സിറിയയില്‍ ക്രിസ്ത്യന്‍ ചര്‍ച്ചുകള്‍ക്കു നേരെ വ്യാപക ആക്രമണം

സിറിയയില്‍ ക്രിസ്ത്യന്‍ ചര്‍ച്ചുകള്‍ക്കു നേരെ വ്യാപക ആക്രമണം അഫ്രിന്‍ റീജന്‍ ‍: സിറിയയില്‍ ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്കു നേരെ തുര്‍ക്കി നിയന്ത്രണ സേനയുടെ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു. അഫ്രിന്‍ റീജണിലെ കുര്‍ദ്ദിഷ് മേഖലയിലാണ് ക്രൈസ്തവ ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടുന്നത്.   സിറിയന്‍ ഡെമോക്രാറ്റിക് സേനയും തുര്‍ക്കിയിലെ മതമൌലിക വാദികളുടെ നിയന്ത്രണത്തിലുള്ള സേനയും തമ്മിലുള്ള യുദ്ധത്തിനിടയിലാണ് ജനം ആക്രമണത്തിനിരയാകുന്നത്. മേഖലയിലെ ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവരും യെസീദികളും ഒരുപോലെ പീഢനങ്ങള്‍ നേരിടുന്നു. ഇരുവരേയും ഒരേ നിലവാരത്തിലാണ് ഇസ്ളാമിക മതമൌലിക വാദികള്‍ കാണുന്നത്.   ബോംബു […]

Continue Reading

ട്രംപിന്റെ ആദ്യ വര്‍ഷത്തില്‍ യു.എസില്‍ എത്തിയത് 27,000 അഭയാര്‍ത്ഥി ക്രൈസ്തവര്‍

ട്രംപിന്റെ ആദ്യ വര്‍ഷത്തില്‍ യു.എസില്‍ എത്തിയത് 27,000 അഭയാര്‍ത്ഥി ക്രൈസ്തവര്‍ വാഷിംഗ്ടണ്‍ ‍: ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്ത് വന്ന് ആദ്യ വര്‍ഷത്തില്‍ വിവിധ രാജ്യങ്ങളില്‍നിന്നായി അഭയാര്‍ത്ഥികളായി യു.എസില്‍ എത്തിയത് 27,000 ക്രൈസ്തവരെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.   ട്രംപ് വിദേശികളായ അഭയാര്‍ത്ഥികള്‍ക്ക് അമേരിക്കയിലേക്ക് പ്രവേശനം നിഷേധിക്കുന്നതായി ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് പ്രമുഖ സുവിശേഷ മനുഷ്യാവകാശ സംഘടനയായ വേള്‍ഡ് റിലീഫ് ഈ വിവരം പുറത്തു വിട്ടത്. കഴിഞ്ഞ ശനിയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ 2017-18 സാമ്പത്തിക വര്‍ഷം […]

Continue Reading

ഭക്ഷണത്തില്‍ മീന്‍ ഉള്‍പ്പെടുത്തു ആരോഗ്യം നിലനിര്‍ത്തു

ഭക്ഷണത്തില്‍ മീന്‍ ഉള്‍പ്പെടുത്തു ആരോഗ്യം നിലനിര്‍ത്തു മീന്‍ ഇഷ്ടപ്പെടാത്തവരാരുമുണ്ടായിരിക്കില്ല. വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും കലവറയാണ് മീന്‍ ‍. പൂരിത കൊഴുപ്പിന്റെ അളുവു കുറഞ്ഞ കടല്‍ വിഭവമാണ് മീന്‍ ‍. പ്രൊട്ടീന്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്നു.   ക്യാന്‍സര്‍ സാദ്ധ്യത കുറയ്ക്കുന്നു മീനിലടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് കുടല്‍ ‍, സ്തനം, പ്രോസ്റ്റേറ്റ് എന്നിവയിലെ ക്യാന്‍സര്‍ സാദ്ധ്യത കുറയ്ക്കുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. മീനെണ്ണ ക്യാന്‍സറുമായി ബന്ധപ്പെട്ട ഹൈപ്പര്‍ലിപ്പാഡിമിയ കുറയ്ക്കുമെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു. തലച്ചോറിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നു മീനിലടങ്ങിയിരിക്കുന്ന ഒമേഗ 3 […]

