‘നിര്‍ഭാഗ്യത്തിനു’ കാരണക്കാരന്‍ എന്നാരോപിച്ചു മകനെ അച്ഛന്‍ കൊലപ്പെടുത്തി

‘നിര്‍ഭാഗ്യത്തിനു’ കാരണക്കാരന്‍ എന്നാരോപിച്ചു മകനെ അച്ഛന്‍ കൊലപ്പെടുത്തി റായ്പൂര്‍ ‍: വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ അന്ധവിശ്വാസങ്ങളുടെ പേരില്‍ നടക്കുന്ന ക്രൂരതകള്‍ക്ക് യാതൊരു കുറവുമില്ലെന്ന് പുതിയ സംഭവം തെളിയിക്കുന്നു.   തന്റെ നിര്‍ഭാഗ്യങ്ങള്‍ക്ക് കാരണം ഒമ്പതു വയസുകാരനായ മകനാണെന്ന ചിന്തയില്‍ ശ്രാവണ്‍ സത്നാമി (38) എന്ന അച്ഛന്‍ മകന്‍ കലേശ്വറിനെ കൊലപ്പെടുത്തുകയായിരുന്നു. ഛത്തീസ്ഗഢിലെ റായ്പൂരില്‍നിന്നും 45 കിലോമീറ്റര്‍ അകലെയുള്ള ടില്‍ഡയിലാണ് നരഹത്യ നടന്നത്.   ഉറങ്ങിക്കിടക്കുകയായിരുന്ന കലേശ്വറിനെ വിളിച്ചുണര്‍ത്തിയശേഷം കുട്ടിയുടെ തല ശക്തമായി ഇയാള്‍ തറയില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് […]

Continue Reading

പ്രമേഹ രോഗികള്‍ മരുന്നും, ഇഞ്ചക്ഷനും ഒഴിവാക്കി ചക്ക കഴിച്ചാല്‍ മതിയെന്നു ഗവേഷകര്‍

പ്രമേഹ രോഗികള്‍ മരുന്നും, ഇഞ്ചക്ഷനും ഒഴിവാക്കി ചക്ക കഴിച്ചാല്‍ മതിയെന്നു ഗവേഷകര്‍ സിഡ്നി: നമ്മുടെ മുറ്റത്തും പറമ്പിലും പണം മുടക്കില്ലാതെ ഉണ്ടാകുന്ന ചക്കകളോട് പുതു തലമുറകള്‍ക്ക് പുച്ഛം ആണ്.   വീട്ടുകാര്‍ ഭൂരിപക്ഷം ചക്കകളും വിറ്റ് പണം വാങ്ങുന്ന രീതിയാണ് കണ്ടു വരുന്നത്. ചക്കയുടെ മഹത്വം നമ്മുടെ നാടിനറിയില്ലെങ്കില്‍ ചിന്തിക്കുക അത് മറ്റു ലോക രാജ്യങ്ങളില്‍ പ്രീയപ്പെട്ട ഭക്ഷണ പദാര്‍ത്ഥമാണെന്ന്. ആദ്യം ചക്കയുടെ ഗുണം നാം മനസ്സിലാക്കുക. ചക്ക പ്രമേഹതതിനു മികച്ച മരുന്നാണെന്ന് നേരത്തേതന്നെ വിലയിരുത്തിയിരുന്നു.   […]

