കഠിനചൂടില്‍ ഗള്‍ഫ്

കഠിനചൂടില്‍ ഗള്‍ഫ് കുവൈത്ത്: കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കഠിനചൂടാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ഇപ്പോള്‍ അനുഭവപ്പെടുന്നത്. കഠിന ചൂടിനോടൊപ്പം ഇടയ്ക്കിടെ മണല്‍ കാറ്റും വീശുന്നുണ്ട്. വരും വര്‍ഷങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കാലാവസ്ഥയില്‍ വന്‍മാറ്റങ്ങള്‍ സംഭവിക്കുമെന്നാണ് മുന്നറിയിപ്പ്. ആഗോള കാലാവസ്ഥാ വ്യതിയാനങ്ങള്‍ അറേബ്യന്‍ രാജ്യങ്ങളിലും പ്രതീക്ഷിക്കാം. ചൂട് ശക്തമായ സ്ഥലങ്ങളില്‍ നിന്നും ജനങ്ങള്‍ക്ക് താമസം മാറ്റേണ്ടിരുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു. ജര്‍മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടും നിക്കോഷ്യലെ സൈപ്രസ് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് നടത്തിയ ഗവേഷണ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. മനുഷ്യനുതാങ്ങാനാകാത്ത ചൂടായ […]

Continue Reading

ബഹറിനില്‍ അത്യുഷ്ണം: 41 പേര്‍ ആശുപത്രിയില്‍

മനാമ : രാജ്യത്ത് അത്യുഷ്ണം തുടരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ മാസം 41 പേരാണ് സല്‍മാനിയ മെഡിക്കല്‍ സെന്ററില്‍ ചികിത്സതേടിയെത്തിയത്. ചികിത്സ തേടിയവരിലധികവും സൂര്യഘാതമേറ്റവരാണ്. അത്യുഷ്ണത്തെത്തുടര്‍ന്ന് നിരവധിപേര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌ മെയ് മാസത്തിലും ജൂണ്‍ മാസത്തിലുമായി അഞ്ച്മുതല്‍ പത്ത് കേസുകളും ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത്യുഷ്ണത്തെതുടര്‍ന്ന് ചികിത്സ തേടിയവരുടെഎണ്ണത്തില്‍ മുന്‍വര്‍ഷത്തെക്കാള്‍ വന്‍ വര്‍ദ്ധനവാണുണ്ടായതെന്നും ആശുപത്രിഅധികൃതര്‍ അറിയിച്ചു. അത്യുഷ്ണത്തെതുടര്‍ന്ന് ദേഹാസ്വാസ്ഥ്യം, സ്ട്രെസ്, സൂര്യഘാതം, വിവിധ ത്വക്ക് രോഗങ്ങള്‍, കണ്ണിനെബാധിക്കുന്ന പ്രശ്നങ്ങള്‍ എന്നിവയാണ് മിക്കവരെയും അലട്ടിയിരിക്കുന്നത്. […]

Continue Reading

തട്ടികൊണ്ടുപോയ ഇന്ത്യന്‍ ബാലികയെ കണ്ടെത്തി

മനാമ: ബഹ്‌റൈനില്‍ അജ്ഞാതന്‍ തട്ടികൊണ്ടുപോയ ഇന്ത്യന്‍ ബാലികയെ കണ്ടെത്തി. യുവാവും യുവതിയും ചേര്‍ന്ന് തട്ടികൊണ്ടുപോയ പെണ്‍കുട്ടിയെ ബഹ്‌റൈനിലെ ഹൂറ മേഖലയില്‍ നിന്നാണ് പോലീസ് കണ്ടെത്തിയത്. ലഖ്‌നൗ സ്വദേശികളായ ഇര്‍ഷാദിന്റെയും അനീഷയുടെയും മകള്‍ സാറ (5) യെയാണ് തട്ടികൊണ്ടുപോയത്. പെണ്‍കുട്ടിയെ ബുധനാഴ്ച രാത്രിയോടെയാണ് പോലീസ് സംഘം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 38 കാരനായ ബഹ്‌റൈന്‍ യുവാവിനെയും 37 കാരിയായ ഏഷ്യന്‍ യുവതിയേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഹൂറയിലുള്ള യുവതിയുടെ വീട്ടില്‍ നിന്നാണ് […]

