ആരാധനാലയം തകര്‍ക്കാന്‍ വന്ന ഉദ്യോഗസ്ഥര്‍ പാസ്റ്ററുടെ ഭാര്യയെ ജീവനോടെ മണ്ണിട്ടു മൂടി കൊലപ്പെടുത്തി

ആരാധനാലയം തകര്‍ക്കാന്‍ വന്ന ഉദ്യോഗസ്ഥര്‍ പാസ്റ്ററുടെ ഭാര്യയെ ജീവനോടെ മണ്ണിട്ടു മൂടി കൊലപ്പെടുത്തി ഹെനാന്‍ പ്രവിശ്യ: ചൈനയില്‍ ക്രൈസ്തവ ആരാധനാലയം തകര്‍ക്കാന്‍ വന്ന ഉദ്യോഗസ്ഥരെ പ്രതിരോധിച്ച പാസ്റ്ററേയും ഭാര്യയേയും ബുള്‍ഡോസര്‍ ഉപയോഗിച്ച് മണ്ണിട്ടു മൂടി കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭാര്യയ്ക്ക് ദാരുണമായ മരണം സംഭവിച്ചു.   ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ ഷുമേഡിയനില്‍ ഏപ്രില്‍ 14-നായിരുന്നു ക്രൂരമായ സംഭവം നടന്നത്. പാസ്റ്റര്‍ ലി ജിയാഗോംഗും ഭാര്യ ഡിംങ് ക്യുമേയിയും നേതൃത്വം നല്‍കി ശുശ്രൂഷിക്കുന്ന സഭയായ ബെയിട്ടോ ചര്‍ച്ചിന്റെ ആരാധനാലയം തകര്‍ക്കുന്നതിനായി […]

Continue Reading

ഛത്തീസ്ഗഢില്‍ പാസ്റ്ററേയും ഭാര്യയേയും തീവെച്ചു കൊല്ലാന്‍ ശ്രമം

ഛത്തീസ്ഗഢില്‍ പാസ്റ്ററേയും ഭാര്യയേയും തീവെച്ചു കൊല്ലാന്‍ ശ്രമം റായ്പൂര്‍ ‍: ഹീന്ദു വര്‍ഗ്ഗീയ ശക്തികളുടെ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന ഛത്തീസ്ഗഢിലെ റായ്പൂരില്‍ ക്രൈസ്തവര്‍ക്കെതിരെ വീണ്ടും ആക്രമണം.   ബസ്തര്‍ ജില്ലയില്‍ ടോക്കപാലിലെ കാരഞ്ഞി മാട്ടഗുഡി ഗ്രാമത്തില്‍ ഏപ്രില്‍ 17-ന് ഞായറാഴ്ച സഭായോഗത്തില്‍ അജ്ഞാതരായ രണ്ടു ആയുധധാരികള്‍ അതിക്രമിച്ചു കയറി സഭായോഗം അലങ്കോലപ്പെടുത്തുകയും സഭാഹാളിനുള്ളില്‍ പെട്രോളൊഴിച്ചു കത്തിക്കുകയും ചെയ്തു. സഭാശുശ്രൂഷകന്‍ പാസ്റ്റര്‍ ദീനബന്ധു സെമിലിന്റെയും 7 മാസം ഗര്‍ഭിണിയായ തന്റെ ഭാര്യ മീനയുടെയും ദേഹത്തി അക്രമികള്‍ പെട്രോള്‍ ഒഴിച്ചശേഷം […]

Continue Reading

സിറിയന്‍ നഗരത്തില്‍ 7 മാസത്തിനിടയില്‍ 29 ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടു

സിറിയന്‍ നഗരത്തില്‍ 7 മാസത്തിനിടയില്‍ 29 ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടു ക്വാറിയട്ടണ്‍ ‍: സിറിയയിലെ പ്രമുഖ നഗരമായ ക്വാറിയട്ടണ്‍ ഇസ്ലാമിക സ്റ്റേറ്റ് തീവ്രവാദികള്‍ പിടിച്ചെടുത്ത് ആധിപത്യം സ്ഥാപിച്ച് 7 മാസത്തിനിടയില്‍ കൊല്ലപ്പെട്ടത് 29 ക്രിസ്ത്യാനികള്‍ ‍.   2015 ആഗസ്റ്റ് മാസത്തിലായിരുന്നു ഐ.എസ്. ക്വാറിയട്ടണ്‍ നഗരം പിടിച്ചെടുത്തത്. ന്യൂനപക്ഷമായ ക്രൈസ്തവര്‍ ആക്രമണങ്ങളെ ഭയന്ന് നാടുവിടുകയുണ്ടായി. എന്നിട്ടും ജനിച്ച നാടും വീടും വിട്ടു പോകുവാന്‍ മനസ്സനുവദിക്കാത്ത 300 ക്രൈസ്തവര്‍ ഇവിടെ ഇപ്പോഴും കഴിയുന്നുണ്ട്.   ഐ.എസിന്റെ നേരിട്ടുള്ള ആക്രമണങ്ങളിലും, പൊതുവായ […]

Continue Reading

ക്യാന്‍സറിനെ പ്രതിരോധിക്കുന്ന വിഭവങ്ങള്‍ നമ്മുടെ അടുക്കളയില്‍ത്തന്നെയുണ്ട്

ക്യാന്‍സറിനെ പ്രതിരോധിക്കുന്ന വിഭവങ്ങള്‍ നമ്മുടെ അടുക്കളയില്‍ത്തന്നെയുണ്ട് മദ്യപാനം, പുകവലി, ഫാസ്റ്റ് ഫുഡ് മുതലായ ശീലങ്ങള്‍ ഇന്നു ക്യാന്‍സര്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു. ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള പച്ചക്കറി ഐറ്റംസ് നമ്മുടെ അടുക്കളയില്‍ത്തന്നെയുണ്ടെന്നുള്ള കാര്യം നമുക്ക് ധൈര്യം പകരുന്നു.   ക്യാരറ്റ്: ക്യാരറ്റ് കാഴ്ചശക്തിക്ക് അത്യുത്തമമാണ്. അതുപോലെ മൂത്രാശയ ക്യാന്‍സര്‍ പ്രതിരോധത്തിനും ഇത് വളരെ നല്ലതാണ്. കോളിഫ്ളവര്‍ ‍: കോളിഫ്ളവറില്‍ അടങ്ങിയിരിക്കുന്ന സള്‍ഫോരാഫൈനിന് അര്‍ബുദത്തെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ട് ഇത് ആരോഗ്യമുള്ള കോശങ്ങളെ ഹനിക്കാതെ അര്‍ബുദം ബാധിച്ച കോശങ്ങളെ നശിപ്പിക്കുകയും […]

Continue Reading

തണ്ണിമത്തന്റെ ഗുണങ്ങള്‍ അറിയാമോ?

തണ്ണിമത്തന്റെ ഗുണങ്ങള്‍ അറിയാമോ? നമ്മുടെ നാട് ചുട്ടുപൊള്ളുമ്പോള്‍ ദാഹശമനത്തിനും ശരീരം തണുപ്പിക്കാനുമായി ഏവരും ആശ്രയിക്കുന്നത് ഇപ്പോള്‍ തണ്ണിമത്തങ്ങയെ ആണല്ലോ. എന്നാല്‍ തണ്ണിമത്തന്റെ ഗുണ വിശേഷങ്ങള്‍ ആര്‍ക്കെങ്കിലും അറിയാമോ എന്നു ചിന്തിക്കുന്നതും നല്ലതാണ്.   തണ്ണി മത്തന്‍ പഴവും, പച്ചക്കറിയുമാണ്. മത്തന്‍ ‍. ചേന, കുമ്പളം പോലുള്ള ഒരു പച്ചക്കറിയായാണ് തണ്ണിമത്തനെ പരിഗണിച്ചു വരുന്നത്. പച്ചക്കറികളെപ്പോലെ വിത്തില്‍നിന്നാണ് ഇവ വളരുന്നതും.   എന്നാല്‍ മധുരവും ഉന്മേഷവും നല്‍കുന്ന ഒന്നാന്തരം ദാഹശമനികൂടിയായ തണ്ണിമത്തനെ ഒരു പഴവര്‍ഗ്ഗമായും പരിഗണിക്കാവുന്നതാണ്. മസില്‍ വേദന […]

