ഇന്തോനേഷ്യയില്‍ സഭ വളരുന്നു; ബൈബിളുകള്‍ നല്‍കി മിഷന്‍ സംഘടന

ഇന്തോനേഷ്യയില്‍ സഭ വളരുന്നു; ബൈബിളുകള്‍ നല്‍കി മിഷന്‍ സംഘടന

ഇന്തോനേഷ്യയില്‍ സഭ വളരുന്നു; ബൈബിളുകള്‍ നല്‍കി മിഷന്‍ സംഘടന ജക്കാര്‍ത്ത: ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുസ്ളീങ്ങള്‍ ഉള്ള രാജ്യമാണ് ഇന്തോനേഷ്യ. ക്രൈസ്തവര്‍ വെറും ന്യൂനപക്ഷങ്ങള്‍ മാത്രമാണ്. ആരാധനാ സ്വാതന്ത്ര്യവും മറ്റും നിഷേധിക്കപ്പെടുന്ന ഇവിടെ ഉണര്‍വ്വു സഭകള്‍ വളരുന്നത് വളരെ പ്രതികൂലങ്ങളുടെ നടുവിലാണ്. അത്തരത്തിലുള്ള ഒരു പ്രാദേശിക ദൈവ സഭയാണ് ആരിബും ഭാര്യ അമരയും നേതൃത്വം നല്‍കുന്ന വടക്കന്‍ ഇന്തോനേഷ്യയിലെ സഭ. രണ്ടു വര്‍ഷം മുമ്പ് പണികഴിപ്പിച്ച ഒരു ചര്‍ച്ച് ഹാളില്‍ നിരവധി ഗ്രാമീണര്‍ രക്ഷിക്കപ്പെട്ട് ദൈവസഭയില്‍ അംഗങ്ങളായി. […]

Continue Reading
സിറിയന്‍ അഭയാര്‍ത്ഥി ക്യാമ്പിലെ 'നഷ്ടപ്പെട്ട തലമുറയെ' ശക്തീകരിക്കുന്നു

സിറിയന്‍ അഭയാര്‍ത്ഥി ക്യാമ്പിലെ ‘നഷ്ടപ്പെട്ട തലമുറയെ’ ശക്തീകരിക്കുന്നു

സിറിയന്‍ അഭയാര്‍ത്ഥി ക്യാമ്പിലെ ‘നഷ്ടപ്പെട്ട തലമുറയെ’ ശക്തീകരിക്കുന്നു ദമാസ്ക്കസ്: സിറിയയില്‍ പന്ത്രണ്ട് വര്‍ഷമായി തുടരുന്ന യുദ്ധം രാജ്യത്തിന്റെ ഭാവി തലമുറകളെ അതിരൂക്ഷമായി പ്രതിസന്ധിയിലാക്കിക്കൊണ്ടിരിക്കുന്ന ചിത്രമാണ് കണ്ടുവരുന്നത്. യുദ്ധത്തെ തുടര്‍ന്ന് ഏകദേശം 60 ലക്ഷം സിറിയന്‍ അഭയാര്‍ത്ഥികളാണ് നാട്ടിലും വിദേശങ്ങളിലുമായി ചിതറിക്കിടക്കുന്നതെന്ന് അന്താരാഷ്ട്ര ക്രിസ്ത്യന്‍ മിഷന്‍ സംഘടനയായ ഹോറൈസണ്‍സ് ഇന്റര്‍നാഷണലിന്റെ നേതാവായ പിയറി ഹൂസ്നി പറയുന്നു. മടങ്ങി വരവില്‍ ഇവര്‍ക്കു യാതൊരു പ്രതീക്ഷയുമില്ലെന്നും ബരണകൂടവുമായി രാഷ്ട്രീയ പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു. ലെബാനോനില്‍ 10 ലക്ഷത്തിലധികം സിറിയന്‍ അഭയാര്‍ത്ഥികളുണ്ട്. വളരെ […]

