാദികള്‍ കണ്ണില്‍ കണ്ടവരെയെല്ലാം വെടിവെയ്ക്കുകയായിരുന്നു.   29 പേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ 18 പേര്‍ വിദേശികളാണ്. കൊല്ലപ്പെട്ടവരില്‍ 7 പേര്‍ […]

Continue Reading

തെക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഒന്നര കോടി ജനങ്ങള്‍ പട്ടിണിയില്‍

തെക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഒന്നര കോടി ജനങ്ങള്‍ പട്ടിണിയില്‍ റോം: തെക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഒന്നര കോടിയോളം ആളുകള്‍ കടുത്ത ഭക്ഷ്യ ക്ഷാമത്തിന്റെ കെടുതിയിലാണെന്ന് യു.എന്നിനു കീഴിലുള്ള ലോക ഭക്ഷണ പദ്ധതി (ഡബ്ല്യു.എം.എഫ്.) റിപ്പോര്‍ട്ട്.   ഇവിടങ്ങളില്‍ ഭക്ഷ്യ ക്ഷാമം കൂടുതല്‍ രൂക്ഷമായി തുടരുന്നതിനാല്‍ 2016-ല്‍ പട്ടിണിയിലേക്ക് വഴുതി വീഴുന്നവര്‍ പിന്നെയും വര്‍ദ്ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മലാവിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പട്ടിണിയില്‍ കഴിയുന്നത്. 28 ലക്ഷം പേര്‍ . മഡഗാസ്ക്കര്‍ 19 ലക്ഷം, സിംബാവേ 15 […]

Continue Reading

ഇറാക്കില്‍ രണ്ടു വര്‍ഷത്തിനിടയില്‍ കൊല്ലപ്പെട്ടത് 19,000 ആളുകള്‍

ഇറാക്കില്‍ രണ്ടു വര്‍ഷത്തിനിടയില്‍ കൊല്ലപ്പെട്ടത് 19,000 ആളുകള്‍ ഐക്യരാഷ്ട്ര സഭാ കേന്ദ്രം: ഇറാക്കില്‍ രണ്ടു വര്‍ഷത്തിനിടയില്‍ ഭീകരാക്രമണങ്ങളിലും, ഏറ്റുമുട്ടലുകളിലുമായി 19,000 പേര്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സഭയുടെ കണക്ക്.   ഇവിടെ ജനജീവിതം അത്യന്തം ദുഷ്ക്കരമാണെന്നും 32 ലക്ഷം പേര്‍ അഭയാര്‍ത്ഥികളാക്കപ്പെട്ടെന്നും യു.എന്‍ . റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരതയുടെ മുഖമാണ് ഇറാക്കില്‍ സ്ഥിതി അത്യന്തം വഷളാക്കിയതെന്നാണ് വിലയിരുത്തല്‍ .   ഏകദേശം 3500 പേരെ ഭീകരര്‍ അടിമകളാക്കി. ഇവരില്‍ ബഹുഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമാണ്. ഭീകരരും, സൈനികരും, […]

Continue Reading

ദുശ്ശകുനം മാറാന്‍ ബാലനു വിവാഹം; വധു നായ

ദുശ്ശകുനം മാറാന്‍ ബാലനു വിവാഹം; വധു നായ ഖര്‍സാവാന്‍ : രാജ്യം പുരോഗതിയിലേക്കു കുതിക്കുമ്പോഴും ജനത്തിന്റെ ഇടയിലുള്ള അന്ധവിശ്വാസത്തിനു യാതൊരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കുകയാണ് ഈ ഒരു സംഭവം.   പൈശാചിക ശക്തികളെ ഒഴിപ്പിക്കുന്നതിനായി ജാര്‍ഖണ്ഡിലെ ഗ്രാമവാസികള്‍ പ്രായപൂര്‍ത്തിയാകാത്ത ബാലനെ നായയെക്കൊണ്ടു വിവാഹം കഴിപ്പിച്ചു. ജാര്‍ഖണ്ഡിലെ ഖര്‍സാവാനിലെ മാണിക് ബസാറിലെ ഗ്രാമത്തിലാണ് സംഭവം നടന്നത്. മുകേഷ് എന്ന ബാലനാണ് വരന്‍ . വധു ഒരു പെണ്‍ നായ. മുകേഷിന് ആദ്യമായി പല്ലു മുളച്ചത് മുകളിലത്തെ മോണയിലാണ്.   […]

