ബൈബിള്‍ തങ്ങളുടെ ജീവിതത്തെ മാറ്റുന്നു: 92 ശതമാനം വായനക്കാരും സമ്മതിക്കുന്നു

ബൈബിള്‍ തങ്ങളുടെ ജീവിതത്തെ മാറ്റുന്നു: 92 ശതമാനം വായനക്കാരും സമ്മതിക്കുന്നു

ബൈബിള്‍ തങ്ങളുടെ ജീവിതത്തെ മാറ്റുന്നു: 92 ശതമാനം വായനക്കാരും സമ്മതിക്കുന്നു വാഷിംഗ്ടണ്‍ ‍: ബൈബിളിന്റെ സ്വാധീനം ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നു എന്നതിന്റെ വ്യക്തമായ മറുപടി ബൈബിള്‍ വായനക്കാരില്‍നിന്നും ലഭിച്ച പഠന റിപ്പോര്‍ട്ട് പുറത്ത്. അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റി പുറത്തുവിട്ട 12-ാമത് വാര്‍ഷിക പതിപ്പിലാണ് ബൈബിള്‍ വായനക്കാരില്‍ നടത്തിയ അഭിപ്രായ സര്‍വ്വേയുടെ ഫലം പുറത്തു വിട്ടത്. ജനുവരി 10-28 വരെയായി പതിവായി ബൈബിള്‍ വായിക്കുന്ന 2598 മുതിര്‍ന്നവരില്‍ നടത്തിയ സര്‍വ്വേയില്‍ 92 ശതമാനം വായനക്കാരും ബൈബിള്‍ വായനയുടെ പ്രയോജനം […]

Continue Reading
ചുഴലിക്കാറ്റ് നാശം വിതച്ച ഫ്ളോറിഡയില്‍ 1000 വോളണ്ടിയര്‍മാരെ നിയോഗിച്ച് ക്രിസ്ത്യന്‍ സംഘടന

ചുഴലിക്കാറ്റ് നാശം വിതച്ച ഫ്ളോറിഡയില്‍ 1000 വോളണ്ടിയര്‍മാരെ നിയോഗിച്ച് ക്രിസ്ത്യന്‍ സംഘടന

ചുഴലിക്കാറ്റ് നാശം വിതച്ച ഫ്ളോറിഡയില്‍ 1000 വോളണ്ടിയര്‍മാരെ നിയോഗിച്ച് ക്രിസ്ത്യന്‍ സംഘടന കഴിഞ്ഞ ആഴ്ച അമേരിക്കയില്‍ ഇയാന്‍ ചുഴലിക്കാറ്റില്‍ സകലവും നഷ്ടപ്പെട്ട് ദുരിതത്തിലായവരെ സഹായിക്കാനായി പ്രമുഖ അന്തര്‍ദ്ദേശീയ ക്രിസ്ത്യന്‍ മിഷന്‍ സംഘടനയായ സമരിറ്റന്‍സ് പഴ്സ് 1000 വോളണ്ടിയര്‍മാരെ നിയമിച്ചു. ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ വരുത്തിയ തെക്കുപടിഞ്ഞാറന്‍ ഫ്ളോറിഡയില്‍ ഫോര്‍ട്ട് മിയേഴ്സ്, പുന്റ ഗോര്‍ഡ, ഇങ്കിള്‍വുഡ് തുടങ്ങിയ ഏരിയകളിലാണ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്ന് സമാരിറ്റന്‍ പഴ്സ് സിഇഒ റവ. ഫ്രങ്ക്ളിന്‍ ഗ്രഹാം പറഞ്ഞു. യേശുക്രിസ്തുവിന്റെ നാമത്തില്‍ നമ്മള്‍ […]

Continue Reading
യുക്രൈനെ നാറ്റോയില്‍ ചേര്‍ത്താല്‍ മൂന്നാം ലോകമഹായുദ്ധമെന്ന് റഷ്യ

