റോമിലെ രണ്ടായിരം വര്‍ഷം പഴക്കമുള്ള പട്ടാള ക്യാമ്പിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

Breaking News Global Middle East

റോമിലെ രണ്ടായിരം വര്‍ഷം പഴക്കമുള്ള പട്ടാള ക്യാമ്പിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
റോം: ഇറ്റലിയിലെ റോമില്‍ 2000 വര്‍ഷം മുമ്പ് പ്രവര്‍ത്തിച്ചിരുന്ന പട്ടാള ക്യാമ്പിന്റെ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.

 

അംബ അറാഡം മെട്രോ സ്റ്റോപ്പിനു സമീപം മെട്രോ ലൈന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കുഴിയെടുത്തപ്പോഴാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. റോമിലെ അന്നത്തെ ചക്രവര്‍ത്തിയായ ഹാഡ്രിയന്റെ ഭരണ കാലത്തു പ്രവര്‍ത്തിച്ചിരുന്ന പട്ടാള ക്യാമ്പാണെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ ഗവേഷകര്‍ പറഞ്ഞു.

 

30 അടി താഴ്ചയില്‍ മണ്ണ് മൂടിയ നിലയില്‍ 900 സ്ക്വയര്‍ മീറ്റര്‍ നീളത്തില്‍ വലിയ ഹാളും 39 മുറികളുടെ തകര്‍ന്ന ഭിത്തികളും കണ്ടെത്തി. മുറികള്‍ക്കുള്ളില്‍ തറയില്‍ കറുപ്പും വെള്ളയും നിറത്തിലുള്ള മൊസൈക്കു ചെയ്ത നിലയിലാണ് കണ്ടെത്തിയത്.

 

ഇതിനു സമീപത്തുനിന്നും ധീരജവാന്മാരുടെ 12 അസ്ഥികൂടങ്ങളും അവയ്ക്കൊപ്പം ഓടുകളില്‍ നിര്‍മ്മിച്ച വളകളും നാണയങ്ങളും ലഭിച്ചിട്ടുണ്ട്. 2007 മുതല്‍ മെട്രോ ലൈനിന്റെ പണികള്‍ നടന്നു വരികയാണ്.

 

2014-ല്‍ സെന്‍റ് ജോണ്‍ ലാറ്ററന്‍ ബസലിക്കയ്ക്കു സമീപം ഒരു പുരാതന വാണിജ്യ കേന്ദ്രം ഗവേഷകര്‍ കണ്ടെത്തിയിരുന്നു. കണ്ടെത്തിയ പുരാവസ്തു സൈറ്റ് സംരക്ഷിത മേഖലയായി നിലനിര്‍ത്തുമെന്ന് ഇറ്റലിയുടെ സാംസ്ക്കാരിക വകുപ്പ് മന്ത്രി റൊസ്സേലിയ റിയ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.