പരസ്യ ഡിസ്പ്ളേ ബോര്‍ഡ് പ്രകാശനം ചെയ്തു

പരസ്യ ഡിസ്പ്ളേ ബോര്‍ഡ് പ്രകാശനം ചെയ്തു തൃശൂര്‍ ‍: തൃശൂര്‍ പറവട്ടാനി കോര്‍പ്പറേഷന്‍ ഗ്രൌണ്ടില്‍ ഡിസംബര്‍ 2-6 വരെ നടക്കുന്ന ഐ.പി.സി. സ്റ്റേറ്റ് കണ്‍വന്‍ഷന്റെ പരസ്യ ഡിസ്പ്ളേ ബോര്‍ഡ് പ്രകാശനം ചെയ്തു.   തൃശൂര്‍ നെല്ലിക്കുന്ന് ഇമ്മാനുവേല്‍ ഹാളില്‍ ജനറല്‍ പ്രസിഡന്റ് ജേക്കബ് ജോണ്‍ തൃശൂര്‍ ഈസ്റ്റ് സെന്റര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ ടി.പി. പൌലോസിനു നല്‍കിയായിരുന്നു   പ്രകാശനം. സ്റ്റേറ്റ് ജോ. സെക്രട്ടറി ഷിബു നെടുവേലില്‍ ‍, ജോസ് മിസ്പ, പബ്ളിസിറ്റി കണ്‍വീനര്‍ പാസ്റ്റര്‍ സി.എല്‍ ‍. […]

Continue Reading

നാഷണല്‍ ട്രെയ്നിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്

നാഷണല്‍ ട്രെയ്നിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവല്ലാ: കഴിഞ്ഞ ഒന്നര ദശാബ്ദമായി കേരളത്തിലും, ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമായി യുവജനങ്ങളുടെയും കൂഞ്ഞുങ്ങളുടെയും ഇടയില്‍ ദൈവരാജ്യ വ്യാപനത്തിനായി പ്രവര്‍ത്തിക്കുന്ന തിമഥി ഇന്‍സ്റ്റിറ്റ്യൂട്ട് വടക്കേ ഇന്ത്യന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുവാനായി മുന്‍ വര്‍ഷങ്ങളില്‍ നടത്തിവന്നതുപോലെ ഈ വര്‍ഷവും ഇംഗ്ളീഷിലും ഹിന്ദിയിലുമായി മാത്രമുള്ള നാഷണല്‍ ചില്‍ഡ്രന്‍സ് മിനിസ്ട്രി ട്രെയ്നിംഗ് നടത്തുന്നു.   നവംബര്‍ മാസം 6,7 തീയതികളില്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ ക്യാമ്പ് സെന്റര്‍ കൊമ്പാടി, തിരുവല്ലായില്‍ വച്ചാണ് ട്രെയ്നിംഗ് നടക്കുന്നത്. എങ്ങനെ […]

Continue Reading

സ്കൂള്‍ ബാഗിന്റെ ഭാരം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

സ്കൂള്‍ ബാഗിന്റെ ഭാരം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു ആലപ്പുഴ: സ്കൂള്‍ കുട്ടികള്‍ അമിതഭാരത്തോടെ സ്കൂള്‍ ബാഗ് ചുമക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.   ചീഫ് സെക്രട്ടറിയും വിദ്യഭ്യാസ സെക്രട്ടറിയും ഒരു മാസത്തിനകം വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗത്വം ഒഴിയുന്നതിന് തൊട്ടുമുമ്പ് ആര്‍ ‍. നടരാജന്‍ നോട്ടീസിലൂടെ ആവശ്യപ്പെട്ടു.   പൊതു പ്രവര്‍ത്തകനായ ശ്രീകുമാര്‍ നൂറനാട് നല്‍കിയ പരാതിയിന്മേലാണ് നടപടി. എല്‍ ‍.കെ.ജി. വിദ്യാര്‍ത്ഥികള്‍ പോലും 22 കിലോ ഭാരവുമായാണ് ഓരോ […]