Continue Reading

ബോംബാക്രമണത്തില്‍നിന്നും രക്ഷപെട്ടത് 18 വിശ്വാസികള്‍

ദൈവത്തിന്റെ അത്ഭുത പ്രവര്‍ത്തി: ബോംബാക്രമണത്തില്‍നിന്നും രക്ഷപെട്ടത് 18 വിശ്വാസികള്‍ മിഡ്ഈസ്റ്റ്: ദൈവം തന്റെ മക്കളെ എത്ര അത്ഭുതകരമായിട്ടാണ് കാത്തു പരിപാലിക്കുന്നത്. ഒരു കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിന്‍ കീഴില്‍ സംരക്ഷിക്കുന്നതുപോലെയാണ് നമ്മുടെ സൃഷ്ടിതാവും ദൈവവുമായ യഹോവ ശത്രുവിന്റെ കരത്തില്‍നിന്നും തന്റെ ജനത്തെ വിടുവിക്കുന്നത്. മിഡ് ഈസ്റ്റില്‍ 18 വിശ്വാസികള്‍ മരണത്തിന്റെ വക്കില്‍നിന്നും രക്ഷപെട്ടത് ദൈവത്തിന്റെ അത്ഭുത കൃപയാല്‍ മാത്രമാണ്. ഇസ്ലാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ടുവന്ന 18 പേരാണ് അറബിക്കടലില്‍ സ്നാനമേറ്റ് കര്‍ത്താവിനോടു ചേര്‍ന്നത്. ഇതില്‍ സ്ത്രീകളും പുരുഷന്മാരും പെടും. […]

Continue Reading

തിരുവനന്തപുരം ദുബായ് എമിറേറ്റ്‌സ് വിമാനത്തിനു തീപിടിച്ചു; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ദുബായ്: തിരുവനന്തപുരം ദുബായ് എമിറേറ്റ്‌സ് വിമാനത്തിനു തീപിടിച്ചു, യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ദുബായ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുന്‍പായിരുന്നു അപകടം. 282 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരെ എമര്‍ജന്‍സി വാതിലിലൂടെ സുരക്ഷിതമായി പുറത്തേക്കെത്തിച്ചു. പ്രദേശിക സമയം 12.45നായിരുന്നു സംഭവം. രാവിലെ പത്തുമണിയോടെയാണ് വിമാനം തിരുവനന്തപുരത്തുനിന്നു പുറപ്പെട്ടത്. ലാന്‍ഡിങ്ങിനിടെ വലതുഭാഗത്ത് പൊട്ടിത്തെറിയും തീപിടുത്തവും ഉണ്ടാവുകയായിരുന്നുവെന്നാണ് യാത്രക്കാര്‍ പറയുന്നത്. വിമാനത്തില്‍ നിന്നു കറുത്ത പുക ഉയരുന്നുണ്ട്. ദുബായ് വിമാനത്താവളത്തില്‍ ഇത്തരമൊരു അപകടമുണ്ടായെന്ന വാര്‍ത്ത എമിറേറ്റ്‌സും […]

Continue Reading

നോമ്പുകാലത്ത് ഭക്ഷണം കഴിച്ചതിനു ക്രിസ്ത്യന്‍ യുവാവിനെ വെട്ടിയും കുത്തിയും പരിക്കേല്‍പ്പിച്ചു

നോമ്പുകാലത്ത് ഭക്ഷണം കഴിച്ചതിനു ക്രിസ്ത്യന്‍ യുവാവിനെ വെട്ടിയും കുത്തിയും പരിക്കേല്‍പ്പിച്ചു കഡുന: നൈജീരിയായില്‍ മുസ്ലീങ്ങളുടെ റംസാന്‍ നോമ്പു കാലത്ത് ഭക്ഷണം കഴിച്ചു എന്ന കുറ്റം ചുമത്തി ഒരു കൂട്ടം മുസ്ലീങ്ങള്‍ ക്രിസ്ത്യന്‍ യുവാവിനെ വെട്ടിയും കുത്തിയും പരിക്കേല്‍പ്പിച്ചു.   കഡുന സംസ്ഥാനത്ത് കകുരി പ്രദേശത്ത് ഫ്രാന്‍സിസ് ഇമ്മാനുവേല്‍ (41) എന്ന യുവാവിനെയാണ് ആക്രമിച്ചു പരിക്കേല്‍പ്പിച്ചത്. ജൂണ്‍ 7-ന് ഉച്ചയ്ക്ക് 2.30-ന് ബോകോകോ റോഡിനു സമീപമുള്ള തന്റെ തടി ഫര്‍ണിച്ചര്‍ നിര്‍മ്മാണ കടയില്‍ പതിവുപോലെയുള്ള ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു […]

Continue Reading

“കൊറിയന്‍ ഏകാധിപതി കിം ജോങ് അണ്‍ രക്ഷിക്കപ്പെടണം, ദേശീയ നേതാക്കള്‍ ദൈവത്തെ അറിയണം” ഹൃദയം തുളച്ച് യുവ മിഷണറിയുടെ റേഡിയോ പ്രഭാഷണം