Continue Reading

നിരപരാധികളായ പാസ്റ്റര്‍മാര്‍ 12 വര്‍ഷമായി എറിത്രിയന്‍ ജയിലുകളില്‍

നിരപരാധികളായ പാസ്റ്റര്‍മാര്‍ 12 വര്‍ഷമായി എറിത്രിയന്‍ ജയിലുകളില്‍ അസ്മര: എറിത്രിയ എന്ന കൊച്ചു രാഷ്ട്രം ഭൂപടത്തില്‍ ചെറുതാണ്. എന്നാല്‍ മാനുഷിക മത വിശ്വാസ ധ്വംസനങ്ങളില്‍ ഏറ്റവും മുന്നിലുമാണ് ഈ കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രം.   യൂറോപ്പിലേക്കു കുടിയേറിപ്പോകുന്നവരില്‍ നല്ലൊരു ശതമാനം പേരും എറിത്രിയക്കാരാണ് എന്നു പറയുവാന്‍ കാരണങ്ങളും വേറെ വേണ്ടല്ലോ. കടുത്ത ഇസ്ലാമിക നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്ന രാജ്യമാണ് എറിത്രിയ. ഇവിടെ ന്യൂനപക്ഷ വിഭാഗങ്ങളായി ഓര്‍ത്തഡോക്സ്, ഇവാഞ്ചലിക്കല്‍ ‍, റോമന്‍ കത്തോലിക്ക, ലൂഥറണ്‍ സഭകള്‍ക്കൊപ്പം നല്ലൊരു വിഭാഗം […]

Continue Reading

തുര്‍ക്കിയില്‍ പരസ്യ ശുശ്രൂഷ നടത്തിയ യു.എസ്. സുവിശേഷകനെ അറസ്റ്റു ചെയ്തു

തുര്‍ക്കിയില്‍ പരസ്യ ശുശ്രൂഷ നടത്തിയ യു.എസ്. സുവിശേഷകനെ അറസ്റ്റു ചെയ്തു ഇന്‍സ്റ്റബുള്‍ ‍: തുര്‍ക്കിയില്‍ പരസ്യ സുവിശേഷീകരണ പ്രവര്‍ത്തനം നടത്തിയ അമേരിക്കന്‍ സുവിശേഷകനെ പോലീസ് അറസ്റ്റു ചെയ്തു 30 ദിവസത്തേക്ക് റിമാന്‍റിലാക്കി.   ഏപ്രില്‍ 6-ന് ഇന്‍സ്റ്റബുള്‍ നഗരത്തില്‍ പരസ്യമായി സുവിശേഷ പ്രവര്‍ത്തനം നടത്തിയതിന് ഡേവിഡ് ബൈല്‍ (46) എന്ന സുവിശേഷകനെയാണ് ഇന്‍സ്റ്റബുള്‍ പോലീസ് അറസ്റ്റു ചെയ്തത്. ബൈലിനെ പോലീസ് രണ്ടു ദിവസം കസ്റ്റഡിയില്‍ വച്ചശേഷം തുര്‍ക്കി മന്ത്രാലയത്തിന്റെ ഉത്തരവു പ്രകാരം കേസ് ചാര്‍ജ്ജു ചെയ്യാതെ നാടു […]

Continue Reading

പാക്കിസ്ഥാനില്‍ ക്രൈസ്തവനെ കഴുത്തറത്ത് കൊലപ്പെടുത്തി

പാക്കിസ്ഥാനില്‍ ക്രൈസ്തവനെ കഴുത്തറത്ത് കൊലപ്പെടുത്തി ഇസ്ലാമബാദ്: പാക്കിസ്ഥാനില്‍ ക്രൈസ്തവനെ മുസ്ലീങ്ങളായ മയക്കുമരുന്നു കച്ചവടക്കാര്‍ കഴുത്തറത്ത് കൊലപ്പെടുത്തി.   കഴിഞ്ഞ ആഴ്ച വാണ്ടല ദയില്‍ഷാ ഗ്രാമത്തിലെ മസീര്‍ മസിഹ് (55) ആണ് കൊലചെയ്യപ്പെട്ടത്. നസീര്‍ തന്റെ സ്നേഹിതനായ മറ്റൊരാള്‍ക്കൊപ്പം വയലില്‍ പുല്ല് അറക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്നപ്പോള്‍ രണ്ടുപേര്‍ മാരകായുധങ്ങളുമായെത്തി നസീറിനെ ആക്രമിക്കുകയായിരുന്നു.   മുഖത്തും, കഴുത്തിനും വെട്ടേറ്റ നസീറിന്റെ കഴുത്തറത്തു മരണം ഉറപ്പാക്കിയ ശേഷമാണ് അക്രമികള്‍ ഓടി രക്ഷപെട്ടത്. കൂടെ ജോലി ചെയ്തിരുന്ന ആള്‍ക്കും വെട്ടേറ്റുവെങ്കിലും പരിക്ക് ഗുരുതരമല്ല. […]