യുക്രൈനെ നാറ്റോയില്‍ ചേര്‍ത്താല്‍ മൂന്നാം ലോകമഹായുദ്ധമെന്ന് റഷ്യ

യുക്രൈനെ നാറ്റോയില്‍ ചേര്‍ത്താല്‍ മൂന്നാം ലോകമഹായുദ്ധമെന്ന് റഷ്യ മോസ്കോ: യുക്രൈനെ നാറ്റോയില്‍ അംഗമാക്കിയാല്‍ മൂന്നാം ലോകമഹായുദ്ധമായിരിക്കും ഫലമെന്ന് റഷ്യയുടെ മുന്നറിയിപ്പ്. യുക്രൈന് സഹായം എത്തിക്കുക വഴി നാറ്റോ സഖ്യ രാഷ്ട്രങ്ങള്‍ ഇതിനായാണ് ശ്രമിക്കുന്നതെന്നും റഷ്യന്‍ ദേശീയ സുരക്ഷാ കൌണ്‍സില്‍ ഡെപ്യൂട്ടി സെക്രട്ടറി അലക്സാണ്ടര്‍ വെനേഡിക്പോവ് പറഞ്ഞു. മനപൂര്‍വ്വം പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രദ്ധ പിടിച്ചു പറ്റനാണ് ശ്രമം. നാറ്റോയുടെ ഭാഗമാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലന്‍സ്കിയുടെ പ്രഖ്യാപനത്തെത്തുടര്‍ന്നാണ് വെനേഡിക്പോവിന്റെ പ്രതികരണം. റഷ്യയുടെ മുന്നറിയിപ്പിനെ ലോകം ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. […]

Continue Reading
മൂന്നാം ലോകമഹായുദ്ധം തടയണം: ഡൊണാള്‍ഡ് ട്രംപ്

മൂന്നാം ലോകമഹായുദ്ധം തടയണം: ഡൊണാള്‍ഡ് ട്രംപ്

മൂന്നാം ലോകമഹായുദ്ധം തടയണം: ഡൊണാള്‍ഡ് ട്രംപ് വാഷിംങ്ടണ്‍ ഡിസി: റഷ്യയും യുക്രൈനും തമ്മില്‍ നടക്കുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ഇരു രാഷ്ട്രങ്ങളും ഉടന്‍ ചര്‍ച്ച ആരംഭിക്കണമെന്ന് മുന്‍ യു.എന്‍ ‍. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അല്ലാത്തപക്ഷം മൂന്നാം ലോകമഹായുദ്ധം ആരംഭിക്കാന്‍ സാദ്ധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഭൂമുഖത്ത് പിന്നെ ഒന്നും അവശേഷിക്കില്ലെന്നും നെവാഡയില്‍ നടന്ന ഒരു പരിപാടിക്കിടെ ട്രംപ് കൂട്ടിച്ചേര്‍ത്തു. റഷ്യ ആണവായുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്ന് അടുത്തിടെ വാര്‍ത്ത വന്നിരുന്നു. മാത്രമല്ല പാശ്ചാത്യ രാജ്യങ്ങളില്‍ മിക്കതും യുക്രൈനു പിന്തുണയും […]

Continue Reading
അനാചാരങ്ങൾക്കും , അന്ധവിശ്വാസത്തിനും അറുതി വരുത്തണം

അനാചാരങ്ങൾക്കും , അന്ധവിശ്വാസത്തിനും അറുതി വരുത്തണം

അനാചാരങ്ങൾക്കും , അന്ധവിശ്വാസത്തിനും അറുതി വരുത്തണം : ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സാസ് .പി പി ചെറിയാൻ ഡാളസ് : സമ്പൂർണ്ണ സാക്ഷരതയും, സാഹോദര്യവും, സഹവർത്തിത്വവും, അവകാശപ്പെടുന്ന കേരളത്തിൽ അടുത്തിടെ സംഭവിച്ച നരബലി, മനുഷ്യമാംസം ഭക്ഷിക്കുക എന്നീ സംഭവങ്ങൾ തികച്ചും അപലപനീയവും, മനുഷ്യ മന:സാക്ഷിക്ക് വെറുപ്പുളവാക്കുന്നതുമാണ് “ദൈവത്തിന്റെ സ്വന്തം നാട്” എന്ന് സ്വാഭിമാനത്തോടെ വിളിച്ചോതുന്ന മലയാളിയുടെ അന്ധവിശ്വാസത്തിന്റെ ചുരുളഴിയുമ്പോൾ മലയാളികൾക്ക് ലോകജനതയുടെ മുന്നിൽ തലകുനിക്കേണ്ടി വരും. കേരള സംസ്ഥാനത്ത് നടമാടുന്ന ഇത്തരത്തിലുള്ള അന്ധ വിശ്വാസങ്ങളും, […]