“കൊറിയന്‍ ഏകാധിപതി കിം ജോങ് അണ്‍ രക്ഷിക്കപ്പെടണം, ദേശീയ നേതാക്കള്‍ ദൈവത്തെ അറിയണം” ഹൃദയം തുളച്ച് യുവ മിഷണറിയുടെ റേഡിയോ പ്രഭാഷണം സോള്‍ ‍: ഗുഡ്മോര്‍ണിംഗ്: വടക്കന്‍ കൊറിയയിലെ പ്രിയ സഹോദരീ സഹോദരന്മാരേ, എന്റെ ഈ പ്രാര്‍ത്ഥനയും ദൈവവചന പ്രസംഗവും രാജ്യത്ത് അത്ഭുതങ്ങള്‍ സൃഷിടിക്കട്ടെ.   കൊറിയന്‍ ഏകാധിപതി കിം ജോങ് അണ്‍ രക്ഷിക്കപ്പെട്ട് കര്‍ത്താവിന്റെ സന്നിധിയില്‍ മുട്ടു മടക്കണം. കൊറിയന്‍ പാര്‍ട്ടി നേതാക്കള്‍ മുഴുവനും ദൈവത്തെ കണ്ടുമുട്ടണം. കൊറിയയിലെ എല്ലാ ജനവിഭാഗങ്ങളും സുവിശേഷത്തില്‍ വിശ്വസിച്ച് കര്‍ത്താവിനെ […]

Continue Reading

റോമിലെ രണ്ടായിരം വര്‍ഷം പഴക്കമുള്ള പട്ടാള ക്യാമ്പിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

റോമിലെ രണ്ടായിരം വര്‍ഷം പഴക്കമുള്ള പട്ടാള ക്യാമ്പിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി റോം: ഇറ്റലിയിലെ റോമില്‍ 2000 വര്‍ഷം മുമ്പ് പ്രവര്‍ത്തിച്ചിരുന്ന പട്ടാള ക്യാമ്പിന്റെ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.   അംബ അറാഡം മെട്രോ സ്റ്റോപ്പിനു സമീപം മെട്രോ ലൈന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കുഴിയെടുത്തപ്പോഴാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. റോമിലെ അന്നത്തെ ചക്രവര്‍ത്തിയായ ഹാഡ്രിയന്റെ ഭരണ കാലത്തു പ്രവര്‍ത്തിച്ചിരുന്ന പട്ടാള ക്യാമ്പാണെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ ഗവേഷകര്‍ പറഞ്ഞു.   30 അടി താഴ്ചയില്‍ മണ്ണ് മൂടിയ നിലയില്‍ […]

Continue Reading

സൊമാലിയായിലേക്കാള്‍ അടിമപ്പണിക്കാര്‍ ഇന്ത്യയിലെന്ന് കണ്ടെത്തല്‍

സൊമാലിയായിലേക്കാള്‍ അടിമപ്പണിക്കാര്‍ ഇന്ത്യയിലെന്ന് കണ്ടെത്തല്‍ സിഡ്നി: അടുത്ത കാലത്ത് ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ സൊമാലിയായെക്കുറിച്ച് പരാമര്‍ശം നടത്തിയത് വന്‍ വിവാദം സൃഷ്ടിച്ചിരുന്നു.   ഒരു മനുഷ്യാവകാശ സംഘടന നടത്തിയ പഠനത്തില്‍ ലോകത്ത് ഏറ്റവും അധികം അടിമകളുള്ള രാജ്യം ഇന്ത്യയാണെന്നാണ് കണ്ടെത്തിയത്. വാക് ഫ്രീ ഫൗണ്ടേഷന്‍ എന്ന സംഘടന നടത്തിയ കണ്ടെത്തല്‍ പ്രകാരം ഏതാണ്ട് 1.8 കോടി ജനങ്ങള്‍ രാജ്യത്ത് അടിമകളായി കഴിയുന്നു. ആകെ ജനസംഖ്യയുടെ 1.4 ശതമാനം വരുമിത്.   എന്നാല്‍ ജനസംഖ്യയുടെ 4.4 ശതമാനവും അടിമകളായ […]

Continue Reading

ഇറുകിയ വസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ക്ക് ഐ.എസ്. പിഴ ഇടുന്നു: പെന്തക്കോസ്തുകാര്‍ക്കോ?

ഇറുകിയ വസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ക്ക് ഐ.എസ്. പിഴ ഇടുന്നു: പെന്തക്കോസ്തുകാര്‍ക്കോ? ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ ഇറുകിയ വസ്ത്രം ധരിച്ചാല്‍ അവര്‍ക്ക് 25 ഡോളര്‍ പിഴ ഈടാക്കുമെന്ന് റിപ്പോര്‍ട്ട്.   നമ്മുടെ നാട്ടില്‍ പെന്തക്കോസ്തു സഭകളിലെ ചില കൊച്ചു സഹോദരിമാര്‍തൊട്ട് മൂത്ത സഹോദരിമാര്‍ വരെ ഇന്ന് സഭാ യോഗങ്ങളില്‍ വരുമ്പോഴും, പുറത്തു യാത്ര ചെയ്യുമ്പോഴും ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുവാന്‍ ഇഷ്ടപ്പെടുന്നു.   ഇന്ന് പെണ്‍കുട്ടികള്‍ തുണിക്കടകളില്‍ സുലഭമായി കിട്ടുന്ന ലെഗ്ഗിന്‍സുകളും (ഇറുകിയ പാന്‍റ്സ്) ഇറുകിയ […]

Continue Reading