ചൈനയില്‍ 14 ഹൌസ് ചര്‍ച്ച് പാസ്റ്റര്‍മാരെ അറസ്റ്റു ചെയ്തു

ചൈനയില്‍ 14 ഹൌസ് ചര്‍ച്ച് പാസ്റ്റര്‍മാരെ അറസ്റ്റു ചെയ്തു ഷിജിയാംങ്: ചൈനയില്‍ 14 ഹൌസ് ചര്‍ച്ച് പാസ്റ്റര്‍മാരെ സുരക്ഷാ പോലീസ് അറസ്റ്റു ചെയ്തു. ജനുവരി 13-ന് ചൈനയിലെ തുറമുഖ പ്രവിശ്യയായ ഷിജിയാങ്ങിലെ സാഗയിലാണ് സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നു എന്നാരോപിച്ച് സുരക്ഷാ പോലീസ് അറസ്റ്റു ചെയ്തത്.   എല്ലാവരും മിഡില്‍ ഈസ്റ്റേണ്‍ ഇവാഞ്ചലിസം നെറ്റ് വര്‍ക്കിന്റെ സജീവ പ്രവര്‍ത്തകരും രഹസ്യ സഭകളുടെ നേതാക്കന്മാരുമാണ്. അറസ്റ്റു ചെയ്യപ്പെട്ട പാസ്റ്റര്‍മാര്‍ എവിടെയാണെന്നും അവരുടെ ബന്ധുക്കളെയോ സഭാ വിശ്വാസികളെയോ അറിയിക്കുകയോ ചെയ്തിട്ടില്ലെന്നും […]

Continue Reading

ബിന്‍ലാദന്‍ കൊല്ലപ്പെട്ട സ്ഥലത്തിനു സമീപമുള്ള ചര്‍ച്ചുകള്‍ക്കുള്ള നിരോധനം പിന്‍വലിച്ചു

ബിന്‍ലാദന്‍ കൊല്ലപ്പെട്ട സ്ഥലത്തിനു സമീപമുള്ള ചര്‍ച്ചുകള്‍ക്കുള്ള നിരോധനം പിന്‍വലിച്ചു അബോട്ടാബാദ്: പാക്കിസ്ഥാനില്‍ ഒസാമ ബിന്‍ ലാദന്‍ ഒളിവില്‍ താമസിച്ച വീടിനു സമീപ പ്രദേശങ്ങളിലുള്ള 6 ക്രിസ്ത്യന്‍ സഭകള്‍ക്കു ഭരണകൂടം ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു. പാക്കിസ്ഥാനിലെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ കൈബര്‍ പാക്ക്തുങ്ക്വായിലെ അബോട്ടാബാദിലുള്ള ഹൌസ് ചര്‍ച്ചുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കാണ് പിന്‍വലിച്ചത്.   2018 ജനുവരി മാസം മദ്ധ്യത്തില്‍ സുരക്ഷാ ഭീഷണികള്‍ മുന്‍ നിര്‍ത്തിയാണെന്നു പറഞ്ഞായിരുന്നു ഈ പ്രദേശത്തെ ഹൌസ് ചര്‍ച്ചുകള്‍ക്ക് പ്രാദേശിക ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. വീടുകള്‍ […]