Continue Reading
ഫ്രാന്‍സില്‍ സുവിശേഷ സഭകള്‍ വളരുന്നു

ഫ്രാന്‍സില്‍ സുവിശേഷ സഭകള്‍ വളരുന്നു

ഫ്രാന്‍സില്‍ സുവിശേഷ സഭകള്‍ വളരുന്നു പാരീസ്: ഫ്രാന്‍സില്‍ പുതിയ സുവിശേഷ വിഹിത സഭകള്‍ വളരുന്നതായി റിപ്പോര്‍ട്ട്. നാഷണല്‍ കൌണ്‍സില്‍ ഓഫ് ഇവാഞ്ചലിക്കല്‍ ക്രിസ്ത്യന്‍സ് (സിഎന്‍ഇഎഫ്) പുറത്തുവിട്ട കണക്കു പ്രകാരം ഇപ്പോള്‍ രാജ്യത്ത് 25,000 ആളുകള്‍ക്ക് ഒരു ചര്‍ച്ചുവീതം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ ‍. അഞ്ചു വര്‍ഷം മുമ്പ് ഓരോ 29,000 ആളുകള്‍ക്കും ഒരു ചര്‍ച്ച് എന്ന നിലയിലായിരുന്നു കണക്ക്. സുവിശേഷ വിഹിത സഭകളുടെ എണ്ണം 2017-ല്‍ 2521 ആയിരുന്ന സ്ഥാനത്ത് ഇന്ന് 2700 ആയി ഉയര്‍ന്നു. 769 സുവിശേഷ […]

Continue Reading
സൌരയൂഥത്തിനപ്പുറം കണ്ടെത്തിയത് 5,235 ഗ്രഹങ്ങള്‍

സൌരയൂഥത്തിനപ്പുറം കണ്ടെത്തിയത് 5,235 ഗ്രഹങ്ങള്‍

സൌരയൂഥത്തിനപ്പുറം കണ്ടെത്തിയത് 5,235 ഗ്രഹങ്ങള്‍ ന്യുയോര്‍ക്ക്: സൌരയൂഥത്തിനപ്പുറം നാം വിചാരിച്ചതിലും അധികമാണ് ഗ്രഹങ്ങളുടെ എണ്ണം. 2022-ല്‍ ശാസ്ത്രലോകം കണ്ടെത്തിയത് 300-ലേറെ പുതിയ എക്സോ പ്ളാനറ്റുകളെ. ഭൂമിയുള്‍പ്പെടുന്ന സൌരയൂഥത്തിന് പുറത്ത് സൂര്യന് സമാനമായ ഒരു നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹത്തെയാണ് നാം ‘എക്സോ പ്ളാനറ്റ്’ എന്നു വിളിക്കുന്നത്. 2021 അവസാനിക്കുമ്പോള്‍ 4,904 എക്സോ പ്ളാനറ്റുകളായിരുന്നു ശാസ്ത്രലോകം ആകെ കണ്ടെത്തിയിരുന്നത്. എന്നാല്‍ 2022 അവസാനിച്ചതോടെ ഇത് 5,235 ആയി ഉയര്‍ന്നു. അതായത് 331 എക്സോ പ്ളാനറ്റുകളെയാണ് പോയ വര്‍ഷം തരിച്ചറിഞ്ഞത്. ജെയിംസ് […]

Continue Reading
യിസ്രായേലില്‍ കഴിഞ്ഞ വര്‍ഷം ക്രിസ്ത്യന്‍ ജനസംഖ്യ 2 ശതമാനം വളര്‍ന്നു, ഉപരി വിദ്യാഭ്യാസത്തില്‍ മുന്നില്‍

യിസ്രായേലില്‍ കഴിഞ്ഞ വര്‍ഷം ക്രിസ്ത്യന്‍ ജനസംഖ്യ 2 ശതമാനം വളര്‍ന്നു, ഉപരി വിദ്യാഭ്യാസത്തില്‍ മുന്നില്‍

യിസ്രായേലില്‍ കഴിഞ്ഞ വര്‍ഷം ക്രിസ്ത്യന്‍ ജനസംഖ്യ 2 ശതമാനം വളര്‍ന്നു, ഉപരി വിദ്യാഭ്യാസത്തില്‍ മുന്നില്‍ യെരുശലേം: യിസ്രായേലിലെ ക്രിസ്ത്യന്‍ സമൂഹം 2021-ല്‍ 2 ശതമാനം വര്‍ദ്ധിച്ചതായി സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രിസ്തുമസ് ദിനത്തില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ക്രൈസ്തവര്‍ 2 ശതമാനം വര്‍ദ്ധിച്ച് 1,85,000 പേരായി. ഇത് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 1.9 ശതമാനമാണ്. യിസ്രായേലിലെ ക്രിസ്ത്യന്‍ ജനസംഖ്യയുടെ മുക്കാല്‍ ഭാഗവും അറബി ക്രൈസ്തവരാണെന്നും രാജ്യത്തെ മുഴുവന്‍ അറബ് ജനസംഖ്യയുടെ ഏകദേശം 7 […]

