യു.എസിലെ ക്യാമ്പസ് പ്രതിഷേധക്കാരില്‍ ആയുധങ്ങളും ഗ്യാസ് മാസ്ക്കുകളും; അമേരിക്കക്കാര്‍ക്ക് മരണം എന്ന ലഘുലേഖകളും

യു.എസിലെ ക്യാമ്പസ് പ്രതിഷേധക്കാരില്‍ ആയുധങ്ങളും ഗ്യാസ് മാസ്ക്കുകളും; അമേരിക്കക്കാര്‍ക്ക് മരണം എന്ന ലഘുലേഖകളും

Breaking News USA

യു.എസിലെ ക്യാമ്പസ് പ്രതിഷേധക്കാരില്‍ ആയുധങ്ങളും ഗ്യാസ് മാസ്ക്കുകളും; അമേരിക്കക്കാര്‍ക്ക് മരണം എന്ന ലഘുലേഖകളും

ന്യുയോര്‍ക്ക്: അമേരിക്കയിലെ യൂണിവേഴ്സിറ്റി ക്യാമ്പസുകളില്‍ ദിവസങ്ങളായി നടന്നു വരുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധക്കാരുടെ കൈവശം കത്തികളും ചുറ്റികകളും ഉള്‍പ്പെടെയുള്ള ആയുധങ്ങളും മരണം അമേരിക്കയിലേക്ക് എന്ന ലഘുലേഖകളും ഉണ്ടായിരുന്നതായി പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സമാധാന പ്രതിഷേധക്കാര്‍ എന്നു ലോകം വാഴ്ത്തിയ പ്രതിഷേധക്കാരില്‍നിന്ന് പോലീസ് പിടിച്ചെടുത്ത വസ്തുക്കളുടെ ഫോട്ടോകള്‍ എന്‍വൈപിഡി ട്രാന്‍സിറ്റ് മേധാവി മൈക്കല്‍ കെംപര്‍ വെള്ളിയാഴ്ച സാമൂഹിക മാധ്യമത്തില്‍ പോസ്റ്റു ചെയ്തു.

കോളേജ് ക്യാമ്പസുകളില്‍ നടക്കുന്ന പ്രതിഷേധങ്ങളെ റൊമാന്റിക് ചെയ്യുന്നവര്‍ക്ക് അമേരിക്കക്കാര്‍ക്ക് മരണം എന്നാണ് ലഘുലേഖകളില്‍.

നമ്മള്‍ വിശ്വസിക്കുന്ന നമ്മള്‍ എന്തിനുവേണ്ടി നിലകൊള്ളുന്നു ഈ രാജ്യത്തിനുവേണ്ടി പലരും പോരാടിയതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഒരു വികാരമാണിത്. എക്സില്‍ പോസ്റ്റു ചെയ്ത കുറിപ്പില്‍ കെംപര്‍ പറയുന്നു.

സമാധാനപരമായി പ്രവര്‍ത്തിക്കുന്നവര്‍ എന്നു വിളിക്കപ്പെടുന്ന ഇവരുടെ പലരുടെയും വായില്‍നിന്ന് നീചവും വെറുപ്പും ഉളവാക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായ വാക്കുകളാണ് പുറത്തുവന്നത്.

യിസ്രായേലി റിയല്‍ എസ്റ്റേറ്റിന്റെ മരണം, അമേരിക്കയ്ക്കു മരണം എന്നിങ്ങനെയുള്ള ഒരു ലഘുലേഖയുടെ വീഡിയോ കെംപര്‍ പുറത്തുവിട്ടു.

കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഹാമില്‍ട്ടണ്‍ ഹാള്‍ പിടിച്ചടക്കിയ പ്രതിഷേധക്കാരില്‍നിന്നും പോലീസ് കണ്ടുകെട്ടിയതായി എന്‍വൈപിഡി ഡെപ്യൂട്ടി കമ്മീഷണര്‍ കാസ്ഡോത എക്സ് ഫോട്ടോകളില്‍ പോസ്റ്റു ചെയ്തു.

ഗ്യാസ് മാസ്ക്കുകള്‍ ഇയര്‍ പ്ളഗ്ഗുകള്‍ ഹെല്‍മറ്റുകള്‍, കണ്ണടകകള്‍, ടേപ്പ്, ചുറ്റികകള്‍, കത്തികള്‍, കയറുകള്‍ തീവ്രവാദത്തെക്കുറിച്ചുള്ള ഒരു പുസ്തകം എന്നിവ പോസ്റ്റില്‍ കാണിച്ചു. അവര്‍ ആസൂത്രണം ചെയ്തത് തടയാനും പ്രതിരോധിക്കാനും സാധിച്ചു. കെംപര്‍ പറഞ്ഞു.