തുര്‍ക്കിയില്‍ സ്ഫോടനം: 30 പേര്‍ കൊല്ലപ്പെട്ടു

Breaking News Europe Global Middle East Top News

അങ്കാറ: തുര്‍ക്കിയിലെ ഗാസിയാന്റെപ്പില്‍ വിവാഹാഘോഷത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു.

ചാവേറാക്രമണമെന്ന് സംശയിക്കുന്ന സംഭവത്തില്‍ 90 പേര്‍ക്ക് പരിക്കുണ്ട്.

സിറിയയില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുമെന്ന തുര്‍ക്കി പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരുമേറ്റെടുത്തില്ല.
സിറിയന്‍ അതിര്‍ത്തിയ്ക്ക് സമീപത്തെ കുര്‍ദ്ദിഷ് പ്രദേശമാണ് ഗാസിയാന്റെപ്പ്.

അടുത്ത കാലത്തായി ഇസ്‌ലാമിക് സ്റ്റേറ്റ് തീവ്രവാദികളും കുര്‍ദിഷ് പോരാളികളും നടത്തുന്ന ആക്രമണങ്ങള്‍ കൊണ്ട് പൊറുതിമുട്ടുകയാണ് തുര്‍ക്കി. മരണമടഞ്ഞവരില്‍ കുട്ടികളും സ്ത്രീകളും ഉണ്ടെന്നാണ് വിവരം.ആക്രമണ വിവരം സംപ്രേഷണം ചെയ്യുന്നതില്‍ തുര്‍ക്കി വാര്‍ത്താ മാധ്യമങ്ങള്‍ക്ക് ഭാഗികമായ നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തുര്‍ക്കിയുടെ തെക്ക് ഭാഗത്തായുള്ള ഗസിയാന്റപ്പില്‍ 1.5 ദശലക്ഷം ആള്‍ക്കാരാണ് താമസിക്കുന്നത്. സിറിയയിലെ ഐഎസ് അധിനത വരുന്ന പ്രദേശങ്ങളുമായി അതിര്‍ത്തി പങ്കെുവെയ്ക്കുന്ന സ്ഥലമാണ് ഇത്.

Leave a Reply

Your email address will not be published.