Continue Reading
നൈജീരിയ: നാലു ദിവസങ്ങള്‍കൊണ്ട് കൊല്ലപ്പെട്ടത് 46 വിശ്വാസികള്‍

നൈജീരിയ: നാലു ദിവസങ്ങള്‍കൊണ്ട് കൊല്ലപ്പെട്ടത് 46 വിശ്വാസികള്‍

നൈജീരിയ: നാലു ദിവസങ്ങള്‍കൊണ്ട് കൊല്ലപ്പെട്ടത് 46 വിശ്വാസികള്‍ അബുജ: നൈജീരിയായില്‍ നാലു ദിവസംകൊണ്ട് ഇസ്ളാമിക തീവ്രവാദികള്‍ കൊലചെയ്യത് 46 ക്രൈസ്തവരെ. നൈജീരിയിയിലെ തെക്കന്‍ കഡുന സംസ്ഥാനത്തെ കൌറ കൌണ്ടിയില്‍ മലാഗം, അബുന്‍ എന്നീ ഗ്രാമങ്ങളില്‍ ഫുലാനി ഹെര്‍ഡ്സ്മെന്‍ തീവ്രവാദി ഗ്രൂപ്പും മറ്റു ചില തീവ്രവാദികളും ചേര്‍ന്ന് നടത്തിയ ആക്രമണങ്ങളിലാണ് വിശ്വാസികള്‍ക്ക് ജീവന്‍ നഷ്ടമായത്. ഡിസംബര്‍ 18 ഞായറാഴ്ച രാത്രിയില്‍ തുടങ്ങിയ ആക്രമണ പരമ്പര 20 ബുധനാഴ്ച വരെ നീണ്ടുനിന്നു. ചൊവ്വാഴ്ചവരെ മാത്രം 38 പേര്‍ മരിച്ചതായി സതേണ്‍ […]

Continue Reading
ചൈനയില്‍ ഇനി കൊറോണ ഇല്ല; പകരം ന്യുമോണിയ

ചൈനയില്‍ ഇനി കൊറോണ ഇല്ല; പകരം ന്യുമോണിയ

ചൈനയില്‍ ഇനി കൊറോണ ഇല്ല; പകരം ന്യുമോണിയ ബീജിംഗ്: ലോകത്തെ തകിടം മറിച്ച കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ ഇനി കൊറോണ ഇല്ല, കൊറോണയ്ക്കു പകരം ന്യുമോണിയ എന്നു പുനര്‍ നാമകരണം ചെയ്തു. 2023 ജനുവരി 8 മുതല്‍ മറ്റു രാജ്യങ്ങളില്‍ നിന്നു വരുന്ന വിമാന യാത്രികര്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കാനും ചൈനീസ് ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. അതോടൊപ്പം രാജ്യത്തെ കോവിഡ് നിയന്ത്രണം എ വിഭാഗത്തില്‍നിന്ന് ബി വിഭാഗത്തിലേക്ക് മാറ്റുമെന്നും നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ ഓഫ് ചൈന […]

Continue Reading
ഗര്‍ഭാശയ ക്യാന്‍സര്‍ ‍: ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ഇന്ത്യയില്‍

ഗര്‍ഭാശയ ക്യാന്‍സര്‍ ‍: ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ഇന്ത്യയില്‍

ഗര്‍ഭാശയ ക്യാന്‍സര്‍ ‍: ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ഇന്ത്യയില്‍ ഏഷ്യയില്‍ ഏറ്റവും അധികം ഗര്‍ഭാശയ ക്യാന്‍സര്‍ രോഗികളുള്ളത് ഇന്ത്യയില്‍ ‍. ചൈനയാണ് രണ്ടാം സ്ഥാനത്ത്. ഗര്‍ഭാശയ ക്യാന്‍സര്‍ ബാധിച്ച് മരിക്കുന്നവരുടെ നിരക്ക് ഇന്ത്യയിലും ചൈനയിലും യഥാക്രമം 23 ശതമാനവും 17 ശതമാനവുമാണെന്ന് ലാന്‍സെറ്റ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്ത് സ്ത്രീകളില്‍ ഏറ്റവും സാധാരണയായി ബാധിക്കുന്ന ക്യാന്‍സറുകളില്‍ നാലാം സ്ഥാനത്താണ് സെര്‍വിക്കല്‍ ക്യാന്‍സര്‍ ‍. ഇന്ത്യയില്‍ രണ്ടാം സ്ഥാനത്തും. ആഗോളതലത്തില്‍ 2020-ല്‍ മാത്രം 604127 ഗര്‍ഭാശയ ക്യാന്‍സര്‍ […]

