പുകവലിയോ? 60 വയസ്സാകുമ്പോഴേക്കും നിങ്ങള്‍ പുകവലിക്കായി ചിലവഴിച്ചത് 1 കോടി രൂപ

Breaking News Global Top News

പുകവലിയോ? 60 വയസ്സാകുമ്പോഴേക്കും നിങ്ങള്‍ പുകവലിക്കായി ചിലവഴിച്ചത് 1 കോടി രൂപ
‘പുകവലി ആരോഗ്യത്തിനു ഹാനികരം’ എന്നു സിഗററ്റ് കവറിന്റെ മുകളില്‍ കാണുന്ന വാചകം കണ്ടിട്ടുപോലും ദിവസവും നാലും അഞ്ചും സിഗററ്റു വലിച്ച് കുറ്റി വലിച്ചെറിയുന്നവര്‍ ശ്രദ്ധിക്കുക, സിഗററ്റു വലി ശരീരത്തിനു ഹാനികരം എന്നു മാത്രമല്ല നിങ്ങളുടെ വിലയ ഒരു ഭാഗം സമ്പത്തും കൂടിയാണ് നഷ്ടമാകുന്നത് എന്ന് കൂടി ഓര്‍ക്കുക.

 

ദിവസവും 5 സിഗററ്റ് വലിക്കുന്നുവെങ്കില്‍ ആ വ്യക്തി അറുപതാം വയസില്‍ എത്തുമ്പോഴേക്കും ഒരു കോടി രൂപയോളം പുകവലിക്കായി ചിലവഴിച്ചിട്ടുണ്ടാകുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

 

പുകവലിക്കാരുടെ പോക്കറ്റ് ചോരുന്നതിനു പ്രധാന കാരണം പുകയില ഉല്‍പ്പന്നങ്ങളുടെ വിലയാണ്. 10 മുതല്‍ 15 രൂപാ വരെയാണ് സിഗററ്റുകളുടെ വില. 12 രൂപായുടെ സിഗററ്റ് ദിവസവും 5 എണ്ണം വീതം വലിക്കുന്ന ഒരാള്‍ക്ക് ഒരു ദിവസം ചിലവാകുന്നത് 60 രൂപയാണ്. മാസത്തില്‍ ഇത് 18,00 രൂപയാകുന്നു.

 

സിഗററ്റിന്റെ വില മുന്‍ വര്‍ഷങ്ങളില്‍ 20 ശതമാനത്തോളം വര്‍ദ്ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. രണ്ടാമത്തെ പ്രധാന കാരണം മരുന്നുകള്‍ക്കായി വേണ്ടിവരുന്ന പണച്ചിലവാണ്. ആരോഗ്യം കുറയുന്നതിനാല്‍ മരുന്നുകള്‍ക്ക് കൂടുതല്‍ പണം ചിലവാക്കേണ്ടി വരുന്നു.

 

ക്യാന്‍സറിനും, ഹൃദയാഘാതത്തിനും സിഗററ്റ് വലി കാരണമാകുന്നുണ്ട്. അതിനാല്‍ ഓരോ മാസവും കുറഞ്ഞത് 400 രൂപയോളം സിഗററ്റ് വലിക്കുന്നവര്‍ക്ക് ആശുപത്രിയില്‍ നല്‍കേണ്ടതായി വരും. ഇതും വര്‍ദ്ധിച്ചുകൊണ്ടിരിക്കും. വര്‍ഷങ്ങള്‍ കഴിയുന്തോറും ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടിങ് ചാര്‍ജ്ജും, മരുന്നുകളുടെ വിലയും വര്‍ദ്ധിക്കും.

 

ഓരോ സിഗററ്റും വലിക്കുമ്പോള്‍ നിങ്ങളുടെ ആയുസില്‍ല്‍നിന്ന് 12 മിനിറ്റുകള്‍ വീതം കവര്‍ന്നെടുക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അങ്ങനെ 5 സിഗററ്റുകള്‍ നിങ്ങളുടെ ജീവിതത്തില്‍നിന്ന് 1 മണിക്കൂര്‍ കവര്‍ന്നെടുക്കും. ചിന്തിക്കുക ഇനി പുക വലിക്കില്ലെന്ന്. ഒരു നല്ല സമൂഹത്തിനായി നമുക്ക് കാത്തിരിക്കാം.

2 thoughts on “പുകവലിയോ? 60 വയസ്സാകുമ്പോഴേക്കും നിങ്ങള്‍ പുകവലിക്കായി ചിലവഴിച്ചത് 1 കോടി രൂപ

Leave a Reply

Your email address will not be published.