തിമഥി ഇന്‍സ്റ്റിറ്റ്യൂട്ട് 15-ാം വാര്‍ഷിക സമ്മേളനവും സ്തോത്ര പ്രാര്‍ത്ഥനയും

Breaking News Kerala

തിമഥി ഇന്‍സ്റ്റിറ്റ്യൂട്ട് 15-ാം വാര്‍ഷിക സമ്മേളനവും സ്തോത്ര പ്രാര്‍ത്ഥനയും
തിരുവന്തപുരം: ദൈവസഭയുടെ സമഗ്രവളര്‍ച്ച ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന തിമഥി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 15 ാം വാര്‍ഷികവും, സ്തോത്ര പ്രാര്‍ത്ഥനയും 2015 സെപ്റ്റംബര്‍ മാസം 24 ാം തിയതി വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ പട്ടം , ചാലക്കുഴി ലൈനിലുള്ള ഐ.പി.എ. ചര്‍ച്ചില്‍ വച്ച് നടത്തപ്പെടുന്നു.

 

ഇന്‍ഡ്യന്‍ പെന്തക്കോസ്തല്‍ അസംബ്ളിയുടെ നാഷണല്‍ പ്രസിഡന്റ് പാസ്റ്റര്‍ ‍.ഡി സി സാമുവേല്‍ മുഖ്യ സന്ദേശം നല്കുന്നതാണ്.
തിമഥി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ‍രാജന്‍ ജെ ആഷര്‍ അദ്ധ്യക്ഷം വഹിക്കുന്ന പ്രസ്തുത സമ്മേളനത്തില്‍ തിമഥി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നാളിതുവരെയുള്ള പ്രവര്‍ത്തന അവലോകനവും ദൈവം നടത്തിയ വിധങ്ങളെ ഓര്‍ത്തുള്ള സ്തോത്ര പ്രാര്‍ത്ഥനയും നടത്തുന്നതാണ്.

അടുത്ത വര്‍ഷങ്ങളില്‍ നടത്തുവാന്‍ ആഗ്രഹിക്കുന്ന വിവിധ കര്‍മ്മ പരിപാടികളുടെ വിശദമായ അവതരണവും ഈ അവസരത്തില്‍ നടത്തുവാന്‍ ആഗ്രഹിക്കുന്നു. തിമഥി ക്വയര്‍ ഗാനങ്ങള്‍ ആലപിക്കുന്നതാണ്.
കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ സഭകളോടു ചേര്‍ന്നു തിമഥി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കുട്ടികളുടെ വിഭാഗമായ ചില്‍ഡ്രന്‍സ് ഫെസ്റ്റിന്റെ ഡയറക്ടറുമാര്‍ തങ്ങളുടെ ശുശ്രൂഷയുടെ അനുഭവങ്ങള്‍ പങ്കു വയ്ക്കുകയും, ചില്‍ഡ്രന്‍സ് ഫെസ്റ്റ് നടത്തിയ സഭകളുടെ പ്രതിനിധികള്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുയുംചെയ്യും.

 

ഈ സമ്മേളനത്തോടനുബന്ധിച്ച് ദൃശ്യ ശ്രവ്യ മാധ്യമങ്ങളുടെ സഹായത്തോടുകൂടി വിവിധ പ്രോഗ്രാമുകള്‍ ഉണ്ടായിരിക്കുന്നതാണ്. തിമഥി ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം ചാപ്റ്റര്‍ നേതൃത്വം കൊടുക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447304844, 9633136772,9447699816, 9846553353, 9446319389

Leave a Reply

Your email address will not be published.