Continue Reading

ചൈനയില്‍ പാസ്റ്റര്‍മാരേയും വിശ്വാസികളേയും അറസ്റ്റു ചെയ്തു

ചൈനയില്‍ പാസ്റ്റര്‍മാരേയും വിശ്വാസികളേയും അറസ്റ്റു ചെയ്തു ഷിഞ്ചിയാങ്: ചൈനയില്‍ ഹൗസ് ചര്‍ച്ചില്‍പോലീസ് റെയ്ഡു നടത്തി പാസ്റ്റര്‍മാരേയും വിശ്വാസികളേയും അറസ്റ്റു ചെയ്ത് റിമാന്‍ന്‍റിലാക്കി. പടിഞ്ഞാറന്‍ ഷിഞ്ചിയാങ് റീജണിലെ ചാങ്ജി നഗരത്തിലെ ഒരു ഹൗസ് ചര്‍ച്ചില്‍ പ്രത്യേക സമ്മേളനവും, ബൈബിള്‍ പഠന ക്ലാസ്സും നടക്കവേ ഒരു ഡസന്‍ പോലീസ് ഓഫീസര്‍മാരും, പ്രാദേശിക ഭരണകൂടത്തിന്റെ ഉദയോഗസ്ഥരും എത്തി റെയ്ഡ് നടത്തുകയായിരുന്നു.   ഈ സമയം വിവിധ സ്ഥലങ്ങളില്‍നിന്നെത്തിയ പാസ്റ്റര്‍മാരും വിശ്വാസികളും, മറ്റു അതിഥികളുമായി 40 പേരോളം സന്നിഹിതരായിരുന്നു. ഇവരെ പോലീസ് ചോദ്യം […]

Continue Reading

ചെറുനാരങ്ങയുടെ ഗുണങ്ങള്‍ വലിയത്

ചെറുനാരങ്ങയുടെ ഗുണങ്ങള്‍ വലിയത് സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതു മുതല്‍ ആരോഗ്യം ശക്തിപ്പെടുത്തുന്നതിനു വരെ ചെറുനാരങ്ങാ പ്രയോജനപ്പെടുന്നു. രാവിലെ ഒരു ഗ്ലാസ് നാരങ്ങാ വെള്ളം കുടിക്കുന്നത് ശരീരത്തിലെ മാലിന്യങ്ങളെ നിര്‍വീര്യമാക്കും.   അതുമാത്രമല്ല ഏതെങ്കിലും തരത്തിലുള്ള അധിക ചേരുവകളോ, പ്രിസര്‍വേറ്റീവുകളോ ഇതില്‍ ഇല്ലാത്തതിനാല്‍ ശരീരത്തെ ആരോഗ്യദായകമാക്കുവാനും സഹായിക്കുന്നു. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചെറുനാരങ്ങയില്‍ വൈറ്റമിന്‍ സിയും, പൊട്ടാസ്യവും ധാരാളം അടങ്ങിയിട്ടുണ്ട്.   വൈറ്റമിന്‍ മുഖത്തെ ചുളിവുകള്‍ കുറയ്ക്കുന്നതിനും ശരീരത്തിലെ വിഷാംശങ്ങള്‍ ഇല്ലാതാക്കുന്നതിലൂടെ ചര്‍മ്മം തിളങ്ങുന്നതാക്കാനും സഹായിക്കുന്നു. കൂടാതെ ജലദോഷം, […]

Continue Reading

സിറിയയിലെ ക്രൈസ്തവ നഗരം ഐ.എസില്‍നിന്നും സൈന്യം തിരികെ പിടിച്ചു

സിറിയയിലെ ക്രൈസ്തവ നഗരം ഐ.എസില്‍നിന്നും സൈന്യം തിരികെ പിടിച്ചു അല്‍ഖാരിയടണ്‍ ‍: സിറിയയില്‍ ഐ.എസ്. തീവ്രവാദികള്‍ നേരത്തെ പിടിച്ചടക്കിയ ക്രൈസ്തവ നഗരമായ അല്‍ ഖാരിയടണ്‍ റഷ്യന്‍ സൈന്യത്തിന്റെ സഹായത്തോടെ സിറിയന്‍ സൈന്യം തിരികെ പിടിച്ചു.   നേരത്തെ ഐ.എസ്. പിടിച്ചെടുത്ത പുരാതന നഗരമായ പാമിറയില്‍നിന്നും 100 കി.മി. ദൂരമുള്ള അല്‍ഖാരിയടണ്‍ നഗരം കഴിഞ്ഞ ഞായറാഴ്ചയാണ് റഷ്യയുടെ എയര്‍ സ്ട്രൈക്സ് ആക്രമണത്തില്‍ സൈന്യം തിരികെ പിടിച്ചത്. ക്രൈസ്തവര്‍ തിങ്ങിപ്പാര്‍ക്കുന്ന അല്‍ഖാരിയടണ്‍ നഗരം കഴിഞ്ഞ ആഗസ്റ്റിലായിരുന്നു ഐ.എസ്. പിടിച്ചെടുത്തത്.   […]

Continue Reading

ആശ്രയം ലോക കോടതികളിലോ?

