യു.കെ.യിലെ ഗര്‍ഭഛിദ്ര ക്ളിനിക്കിനു സമീപം 139-ാം സങ്കീര്‍ത്തനം പ്രദര്‍ശിപ്പിച്ച പാസ്റ്റര്‍ കുറ്റക്കാരന്‍
ലണ്ടന്‍: ബൈബിള്‍ വാക്യം എഴുതിയ ഒരു ബോര്‍ഡ് ഉയര്‍ത്തിപ്പിടിച്ചതിനുശേഷം ഗര്‍ഭഛിദ്ര ക്ളിനിക്കിന്റെ ബഫര്‍ സോണ്‍ ലംഘിച്ചതിനു ഒരു സുവിശേഷ പ്രസംഗകന്‍ കുറ്റക്കാരനാണെന്നു കണ്ടെത്തി.
ലണ്ടനിലെ മുമ്പ് മേരി സ്റ്റോപ്സ് എംഎസ്ഐ റീപ്രൊഡക്ടീവ് ചോയ്സ് നടത്തിയിരുന്ന ഇപ്പോള്‍ ഗര്‍ഭഛിദ്ര ക്ളിനിക്കായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് സമീപം സങ്കീര്‍ത്തനം 139:13 നീയല്ലോ എന്റെ അന്തംരംഗങ്ങളെ നിര്‍മ്മിച്ചതു, എന്റെ അമ്മയുടെ ഉദരത്തില്‍ നീ എന്നെ മെടഞ്ഞു എന്ന വാക്യം പ്രദര്‍ശിപ്പിച്ചതിനു സുവിശേഷ പ്രസംഗകന്‍ പാസ്റ്റര്‍ സ്റ്റീഫന്‍ ഗ്രീനാണ് കുറ്റക്കാരനായി ഈ ലിംഗ് കൌണ്‍സില്‍ പ്രോസിക്യൂട്ട് ചെയ്യപ്പെട്ടത്.
ഗര്‍ഭഛിദ്ര ക്ളിനിക് ബഫര്‍ സോണിന്റെ പാരാമീറ്ററുകള്‍ക്കുള്ളില്‍ പ്രാര്‍ത്ഥിക്കുന്നതും ബൈബിളില്‍നിന്ന് വായിക്കുന്നതും ഉള്‍പ്പെടെ ഗര്‍ഭഛിദ്രത്തിന്റെ ഏതെങ്കിലും അംഗീകാരമില്ലാത്ത പ്രവര്‍ത്തി നിരോധിക്കുന്ന ഒരു പൊതു ഇടങ്ങള്‍ സംരക്ഷണ ഉത്തരവിനു (പിഎസ്പിഒ) വിധേയമാണ്.
വെസ്റ്റ് ലണ്ടനിലെ ഉക്സ് ബ്രിഡ്ജ് മജിസ്ട്രേറ്റ് കോടതിയില്‍ വെള്ളിയാഴ്ച പിഎസ്പിഒ ലംഘിച്ചതിന് അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തി.
ഗ്രീനിന്റെ പ്രതിഷേധം സമാധാനപരമായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആനുപാതികമല്ലെന്നു വിധി പ്രസ്താവിച്ചുകൊണ്ട് ജില്ലാ ജഡ്ജി കാതറിന്‍ വര്‍ഗീസ് പറഞ്ഞു.
എന്റെ അമ്മയുടെ ഗര്‍ഭപാത്രം എന്നു പരാമര്‍ശിക്കുന്ന സങ്കീര്‍ത്തനത്തിന്റെ ഉദ്ധരണി ഗര്‍ഭഛിദ്രത്തോടുള്ള പ്രതിഷേധപ്രകടനമായിരുന്നു എന്നാണ് ജഡ്ജിയുടെ വാദം.