Continue Reading

2015-ല്‍ ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചുവെന്ന് റിപ്പോര്‍ട്ട്

2015-ല്‍ ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചുവെന്ന് റിപ്പോര്‍ട്ട് ന്യൂഡെല്‍ഹി : കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെയുണ്ടായ അക്രമങ്ങളില്‍ വര്‍ദ്ധനവുണ്ടായതായി റിപ്പോര്‍ട്ട്.   2014-നെ അപേക്ഷിച്ച് 20 ശതമാനം വര്‍ദ്ധനവുണ്ടായി. ന്യൂനപക്ഷ മനുഷ്യാവകാശ സംഘടനയായ ദ കാത്തലിക് സെക്കുലര്‍ ഫോറം (സി.എസ്.എഫ്.) തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 20 സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരായി 365-ഓളം ആക്രമണങ്ങള്‍ ഉണ്ടായി. ഇതില്‍ പത്തു സംസ്ഥാനങ്ങളില്‍ പ്രശ്നം രൂക്ഷമാണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.   മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ നടന്നത്. തെലുങ്കാന, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ന്യൂഡെല്‍ഹി, അരുണാചല്‍ […]

Continue Reading

മാലിയില്‍ സ്വിസ് വനിതാ മിഷണറിയെ തട്ടിക്കൊണ്ടുപോയി

മാലിയില്‍ സ്വിസ് വനിതാ മിഷണറിയെ തട്ടിക്കൊണ്ടുപോയി തിമ്പുക്തു: മാലിയില്‍ വര്‍ഷങ്ങളായി ക്രൈസ്തവ മിഷണറി പ്രവര്‍ത്തങ്ങള്‍ നടത്തി വരുന്ന സ്വിസ് പൌരയായ വനിതാ മിഷണറിയെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയി.   വടക്കു പടിഞ്ഞാറന്‍ മാലിയിലെ നഗര പ്രാന്തമായ തിമ്പുക്തുവിലെ തന്റെ പ്രവര്‍ത്തന കേന്ദ്രത്തിലെ സ്വന്തം വസതിയില്‍ താമസിച്ചിരുന്ന ബിയാട്രിസ് സ്റ്റോക്കിലയെയാണ് തട്ടിക്കൊണ്ടുപോയത്.   ജനുവരി 8-ന് പുലര്‍ച്ചെ 3.30ന് നാലു വാഹനങ്ങളിലായി എത്തിയ തോക്കുധാരികള്‍ ബിയാട്രീസിനെ വീട്ടില്‍നിന്നു ബലമായി പിടിച്ചിറക്കിക്കൊണ്ടുപോവുകയായിരുന്നുവെന്ന് അയല്‍ വാസികള്‍ പറഞ്ഞു. ബിയാട്രിസ് ഇതു രണ്ടാം തവണയാണ് […]