ആശ്രയം ലോക കോടതികളിലോ? കോടതിയും കേസും ശിക്ഷകളുന്മൊക്കെ ഇന്ന് എല്ലാവര്‍ക്കും സുപരിചിതമാണ്. ക്രൈസ്തവരായാലും അക്രൈസ്തവരായാലും പല കാര്യങ്ങളിലും കോടതികളെ ആശ്രയിക്കേണ്ടി വരുന്നു. അക്രൈസ്തവരായവര്‍ക്ക് നീതിയും ന്യായവും സ്പഷ്ടമായി നടക്കണമെന്നില്ല. ഒരു കുറ്റകൃത്യത്തില്‍ പ്രതിയായ വ്യക്തിയോ മറ്റെന്തെങ്കിലും കാര്യങ്ങള്‍ക്കു പ്രതിസ്ഥാനത്തു വന്നവരോ ആയവര്‍ക്ക് തങ്ങള്‍ക്കു ലഭിക്കുന്ന ശിക്ഷയില്‍നിന്നും ഒരു മോചനം അവര്‍ ആഗ്രഹിക്കുന്നുണ്ട്.   അവിടെ സത്യവും നീതിയും നടക്കണമെന്നില്ല. വാദികളായവരും ആഗ്രഹിക്കുന്നത് തങ്ങളുടെ വാദം ജയിക്കണമെന്നാണ്. പ്രതിഭാഗത്തുള്ളവര്‍ക്ക് ഏറ്റവും മുന്തിയ ശിക്ഷ തന്നെ ലഭിക്കണമെന്നും ആഗ്രഹിക്കുന്നവരാണ് ഈ […]

Continue Reading

പുരാതന യെരുശലേമിന്റെ പൂര്‍ണ്ണ പതിപ്പ് അമേരിക്കയില്‍ നിര്‍മ്മിക്കുന്നു

പുരാതന യെരുശലേമിന്റെ പൂര്‍ണ്ണ പതിപ്പ് അമേരിക്കയില്‍ നിര്‍മ്മിക്കുന്നു കൊളറാഡോ: പുരാതന യെരുശലേം നിര്‍മ്മിതിക്ളുടെ അവശിഷ്ടങ്ങള്‍ കാണാന്‍ എല്ലാവരും യിസ്രായേലിലെ യെരുശലേമില്‍ത്തന്നെ പോകണം. എന്നാല്‍ അതിന്റെ പൂര്‍ണ്ണ പതിപ്പ് കാണമമെങ്കില്‍ അമേരിക്കയിലേക്കു പോകണം.   ഈ അവസ്ഥ ഒരു ധനികനായ അമേരിക്കക്കാരനിലൂടെ സംജാതമാകുവാന്‍ പോവുകയാണ്. അമേരിക്കയിലെ പ്രധാന വ്യവസായിയും യെരുശലേം നഗരത്തെ വളരെയധികം ഇഷ്ടപ്പെടുന്ന ധനികനുമായ മൈക്കിള്‍ കിന്‍ലോയാണ് ഈ മഹാ ദൗത്യത്തിന് തയ്യാറെടുക്കുന്നത്. യു.എസിലെ കൊളറാഡോ സംസ്ഥാനത്ത് കൊളറാഡോ സ്പ്രിംഗ്സില്‍ ഇതിനായി 700 ഏക്കര്‍ വസ്തു വാങ്ങിക്കുകയാണിദ്ദേഹം. […]

