തിമഥി സ്കൂള്‍ മിഷന്‍

തിമഥി സ്കൂള്‍ മിഷന്‍ കേരളത്തിലെ എല്ലാ ജില്ലകളിലും തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളില്‍ തിമഥി ഇന്‍സ്റ്റിറ്റ്യൂട്ട് സ്കൂള്‍ മിഷന്‍ പ്രോഗ്രാമുകള്‍ നടത്തി. മദ്യം, മയക്കു മരുന്ന്, ബാലപീഢനം, മൊബൈല്‍ ഫോണിന്റെ ദുരുപയോഗം, പാന്‍ മസാല തുടങ്ങിയ സാമൂഹിക തിന്മകള്‍ക്കെതിരെയുള്ള ബോധവത്ക്കരണ പാക്കേജാണ് സ്കൂള്‍ മിഷന്‍ ‍.   മള്‍ട്ടീ മീഡിയ പ്രസന്റേഷന്റെ സഹായത്തോടെ പപ്പറ്റ്, മാജിക് ഷോ, വീഡിയോ ഷോ തുടങ്ങിയ മാദ്ധ്യമങ്ങളുടെ സഹായത്തോടെ ഒന്നരമണിക്കൂര്‍ നീളുന്ന ഈ പരിപാടിക്ക് സ്കൂളുകളില്‍ ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നത്.   ഈ പ്രോഗ്രാമുകള്‍ […]

Continue Reading

പി.വൈ.പി.എ സ്റ്റേറ്റ് തിരഞ്ഞെടുപ്പ് ഏപ്രില്‍ ഒന്‍പതിന്

പി.വൈ.പി.എ സ്റ്റേറ്റ് തിരഞ്ഞെടുപ്പ് ഏപ്രില്‍ ഒന്‍പതിന് കുമ്പനാട് : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കേരള സ്റ്റേറ്റ് പി .വൈ.പി.എ (പെന്തക്കോസ്ത് യുവജന സംഘടന) 2015-2018 വര്‍ഷങ്ങളിലേക്കുളള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് 2015 ഏപ്രില്‍ 9 വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ സഭാ ആസ്ഥാനമായ ഹെബ്രോന്‍ പുരത്ത് നടക്കും. ജനറല്‍ ബോഡി തിരഞ്ഞെടുപ്പിന് മുന്‍പായി രാവിലെ 9ന് നടക്കും. മാര്‍ച്ച് 10ന് കുമ്പനാട്ട് കൂടിയ പി.വൈ.പി.എ സ്റ്റേറ്റ് കമ്മിറ്റിയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 15 […]

Continue Reading

സഭാഹോളിന് തറക്കല്ലിട്ടു

സഭാഹോളിന് തറക്കല്ലിട്ടു പൊന്‍കുന്നം: 1968 ല്‍ സ്ഥാപിതമായ ഏകദേശം 40 വര്‍ഷം പഴക്കമുള്ള ഹാളില്‍ 120 ഓളം വിശ്വാസികള്‍ കൂടി വന്ന് ആരാധിക്കുന്ന ഐ.പി.സി പൊന്‍കുന്നം ഒന്നാം മൈലില്‍ പുതിയ സഭാഹാളിന് തറക്കല്ലിട്ടു.   ഐ.പി.സി സ്റ്റേറ്റ് ജോ.സെക്രട്ടറി പാസ്റ്റര്‍ ‍. ഷിബു നെടുവേലില്‍ 26 ന് 10 മണിയ്ക്ക് കല്ലിടീല്‍ ശുശ്രൂഷ നിര്‍വ്വഹിച്ചു. അവിടെ ശുശ്രൂഷകനായിരിക്കുന്ന പാ.സജി.പി.മാത്യു അദ്ധ്യക്ഷത വഹിച്ചു. പാ.പി.ജി.ദാനിയേല്‍ വചന ശുശ്രൂഷ നിര്‍വ്വഹിച്ചു. പാ.ഇ.സി.തമ്പി, പാ.വി.പി.ജോണ്‍ ‍, പാ.എ.ജെ.ജോണ്‍ എന്നിവര്‍ ശുശ്രൂഷയില്‍ സംബന്ധിച്ചു.

