തുര്‍ക്കിയില്‍ സ്ഫോടനം: 30 പേര്‍ കൊല്ലപ്പെട്ടു

അങ്കാറ: തുര്‍ക്കിയിലെ ഗാസിയാന്റെപ്പില്‍ വിവാഹാഘോഷത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. ചാവേറാക്രമണമെന്ന് സംശയിക്കുന്ന സംഭവത്തില്‍ 90 പേര്‍ക്ക് പരിക്കുണ്ട്. സിറിയയില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുമെന്ന തുര്‍ക്കി പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരുമേറ്റെടുത്തില്ല. സിറിയന്‍ അതിര്‍ത്തിയ്ക്ക് സമീപത്തെ കുര്‍ദ്ദിഷ് പ്രദേശമാണ് ഗാസിയാന്റെപ്പ്. അടുത്ത കാലത്തായി ഇസ്‌ലാമിക് സ്റ്റേറ്റ് തീവ്രവാദികളും കുര്‍ദിഷ് പോരാളികളും നടത്തുന്ന ആക്രമണങ്ങള്‍ കൊണ്ട് പൊറുതിമുട്ടുകയാണ് തുര്‍ക്കി. മരണമടഞ്ഞവരില്‍ കുട്ടികളും സ്ത്രീകളും ഉണ്ടെന്നാണ് വിവരം.ആക്രമണ വിവരം സംപ്രേഷണം ചെയ്യുന്നതില്‍ തുര്‍ക്കി വാര്‍ത്താ […]

Continue Reading

സ്ത്രീയെ നോക്കിയാൽ കേസ്

പുരുഷന്മാര്‍ പാടുപെടും: 14 സെക്കന്റിലധികം സ്ത്രീയെ നോക്കിയാല്‍ കേസ് കൊച്ചി: പുരുഷന്‍ 14 സെക്കന്റിലധികം സ്ത്രീയെ നോക്കി നില്‍ക്കുകയും സ്ത്രീക്കു ബുദ്ധിമുട്ടുണ്ടാകുകയും ചെയ്താല്‍ പുരുഷനെതിരേ കേസെടുക്കാന്‍ നിയമമുണ്ടെന്ന് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്. ഇന്നേവരെ അത്തരത്തിലൊരു കേസ് രേഖപ്പെടുത്താത്തതിനു കാരണം സ്ത്രീകള്‍ പരാതി നല്‍കാത്തതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കലൂര്‍ റിന്യൂവല്‍ സെന്ററില്‍ സെറ്റാ ഗാലക്‌സി ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച ഹോപ് വിദ്യാര്‍ഥികളുടെ സംസ്ഥാനതല ശാക്തീകരണ ക്യാംപില്‍ സംസാരിക്കുകയായിരുന്നു ഋഷിരാജ് സിങ്. സ്വയരക്ഷയ്ക്കായി പെണ്‍കുട്ടികള്‍ കത്തിയോ കുരുമുളക് […]

Continue Reading

ഡിസൈപ്പിള്‍സ് ന്യൂസ് വാട്സ്ആപ് ഗ്രൂപ്പ്

ഡിസൈപ്പിള്‍സ് ന്യൂസ് വാട്സ്ആപ് ഗ്രൂപ്പ് എല്ലാ ദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിള്‍സ് ന്യൂസ് തല്‍സമയം നിങ്ങള്‍ക്ക് ലഭിക്കുവാനും നിങ്ങളുടെ ക്രൈസ്തവ വാര്‍ത്തകളും മറ്റു അനുബന്ധ സംഭവങ്ങളും അറിയിക്കുവാനും, പരസ്പരം കൈമാറുവാനുമായി ഡിസൈപ്പിള്‍സ് ന്യൂസ് എന്ന വാട്സ്ആപ് ഗ്രൂപ്പ് ലഭ്യമാണ്. ഇതില്‍ അംഗമാകുവാന്‍ നിങ്ങളുടെ വാട്സ്ആപ് നമ്പരുകള്‍ അയച്ചു തരിക. സര്‍വ്വശക്തനായ ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ. ബന്ധപ്പെടുവാന്‍ ‍: 00919895464665.

Continue Reading

വാഹനാപകടങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നവര്‍ക്ക് 5 വര്‍ഷം തടവ്

റിയാദ്: മൊബൈല്‍ ക്യാമറകളില്‍ ഉള്‍പ്പടെ വാഹനാപകടങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന വ്യക്തികള്‍ക്ക് സൗദിയില്‍ 5 വര്‍ഷം തടവും 3 മില്യണ്‍ റിയാല്‍ പിഴയും. ഒരു പ്രമുഖ അഭിഭാഷകനെ ഉദ്ദരിച്ച് സദ പത്രമാണിത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വാഹനാപകടങ്ങള്‍ മാത്രമല്ല, തീപിടുത്തം, മറ്റ് ദുരന്തങ്ങള്‍ എന്നിവയും ക്യാമറയില്‍ പകര്‍ത്താനാകില്ല. ഇത് സ്വകാര്യതയുടെ ലംഘനമാണ്. കൂടാതെ ഐടി നിയമപ്രകാരം ഇത് ക്രിമിനല്‍ കുറ്റമാണെന്നും നായിഫ് ഖര്‍ബൗഷ് പറഞ്ഞു.