Continue Reading

കാന്‍സര്‍ കോശങ്ങള്‍ നശിപ്പിക്കുന്ന കുത്തിവെയ്പ് വിജയകരമെന്ന് ഗവേഷകര്‍

കാന്‍സര്‍ കോശങ്ങള്‍ നശിപ്പിക്കുന്ന കുത്തിവെയ്പ് വിജയകരമെന്ന് ഗവേഷകര്‍ ബോസ്റ്റണ്‍ ‍: മനുഷ്യ ശരീരത്തിലെ കാന്‍സര്‍ കോശങ്ങളെ കുത്തിവെയ്പിലൂടെ നശിപ്പിക്കുന്ന മരുന്ന് എലികളില്‍ പരീക്ഷിച്ചത് വിജയകരമെന്ന് ശാസ്ത്രജ്ഞര്‍ ‍.   കാന്‍സര്‍ ബാധിച്ച ശരീര ഭാഗത്ത് നേരിട്ട് കുത്തിവെയ്ക്കുകയാണ് കണ്ടുപിടിത്തത്തിന്റെ രീതി. ശരീരത്തിലെ കാന്‍സര്‍ മുഴകളിലും മറ്റും മരുന്ന് കുത്തിവെയ്ക്കുന്നതിലൂടെ അവിടെയുള്ളതിനു പുറമേ ശരീരത്തിലെ മറ്റു ഭാഗങ്ങളിലുമുള്ള കാന്‍സര്‍ കോശങ്ങള്‍ നശിക്കുമെന്നാണ് പരീക്ഷണങ്ങളില്‍ തെളിഞ്ഞിരിക്കുന്നത്.   ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിക്കുന്നതിലൂടെയാണ് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നത്. ഒരു ചെറിയ […]

Continue Reading

ബ്ളൂവെയിലിന് പിന്നാലെ മരണക്കളിയുമായി ‘ടൈഡ് പോഡ് ചലഞ്ച്’

ബ്ളൂവെയിലിന് പിന്നാലെ മരണക്കളിയുമായി ‘ടൈഡ് പോഡ് ചലഞ്ച്’ ന്യുയോര്‍ക്ക്: ബ്ളൂവെയില്‍ എന്ന മരണക്കളി ഗെയിം കുട്ടികളില്‍ വരുത്തിവെച്ച വിനയുടെ ഭീതി വിടും മുമ്പേ മറ്റൊരു മരണക്കളി ഗെയിമും കൂടി രംഗപ്രവേശനം ചെയ്തത് ലോകം ഭീതിയോടെയാണ് വീക്ഷിക്കുന്നത്.   ‘ടൈഡ് പോഡ് ചലഞ്ച്’ എന്ന പേരില്‍ പുതിയൊരു ഗെയിമാണ് ലോകം മുഴുവന്‍ പ്രചരിക്കുന്നത്. സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ് ഈ കളി പോസ്റ്റു ചെയ്യുന്നത്. ടൈഡ് പോഡ് അമേരിക്കയിലെ ഏറ്റവും പ്രചാരമുള്ള ഡിറ്റര്‍ജന്റ് ക്യാപ്സൂളാണ്. ഈ ക്യാപ്സൂളോ, സോപ്പുപൊടിയോ ഉപയോഗിച്ചാണ് മരണക്കളി […]

Continue Reading

‘പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്’ രണ്ടാം ഭാഗം വരുന്നു; ചരിത്രത്തില്‍ ഏറ്റവും വലിയ സിനിമയെന്നു നടന്‍

‘പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്’ രണ്ടാം ഭാഗം വരുന്നു; ചരിത്രത്തില്‍ ഏറ്റവും വലിയ സിനിമയെന്നു നടന്‍ കാലിഫോര്‍ണിയ: 14 വര്‍ഷം മുമ്പ് ലോകം ഇരു കൈകളും നീട്ടി സ്വീകരിച്ച യേശുക്രിസ്തുവിന്റെ ക്രൂശീകരണ ചിത്രീകരണ സിനിമയായിരുന്ന പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് എന്ന ബോക്സ് ഓഫീസ് സിനിമയുടെ രണ്ടാം ഭാഗത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലേക്ക്.   യേശുക്രിസ്തുവിന്റെ ഉയിര്‍പ്പും സ്വര്‍ഗ്ഗാരോഹണവും വളരെ സാങ്കേതിക മികവില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമ ഈ വര്‍ഷം തന്നെ റിലീസു ചെയ്യുവാനാണു നിര്‍മ്മാതാക്കളുടെ ശ്രമം. ഈ […]