Continue Reading

നിയമസഭയില്‍ നരകവും അന്തിക്രിസ്തുവും

നിയമസഭയില്‍ നരകവും അന്തിക്രിസ്തുവും തിരുവനന്തപുരം: കേരളാ നിയമസഭയില്‍ ബൈബിള്‍ വചനത്തിന്റെ നിറസാന്നിദ്ധ്യം. മാര്‍ച്ച് 10നു കൂടിയ നിയമസഭാ സമ്മേളന ദിവസമാണ് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദും ധനകാര്യമന്ത്രി കെ.എം. മാണിയും പരസ്പരം ബൈബിള്‍ വചനം പ്രയോഗിച്ചത്.   ബാര്‍കോഴക്കേസില്‍ മന്ത്രി കെ.എം. മാണിക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിനു അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്നു പ്രതിപക്ഷം ഇറങ്ങിപ്പോകും മുമ്പാണ് വി.എസ്-ന്റെ ബൈബിള്‍ പ്രയോഗം. മത്തായിയുടെ സുവിശേഷത്തില്‍ 17-ാം അദ്ധ്യായത്തില്‍ യേശു പറഞ്ഞ “ഒരു മനുഷ്യന്‍ സര്‍വ്വ ലോകം നേടിയിട്ടും […]

Continue Reading

കേരളാ തിയോളജക്കല്‍ സെമിനാരി ഗ്രാഡുവേഷന്‍

കേരളാ തിയോളജക്കല്‍ സെമിനാരി ഗ്രാഡുവേഷന്‍ കൊട്ടാരക്കര: കേരളാ തിയോളജിക്കല്‍ സെമിനാരിയുടെ 13-ാമത് ഗ്രാഡുവേഷന്‍ 2015 ഫെബ്രുവരി 21ന് കെ.റ്റി.എസ്. ആഡിറ്റോറിയത്തില്‍വച്ച് നടത്തപ്പെട്ടു.   സെമിനാരി പ്രസിഡന്റ് ഡോ. കുഞ്ഞപ്പന്‍ സി. വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ച മീറ്റിംഗില്‍ റവ. ഡോ. മാത്യു സി. വര്‍ഗീസ് മുഖ്യ സന്ദേശം നല്‍കി. പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് സെമിനാരി പ്രസിഡന്റ് ഡോ. കുഞ്ഞപ്പന്‍ സി. വര്‍ഗ്ഗീസ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.   ഗ്രാഡുവേഷനോടനുബന്ധിച്ച് നിര്‍ദ്ധനരായ 55 വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സഹായം വിതരണം ചെയ്തു. […]

Continue Reading

അടൂര്‍ കണ്‍വന്‍ഷന്‍ സമാപിച്ചു

അടൂര്‍ കണ്‍വന്‍ഷന്‍ സമാപിച്ചു അടൂര്‍ ‍: ഐ.പി.സി. അടൂര്‍ വെസ്റ്റ് സെന്റര്‍ വാര്‍ഷീക കണ്‍വന്‍ഷന്‍ സമാപിച്ചു. ശൂരനാട് ശാലേം ഗ്രൌണ്ടില്‍ പാസ്റ്റര്‍ ബഞ്ചമിന്‍ വര്‍ഗീസ് ഉത്ഘാടനം ചെയ്ത യോഗങ്ങളില്‍ പാസ്റ്റര്‍മാരായ ജോയി പാറയ്ക്കല്‍ ‍, ഫിലിപ്പ് പി. തോമസ്, ഡോ. ജോയി ജോസഫ്, റ്റി. ഡി. ബാബു, എന്നിവര്‍ പ്രസംഗിച്ചു. സമാപനദിനത്തില്‍ സംയുക്ത ആരാധനയില്‍ നടന്ന കര്‍തൃമേശ ശുശ്രൂഷയ്ക്ക് പാസ്റ്റര്‍ ബെഞ്ചമിന്‍ വര്‍ഗീസ് നേതൃത്വം നല്‍കി. ഐ.പി.സി. ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ സാം ജോര്‍ജ് സമാപനസന്ദേശം നല്‍കി. […]

Continue Reading

പി.വൈ.പി.എ വിദ്യാഭ്യാസ സഹായവിതരണം

പി.വൈ.പി.എ വിദ്യാഭ്യാസ സഹായവിതരണം കൊട്ടാരക്കര: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ പുത്രികാസംഘടനയായ സംസ്ഥാന പി.വൈ.പി.എ യുടെ നേതൃത്വ ത്തില്‍ വിദ്യാഭ്യാസ സഹായവിതരണം നടത്തി.   സംസ്ഥാന പ്രസിഡന്റ് പാസ്റ്റര്‍ വില്‍സണ്‍ ശാമുവേല്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പാസ്റ്റര്‍ ഷിബു ജോര്‍ജ്ജ് അധ്യ ക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പാസ്റ്റര്‍ സാബു ചാപ്രാത്ത് , പാസ്റ്റര്‍ ബഞ്ചമിന്‍ വര്‍ഗ്ഗീസ്, പാസ്റ്റര്‍ ഡാനിയേല്‍ ജോര്‍ജ്ജ്, പാസ്റ്റര്‍ ജോണ്‍റിച്ചാര്‍ഡ്, ഡി അലക്സാണ്ടര്‍,പാസ്റര്‍. എ. ഒ. തോമസ്കുട്ടി, പാസ്റര്‍. ജോര്‍ജ്ജ് രാജന്‍, കുഞ്ഞച്ചന്‍ […]

