ബെന്നിഹിന്‍ ശുശ്രൂഷയില്‍നിന്നുള്ള തന്റെ ഏറ്റവും വലിയ പശ്ചാത്താപം, തെറ്റായ പ്രവചനത്തിനു ക്ഷമാപണം
ടെക്സാസ്: ലോക പ്രശസ്ത ടെലിവാഞ്ചലിസ്റ്റ് ബെന്നി ഹിന്‍ പതിറ്റാണ്ടുകള്‍ നീണ്ട തന്റെ രണ്ടു ശുശ്രൂഷകള്‍ക്ക് ഏറ്റവും വലുതായി പശ്ചാത്തപിക്കുകയും, കൃത്യമായി കര്‍ത്താവില്‍നിന്നുള്ള തോന്നല്‍ അല്ലെന്നും വെളിപ്പെടുത്തി. സമൃദ്ധിയുടെ ദൈവശാസ്ത്രം തരുന്നു.
അദ്ദേഹം ഒരു പ്രമുഖ മാധ്യമത്തിനനുവദിച്ച അഭിമുഖത്തില്‍ പറയുന്നു. ശുശ്രൂഷയില്‍ ഞാന്‍ ഏറ്റവും ഖേദിക്കുന്ന രണ്ട് കാര്യങ്ങള്‍, പ്രവചനത്തില്‍ ഞാന്‍ ഒരുപാട് തവണ ജ്ഞാനിയായിരുന്നില്ല. 71 കാരനായ ബെന്നിഹിന്‍ ദി സ്ട്രാങ് റിപ്പോര്‍ട്ടിന്റെ അവതാരകനായി സ്റ്റീഫന്‍ സ്ട്രാങ്ങിനോടു പറഞ്ഞു.
ദൈവം എന്നോട് കാണിക്കാന്‍ ചിലത് കാണിച്ചുതന്നതായ ഞാന്‍ കരുതിയ സമയങ്ങളുണ്ട്. ഞാന്‍ അത് തുറന്നു പറഞ്ഞു. ബെന്നി പറയുന്നു. എന്നാല്‍ 1 കൊരിന്ത്യര്‍ 13-ല്‍ എല്ലാവരും ഭാഗികമായി പ്രവചിക്കുന്നത് നമുക്ക് വ്യക്തമായി കാണാം. അതായത് പൂര്‍ണ്ണ ചിത്രം നമുക്ക് കാണുന്നില്ല. ബെന്നി ന്യായീകരിക്കുന്നു.
പക്ഷെം ഖേദകരം എന്നു പറയട്ടെ ഞാന്‍ നല്‍കിയ ചില പ്രവചനങ്ങള്‍ കൃത്യമായി കര്‍ത്താവില്‍നിന്നുള്ളതല്ല അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനു തീര്‍ച്ചയായും എന്നോടു ക്ഷമിക്കാന്‍ ഞാന്‍ ആളുകളോട് ആവശ്യപ്പെടുന്നു.
ഞാന്‍ വെറും മനുഷ്യനാണ്, അത്തരത്തിലുള്ള തെറ്റുകള്‍ ചെയ്തിട്ടുണ്ട്. ശുശ്രൂഷയിലെ തന്റെ മറ്റൊരു വലിയ ഖേദകരമായ കാര്യം സമൃദ്ധിയുടെ ദൈവശാസ്ത്രത്തെക്കുറിച്ചുള്ള തന്റെ പഠിപ്പിക്കലുകളാണ്.
1980 കള്‍ മുതല്‍ യിസ്രായേലില്‍ ജനിച്ച അമേരിക്കന്‍-കാനേഡിയന്‍ സമൃദ്ധിയുടെ സുവിശേഷത്തിന്റെ ഏറ്റവും കുപ്രസിദ്ധമായ വിതരണക്കാരില്‍ ഒരാളാണ്. അത് സജീവമായ വിശ്വാസത്തിനും വിശ്വസ്തതയോടെ ദശാംശവും ആരോഗ്യവും സമ്പത്തും നല്‍കുന്ന വഴിപാടുകള്‍ക്കും ദൈവം പ്രതിഫലം നല്‍കുന്നുവെന്ന് പഠിപ്പിക്കുന്നു.
ഞാന്‍ ശുശ്രൂഷ ആരംഭിച്ചപ്പോള്‍ അത് വളരെ ലളിതമായിരുന്നു. എന്നാല്‍ എന്റെ ശുശ്രൂഷ വളര്‍ന്നപ്പോള്‍ എന്റെ പ്രശ്നങ്ങളും തുടങ്ങിയെന്നു ഞാന്‍ കരുതുന്നു.
2019-ല്‍ ബെന്നി ഹിന്‍ സമൃദ്ധിയുടെ സുവിശേഷ പഠിപ്പിക്കലുകളെ തള്ളിപ്പറഞ്ഞതും വാര്‍ത്തയായിരുന്നു.