Continue Reading

ക്രൈസ്തവരെ വെറുക്കുവാന്‍ പാക്കിസ്ഥാൻ പാഠ്യപദ്ധതി

ക്രൈസ്തവരെ വെറുക്കുവാന്‍ പ്രചോദനം നല്‍കുന്ന പാക്കിസ്ഥാനിലെ സ്കൂള്‍ പാഠ്യപദ്ധതി വിവാദമാകുന്നു ഇസ്ലാമബാദ്: പാക്കിസ്ഥാനിലെ സ്കൂള്‍ പാഠ്യപദ്ധതിയില്‍ ചില ക്ലാസുകളിലെ പാഠപുസ്തകങ്ങളില്‍ ന്യൂനപക്ഷ സമൂഹമായ ക്രൈസ്തവരെ വെറുക്കുവാന്‍ പ്രചോദനം നല്‍കുന്ന വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പാക്കിസ്ഥാനിലെ നാലു സംസ്ഥാനങ്ങളിലെ പാഠപുസ്തകങ്ങളിലാണ് വിവാദ വിഷയങ്ങള്‍ തിരുകി കയറ്റിയിരിക്കുന്നത്. ഇതിനെതിരായി നാഷണല്‍ കമ്മീഷന്‍ ഫോര്‍ ജസ്റ്റിസ് ആന്‍റ് പീസ് എന്ന മനുഷ്യാവകാശ സംഘടന ശക്തമായി രംഗത്തു വരികയുണ്ടായി. രാജ്യത്ത് അപായസൂചനയാണ് വ്യക്തമാകുന്നതെന്ന് എന്‍ ‍.സി.ജെ.ഡി. എക്സിക്യൂട്ടീവ് ഡയറക്ടര്‍ സിസില്‍ ഷെയ്ന്‍ […]

Continue Reading

വേനല്‍ക്കാലആരോഗ്യ പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ ചില വഴികള്‍

മഴക്കാലമാണ് രോഗങ്ങളുടെ കാലമായി സാധാരണ പരിഗണിക്കുന്നത്. പനി, ജലദോഷം, വാര്‍ധക്യകാലരോഗങ്ങള്‍ തുടങ്ങിയവ ഇക്കാലത്ത് പതിവാണ്. എന്നാല്‍, വേനല്‍കാലവും ആരോഗ്യത്തിന് ശ്രദ്ധനല്‍കേണ്ട കാലയളവാണ്. മഴക്കാല രോഗങ്ങളെക്കാള്‍ കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് വേനല്‍ക്കാലരോഗങ്ങളാണ്. ജീവജാലങ്ങള്‍ക്ക് അസഹ്യതയുടെ കാലമാണ് വേനല്‍. ചൂട് കൂടുന്തോറും ശരീരം വെന്തുരുകും. വിശപ്പിന് പകരം ദാഹവും ഊര്‍ജസ്വലതക്കു പകരം ക്ഷീണവും ശരീരത്തെ വലയ്ക്കും. ജലാംശത്തിന്റെ നഷ്ടമാണ് ശരീരം നേരിടുന്ന പ്രധാന ഭീഷണി. ഡിഹൈഡ്രേഷന്‍ അഥവാ നിര്‍ജലീകരണം മരണത്തിനുതന്നെ കാരണമാകും. വേനലിന്റെ ആധിക്യത്തില്‍ നിര്‍ജലീകരണം മൂലം കുഞ്ഞുങ്ങളടക്കം ലക്ഷക്കണക്കിനു […]

Continue Reading

തീപിടുത്തത്തില്‍ 11 നവജാതശിശുക്കള്‍ മരിച്ചു

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ യാമോര്‍ക്ക് ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ 11 നവജാത ശിശുക്കള്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. കെട്ടിടത്തിന് പിടിച്ച തീ പിന്നീട് പ്രസവ വാര്‍ഡിലേക്ക് കൂടി പടര്‍ന്ന് പിടിക്കുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് ഇറാഖ് ആരോഗ്യമന്ത്രാലയ വക്താവ് അഹ്മദ് അല്‍ റോദാനി പറഞ്ഞു. സംഭവ സമയത്ത് 29 സ്ത്രീകളും കുട്ടികളും അടക്കം ഒട്ടേറെ പേര്‍ വാര്‍ഡിലുണ്ടായിരുന്നു. തീ ആളിക്കത്താന്‍ തുടങ്ങിയപ്പോള്‍ തന്നെ ഇവരെ വാര്‍ഡില്‍ നിന്നും ഒഴിപ്പിച്ചു. എന്നാല്‍ വാര്‍ഡില്‍ നിന്നും ഒഴിപ്പിക്കാന്‍ കഴിയാതെ കുടുങ്ങിക്കിടന്ന […]