Continue Reading

ചര്‍ച്ച് ഓഫ് ഗോഡ് വിശുദ്ധ വവാഹ സംഗമം നടത്തി

ചര്‍ച്ച് ഓഫ് ഗോഡ് വിശുദ്ധ വവാഹ സംഗമം നടത്തി മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് ഷാര്‍ജ സഭ യുവജന വിഭാഗം, സംസ്ഥാന ജീവകാരുണ്യ വിവാഹം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന വിശുദ്ധ വിവാഹ സംഗമത്തില്‍ ആറു വീതം യുവതി യുവാക്കള്‍ വാഹജീവിതത്തിലേക്കു പ്രവേശിച്ചു.   ഫെബ്രുവരി 11-ന് മുളക്കുഴയില്‍ നടന്ന വിവാഹസംഗമത്തില്‍ ചര്‍ച്ച് ഓഫ് ഗോഡ് ഷാര്‍ജ സീനിയര്‍ പാസ്റ്റര്‍ വി.പി. തോമസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഓവര്‍സിയര്‍ പാസ്റ്റര്‍ റവ. പി.ജെ. ജയിംസ്, അസി. പാസ്റ്റര്‍ പി.ജി. […]

Continue Reading

ബേര്‍ശേബ പബ്ളിക്കേഷന്‍സ് തിരുവല്ലയില്‍ പ്രവര്‍ത്തനമാരംഭിച്ചു

ബേര്‍ശേബ പബ്ളിക്കേഷന്‍സ് തിരുവല്ലയില്‍ പ്രവര്‍ത്തനമാരംഭിച്ചു തിരുവല്ല: ബേര്‍ശേബ പബ്ളിക്കേഷന്‍സ് എന്ന പേരില്‍ പുതിയ പ്രസിദ്ധീകരണ സ്ഥാപനം തിരുവല്ലയുടെ ഹൃദയഭാഗത്ത് പ്രവര്‍ത്തനം ആരംഭിച്ചു.   എസ്.സി.എസ്. ജംഗ്ഷിലുള്ള സി.വി.പി. സിറ്റി ടൌവറില്‍ പ്രവര്‍ത്തിക്കുന്ന പബ്ളിക്കേഷന്‍സിന്റെയും പുസ്തകശാലയുടെയും ഉദ്ഘാടനം സത്യം പബ്ളിക്കേഷന്‍സ് ഡയറക്ടര്‍ സി.വി.വടവന നിര്‍വഹിച്ചു. റീമാ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് സി. പി. മോനായി, മരുപ്പച്ച പത്രാധിപര്‍ അച്ചന്‍കുഞ്ഞ് ഇലന്തൂര്‍ ‍, പാസ്റ്റര്‍ ജേക്കബ് ജോര്‍ജ്ജ് തുടങ്ങിയവര്‍ സംബന്ധിച്ചു.   മലയാളം ഇംഗ്ളീഷ് ബൈബിളുകള്‍ ‍, മലയാളത്തിലും ഇംഗ്ളീഷിലുമുള്ള വിവിധ […]

Continue Reading

യു.പി.എഫ് ഭാരവാഹികളെ തിരഞ്ഞെടുത്തു

യു.പി.എഫ് ഭാരവാഹികളെ തിരഞ്ഞെടുത്തു കുന്നംകുളം : 1982–മാണ്ട് കുന്നംകുളത്ത് പ്രവര്‍ത്തനം ആരംഭിച്ച പെന്തെക്കോസ്ത് സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തെക്കോസ്ത് ഫെല്ലോഷിപ്പിന്റെ 34-മത് വാര്‍ഷിക ജനറല്‍ ബോഡി കുന്നംകുളം അടുപ്പുട്ടി ഫുള്‍ ഗോസ്പല്‍ ചര്‍ച്ചില്‍ വെച്ച് നടത്തപ്പെട്ടു.   യു. പി. എഫ് പ്രസിഡണ്ട് ഇവാ. സാജന്‍ സി. ജേക്കബിന്റെ അദ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വെച്ച് താഴെ പറയുന്ന ഭാരവാഹികളെ തിരഞ്ഞെടുത്തു. യു. പി. എഫ് രക്ഷാധികാരിയും ചര്‍ച്ച് ഓഫ് ഗോഡ് ഗുരുവായൂര്‍ ഡിസ്ട്രിക്റ്റ് പാസ്റ്ററുമായ ഇമ്മാനുവേല്‍ എം. […]

Continue Reading