ഐ.എസ് തട്ടിക്കൊണ്ടുപോയ അസ്സീറിയന്‍ പെണ്‍കുട്ടിയെ വിട്ടയച്ചു

Breaking News Middle East

ഐ.എസ് തട്ടിക്കൊണ്ടുപോയ അസ്സീറിയന്‍ പെണ്‍കുട്ടിയെ വിട്ടയച്ചു
ഖാബൂര്‍ ‍: സിറിയയില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 23-ന് ഐ.എസ്. തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ചു വന്ന അസ്സീറിയന്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ വിട്ടയച്ചു. സിറിയയിലെ ഖാബൂര്‍ നദീതീര ഗ്രാമത്തില്‍ നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട മിറിയം ഡേവിഡ് താലിയ എന്ന പെണ്‍കുട്ടിയെയാണ് തീവ്രവാദികള്‍ കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ വിട്ടയച്ചത്.

 

മിറിയത്തോടൊപ്പം അന്ന് മറ്റ് 253 ക്രൈസ്തവരെ തീവ്രവാദികള്‍ ബലമായി വാഹനത്തില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. ഇതില്‍ ബാക്കിയുള്ളവരെ എല്ലാവരേയും പലപ്പോഴായി വിട്ടയച്ചിരുന്നു. വന്‍ മോചനദ്രവ്യം വാങ്ങിയായിരുന്നു അവരെ വിട്ടയച്ചതെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

 

എന്നാല്‍ മിറിയത്തെ തീവ്രവാദികള്‍ വിട്ടയച്ചിരുന്നില്ല. മിറിയത്തിന്റെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിട്ടയയ്ക്കപ്പെട്ടശേഷം മിറിയം തന്റെ സ്വന്തം ഗ്രാമത്തിലെത്തിയപ്പോള്‍ മതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് സ്വീകരിച്ചതായി ദി അസ്സീറിയന്‍ ചര്‍ച്ച് ഓഫ് ദി ഈസ്റ്റ് റിലീഫ് ഓര്‍ഗനൈസേഷന്‍ എന്ന സംഘടന അറിയിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.