Continue Reading

യുവജനങ്ങള്‍ ദൈവത്തില്‍ ശക്തിപ്പെടുക

യുവജനങ്ങള്‍ ദൈവത്തില്‍ ശക്തിപ്പെടുക യുവാക്കള്‍ നാളെയുടെ വാഗ്ദാനങ്ങളെന്ന് പലരും പറയാറുണ്ട്. എന്നാല്‍ അതിനോട് എനിക്ക് യോജിപ്പില്ല. യുവാക്കള്‍ ഇന്നത്തെ കാവലാളുകളാണ്. ബുദ്ധിയും കര്‍മ്മശേഷിയും കൊണ്ട് ആരോഗ്യമുള്ള ഒരു നവലോകത്തെ സൃഷ്ടിക്കുവാനാണ് എല്ലാ രാഷ്ട്രങ്ങളും ശ്രമിക്കുന്നത്.   ലോക പ്രകാരം ഒരു പ്രസ്ഥാനത്തിന്റെയോ ഒരു സംഘടനയുടെയോ ശക്തി സ്രോതസ്സ് യുവാക്കളാണ്. അവരാണ് അതിന്റെ ഉണര്‍വ്വും ആവേശവും. ഇത് ലോകത്തിന്റെ ഒരു സിദ്ധാന്തമാണ്. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിലേയ്ക്ക് ആദ്യ കാലങ്ങളില്‍ എടുത്തു ചാടിയത് ഒരു കൂട്ടം യുവാക്കളാണ്. അവരാണ് പട […]

Continue Reading

കെനിയന്‍ സ്കൂളില്‍ മതവിവേചനം; ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു കുത്തേറ്റു

കെനിയന്‍ സ്കൂളില്‍ മതവിവേചനം; ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു കുത്തേറ്റു നെയ്റോബി: കെനിയന്‍ സ്കൂളില്‍ മതവിവേചനത്തിനിരകളായ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു മുസ്ളീം വിദ്യാര്‍ത്ഥികളുടെ കുത്തേറ്റു.  നെയ്റോബിയിലെ ജാംഹുരി ഹൈസ്ക്കൂളില്‍ നടന്ന ആക്രമണത്തില്‍ 35 വിദ്യാര്‍ത്ഥികള്‍ക്കാണു പരിക്കേറ്റത്.   സ്കൂള്‍ മാനേജ്മെന്റിന്റെ മതവിവേചന പ്രവര്‍ത്തികളുടെ അനന്തരഫലമാണ് ആക്രമണത്തിനു കാരണെന്ന് ക്രൈസ്തവര്‍ ആരോപിച്ചു. സ്കൂളിലെ ഹോസ്റ്റലില്‍ നടന്ന സംഘര്‍ഷത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റത്. സ്കൂളില്‍ ക്രിസ്ത്യന്‍ കുട്ടികള്‍ക്കും, മുസ്ളീം കുട്ടികള്‍ക്കും പ്രത്യേകം ബാത്ത്റൂമുകളും ലൈബ്രറി സൌകര്യവുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്രിസ്ത്യന്‍ കുട്ടികളോട് ഭക്ഷണ സമയത്ത് ക്യൂവില്‍ നില്‍ക്കുമ്പോഴും […]

Continue Reading

യിസ്രായേലില്‍ യേശുക്രിസ്തുവിനെ സ്വീകരിച്ച യെഹൂദന്മാര്‍ക്കെതിരെ യാഥാസ്ഥിക യെഹൂദന്മാരുടെ ആക്രമണം

യിസ്രായേലില്‍ യേശുക്രിസ്തുവിനെ സ്വീകരിച്ച യെഹൂദന്മാര്‍ക്കെതിരെ യാഥാസ്ഥിക യെഹൂദന്മാരുടെ ആക്രമണം യെരുശലേം: യിസ്രായേലില്‍ കര്‍ത്താവായ യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച യഹൂദന്മാരുടെ ആത്മീക കൂടിവരവില്‍ യാഥാസ്ഥിക യഹൂദന്മാര്‍ ആക്രമണം നടത്തി.   തെക്കന്‍ യിസ്രായേലിലെ ഡിമേനയില്‍ കര്‍ത്താവിനെ ആരാധിക്കാനായി കൂടിവന്ന യഹൂദ ക്രിസ്ത്യാനികളെയാണ് (ഇവരെ മെസ്സിയാനിക് ജ്യൂസ് എന്നാണ് അറിയപ്പെടുക) യഹൂദന്മാരിലെ മതമൌലിക വാദികള്‍ ആക്രമിച്ചത്. മെസ്സിയാനിക് യഹൂദന്മാര്‍ കഴിഞ്ഞ വര്‍ഷം ഈ സ്ഥലത്ത് ഒരു ആരാധനാ കേന്ദ്രം തുടങ്ങിയിരുന്നു. ഇവിടെ ആരാധനയും വചന ശുശ്രൂഷയും യേശുവിന്റെ ജീവചരിത്രം […]