Continue Reading

ക്രിസ്ത്യന്‍ രാജ്യങ്ങളെ തകര്‍ക്കുമെന്ന് ഐ.എസിന്റെ ഭീഷണി

ക്രിസ്ത്യന്‍ രാജ്യങ്ങളെ തകര്‍ക്കുമെന്ന് ഐ.എസിന്റെ ഭീഷണി ലണ്ടന്‍ ‍: ക്രിസ്ത്യന്‍ രാജ്യങ്ങളെ തകര്‍ക്കുമെന്ന് ഇസ്ലാമിക സ്റ്റേറ്റ് ഭീകരരുടെ ഭീഷണി. കത്തോലിക്കാ സഭയുടെ ആസ്ഥാനമായ റോമില്‍ ആക്രമണം നടത്തുമെന്നും ഭീഷണി മുഴക്കി. വീഡിയോ സന്ദേശത്തിലൂടെയാണ് ഐ.എസിന്റെ ഭീഷണി വന്നത്.   ലണ്ടനിലും, ബര്‍ലിനിലും ആക്രമണം നടത്തുമെന്നും വീഡിയോയില്‍ പറയുന്നു. പാരീസ് ആക്രമണത്തെക്കുറിച്ചും വീഡിയോയില്‍ വ്യക്തമാക്കുന്നു “ഇന്നലെ പാരീസ് ആയിരുന്നെങ്കില്‍ നാളെ അത് ലണ്ടനോ, ബര്‍ലിനോ, റോമോ ആയിരിക്കും. ക്രിസ്ത്യന്‍ രാജ്യങ്ങള്‍ക്കുള്ള മുന്നറിയിപ്പാണിത്.   നിങ്ങള്‍ ഇസ്ലാമില്‍ ചേരുക അല്ലെങ്കില്‍ […]

Continue Reading

തുര്‍ക്കിയില്‍ സിറിയന്‍ അഭയാര്‍ത്ഥികള്‍ ക്രിസ്തുവിനെ സ്വീകരിക്കുന്നു

തുര്‍ക്കിയില്‍ സിറിയന്‍ അഭയാര്‍ത്ഥികള്‍ ക്രിസ്തുവിനെ സ്വീകരിക്കുന്നു ഗാസിയാന്റപ്: സിറിയയിലെ ആഭ്യന്തര യുദ്ധം, കലാപം, ക്ഷാമം, പട്ടിണി എന്നിവയില്‍നിന്നും രക്ഷനേടാനായി തുര്‍ക്കിയില്‍ അഭയാര്‍ത്ഥികളായി കഴിയുന്ന മുസ്ലീങ്ങള്‍ യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിക്കുന്ന അനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു.   യുണൈറ്റഡ് നേഷന്‍സ് ഹൈക്കമ്മീഷണര്‍ ഫോര്‍ റെഫ്യൂജീസ് (യു.എന്‍.എച്ച്.സി.ആര്‍ ‍.) ന്റെ ഔദ്യോഗിക കണക്കു പ്രകാരം തുര്‍ക്കിയില്‍ ആയിരക്കണക്കിനു അഭയാര്‍ത്ഥി ടെന്‍റുകളില്‍ കഴിയുന്ന രജിസ്റ്റര്‍ ചെയ്യപ്പെട്ട സിറിയക്കാരുടെ എണ്ണം 2.7 മില്യനാണ്. ഭൂരിപക്ഷവും മുസ്ലീങ്ങള്‍ തന്നെ. ചെറിയ ടെന്‍റുകളില്‍ കുടുംബങ്ങളായി ഇവര്‍ താമസിച്ചു […]

Continue Reading

ഐ.എസ് തട്ടിക്കൊണ്ടുപോയ അസ്സീറിയന്‍ പെണ്‍കുട്ടിയെ വിട്ടയച്ചു

ഐ.എസ് തട്ടിക്കൊണ്ടുപോയ അസ്സീറിയന്‍ പെണ്‍കുട്ടിയെ വിട്ടയച്ചു ഖാബൂര്‍ ‍: സിറിയയില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 23-ന് ഐ.എസ്. തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ചു വന്ന അസ്സീറിയന്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ വിട്ടയച്ചു. സിറിയയിലെ ഖാബൂര്‍ നദീതീര ഗ്രാമത്തില്‍ നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട മിറിയം ഡേവിഡ് താലിയ എന്ന പെണ്‍കുട്ടിയെയാണ് തീവ്രവാദികള്‍ കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ വിട്ടയച്ചത്.   മിറിയത്തോടൊപ്പം അന്ന് മറ്റ് 253 ക്രൈസ്തവരെ തീവ്രവാദികള്‍ ബലമായി വാഹനത്തില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. ഇതില്‍ ബാക്കിയുള്ളവരെ എല്ലാവരേയും പലപ്പോഴായി വിട്ടയച്ചിരുന്നു. വന്‍ മോചനദ്രവ്യം […]

Continue Reading