Continue Reading

ശാരോന്‍ ജനറല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ ഒന്നു മുതല്‍

ശാരോന്‍ ജനറല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ ഒന്നു മുതല്‍ തിരുവല്ല: ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ച് ജനറല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 1 -6 ഞായര്‍ വരെ തിരുവല്ല ശാരോന്‍ ഗ്രൌണ്ടില്‍ നടക്കും.   സഭാ പ്രസിഡന്റ് പാസ്റ്റര്‍ ജോണ്‍ തോമസ് ഉദ്ഘാടനം ചെയ്യും. സുപ്രസിദ്ധ പ്രസംഗകര്‍ ദൈവവചനം ശുശ്രൂഷിക്കും. ‘കുരിശിന്റെ ശക്തിയും സന്ദേശവും’ എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം.   പാസ്റ്റേഴ്സ് സെമിനാര്‍ ‍, ധ്യാനയോഗം, മിഷന്‍ സമ്മേളനം, ബൈബിള്‍ ക്ലാസ്, വനിതാ സമ്മേളനം, സി.ഇ.എം. സണ്ടേസ്കൂള്‍ സംയുക്ത സമ്മേളനം […]

Continue Reading

ഗോസ്പല്‍ ഇന്‍ ആക്ഷന്‍ ഫെലോഷിപ്പ് സ്തോത്രശുശ്രൂഷ

ഗോസ്പല്‍ ഇന്‍ ആക്ഷന്‍ ഫെലോഷിപ്പ് സ്തോത്രശുശ്രൂഷ കായംകുളം: ഗോസ്പല്‍ ഇന്‍ ആക്ഷന്‍ ഫെലോഷിപ്പിന്റെ 34-ാമതു വാര്‍ഷിക സ്തോത്രശുശ്രൂഷ ഒക്ടോബര്‍ 1,2 തീയതികളില്‍ കായംകുളം ഐ.പി.സി. ഫെയ്ത് സെന്ററില്‍ നടക്കും.   പാസ്റ്റര്‍മാരായ ബി. മോനച്ചന്‍ ‍, സന്തോഷ് തോമസ്, റ്റി.എ തമ്പി, പി.ഒ. ഏലിയാസ്, ബേബി കുര്യാക്കോസ്, പി.ഡി. ദാസ് എന്നിവര്‍ പ്രസംഗിക്കും. മിഷണറിമാരും വിശ്വാസി പ്രതിനിധികളും സഹകാരികളും പങ്കെടുക്കും.

Continue Reading

കണ്ണൂരില്‍ പെന്റെകോസ്തു മിഷന്‍ ആരാധനാലയത്തിന് നേരെ ആക്രമണം

കണ്ണൂരില്‍ പെന്റെകോസ്തു മിഷന്‍ ആരാധനാലയത്തിന് നേരെ ആക്രമണം ഇരിട്ടി: പെന്റെകോസ്തു മിഷന്‍ ആരാധനാലയത്തിന് നേരെ ആക്രമണം നടത്തി ചുറ്റു മതിലുകളും ജനല്‍ ചില്ലകളും തകര്‍ത്തതായി പരാതി.   കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണം നടന്നത്. പസ്റ്റെര്‍ ജെ തോമസിന്റെയും അഞ്ചു സിസ്റ്റര്‍മാരുടെയും താമസ സ്ഥലം കൂടിയാണിതെന്നു മുന്‍പും പല തവണ വീടിനും ആരധനാലയത്തിനും നേരെ ആക്രമണങ്ങളും ഭീഷണികളും ഉണ്ടായിട്ടുണ്ടെന്നും ഇരിട്ടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Continue Reading

ഐ.ഇ.എം-ല്‍ 32 ദിവസത്തെ വൈദപഠന ക്ലാസ്സ്

ഐ.ഇ.എം-ല്‍ 32 ദിവസത്തെ വൈദപഠന ക്ലാസ്സ് മാവേലിക്കര: മാവേലിക്കര ഐ.ഇ.എം-ല്‍ 32 ദിവസത്തെ വേദപഠന ക്ലാസ്സുകള്‍ ഒക്ടോബര്‍ 5 തിങ്കള്‍ മുതല്‍ നവംബര്‍ 26 വ്യാഴം വരെ നടക്കും. എല്ലാ ദിവസവും രാവിലെ 10 മുതല്‍ 4 വരെയാണ് ക്ലാസ്സുകള്‍ ‍.   അദ്ധ്യാപകര്‍, വിഷയങ്ങള്‍ താഴെ ചേര്‍ക്കുന്നു. ഡോ. ജോര്‍ജ്ജ് ശാമുവേല്‍ – ബൈബിളും ശാസ്ത്രവും, ഡോ. കെ.സി. ജോണ്‍ – പ്രസംഗ ശാസ്ത്രം, ഡോ. ബി. വര്‍ഗ്ഗീസ് – ക്രിസ്തീയ നേതൃത്വം, ഡോ. ഐസക് […]