Continue Reading
മോശം കമന്റിട്ടാല്‍ ഉടന്‍ നടപടി; പുതിയ ഫീച്ചറുമായി യൂട്യൂബ്

മോശം കമന്റിട്ടാല്‍ ഉടന്‍ നടപടി; പുതിയ ഫീച്ചറുമായി യൂട്യൂബ്

മോശം കമന്റിട്ടാല്‍ ഉടന്‍ നടപടി; പുതിയ ഫീച്ചറുമായി യൂട്യൂബ് സോഷ്യല്‍ മീഡിയായില്‍ ആര്‍ക്കും ആരേയും അധിക്ഷേപിക്കാമെന്നുള്ള അവസ്ഥയ്ക്ക് ഇനി വിരാമം. കമന്റുകള്‍ ദുരുപയോഗം ചെയ്യുന്ന പ്രവണത വര്‍ദ്ധിക്കുന്നതിന് കടിഞ്ഞാണിട്ട് യൂട്യൂബ്. നിയമങ്ങള്‍ ലംഘിച്ച് അധിക്ഷേപകരമായ കമന്റുകള്‍ ഇടുന്നയാളുകള്‍ക്ക് മുന്നറിയിപ്പ നല്‍കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. മാത്രമല്ല ഒരു ഉപയോക്താവ് ഒന്നിലധികം അധിക്ഷേപകരമായ കമന്റുകള്‍ ഇടുന്നത് തുടരുകയാണെങ്കില്‍ അവര്‍ക്ക് ഒരു ടൈം ഔട്ട് ലഭിക്കുകയും 24 മണിക്കൂറുകള്‍ വരെ താല്‍ക്കാലികമായി കമന്റിടാന്‍ കഴിയാതിരിക്കുകയും ചെയ്യും. ഇത്തരം നിയന്ത്രണങ്ങള്‍ കൊണ്ടു […]

Continue Reading
തുര്‍ക്കിയിലെ ഗ്രാമങ്ങളിലേക്ക് സുവിശേഷവുമായി സാറ്റ്-7 ചാനല്‍

തുര്‍ക്കിയിലെ ഗ്രാമങ്ങളിലേക്ക് സുവിശേഷവുമായി സാറ്റ്-7 ചാനല്‍

തുര്‍ക്കിയിലെ ഗ്രാമങ്ങളിലേക്ക് സുവിശേഷവുമായി സാറ്റ്-7 ചാനല്‍ തുര്‍ക്കിയിലെ ഇരുണ്ട ഗ്രാമങ്ങളിലേക്ക് യേശുക്രിസ്തുവിന്റെ സത്യ സുവിശേഷം സാറ്റ്-7 ടെലിവിഷന്‍ ചാനലിലൂടെ എത്തുന്നു. വെറും ന്യൂനപക്ഷമായി ഇവിടെ താമസിക്കുന്ന ക്രൈസ്തവരെയും മുസ്ളീങ്ങളെയും ലക്ഷ്യമാക്കിയാണ് സുവിശേഷ പരിപാടിയിലൂടെ ദൈവത്തിന്റെ മാറ്റമില്ലാത്ത വചനം എത്തിക്കുന്നത്. തുര്‍ക്കിയില്‍ ക്രൈസ്തവ വിരുദ്ധ ശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ മൂലം കാലങ്ങളായി അപ്രാപ്യമായിരുന്ന അവസ്ഥയ്ക്ക് ഇതോടെ വിരാമം കുറിയ്ക്കപ്പെടുകയാണെന്ന് ഈസ്റ്റാംബൂള്‍ ഇമ്മാനുവേല്‍ പ്രൊട്ടസ്റ്റന്റ് ചര്‍ച്ചിന്റെ സുവിശേഷകനും ചാനല്‍ പ്രോഗ്രാം അവതാരകനുമായ പാസ്റ്റര്‍ സെം അര്‍ഡിന്‍ പറയുന്നു. തെക്കന്‍ നഗരമായ ഹാറ്റെ, […]

Continue Reading