ബ്ളൂവെയിലിന് പിന്നാലെ മരണക്കളിയുമായി ‘ടൈഡ് പോഡ് ചലഞ്ച്’

Breaking News Europe USA

ബ്ളൂവെയിലിന് പിന്നാലെ മരണക്കളിയുമായി ‘ടൈഡ് പോഡ് ചലഞ്ച്’
ന്യുയോര്‍ക്ക്: ബ്ളൂവെയില്‍ എന്ന മരണക്കളി ഗെയിം കുട്ടികളില്‍ വരുത്തിവെച്ച വിനയുടെ ഭീതി വിടും മുമ്പേ മറ്റൊരു മരണക്കളി ഗെയിമും കൂടി രംഗപ്രവേശനം ചെയ്തത് ലോകം ഭീതിയോടെയാണ് വീക്ഷിക്കുന്നത്.

 

‘ടൈഡ് പോഡ് ചലഞ്ച്’ എന്ന പേരില്‍ പുതിയൊരു ഗെയിമാണ് ലോകം മുഴുവന്‍ പ്രചരിക്കുന്നത്. സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ് ഈ കളി പോസ്റ്റു ചെയ്യുന്നത്. ടൈഡ് പോഡ് അമേരിക്കയിലെ ഏറ്റവും പ്രചാരമുള്ള ഡിറ്റര്‍ജന്റ് ക്യാപ്സൂളാണ്. ഈ ക്യാപ്സൂളോ, സോപ്പുപൊടിയോ ഉപയോഗിച്ചാണ് മരണക്കളി കളിക്കുന്നത്.

 

ഈ ഗെയിമിന്റെ നിയമാവലികള്‍ വളരെ വിചിത്രമാണ്. വസ്ത്രങ്ങള്‍ അലക്കുന്നതിനുപയോഗിക്കുന്ന സോപ്പുപൊടി തിളപ്പിക്കലാണ് ഈ കളിയുടെ പ്രാരംഭഘട്ടം. പിന്നീട് ഇത് വായിലിട്ട് തുപ്പണം. അതിനുശേഷം വീണ്ടും അകത്തേക്കിറക്കണം. ഈ ഭാഗം സമൂഹ മാദ്ധ്യമങ്ങളില്‍ ലൈവായി പോസ്റ്റു ചെയ്യണം. പിന്നീട് മറ്റു സുഹൃത്തുക്കളെ ഈ ഗെയിം കളിക്കാനായി ലൈവായിത്തന്നെ വെല്ലുവിളിക്കുകയും വേണം.

അമേരിക്കയിലെ ഒരു 17 കാരന്‍ ഇത്തരത്തില്‍ 3 സോപ്പു പൊടികള്‍ വിഴുങ്ങി. കടുത്ത ശ്വാസ തടസവും ഛര്‍ദ്ദിയും പിടിപെട്ട് ഈ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. മാരകമായ കെമിക്കലുകള്‍ ഉള്ളില്‍ ചെന്നതുകൊണ്ട് ആമാശയവും അന്നനാളവും കരിഞ്ഞു തുടങ്ങിയ അവസ്ഥയിലായിവന്ന കുട്ടിയുടെ രക്തത്തില്‍ ഓക്സിജന്റെ അളവു കുറഞ്ഞിരുന്നു. പെട്ടന്നുതന്നെ ആശുപത്രിയിലെത്തിച്ചതുകൊണ്ടാണ് ജീവന്‍ രക്ഷിക്കാനായത്.

 

കൌമാരക്കാരായ നിരവധി കുട്ടികള്‍ വളരെ അപകടകരമായ ഈ ചലഞ്ച് ഏറ്റെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബോധക്ഷയത്തില്‍ തുടങ്ങി കോമാ സ്റ്റേജിലെത്തുകയോ, മരണാവസ്ഥവരെ സംഭവിക്കുകയോ ഇതിലൂടെ ചെയ്യുന്നുണ്ടെന്ന് അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് പോയ്സണ്‍ കണ്‍ട്രോളിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം 10500 പേര്‍ ഇത്തരം ഗെയിമില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍ 5 വയസിനുമുകളിലേക്കുള്ളവര്‍ ഉണ്ട്. ഈ വര്‍ഷം 37 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഇതില്‍ പകുതി അന്തര്‍ദ്ദേശീയ തലത്തിലുള്ള കണക്കാണ്.

44 thoughts on “ബ്ളൂവെയിലിന് പിന്നാലെ മരണക്കളിയുമായി ‘ടൈഡ് പോഡ് ചലഞ്ച്’

  1. ബ്ളൂവെയിലിന് പിന്നാലെ മരണക്കളിയുമായി ‘ടൈഡ് പോഡ് ചലഞ്ച്’

Leave a Reply

Your email address will not be published.