Continue Reading

ബാല്‍ ക്ഷേത്രത്തിന്റെ കൂറ്റന്‍ കമാനം ന്യുയോര്‍ക്കിലും, ലണ്ടനിലും പണിയാനുള്ള ശ്രമം ഉപേക്ഷിച്ചു

ബാല്‍ ക്ഷേത്രത്തിന്റെ കൂറ്റന്‍ കമാനം ന്യുയോര്‍ക്കിലും, ലണ്ടനിലും പണിയാനുള്ള ശ്രമം ഉപേക്ഷിച്ചു ന്യുയോര്‍ക്ക്: സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തകര്‍ത്ത പുരാതന സിറിയക്കാരുടെ ആരാധനാ ക്ഷേത്രമായ ബാല്‍ ക്ഷേത്രത്തിന്റെ കൂറ്റന്‍ കമാനത്തിന്റെ പതിപ്പ് പ്രമുഖ ക്രൈസ്തവ ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ ചില തല്‍പ്പര കക്ഷികളുടെ ആഗ്രഹത്തിന്മേല്‍ നിര്‍മ്മിക്കാനുള്ള ഗൂഢ പദ്ധതി ഒടുവില്‍ ഉപേക്ഷിച്ചു.   സിറിയയിലെ പാല്‍മിറയില്‍ എ.ഡി. 32-ല്‍ റോമന്‍ കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ട ബാല്‍ ക്ഷേത്രത്തില്‍ ശിശുബലി, ലൈംഗിക അധാര്‍മ്മികത മുതലായ അനാചാരങ്ങളൊക്കെ നടന്നിരുന്നു. നൂറ്റാണ്ടുകളോളം ചരിത്ര […]

Continue Reading
പാട്നയില്‍ തെരുവില്‍ പ്രസംഗിച്ച പാസ്റ്ററെ മര്‍ദ്ദിച്ചു നഗ്നനാക്കി നടത്തി

പാട്നയില്‍ തെരുവില്‍ പ്രസംഗിച്ച പാസ്റ്ററെ മര്‍ദ്ദിച്ചു നഗ്നനാക്കി നടത്തി

പാട്നയില്‍ തെരുവില്‍ പ്രസംഗിച്ച പാസ്റ്ററെ മര്‍ദ്ദിച്ചു നഗ്നനാക്കി നടത്തി പാട്ന: ബീഹാറിന്റെ തലസ്ഥാന നഗരിയായ പാട്നയില്‍ തെരുവോരത്ത് സുവിശേഷം പ്രസംഗിച്ച പെന്തക്കോസ്തു പാസ്റ്ററെ ഒരു കൂട്ടം സുവിശേഷ വിരോധികള്‍ മര്‍ദ്ദിച്ച് വിവസ്ത്രനാക്കി തെരുവിലൂടെ നടത്തി.   പാട്ന ജില്ലയിലെ ബര്‍ഹ് റെയില്‍വേസ്റ്റേഷന്‍ പരിസരത്ത് സുവിശേഷം പ്രസംഗിച്ച പാസ്റ്റര്‍ ദീപക് കുമാറിനെയാണ് പത്തോളം വരുന്ന ഹിന്ദു മതമൗലികവാദികള്‍ ആക്രമിച്ച് അപമനിച്ചത്.   ദീപക് കുമാര്‍ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ പ്രസംഗം തടസ്സപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തശേഷം മുറിവേറ്റ പാസ്റ്ററെ ഭാഗീകമായി വിവസ്ത്രനാക്കി തെരുവിലൂടെ […]

Continue Reading