യിസ്രായേലി തീരത്ത് 3300 വര്‍ഷം പഴക്കമുള്ള ഭരണികള്‍ കണ്ടെത്തി

യിസ്രായേലി തീരത്ത് 3300 വര്‍ഷം പഴക്കമുള്ള ഭരണികള്‍ കണ്ടെത്തി

Asia Breaking News Middle East

യിസ്രായേലി തീരത്ത് 3300 വര്‍ഷം പഴക്കമുള്ള ഭരണികള്‍ കണ്ടെത്തി

ടെല്‍ അവീവ്: യിസ്രായേലി തീരത്ത് 3300 വര്‍ഷം മുമ്പ് മുങ്ങിയ കപ്പലിലെ മണ്‍ഭരണികള്‍ കണ്ടെത്തി.

വടക്കന്‍ തീരത്തുവിന്ന് 90 കിലോമീറ്റര്‍ അകലെ 1800 മീറ്റര്‍ ആഴത്തില്‍ നൂറുകണക്കിനു ഭരണിക്കഷണങ്ങള്‍ കിടക്കുന്നത് പുരാതന മനുഷ്യരുടെ നാവികശേഷി വിശദമാക്കുന്ന കണ്ടുപിടുത്തം കൂടിയാണിതെന്ന് യിസ്രായേലി പുരാവസ്തു അതോറിട്ടി ചൂണ്ടിക്കാട്ടി.

മെഡിറ്ററേനിയന്‍ കടലില്‍ കണ്ടെത്തുന്ന ഏറ്റവും പഴക്കമുള്ള കപ്പല്‍ അവശിഷ്ടമാണിത്. എണ്ണയ്ക്കും പ്രകൃതി വാതകത്തിനുമായി സ്വകാര്യ കമ്പനി നടത്തിയ പര്യവേഷണത്തിനിടയിലാണ് അപൂര്‍വ്വ ഭരണികള്‍ കടലിനടിത്തട്ടില്‍നിന്നും വെളിച്ചം വീശിയത്.

യിസ്രായേലി ഗവേഷകര്‍ രണ്ടു ഭരണികള്‍ മാത്രമാണ് പുറത്തെടുത്തിട്ടുള്ളത്. കനാന്‍ ദേശക്കാര്‍ ഉപയോഗിച്ചിരുന്ന ഭരണികളാണിതെന്നു കരുതപ്പെടുന്നു.

തീരത്തോടു ചേര്‍ന്ന് മാത്രമല്ല കപ്പലോടിക്കുവാനുള്ള വൈദഗ്ദ്ധ്യം അന്നത്തെ മനുഷ്യര്‍ക്കുണ്ടായിരുന്നുവെന്നാണ് ഇത്രദൂരത്ത് കപ്പലവശിഷ്ടം കണ്ടെത്തിയതില്‍ നിന്ന് വ്യക്തമാകുന്നതെന്നും നക്ഷത്രങ്ങളെ നോക്കിയായിരിക്കാം ദിശ മനസ്സിലാക്കിയതെന്നുമാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.