ക്രിസ്ത്യന്‍ രാജ്യങ്ങളെ തകര്‍ക്കുമെന്ന് ഐ.എസിന്റെ ഭീഷണി

Breaking News Global Top News

ക്രിസ്ത്യന്‍ രാജ്യങ്ങളെ തകര്‍ക്കുമെന്ന് ഐ.എസിന്റെ ഭീഷണി
ലണ്ടന്‍ ‍: ക്രിസ്ത്യന്‍ രാജ്യങ്ങളെ തകര്‍ക്കുമെന്ന് ഇസ്ലാമിക സ്റ്റേറ്റ് ഭീകരരുടെ ഭീഷണി. കത്തോലിക്കാ സഭയുടെ ആസ്ഥാനമായ റോമില്‍ ആക്രമണം നടത്തുമെന്നും ഭീഷണി മുഴക്കി. വീഡിയോ സന്ദേശത്തിലൂടെയാണ് ഐ.എസിന്റെ ഭീഷണി വന്നത്.

 

ലണ്ടനിലും, ബര്‍ലിനിലും ആക്രമണം നടത്തുമെന്നും വീഡിയോയില്‍ പറയുന്നു. പാരീസ് ആക്രമണത്തെക്കുറിച്ചും വീഡിയോയില്‍ വ്യക്തമാക്കുന്നു “ഇന്നലെ പാരീസ് ആയിരുന്നെങ്കില്‍ നാളെ അത് ലണ്ടനോ, ബര്‍ലിനോ, റോമോ ആയിരിക്കും. ക്രിസ്ത്യന്‍ രാജ്യങ്ങള്‍ക്കുള്ള മുന്നറിയിപ്പാണിത്.

 

നിങ്ങള്‍ ഇസ്ലാമില്‍ ചേരുക അല്ലെങ്കില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുക, നിങ്ങള്‍ക്കു മുമ്പില്‍ കുറച്ചു വഴികള്‍ മാത്രമാണുള്ളത്” വീഡിയോയില്‍ പറയുന്നു. ബ്രിട്ടീഷ് പാര്‍ലമെന്‍റ്, ഈഫല്‍ ടവര്‍ എന്നിവ തകര്‍ന്നടിയുന്ന ദൃശ്യങ്ങളും വീഡിയോയില്‍ നല്‍കിയിട്ടുണ്ട്. പാരീസിലും, ബ്രസല്‍സിലും നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങളും വീഡിയോയില്‍ കാണിച്ചിട്ടുണ്ട്.

 

ഇത്തരത്തില്‍ മുമ്പ് നടത്തിയിട്ടുള്ള കൂട്ടക്കൊലകള്‍ താക്കീതാണെന്നും പാരീസില്‍ ആക്രമണം നടത്തിയത് അവിശ്വാസികളെയും, മുസ്ലീങ്ങളല്ലാത്തവരെയും തുടച്ചു നീക്കുന്നതിനായിരുന്നുവെന്നും വീഡിയോയില്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.