Continue Reading
ശബ്ദത്തിന്റെ മൂന്നിരട്ടി വേഗത വരുന്നു, ലോകത്ത് ആദ്യത്തെ സൂപ്പര്‍സോണിക് വിമാനം

ശബ്ദത്തിന്റെ മൂന്നിരട്ടി വേഗത വരുന്നു, ലോകത്ത് ആദ്യത്തെ സൂപ്പര്‍സോണിക് വിമാനം

ശബ്ദത്തിന്റെ മൂന്നിരട്ടി വേഗത വരുന്നു, ലോകത്ത് ആദ്യത്തെ സൂപ്പര്‍സോണിക് വിമാനം ന്യുയോര്‍ക്ക്: സഞ്ചാരികളെ വിസ്മയിപ്പിച്ചുകൊണ്ട് വെറും 80 മിനിറ്റുകള്‍കൊണ്ട് ലണ്ടനില്‍നിന്ന് ന്യുയോര്‍ക്കിലേക്ക് കുതിക്കാന്‍ കഴിയുന്ന ഹൈപ്പര്‍ സ്റ്റിങ് എന്ന സൂപ്പര്‍ സോണിക് എയര്‍ക്രാഫ്റ്റിനെയാണ് ഇപ്പോള്‍ ലോകം ഉറ്റു നോക്കുന്നത്. ലോകത്തിലെ ആദ്യത്തെ കൊമേഴ്സല്‍ പാസഞ്ചര്‍ സൂപ്പര്‍ സോണിക് ജെറ്റായ കോണ്‍കോര്‍ഡിനേക്കാള്‍ ഏകദേശം ഇരട്ടി വേഗത്തില്‍ ഹൈപ്പര്‍ സ്റ്റിങ് പറക്കും. കോണ്‍കോര്‍ഡ് ഇപ്പോള്‍ വിശ്രമ ജീവിതത്തിലാണ്. 328 അടി നീളവും 168 അടി വീതിയുമുള്ള ഹൈപ്പര്‍ സ്റ്റിങ്ങിന് 170 […]

Continue Reading
അമേരിക്കയുമായും യുദ്ധം വേണ്ടി വരും; ഭീഷണി മുഴക്കി റഷ്യ

അമേരിക്കയുമായും യുദ്ധം വേണ്ടി വരും; ഭീഷണി മുഴക്കി റഷ്യ

അമേരിക്കയുമായും യുദ്ധം വേണ്ടി വരും; ഭീഷണി മുഴക്കി റഷ്യ വാഷിംഗ്ടണ്‍ ‍: യുക്രൈനിനെ സൈനികമായ സഹായിക്കുന്ന അമേരിക്കയുടെ നടപടി റഷ്യയും പാശ്ചാത്യ ശക്തികളും തമ്മില്‍ നേരിട്ടുള്ള യുദ്ധത്തില്‍ കലാശിക്കുമെന്ന് അമേരിക്കയിലെ റഷ്യന്‍ അംബാസിഡര്‍ അനത്തോളി ആന്റനോവ് ഭീഷണി മുഴക്കി. യു.എസ്. പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും യുക്രൈന്‍ പ്രസിഡന്റ് സെലസ്ക്കിയുമായി സൈനിക സഹകരണം സംബന്ധിച്ചു ചര്‍ച്ച നടത്തുകയും 62.5 കോടി ഡോളറിന്റെ സഹായം കൂടി പ്രഖ്യാപിക്കുകയും ചെയ്തതിനു പിന്നാലെയാണിത്. അമേരിക്കയുടെ നടപടികള്‍ യുദ്ധത്തില്‍ […]

Continue Reading
ഏഷ്യന്‍ വനിതയെ 100 ലധികം തവണ മര്‍ദിച്ചു പരുക്കേല്‍പ്പിച്ചു; പ്രതിക്കു പതിനേഴര വര്‍ഷം തടവ്

ഏഷ്യന്‍ വനിതയെ 100 ലധികം തവണ മര്‍ദിച്ചു പരുക്കേല്‍പ്പിച്ചു; പ്രതിക്കു പതിനേഴര വര്‍ഷം തടവ്

