യിസ്രായേലിന്റെ പുതിയ വജ്രായുധം അയണ്‍ ബീം 30-നു വിന്യസിക്കും; ഇനി ലേസര്‍ യുഗം
യെരുശലേം: യിസ്രായേല്‍ പ്രതിരോധ മന്ത്രാലയം ഡിസംബര്‍ 30-ന് തങ്ങളുടെ ആദ്യത്തെ പൂര്‍ണ്ണ അയണ്‍ ബീം ഹൈ എനര്‍ജി ലേസര്‍ ബാറ്ററി ഔദ്യോഗികമായി ഐഡിഎഫിനു കൈമാറും.
ലോകത്തിലെ ആദ്യത്തെ പവര്‍ ലേസര്‍ എയര്‍ ഡിഫന്റ് സിസ്റ്റത്തെ പതിവ് ഫ്രണ്ട് ലൈന്‍ സേവനത്തിലേക്ക് വിന്യസിപ്പിക്കുന്നു. ഹിസ്ബുള്ള ഡ്രോണുകള്‍ക്കെതിരെ ചെറിയ ലേസര്‍ സംവിധാനങ്ങള്‍ ഒരു വര്‍ഷത്തിലേറെയായി രഹസ്യമായി ഉപയോഗിച്ചതിനു ശേഷമാണ് ഈ വിന്യാസം.
2024 ഒക്ടോബര്‍ മുതല്‍ ലൈറ്റ് ബീം, അയണ്‍ ബീം എം പതിപ്പുകള്‍ ഇതിനകം ഹിസ്ബുള്ളയെ തകര്‍ത്തിട്ടുണ്ടെന്ന് പ്രതിരോധ ഉദ്യോഗസ്ഥര്‍ പറയുന്നു. ഏകദേശം 10 കിലോമീറ്റര്‍ ദൂരത്തില്‍ ഡ്രോണുകള്‍, റോക്കറ്റുകള്‍, മിസൈലുകള്‍, മോര്‍ട്ടാറുകള്‍ എന്നിവ ലക്ഷ്യമിടാന്‍ ഇതിനു കഴിയും.
ഈ സിസ്റ്റം അയണ്‍ഡോം, ഡേവിസ്ഡ് ഫ്ളൈയിംഗ് ആരോ എന്നിവയ്ക്കൊപ്പം പ്രവര്‍ത്തിക്കുന്നു. അയണ്‍ ഡോമിന്റെ റഡാറുമായും കമാന്‍ഡ് സിസ്റ്റങ്ങളുമായും സംയോജിപ്പിച്ചിരിക്കുന്ന അയണ്‍ ബീമിന് വിലകൂടിയ ഒരു ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ വിക്ഷേപിക്കണോ അതോ പ്രകാശ വേഗത്തില്‍ സഞ്ചരിക്കുന്ന ലേസര്‍ ഷോട്ട് ഉപയോഗിക്കണോ എന്ന് ഒരു സെക്കന്റിന്റെ അംശംകൊണ്ട് നിര്‍ണ്ണയിക്കാന്‍ കഴിയും.
ഒരേ സമയം ഒന്നിലധികം ഭീഷണികളെ ചെറുക്കാനും സിസ്റ്റത്തിനു കഴിയും. അയണ്‍ ബീമിന്റെ ഏറ്റവും വലിയ ഗുണങ്ങളിലൊന്ന് വിലയാണ്. ആരോ ഇന്റര്‍സെപ്റ്ററുകള്‍ക്ക് ദശലക്ഷക്കണക്കിനു ഷെക്കലുകള്‍ വിലവരും.
ഓരോ അയണ്‍ ഡോം മിസൈലിനും പതിനായിരക്കണക്കിനു ഷെക്കലുകളാണ് വില. ആ സ്ഥാനത്ത് അയണ്‍ ബീം ഒരു ലേസര്‍ ഷോട്ടിന് ആവശ്യമായ വൈദ്യുതി മാത്രമേ ചിലവാകു. ഇത് ഒരു ലൈറ്റ് ഓണാക്കുന്നത്ര ചിലവ് മാത്രം.

