തുര്‍ക്കിയില്‍ പരസ്യ ശുശ്രൂഷ നടത്തിയ യു.എസ്. സുവിശേഷകനെ അറസ്റ്റു ചെയ്തു

Breaking News Middle East

തുര്‍ക്കിയില്‍ പരസ്യ ശുശ്രൂഷ നടത്തിയ യു.എസ്. സുവിശേഷകനെ അറസ്റ്റു ചെയ്തു
ഇന്‍സ്റ്റബുള്‍ ‍: തുര്‍ക്കിയില്‍ പരസ്യ സുവിശേഷീകരണ പ്രവര്‍ത്തനം നടത്തിയ അമേരിക്കന്‍ സുവിശേഷകനെ പോലീസ് അറസ്റ്റു ചെയ്തു 30 ദിവസത്തേക്ക് റിമാന്‍റിലാക്കി.

 

ഏപ്രില്‍ 6-ന് ഇന്‍സ്റ്റബുള്‍ നഗരത്തില്‍ പരസ്യമായി സുവിശേഷ പ്രവര്‍ത്തനം നടത്തിയതിന് ഡേവിഡ് ബൈല്‍ (46) എന്ന സുവിശേഷകനെയാണ് ഇന്‍സ്റ്റബുള്‍ പോലീസ് അറസ്റ്റു ചെയ്തത്. ബൈലിനെ പോലീസ് രണ്ടു ദിവസം കസ്റ്റഡിയില്‍ വച്ചശേഷം തുര്‍ക്കി മന്ത്രാലയത്തിന്റെ ഉത്തരവു പ്രകാരം കേസ് ചാര്‍ജ്ജു ചെയ്യാതെ നാടു കടത്തുന്നതിനു മുമ്പായി 30 ദിവസം റിമാന്‍റ് തടവുകാരനാക്കി.

 

ഇസ്ലാമിക രാഷ്ട്രമായ തുര്‍ക്കിയില്‍ സുവിശഷത്തെക്കുറിച്ചു കടുത്ത ആത്മഭാരമുള്ള ബൈല്‍ ഇവിടെ നഗരങ്ങളിലും ഗ്രാമങ്ങളിലും പരസ്യമായി ജനങ്ങളുടെ മുമ്പാകെ സുവിശേഷം പങ്കു വെയ്ക്കുന്നതും അവര്‍ക്കുവേണ്ടി ബൈബിള്‍ ക്ലാസ്സുകള്‍ നടത്തുന്നതും ശ്രദ്ധയില്‍പ്പെട്ട പോലീസ് തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 

മുമ്പ് രണ്ടു തവണ ഇതുപോലെ അറസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ട്. 2007 ഏപ്രില്‍ 25-ന് ഇന്‍സ്റ്റബുളിലെ ബയോഗ്ലു ജില്ലയില്‍ തെരുവു പ്രസംഗം നടത്തുന്നതിനിടെയായിരുന്നു അറസ്റ്റ്. നവംബറില്‍ ജയില്‍ മോചിതനായി നാട്ടിലേക്കു പോയി. പിന്നീട് 2009 നവംബര്‍ 18-നും സമാനമായി അറസ്റ്റു ചെയ്യപ്പെട്ടു.

 

2011-ല്‍ കേസ് നടപടികള്‍ പൂര്‍ത്തീകരിച്ചു നാട്ടിലേക്കു മടങ്ങി. തന്റെ ഭര്‍ത്താവ് നിരപരാധിയാണെന്നും ക്രിമിനല്‍ക്കുറ്റം ഒന്നും ചെയ്തിട്ടില്ലെന്നും ഡേവിഡ് ബൈലിന്റെ ഭാര്യ ഖര്‍റിക് ബൈല്‍ പ്രതികരിച്ചു.

 

ബൈല്‍ തുര്‍ക്കി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹോളി ബുക്ക് ഇന്‍ഫര്‍മേഷന്‍ അസ്സോസിയേഷന്‍ എന്ന സംഘടനയുടെ സഹസ്ഥാപകനാണ്. ബൈബിള്‍ ക്ലാസ്സുകള്‍ ‍, കറസ്പ്പോണ്ടന്‍സ് ബൈബിള്‍ കോഴ്സ് എന്നിവ പ്രധാനമായും നടത്തി വരുന്നു.

Leave a Reply

Your email address will not be published.