Continue Reading

ബോളിവിയായില്‍ സുവിശേഷ പ്രവര്‍ത്തനത്തിനു നിരോധനം ഏര്‍പ്പെടുത്തിയത് പിന്‍വലിച്ചു

ബോളിവിയായില്‍ സുവിശേഷ പ്രവര്‍ത്തനത്തിനു നിരോധനം ഏര്‍പ്പെടുത്തിയത് പിന്‍വലിച്ചു സാന്താക്രൂസ്: ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രമായ ബൊളീവിയായില്‍ വന്‍ വിവാദം ഉണ്ടാക്കിയ സുവിശേഷ പ്രസംഗത്തിനു നിരോധനം ഏര്‍പ്പെടുത്തിയ പ്രഖ്യാപനം പ്രസിഡന്റ് ഇവോമൊറാളസ് പിന്‍വലിച്ചു. ബൊളീവിയായില്‍ സുവിശേഷം പ്രസംഗിച്ചാല്‍ 5 വര്‍ഷം മുതല്‍ 12 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന പുതിയ നിയമം കൊണ്ടുവരുമെന്നു പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നു.   ഇതിനെതിരെ രാജ്യത്ത് വന്‍ പ്രതിഷേധമാണ് നടന്നത്. മതപരമായി ആരെയെങ്കിലും കൂട്ടിച്ചേര്‍ക്കുകയോ സംഘര്‍ഷത്തിനുതകുന്ന കാര്യങ്ങള്‍ നടപ്പാക്കുകയോ, സംഘടനകളുടെ പേരില്‍ ആരാധനാ സ്വാതന്ത്യ്രം അമിതമായി […]

Continue Reading

സര്‍വ്വനാശത്തിലേക്ക് രണ്ടു മിനിറ്റു മാത്രമെന്ന് ശാസ്ത്രലോകം

സര്‍വ്വനാശത്തിലേക്ക് രണ്ടു മിനിറ്റു മാത്രമെന്ന് ശാസ്ത്രലോകം വാഷിംഗ്ടണ്‍ ‍: ലോകം ഒരു വന്‍ പ്രതിസന്ധിയുടെ വക്കിലാണെന്നും ശീതസമരത്തിനുശേഷം ലോകം ഇന്ന് ഏറ്റവും വലിയ ഭീഷണിയുടെ കാലഘട്ടത്തിലാണെന്നും ഇപ്പോഴത്തെ സ്ഥിതിയില്‍ ഒരു യുദ്ധമുണ്ടായാല്‍ രണ്ടു മിനിറ്റുകള്‍ക്കുള്ളില്‍ ലോകം മുഴുവനും വെന്തു വെണ്ണീറാകുമെന്നും ശാസ്ത്ര ലോകം മുന്നറിയിപ്പു നല്‍കുന്നു.   ആണവ ആയുധങ്ങളായിരിക്കും ഇതിനു കാരണമാകുക. ലോകാവസാനത്തിലേക്കുള്ള സമയ ദൈര്‍ഘ്യം അളക്കുന്ന ഡൂംസ് ഡേ ക്ലോക്കിന് മാറ്റം വരുത്തവേയാണ് ശാസ്ത്രജ്ഞര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. നിലവിലെ ഭൂമിയിലെ ഭീഷണിയുടെ കണക്കുകള്‍ നിരത്തി […]

