സൊമാലിയായിലേക്കാള്‍ അടിമപ്പണിക്കാര്‍ ഇന്ത്യയിലെന്ന് കണ്ടെത്തല്‍

Breaking News India Middle East

സൊമാലിയായിലേക്കാള്‍ അടിമപ്പണിക്കാര്‍ ഇന്ത്യയിലെന്ന് കണ്ടെത്തല്‍
സിഡ്നി: അടുത്ത കാലത്ത് ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ സൊമാലിയായെക്കുറിച്ച് പരാമര്‍ശം നടത്തിയത് വന്‍ വിവാദം സൃഷ്ടിച്ചിരുന്നു.

 

ഒരു മനുഷ്യാവകാശ സംഘടന നടത്തിയ പഠനത്തില്‍ ലോകത്ത് ഏറ്റവും അധികം അടിമകളുള്ള രാജ്യം ഇന്ത്യയാണെന്നാണ് കണ്ടെത്തിയത്. വാക് ഫ്രീ ഫൗണ്ടേഷന്‍ എന്ന സംഘടന നടത്തിയ കണ്ടെത്തല്‍ പ്രകാരം ഏതാണ്ട് 1.8 കോടി ജനങ്ങള്‍ രാജ്യത്ത് അടിമകളായി കഴിയുന്നു. ആകെ ജനസംഖ്യയുടെ 1.4 ശതമാനം വരുമിത്.

 

എന്നാല്‍ ജനസംഖ്യയുടെ 4.4 ശതമാനവും അടിമകളായ (11 ലക്ഷം) വടക്കന്‍ കൊറിയയാണ് പട്ടികയിലെ ഒന്നാം സ്ഥാനക്കാര്‍. ഇന്ത്യയ്ക്ക് നാലം സ്ഥാനമാണ്.

 

തലമുറകളായുള്ള അടിമപ്പണി, നിര്‍ബന്ധിത ബാലവേല, പെണ്‍വാണിഭം, നിര്‍ബന്ധിത ഭിക്ഷാടനം, സര്‍ക്കാരിതര സേനകളിലേക്ക് നിര്‍ബന്ധിച്ചു ചേര്‍ക്കല്‍ തുടങ്ങിയ വിവിധ രൂപങ്ങളിലാണ് ഇന്ത്യയില്‍ അടിമത്തം നിലനില്‍ക്കുന്നത്.

 

ഇന്ത്യയിലെ ജനസംഖ്യയുടെ 80 ശതമാനം പേരും താമസിക്കുന്ന 15 സംസ്ഥാനങ്ങളിലാണ് സര്‍വ്വേ നടത്തിയത്. ഇന്ത്യയില്‍ ഭരണഘടനയനുസരിച്ച് അടിമത്തം നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഇവിടെ പുതിയ. രൂപത്തിലും ഭാവത്തിലുമാണെന്നുമാത്രം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.