ബിജോയ് ഡി ഡെപ്യൂട്ടി തഹസിൽദാരായി നിയമിതനായി

ബിജോയ് ഡി ഡെപ്യൂട്ടി തഹസിൽദാരായി നിയമിതനായി
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ബിജോയ് ഡി ഡെപ്യൂട്ടി തഹസിൽദാരായി നിയമിതനായി തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ മാറനല്ലൂർ വില്ലേജ് ഓഫീസറായി ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചിരുന്ന ബിജോയ് ഡി, കോട്ടയം ജില്ലയിൽ പാ...

ബിജോയ് ഡി ഡെപ്യൂട്ടി തഹസിൽദാരായി നിയമിതനായി

തിരുവനന്തപുരം:
തിരുവനന്തപുരം ജില്ലയിലെ മാറനല്ലൂർ വില്ലേജ് ഓഫീസറായി ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചിരുന്ന ബിജോയ് ഡി, കോട്ടയം ജില്ലയിൽ പാലായിൽ ഡെപ്യൂട്ടി തഹസിൽദാരായി നിയമിതനായി.

തിരുവനന്തപുരം മേഖലയിൽ ഗുഡ് ന്യൂസ് പ്രതിനിധിയായിരുന്ന എൽ. ഡേവിയുടെ മകനായ ബിജോയ് ഡി, തന്റെ ഔദ്യോഗിക ജീവിതത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച വ്യക്തിയാണ്.

2022-ൽ ബെസ്റ്റ് വില്ലേജ് ഓഫീസർ അവാർഡ് നേടിയതിലൂടെ അദ്ദേഹത്തിന്റെ സേവനമികവ് അംഗീകരിക്കപ്പെട്ടിരുന്നു.

സർക്കാർ സേവനത്തോടൊപ്പം ആത്മീയ-സാമൂഹിക പ്രവർത്തനങ്ങളിലും സജീവമാണ്. അദ്ദേഹം ഒരു സൺഡേ സ്കൂൾ അധ്യാപകനും സുവിശേഷ പ്രവർത്തകനുമാണ്.

കൂടാതെ സി.ജി.പി.എഫ് കാട്ടാക്കട ഏരിയ സെക്രട്ടറിയായും പ്രവർത്തിച്ചുവരുന്നു.

കൊണ്ണിയൂർ കുഴിത്തകിടിയിൽ കുടുംബാംഗമാണ്. ഭാര്യ അജിത.
മക്കൾ: ആരോൺ , ആരഹ്.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
9 + 6 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!