Continue Reading

നൈജീരിയായില്‍ 3 ആഴ്ചയ്ക്കിടയില്‍ കൊല്ലപ്പെട്ടത് 80 ക്രൈസ്തവര്‍

നൈജീരിയായില്‍ 3 ആഴ്ചയ്ക്കിടയില്‍ കൊല്ലപ്പെട്ടത് 80 ക്രൈസ്തവര്‍ ബെന്യു: നൈജീരിയായില്‍ ബെന്യു സംസ്ഥാനത്ത് മാത്രം 2018 ജനുവരി ആദ്യത്തെ 3 ആഴ്ചയ്ക്കുള്ളില്‍ കൊല്ലപ്പെട്ട ക്രൈസ്തവരുടെ എണ്ണം 80. നൈജീരിയായിലെ ഫുലാനി മുസ്ളീം മതമൌലിക വിഭാഗക്കാരുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരാണ് നിരപരാധികളായ ക്രൈസ്തവര്‍ ‍.   ജനുവരി 1-ന് സംസ്ഥാനത്തെ ലോഗോ പ്രദേശത്ത് 50 ക്രൈസ്തവരാണ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഗുമ പ്രദേശത്ത് 30 പേരും മരിച്ചു. ഇവിടത്തെ കര്‍ഷകരും കര്‍ഷക തൊഴിലാളികളുമായ ക്രൈസ്തവര്‍ക്കു നേരെ വര്‍ഷങ്ങളായി കന്നുകാലികളെ മേയ്ക്കുന്ന ഫുലാനി […]

Continue Reading

യു.എസ്. വൈറ്റ് ഹൌസിലെ ബൈബിള്‍ ക്ലാസ്സിനെതിരെ നിരീശ്വര വാദികള്‍

യു.എസ്. വൈറ്റ് ഹൌസിലെ ബൈബിള്‍ ക്ലാസ്സിനെതിരെ നിരീശ്വര വാദികള്‍ വാഷിംഗ്ടണ്‍ ‍: അമേരിക്കന്‍ ഭരണ സിരാ കേന്ദ്രമായ വൈറ്റ് ഹൌസില്‍ ക്യാപിറ്റല്‍ ഹില്ലില്‍വച്ച് നടത്തി വരുന്ന ബൈബിള്‍ ക്ലാസ്സിനെതിരെ നിരീശ്വര വാദികള്‍ രംഗത്ത്.   പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കാബിനറ്റിലെ ഉന്നത നേതാക്കള്‍ക്കും സെക്രട്ടറിമാര്‍ക്കും വേണ്ടി ആഴ്ചയില്‍ ഒരിക്കല്‍ നടത്തിവരുന്ന ബൈബിള്‍ ക്ലാസ്സിനെതിരെയാണ് അമേരിക്കയിലെ ഫ്രീഡം ഫ്രം റിലിജിയന്‍ ഫൌണ്ടേഷന്‍ ആന്റ് സിറ്റിസണ്‍സ് ഫോര്‍ റെസ്പോണ്‍സിബിലിറ്റി ആന്റ് എത്തിനിക്സ് എന്ന നിരീശ്വര വാദി സംഘടന യു.എസ്. ഡിപ്പാര്‍ട്ട്മെന്റ് […]

Continue Reading

റവ. ബില്ലി ഗ്രഹാം അന്തരിച്ചു

റവ. ബില്ലി ഗ്രഹാം അന്തരിച്ചു ലോകപ്രശസ്ത സുവിശേഷകനും ലക്ഷക്കണക്കിനു ജനങ്ങളോട്  ലോകമെമ്പാടും സുവിശേഷം പ്രസംഗിച്ചിട്ടുള്ളതുമായ റവ. ബില്ലി ഗ്രഹാം (99) ബുധനാഴ്ച രാവിലെ വാര്‍ദ്ധക്യസഹജമായ കാരണങ്ങളാല്‍ അന്തരിച്ചു. ഫെബ് 21 ബുധനാഴ്ച നോര്‍ത്ത് കരോലിന മോണ്‍ട്രീറ്റിലുള്ള സ്വവസതിയിലായിരുന്നു അന്ത്യം .ബില്ലിഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസിയേഷന്‍ വക്താവ് ജെറെമി ബ്ലൂമെ വാര്‍ത്ത സ്ഥിരീകരിച്ചു .185 രാജ്യങ്ങളില്‍ നടത്തിയ സുവിശേഷ പ്രസംഗളിലൂടെ മൂന്ന് മില്യണ്‍ ജനങ്ങളെ ക്രിസ്തുവിങ്കലേക്കു നയിക്കുന്നതില്‍ ബില്ലിഗ്രഹമിന് കഴിഞ്ഞട്ടുണ്ട് . നോര്‍ത്ത് കരോളിനയിലെ ഷാര്‍ലറ്റ് എന്ന പട്ടണത്തില്‍ വില്യം ഗ്രഹാമിന്റേയും […]