Continue Reading

ഡിസൈപ്പിൾസ് ഇന്‍റർനാഷണൽ മ്യൂസിക് ആൻഡ് ലാങ്ക്വേജ് അക്കാഡമി ബഹ്‌റിനിലും പ്രവർത്തനം ആരംഭിച്ചു

മനാമ: ബഹ്‌റിനിൽ മനാമ കേന്ദ്രീകരിച്ചു ഡിസൈപ്പിൾസ് ഇന്‍റർനാഷണൽ മ്യൂസിക് ആൻഡ് ലാങ്ക്വേജ് അക്കാഡമി ബഹ്‌റിനിലും പ്രവർത്തനം ആരംഭിച്ചു.  BAHRAIN HEAD OFFICE NUMBER – 0097333864665, 39319323, 33445785 E-mail Id – [email protected] നിങ്ങളിലെ സംഗീത ഇന്ദ്രിയത്തെ ഉണർത്തുകയും, പരിപോഷിപ്പിക്കുകയും ചെയ്യുവാനും, ശരിയായ അർപ്പണ ബോധത്തിന് അർഹിക്കുന്ന ദിശാബോധം പകർന്ന് തരുവാനുമായി ഡിസൈപ്പിൾസ് മ്യൂസിക് അക്കാഡമി നിങ്ങൾക്ക് സമ്പൂർണ്ണ പിന്തുണ നൽകുന്നു. എല്ലാ തരത്തിലുള്ള സംഗീത ഉപകരണങ്ങളുടെ പരിശീലനവും, വോക്കൽ ക്ളാസുകളും ഞങ്ങളുടെ സ്ഥാപനങ്ങളിലൂടെ നിങ്ങൾക്ക് […]

Continue Reading

ചൂട് കനത്തു ആരോഗ്യ പ്രശ്നങ്ങളുമായി ആശുപത്രികളിലത്തെുന്നത് നിരവധി പേര്‍

മനാമ: കടുത്ത ചൂടില്‍ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതായി ആരോഗ്യമേഖയിലുള്ളവര്‍ വ്യക്തമാക്കി. ചൂടുമായി ബന്ധപ്പെട്ട് ആശുപത്രികളിലത്തെുന്ന കേസുകളില്‍ വന്‍ വര്‍ധനയാണുണ്ടായത്. ജൂലൈ ഒന്നിനും 28നുമിടയില്‍ സല്‍മാനിയ മെഡിക്കല്‍ കോംപ്ളക്സില്‍ അത്യുഷ്ണവുമായി ബന്ധപ്പെട്ട 32 കേസുകളാണ് വന്നത്. ഇതില്‍ ഒരു രോഗിയെ ഐ.സി.യുവില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. ജൂണില്‍ ഇത്തരം ഒമ്പതുകേസുകള്‍ മാത്രമാണ് വന്നതെന്ന് ആശുപത്രി എമര്‍ജന്‍സി വിഭാഗത്തിലെ ഡോ.പി.വി.ചെറിയാന്‍ പറഞ്ഞു. താപനില 40ഉം അതിന് മുകളിലുമാകുമ്പോള്‍ തന്നെ, അന്തരീക്ഷത്തിലെ ജലാംശവും (ഹ്യുമിഡിറ്റി) കൂടി ചേരുമ്പോഴുള്ള ചൂട് രേഖപ്പെടുത്തിയതിനേക്കാള്‍ […]

Continue Reading

ഇന്ത്യയിലെ ഏറ്റവും വലിയ ബൈബിള്‍ ഷോ

ഇന്ത്യയിലെ ഏറ്റവും വലിയ ബൈബിള്‍ ഷോ ജനുവരിയില്‍ മനാമ: സൂര്യ കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ബൈബിള്‍ ഷോ ഒരുങ്ങുന്നു. യേശുക്രിസ്തുവിന്‍െറ ജീവിതവും സന്ദേശവും ഇതിവൃത്തമാക്കി രൂപം നല്‍കുന്ന ‘എന്‍െറ രക്ഷകന്‍’ എന്ന ഷോയുടെ ആദ്യ പ്രദര്‍ശനം 2017 ജനുവരിയില്‍ തിരുവനന്തപുരത്ത് നടക്കുമെന്ന് സൂര്യകൃഷ്ണമൂര്‍ത്തി ബഹ്റൈന്‍ കേരളീയ സമാജത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഭിനേതാക്കളുടെ സാന്നിധ്യം കൊണ്ടും സെറ്റിന്‍െറ പ്രത്യേകതകള്‍ കൊണ്ടും ലോകകലാരംഗത്തു തന്നെ ശ്രദ്ധേയമായ ചുവടുവെപ്പാകുമിതെന്ന് കൃഷ്ണമൂര്‍ത്തി അഭിപ്രായപ്പെട്ടു. 150ഓളം കലാകാരന്‍മാര്‍ അണിനിരക്കുന്ന ഷോക്കുവേണ്ടി മൂന്ന് […]

Continue Reading