ഏഷ്യന്‍ വനിതയെ 100 ലധികം തവണ മര്‍ദിച്ചു പരുക്കേല്‍പ്പിച്ചു; പ്രതിക്കു പതിനേഴര വര്‍ഷം തടവ് – പി.പി ചെറിയാന്‍ ന്യൂയോര്‍ക്ക്: ന്യുയോര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്റിലേക്കു പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ 67 വയസ്സുള്ള ഏഷ്യന്‍ വനിതയെ 100 ലധികം തവണ മര്‍ദിക്കുകയും തലച്ചോറിനും മുഖത്തും കാര്യമായ മുറിവേല്‍പ്പിക്കുകയും ചെയ്ത ന്യുയോര്‍ക്കില്‍ നിന്നുള്ള റ്റാമല്‍ എസ്‌ക്കൊയെ (42) പതിനേഴര വര്‍ഷം തടവിനു ശിക്ഷിച്ചു. ഈ വര്‍ഷം ആദ്യമാണു സംഭവം. വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി മിറിയം റോഷെയാണ് സെപ്റ്റംബര്‍ 27 ചൊവ്വാഴ്ച […]

Continue Reading
അനധികൃത കുടിയേറ്റക്കാരുടെ അനിയന്ത്രിത പ്രവാഹം-ന്യൂയോര്‍ക്ക് മേയര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

അനധികൃത കുടിയേറ്റക്കാരുടെ അനിയന്ത്രിത പ്രവാഹം-ന്യൂയോര്‍ക്ക് മേയര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

അനധികൃത കുടിയേറ്റക്കാരുടെ അനിയന്ത്രിത പ്രവാഹം-ന്യൂയോര്‍ക്ക് മേയര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു – പി.പി ചെറിയാന്‍ ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സിറ്റിയില്‍ അനധികൃത കുടിയേറ്റക്കാരുടെ അനിയന്ത്രിത പ്രവാഹത്തെ തുടര്‍ന്ന് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക് ആസംസ് നഗരത്തില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. 2022 ഏപ്രില്‍ മുതല്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ 17000 അനധികൃത കുടിയേറ്റക്കാരാണ് എത്തിചേര്‍ന്നത്. റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍മാരായ ഗ്രേഗ് ഏബട്ട്(ടെകസസ്), ഡിസാന്റിസ്(ഫ്‌ളോറിഡാ) എന്നിവര്‍ അവരവരുടെ സംസ്ഥാനത്ത് എത്തിചേര്‍ന്ന് അനധികൃത കുടിയേറ്റക്കാരെ ബസ്സുകളില്‍ കയറ്റി ഡമോക്രാറ്റിക് പാര്‍ട്ടി ഗവര്‍ണര്‍മാരും, മേയര്‍മാരുമുള്ള സ്ഥലങ്ങളില്‍ കൊണ്ടുവന്നു […]

Continue Reading
കര്‍ത്താവിന്റെ വരവ് ആസന്നമായി; സ്വന്ത ദേശത്തേക്കുള്ള യഹൂദന്റെ വരവില്‍ വന്‍ വര്‍ദ്ധനവ്

കര്‍ത്താവിന്റെ വരവ് ആസന്നമായി; സ്വന്ത ദേശത്തേക്കുള്ള യഹൂദന്റെ വരവില്‍ വന്‍ വര്‍ദ്ധനവ്

കര്‍ത്താവിന്റെ വരവ് ആസന്നമായി; സ്വന്ത ദേശത്തേക്കുള്ള യഹൂദന്റെ വരവില്‍ വന്‍ വര്‍ദ്ധനവ് യെരുശലേം: മുന്‍കാലങ്ങളെ അപേക്ഷിച്ച് യഹൂദ ജനതയുടെ സ്വന്ത ദേശത്തേക്കുള്ള മടങ്ങി വരവില്‍ വന്‍ വര്‍ദ്ധനവെന്ന് കണക്കുകള്‍ ‍. യഹൂദ കലണ്ടര്‍ പ്രകാരം കഴിഞ്ഞ വര്‍ഷം 60,000-ത്തോളം യഹൂദന്മാരാണ് വിവിധ രാജ്യങ്ങളില്‍നിന്നായി സ്വന്ത ദേശത്തേക്ക് മടങ്ങിയെത്തിയത്. ഇത് കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഉണ്ടായ കുടിയേറ്റ കണക്കുകളില്‍ ഏറ്റവും വലിയതാണെന്ന് യഹൂദ ഏജന്‍സിയായ ഇവ ഓഫ് റോഷ് ഹഷന്ന പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതലും റഷ്യാക്കാരും […]

Continue Reading