തുര്‍ക്കിയില്‍ സിറിയന്‍ അഭയാര്‍ത്ഥികള്‍ ക്രിസ്തുവിനെ സ്വീകരിക്കുന്നു

Breaking News Middle East

തുര്‍ക്കിയില്‍ സിറിയന്‍ അഭയാര്‍ത്ഥികള്‍ ക്രിസ്തുവിനെ സ്വീകരിക്കുന്നു
ഗാസിയാന്റപ്: സിറിയയിലെ ആഭ്യന്തര യുദ്ധം, കലാപം, ക്ഷാമം, പട്ടിണി എന്നിവയില്‍നിന്നും രക്ഷനേടാനായി തുര്‍ക്കിയില്‍ അഭയാര്‍ത്ഥികളായി കഴിയുന്ന മുസ്ലീങ്ങള്‍ യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിക്കുന്ന അനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു.

 

യുണൈറ്റഡ് നേഷന്‍സ് ഹൈക്കമ്മീഷണര്‍ ഫോര്‍ റെഫ്യൂജീസ് (യു.എന്‍.എച്ച്.സി.ആര്‍ ‍.) ന്റെ ഔദ്യോഗിക കണക്കു പ്രകാരം തുര്‍ക്കിയില്‍ ആയിരക്കണക്കിനു അഭയാര്‍ത്ഥി ടെന്‍റുകളില്‍ കഴിയുന്ന രജിസ്റ്റര്‍ ചെയ്യപ്പെട്ട സിറിയക്കാരുടെ എണ്ണം 2.7 മില്യനാണ്. ഭൂരിപക്ഷവും മുസ്ലീങ്ങള്‍ തന്നെ. ചെറിയ ടെന്‍റുകളില്‍ കുടുംബങ്ങളായി ഇവര്‍ താമസിച്ചു വരുന്നു. ഇവിടെ സര്‍ക്കാരിന്റെയും, ഐക്യരാഷ്ട്ര സഭയുടെയും സാമ്പത്തിക സഹായങ്ങള്‍ ഉണ്ടെങ്കിലും അവയൊന്നും കാര്യമായി ലഭിക്കാറില്ല.

 

ഇവിടങ്ങളില്‍ ചില ക്രൈസ്തവ മിഷണറി പ്രവര്‍ത്തകര്‍ സഹായ ഹസ്തവുമായി എത്തുന്നത് അഭയാര്‍ത്ഥികള്‍ക്ക് വലിയ സന്തോഷമാണ്. ക്രിസ്ത്യന്‍ എയ്ഡ് മിഷന്‍ എന്ന സംഘടനയുടെ നൂറുകണക്കിനു മിഷണറിമാര്‍ ആയിരക്കണക്കിന് അഭയാര്‍ത്ഥികളുടെ ഇടയിലേക്ക് കമ്പിളി വസ്ത്രങ്ങള്‍ ‍, ഭക്ഷണ സാധനങ്ങള്‍ ‍, മരുന്നുകള്‍ ‍, കുട്ടികള്‍ക്കുള്ള പ്രത്യേക കളിപ്പാട്ടങ്ങള്‍ മുതലായവയുമായി എത്തുമ്പോള്‍ വളരെ തിക്കും തിരക്കും കൂട്ടി ആളുകള്‍ വാങ്ങിക്കൂട്ടുകയാണെന്ന് ക്രിസ്ത്യന്‍ എയ്ഡ് മിഷന്‍ പ്രവര്‍ത്തകര്‍ പറയുന്നു.

 

ഇവര്‍ക്കൊപ്പം സമയം ചെലവഴിച്ച് സുവിശേഷം പങ്കുവെയ്ക്കുവാനും അവസരം ലഭിക്കുന്നു. ഇതിനെത്തുടര്‍ന്ന് അനേകം കുടുംബങ്ങള്‍ യേശുക്രിസ്തുവിങ്കലേക്ക് വന്നതായി മിഷണറിമാര്‍ പറഞ്ഞു. ഇനി എന്നു തങ്ങളുടെ സ്വന്ത ദേശത്തേക്കു മടങ്ങി പോകുവാന്‍ സാധിക്കും എന്നു ചിന്തിച്ച് കൂടാരങ്ങളില്‍ ജീവിതം തള്ളി നീക്കുന്ന അഭയാര്‍ത്ഥികള്‍ക്കിടയിലേക്ക് ദൈവവചനം പരക്കുന്നത് അവര്‍ക്ക് വലിയ ആശ്വാസവും പരിവര്‍ത്തനവുമാകട്ടെയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

Leave a Reply

Your email address will not be published.