Continue Reading

2015-ല്‍ ലോകത്ത് 7000 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

2015-ല്‍ ലോകത്ത് 7000 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു വാഷിങ്ടണ്‍ : 2015-ല്‍ ആഗോളതലത്തില്‍ വിശ്വാസത്തിന്റെ പേരില്‍ 7000 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്തര്‍ദ്ദേശീയ ക്രിസ്ത്യന്‍ സംഘടനയായ ഓപ്പണ്‍ ഡോര്‍സ് തയ്യാറാക്കിയ വേള്‍ഡ് വാച്ച് ലിസ്റ്റിലാണ് ഈ വിവരം രേഖപ്പെടുത്തിയിരിക്കുന്നത്.   ക്രൈസ്തവ പീഢനങ്ങളില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന ആദ്യത്തെ 50 രാഷ്ട്രങ്ങളുടെ പേരു വിവരവും വേള്‍ഡ് വാച്ച് ലിസ്റ്റില്‍ പുറത്തു വിട്ടിട്ടുണ്ട്. ഇതില്‍ ഉത്തര കൊറിയയാണ് ഒന്നാം സ്ഥാനത്ത്. ഇറക്ക് , എറിത്രിയ തുടങ്ങിയ രാജ്യങ്ങള്‍ […]

Continue Reading

സന്തോഷമുണ്ടാകുന്നത് ജനിതക ഘടനയുടെ പ്രത്യേകത മൂലമെന്ന് പഠനം

സന്തോഷമുണ്ടാകുന്നത് ജനിതക ഘടനയുടെ പ്രത്യേകത മൂലമെന്ന് പഠനം ബള്‍ഗേറിയ: ഒരു വ്യക്തിക്ക് സന്തോഷമുണ്ടാകുന്നത് മനസ്സിന്റെ മാത്രം കഴിവുകൊണ്ടല്ലെന്നും ജനിതക ഘടനയുടെ ഒരു പ്രത്യേക ജീന്‍ കൂടുതലുള്ളതുകൊണ്ടാണെന്നും ഗവേഷകര്‍ പറയുന്നു.   സന്തോഷം കൂടുന്നതും നിലനിര്‍ത്തുന്നതും ജീനുകളുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണെന്ന് കണ്ടെത്തിയിരിക്കുന്നത് ബള്‍ഗേറിയ വാര്‍ണ സര്‍വ്വകലാശാലയിലെ മൈക്കിള്‍ മിങ്കോവാണ്. വിവിധ രാജ്യങ്ങളില്‍ താമസിക്കുന്ന മനുഷ്യരുടെ ജീനുകളിലെ വ്യത്യാസങ്ങള്‍ അവരുടെ സന്തോഷത്തെ ബാധിക്കുന്നതായി മൈക്കിള്‍ പറയുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ കൊലപാതകങ്ങളും, കവര്‍ച്ചകളും നടക്കുന്നത് ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക തുടങ്ങിയ […]

Continue Reading

പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ക്കെതിരെ ഒരാഴ്ചയ്ക്കിടയില്‍ 3 അതിക്രമങ്ങള്‍

പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ക്കെതിരെ ഒരാഴ്ചയ്ക്കിടയില്‍ 3 അതിക്രമങ്ങള്‍ ലാഹോര്‍ : പുതുവര്‍ഷം ആരംഭിച്ച ആദ്യത്തെ ആഴ്ചയില്‍ത്തന്നെ പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ക്കെതിരായ 3 അതിക്രമങ്ങള്‍ നടന്നു.   ജനുവരി 7-ന് രാത്രി ഒരു മണിക്ക് ഒരു സംഘം അക്രമികള്‍ ലാഹോറിന്റെ അതിര്‍ത്തി ഗ്രാമമായ ബാത്തിലെ മങ്ങ മണ്ടിയിലെ അപ്പോസ്തോലിക് ചര്‍ച്ചിന്റെ ആരാധനാലയം ആക്രമിച്ച് തീവെയ്ക്കുകയുണ്ടായി. ആളാപായമുണ്ടായില്ല. ഇരുമ്പുപാളികള്‍കൊണ്ടുള്ള വാതിലുകളും ജനലുകളുമായതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായില്ല. എങ്കിലും അകത്തേക്കു തീ പടര്‍ന്നു ഫര്‍ണ്ണീച്ചറുകളും, ബൈബിളുകളും, സാധന സാമഗ്രികളും കത്തി നശിച്ചു. ഇവിടെ 50 ക്രൈസ്തവ […]

Continue Reading