Continue Reading

ക്രിസ്തുവിശ്വാസത്തിലേക്കു വന്ന ഇറാന്‍കാരി 5 വര്‍ഷംകൊണ്ടു നേടിയത് 1,500 മുസ്ളീങ്ങളെ

ക്രിസ്തുവിശ്വാസത്തിലേക്കു വന്ന ഇറാന്‍കാരി 5 വര്‍ഷംകൊണ്ടു നേടിയത് 1,500 മുസ്ളീങ്ങളെ ഒരു വ്യക്തി ക്രിസ്തുവിങ്കലേക്കു വരുന്നത് ഇന്നത്തെക്കാലത്ത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം സാഹചര്യങ്ങള്‍ ‍, സാത്താന്‍ ജനത്തെ തടയുന്നത്, ചിലരുടെ പിടിവാശി, ഇതൊക്കെ ആത്മാക്കള്‍ ക്രിസ്തുവിങ്കലേക്കു വരുവാന്‍ തടസ്സങ്ങളാണ്.   എന്നാല്‍ എല്ലാ പ്രതിസന്ധികളേയും തരണം ചെയ്തു കര്‍ത്താവിനെ കണ്ടുമുട്ടി ഉറച്ച ക്രിസ്ത്യാനിയായിത്തീരുന്നതോടെ നാം ഓരോരുത്തരം നമ്മെ രക്ഷിച്ച കര്‍ത്താവിന്റെ ഉത്തമ സാക്ഷികളായിത്തീരുന്നു. ഈ ദര്‍ശനം നമ്മെ നയിക്കുന്നുവെങ്കില്‍ കര്‍ത്താവു നാം ആഗ്രഹിക്കുന്നതിനപ്പുറം ആത്മാക്കളെ നേടുവാന്‍ […]

Continue Reading

വെളുത്തുള്ളിയുടെ ഗുണവിശേഷങ്ങള്‍

വെളുത്തുള്ളിയുടെ ഗുണവിശേഷങ്ങള്‍ വെളുത്തുള്ളി നമ്മുടെ ഭക്ഷണത്തിന്റെ പ്രധാനപ്പെട്ട ഒരു സാധനമാണ്. ഇതിന്റെ ഗുണങ്ങള്‍ അറിഞ്ഞുകൊണ്ടുതന്നെയാണ് നാം ഉപയോഗിച്ചു വരുന്നതും. എന്നാല്‍ ചിലരെങ്കിലും വെളുത്തുള്ളിയുടെ ഗുണം അറിയാത്തവരായുണ്ടുതാനും.   പ്രായമായിക്കഴിഞ്ഞാല്‍ പ്രമേഹം എന്ന രോഗം പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ്. ഇന്‍സുലിന്റെ ഉത്പാദനം വര്‍ദ്ധിപ്പിച്ച് രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കുന്നതിനു വെളുത്തുള്ളി സഹായിക്കുന്നുണ്ട്. അതുപോലെതന്നെ ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിനും വെളുത്തുള്ളി ഉത്തമമാണ്. ശരീരത്തില്‍നിന്നും വിഷമാലിന്യങ്ങള്‍ പുറംതള്ളുന്നതിനും കരളിനെ സഹായിക്കുന്നു. കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നു.   റൂമറ്റോയ്ഡ് അര്‍ത്രൈറ്റിസ് രോഗലക്ഷണങ്ങളായ സന്ധി വേദനയും […]

Continue Reading