Continue Reading

വിശ്വാസത്തോടെ മുന്നോട്ടു പോകുക

വിശ്വാസത്തോടെ മുന്നോട്ടു പോകുക വിശ്വാസത്തില്‍ അടിയുറച്ചു ദൈവത്തിന്റെ മറുപടി ലഭിച്ചുവെന്ന് ഹൃദയത്തില്‍ ഉറപ്പാക്കി മുന്നോട്ടു പോകുന്നവര്‍ക്കാണ് വിജയം ഉണ്ടാകുന്നത്. അല്ലാത്തവര്‍ക്ക് പരാജയമാണ് സംഭവിക്കുന്നത്. മിസ്രയിമില്‍നിന്നും പുറപ്പെട്ട യിസ്രായേല്‍ ജനം ദൈവത്തിന്റെ കല്‍പ്പനപ്രകാരം പീഹഹിരോത്തിന്‍ സമീപം പാളയമിറങ്ങി.   യിസ്രായേല്‍ തല ഉയര്‍ത്തി നോക്കിയപ്പോള്‍ മിസ്രയിമ്യര്‍ തങ്ങളുടെ പിന്നാലെ വരുന്നത് കണ്ടു ഏറ്റവും ഭയപ്പെട്ട് യഹോവയോടു നിലവിളിച്ചു. (പുറ. 14:10) പിറകില്‍ ശത്രു സൈന്യം, ഇരു വശങ്ങളിലും ഉയര്‍ന്നു നില്‍ക്കുന്ന മലനിരകള്‍ ‍, മുമ്പില്‍ ചെങ്കടല്‍ ‍. മുന്നോട്ടു […]

Continue Reading

ചക്കപ്പഴം ക്യാന്‍സര്‍ തടയുന്നു, രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കുന്നു

ചക്കപ്പഴം ക്യാന്‍സര്‍ തടയുന്നു, രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കുന്നു ചക്കപ്പഴത്തിന്റെ സീസണായതിനാല്‍ മുന്‍കാലങ്ങളിലേക്കാള്‍ ഇപ്പോള്‍ ആവശ്യക്കാര്‍ കൂടിവരികയാണ്. ഇതിനു കാരണം ചക്കപ്പഴത്തിലെ അസാധാരണമായ ഗുണവിശേഷങ്ങള്‍ ജനം തിരിച്ചറിയാന്‍ തുടങ്ങിയതിനാലാണ്.   നമുക്ക് അദ്ധ്വാനിക്കാതെയും പണം മുടക്കാതെയും പറമ്പില്‍നിന്നും മുറ്റത്തുനിന്നും പ്രകൃതി കനിഞ്ഞു നല്‍കുന്ന ലോകത്തിലെ ഏറ്റവും വലിയ ഫലമാണ് ചക്കപ്പഴം. ആരോഗ്യദായകവും രുചികരവുമായ ചക്കപ്പഴത്തിലെ നാരുകള്‍ ദഹനത്തിനും മലബന്ധം കുറയ്ക്കുന്നതിനും ഗുണകരമാണ്.   വന്‍ കുലില്‍ ലൂബ്രിക്കേഷന്‍ (അയവ്) നിലനിര്‍ത്തുന്നു. മലബന്ധമകറ്റി വന്‍ കുടലില്‍നിന്നു മാലിന്യങ്ങളെ പുറന്തള്ളുന്നതിനു സഹായിക്കുന്നു. […]

Continue Reading