പുരാതന യെരുശലേമിന്റെ പൂര്‍ണ്ണ പതിപ്പ് അമേരിക്കയില്‍ നിര്‍മ്മിക്കുന്നു

Breaking News Middle East USA

പുരാതന യെരുശലേമിന്റെ പൂര്‍ണ്ണ പതിപ്പ് അമേരിക്കയില്‍ നിര്‍മ്മിക്കുന്നു
കൊളറാഡോ: പുരാതന യെരുശലേം നിര്‍മ്മിതിക്ളുടെ അവശിഷ്ടങ്ങള്‍ കാണാന്‍ എല്ലാവരും യിസ്രായേലിലെ യെരുശലേമില്‍ത്തന്നെ പോകണം. എന്നാല്‍ അതിന്റെ പൂര്‍ണ്ണ പതിപ്പ് കാണമമെങ്കില്‍ അമേരിക്കയിലേക്കു പോകണം.

 

ഈ അവസ്ഥ ഒരു ധനികനായ അമേരിക്കക്കാരനിലൂടെ സംജാതമാകുവാന്‍ പോവുകയാണ്. അമേരിക്കയിലെ പ്രധാന വ്യവസായിയും യെരുശലേം നഗരത്തെ വളരെയധികം ഇഷ്ടപ്പെടുന്ന ധനികനുമായ മൈക്കിള്‍ കിന്‍ലോയാണ് ഈ മഹാ ദൗത്യത്തിന് തയ്യാറെടുക്കുന്നത്. യു.എസിലെ കൊളറാഡോ സംസ്ഥാനത്ത് കൊളറാഡോ സ്പ്രിംഗ്സില്‍ ഇതിനായി 700 ഏക്കര്‍ വസ്തു വാങ്ങിക്കുകയാണിദ്ദേഹം. ഇതിനുവേണ്ടി മില്യണ്‍ കണക്കിനു ഡോളറാണ് ചിലവഴിക്കുന്നത്.

 

മൈക്കിള്‍ തന്നെയാണ് ഈ വിവരം ഒരു പ്രമുഖ ഓണ്‍ലൈന്‍ പത്രത്തിലൂടെ അറിയിച്ചത്. പഴയ യെരുശലേമിന്റെ അതേ മാതൃക കഴിവതും തനിമ കൈവിടാതെ നിര്‍മ്മിക്കുകയാണ് ലക്ഷ്യം. പഴയ യെരുശലേം നഗരം തന്നെയാണ് സൃഷ്ടിച്ചുണ്ടാക്കുന്നത്.

 

ഇവിടെ ഹെരോദാവ് രാജാവിന്റെ ക്ഷേത്രം, അന്തേണിയായുടെ കൊട്ടാരം, ദാവീദിന്റെ നഗരം, ഹെരോദാവിന്റെ കൊട്ടാരം, യേശുവിനെ ക്രൂശിച്ച സ്ഥലം, മഹാപുരോഹിതന്റെ കൊട്ടാരം, മറ്റു അനുബന്ധ കെട്ടിടങ്ങള്‍ ‍, ചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങള്‍ എന്നിവയാണ് പ്രധാനമായും തന്റെ യെരുശലേം നഗര നിര്‍മ്മാണത്തിലൂടെ പണിയുവാന്‍ ഉദ്ദേശിക്കുന്നത്.

 

പരമാവധി 15 വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്നും ടൂറിസ്റ്റുകളെ ഇവിടേക്ക് ആകര്‍ഷിക്കുവാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മൈക്കിള്‍ പറയുന്നു. യെഹൂദമ്മാരേയും, ക്രൈസ്തവരേയും, മുസ്ലീങ്ങളേയും ഒരു പോലെ ആകര്‍ഷിക്കുന്ന പദ്ധതിയാണിതെന്നും ഇതിന്റെ ചിലവ് 100 മില്യണ്‍ ഡോളറാണ് പ്രതീക്ഷിക്കുന്നതെന്നും മൈക്കിള്‍ പറയുന്നു.

 

കൊട്ടാരങ്ങള്‍ക്കടിയില്‍ വിശാലമായ പാര്‍ക്കിംങ് സൗകര്യങ്ങളും പാര്‍പ്പിടങ്ങളും, ഭവന രഹിതര്‍ക്കായി 2400 പ്രത്യേക വീടുകളും ഇതിനോടു ചേര്‍ന്ന് നിര്‍മ്മിക്കുമെന്നും ഇതിനായി ധനശേഖരണം ആരംഭിച്ചുവെന്നും മൈക്കിള്‍ പറയുന്നു.

Leave a Reply

Your email address will not be published.