സിറിയന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ വിശ്വാസികള്‍ തയ്യാറാകണം; സഭാ നേതാക്കള്‍

Breaking News Middle East USA

സിറിയന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ വിശ്വാസികള്‍ തയ്യാറാകണം; സഭാ നേതാക്കള്‍
ചിക്കാഗോ: സിറിയയിലെ യുദ്ധ ഭൂമിയില്‍നിന്നും രക്ഷപെട്ട് അഭയാര്‍ത്ഥികളായെത്തിയ ആളുകളെ അമേരിക്കയിലെ സഭാ വിശ്വാസികള്‍ സ്വീകരിക്കാന്‍ തയ്യാറാകണമെന്ന് സഭാ നേതാക്കള്‍ ‍. അമേരിക്കയിലെ ചിക്കാഗോയിലെ കമ്മ്യൂണിറ്റി ക്രിസ്ത്യന്‍ ചര്‍ച്ചില്‍ പ്രൊട്ടസ്റ്റന്റ്-സുവിശേഷവിഹിത സഭകളുടെ സംയുക്താഭിമുഖ്യത്തില്‍ ജി.സി.2 എന്ന പേരില്‍ സംഘടിപ്പിച്ച കോണ്‍ഫ്രന്‍സിലാണ് സഭാ നേതാക്കളുടെ ആഹ്വാനം.

 

സിറിയയില്‍നിന്നും എത്തിയ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന ചടങ്ങിലായിരുന്നു ഈ അഭിപ്രായം. ജി.സി.2 എന്നാല്‍ പുതിയ നിയമത്തില്‍ പറഞ്ഞിരിക്കുന്ന ഗ്രേറ്റ് കമാണ്ട്മെന്‍റ് ആന്‍ഡ് ഗ്രേറ്റ് കമ്മീഷന്‍ എന്നര്‍ത്ഥമാക്കുന്നതാണ്. ക്രിസ്തു പഠിപ്പിച്ച സ്നേഹവും കരുണയും അയല്‍ക്കാരോട് കാണിക്കണം. ഇപ്പോള്‍ സുവിശേഷം പങ്കുവെയ്ക്കാന്‍ പറ്റിയ അവസരമാണ്.

 

ഇവിടെ എത്തിയ സിറിയക്കാരോട് സുവിശേഷം അറിയിച്ച് അവരെ നേടണം. ലൈഫ് വേ റിസേര്‍ച്ച് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എഡ് നെറ്ററ്റ്സര്‍ പറഞ്ഞു. അമേരിക്കയിലെ പല സഭകളിലെയും വിശ്വാസികള്‍ സമ്മര്‍ദ്ദത്തിലാണ്. സിറിയക്കാരെ സ്വീകരിച്ചാല്‍ എന്തോ സംഭവിക്കുമത്രേ.

 

മാരകമായ രോഗലക്ഷണങ്ങള്‍ പടരുവാന്‍ ഇടയാകുമെന്നാണ് ഭയം. ഈ ചിന്തകളെ തള്ളി അവരേക്കൂടി ദൈവഭാഗത്തേക്കു കൊണ്ടുവരുവാന്‍ നാം തയ്യാറാകണമെന്ന് റിച്ചാര്‍ഡ് സേറ്റണ്‍സും പറഞ്ഞു. ആറോളം സഭകളുടെ ആഭിമുഖ്യത്തിലായിരുന്നു കോണ്‍ഫറന്‍സ്.

Leave a Reply

Your email address will not be published.