Continue Reading

തിമഥി ഇന്‍സ്റ്റിറ്റ്യൂട്ട് 15-ാം വാര്‍ഷിക സമ്മേളനവും സ്തോത്ര പ്രാര്‍ത്ഥനയും

തിമഥി ഇന്‍സ്റ്റിറ്റ്യൂട്ട് 15-ാം വാര്‍ഷിക സമ്മേളനവും സ്തോത്ര പ്രാര്‍ത്ഥനയും തിരുവന്തപുരം: ദൈവസഭയുടെ സമഗ്രവളര്‍ച്ച ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന തിമഥി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 15 ാം വാര്‍ഷികവും, സ്തോത്ര പ്രാര്‍ത്ഥനയും 2015 സെപ്റ്റംബര്‍ മാസം 24 ാം തിയതി വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ പട്ടം , ചാലക്കുഴി ലൈനിലുള്ള ഐ.പി.എ. ചര്‍ച്ചില്‍ വച്ച് നടത്തപ്പെടുന്നു.   ഇന്‍ഡ്യന്‍ പെന്തക്കോസ്തല്‍ അസംബ്ളിയുടെ നാഷണല്‍ പ്രസിഡന്റ് പാസ്റ്റര്‍ ‍.ഡി സി സാമുവേല്‍ മുഖ്യ സന്ദേശം നല്കുന്നതാണ്. തിമഥി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജനറല്‍ പ്രസിഡന്റ് […]

Continue Reading

കൊല്ലം ഇന്ത്യയുടെ ‘ആത്മഹത്യാ നഗരം’, ആത്മഹത്യാ നിരക്കില്‍ കേരളം 5-ാം സ്ഥാനത്ത്

കൊല്ലം ഇന്ത്യയുടെ ‘ആത്മഹത്യാ നഗരം’, ആത്മഹത്യാ നിരക്കില്‍ കേരളം 5-ാം സ്ഥാനത്ത് ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യാ നിരക്കുള്ള പട്ടണം കൊല്ലമെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ. ലക്ഷത്തില്‍ 40.3 ആണ് നിരക്ക്.   മെട്രോ നഗരങ്ങളേക്കാള്‍ കൂടുതലാണിത്. 11.4 ലക്ഷം പേരുള്ള കൊല്ലത്ത് 447 പേരാണ് കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തത്. ശ്രീനഗറാണ് ഏറ്റവും കുറഞ്ഞ ആത്മഹത്യാ നിരക്കുള്ള നഗരം. ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പുറത്തുവിട്ട 52 നഗരങ്ങളുടെ പട്ടികയില്‍ കേരളത്തിലെ 7 എണ്ണത്തിലെ […]

Continue Reading

സൈബര്‍ കുറ്റകൃത്യങ്ങളില്‍ കേരളം നാലാമത്

സൈബര്‍ കുറ്റകൃത്യങ്ങളില്‍ കേരളം നാലാമത് തിരുവനന്തപുരം: സൈബര്‍ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ കേരളം ഏറെ മുന്നില്‍ ‍. ദേശീയ തലത്തില്‍ കേരളം ഇപ്പോള്‍ നാലാം സ്ഥാനത്താണ്.   ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കു പ്രകാരമാണീ റിപ്പോര്‍ട്ട്. ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിനു മുന്നിലുള്ളത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ രാജ്യത്ത് ഓരോ വര്‍ഷവും ഇരട്ടിക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.   2011-ല്‍ 13,301 സൈബര്‍ കേസുകളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത്. 2012-ല്‍ ഇത് 22,060 ഉം, 2013-ല്‍ 71,780 […]

Continue Reading