ഉഷ്ണ തരംഗം മനുഷ്യരെ തുടച്ചു നീക്കുമെന്ന് മുന്നറിയിപ്പ്

ഉഷ്ണ തരംഗം മനുഷ്യരെ തുടച്ചു നീക്കുമെന്ന് മുന്നറിയിപ്പ്

ഉഷ്ണ തരംഗം മനുഷ്യരെ തുടച്ചു നീക്കുമെന്ന് മുന്നറിയിപ്പ് ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ഉഷ്ണതരംഗം മനുഷ്യരെ തുടച്ചുനീക്കുമെന്നു മുന്നറിയിപ്പ്. ഐക്യരാഷ്ട്ര സഭയും റെഡ്ക്രോസുമാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വരും വര്‍ഷങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന ഉഷ്ണ തരംഗം മനുഷ്യ ജിവിതത്തെത്തന്നെ അസ്ഥിരപ്പെടുത്തും. മനുഷ്യന്റെ ഭൌതികവും സാമൂഹികവുമായ പരിമിതികളെ ഉഷ്ണ തരംഗങ്ങള്‍ തകര്‍ക്കും. ഇതുമൂലം മനുഷ്യന് അതിജീവനം ഏറെ പ്രതിബന്ധം നിറഞ്ഞതായിരിക്കുമെന്നും ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു. ആഫ്രിക്കന്‍ പ്രദേശങ്ങള്‍ ‍, വടക്ക് പടിഞ്ഞാറന്‍ ഏഷ്യന്‍ മേഖലകള്‍ ഉഷ്ണ തരംഗത്തിന്റെ ഭീഷണിയിലാണ്. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കും […]

Continue Reading
ന്യൂനപക്ഷ സമുദായക്കാര്‍ നടത്തുന്നതുകൊണ്ടു മാത്രം ന്യൂനപക്ഷ സ്ഥാപന പദവി പരിശോധിക്കുമെന്നു സുപ്രീം കോടതി

ന്യൂനപക്ഷ സമുദായക്കാര്‍ നടത്തുന്നതുകൊണ്ടു മാത്രം ന്യൂനപക്ഷ സ്ഥാപന പദവി പരിശോധിക്കുമെന്നു സുപ്രീം കോടതി

ന്യൂനപക്ഷ സമുദായക്കാര്‍ നടത്തുന്നതുകൊണ്ടു മാത്രം ന്യൂനപക്ഷ സ്ഥാപന പദവി പരിശോധിക്കുമെന്നു സുപ്രീം കോടതി ന്യൂഡെല്‍ഹി: ന്യൂനപക്ഷ സമുദായത്തില്‍പെട്ടവര്‍ നടത്തുന്നു എന്നതുകൊണ്ടു മാത്രം ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് ന്യൂനപക്ഷ പദവി ലഭിക്കുമോ എന്ന കാര്യം പരിശോധിക്കുമെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ ബി. ആര്‍ ‍. ഗവായ്, ബി.വി. നാഗരത്ന എന്നിവരിടങ്ങിയ ബെഞ്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ‍, ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ദേശീയ കമ്മീഷന്‍ ‍, ദേശീയ മെഡിക്കല്‍ കമ്മീഷന്‍ തുടങ്ങിയവര്‍ക്ക് നോട്ടീസ് അയച്ചു. തങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന് […]

Continue Reading
അന്ധവിശ്വാസങ്ങള്‍ക്കെതിരായ നിയമ നിര്‍മ്മാണം ഉടന്‍ ‍: സര്‍ക്കാര്‍

അന്ധവിശ്വാസങ്ങള്‍ക്കെതിരായ നിയമ നിര്‍മ്മാണം ഉടന്‍ ‍: സര്‍ക്കാര്‍

അന്ധവിശ്വാസങ്ങള്‍ക്കെതിരായ നിയമ നിര്‍മ്മാണം ഉടന്‍ ‍: സര്‍ക്കാര്‍ തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അറുതി വരുത്തുവാന്‍ നിയമ നിര്‍മ്മാണം ഉടന്‍ എന്നു സര്‍ക്കാര്‍ ‍. ഏഴുകൊല്ലം തടവു ശിക്ഷ ഉറപ്പാക്കുന്ന തരത്തിലുള്ള ബില്ലിനാണ് രൂപം നല്‍കുക. നേരത്തെ ഇതു സംബന്ധിച്ച് നിയമനിര്‍മ്മാണം നടത്തുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതെല്ലാം നടക്കാതെ വന്നു. എന്നാല്‍ ഇലന്തൂരിലെ നരബലി സംഭവത്തോടുകൂടി സര്‍ക്കാര്‍ ഈ വിഷയത്തില്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനുള്ള നടപടികളാരംഭിച്ചു. നിയമവകുപ്പ് കൈമാറിയ റിപ്പോര്‍ട്ട് പരിശോധിച്ച് വേഗം നിയമനിര്‍മ്മാണം […]

Continue Reading
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ ‍, പതഞ്ജലിക്കെതിരെ നടപടി വൈകുന്നു

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ ‍, പതഞ്ജലിക്കെതിരെ നടപടി വൈകുന്നു

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ ‍, പതഞ്ജലിക്കെതിരെ നടപടി വൈകുന്നു ന്യൂഡെല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതുമായി ബന്ധപ്പെട്ട് യോഗ പരിശീലകന്‍ ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദയ്ക്കെതിരെ നടപടി വൈകുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ് മന്ത്രാലയം നിരവധി തവണ അറിയിപ്പ് നല്‍കിയിട്ടും ഉത്തരാഖണ്ഡിലെ ഡ്രഗ് ലൈസന്‍സിങ് അതോറിട്ടി വകുപ്പ് വിമുഖത കാണിക്കുകയാണെന്ന് വിവരാവകാശ ചോദ്യത്തിനുള്ള മറുപടിയില്‍ വ്യക്തമാകുന്നു. എത്രയും വേഗം നടപടിയെടുത്ത് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചതായും ആയുഷ് മന്ത്രാലയം വ്യക്തമാക്കി. പതഞ്ജലിക്ക് കീഴിലെ ദിവ്യ ഫാര്‍മസി നിര്‍മ്മിക്കുന്ന ലിപിഡോം, ലിവോഗ്രിത്, ലിവാമൃത് […]

Continue Reading
ന്യൂനപക്ഷ മന്ത്രാലയം ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്ന് റിപ്പോര്‍ട്ട്

ന്യൂനപക്ഷ മന്ത്രാലയം ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്ന് റിപ്പോര്‍ട്ട്

ന്യൂനപക്ഷ മന്ത്രാലയം ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്ന് റിപ്പോര്‍ട്ട് ന്യൂഡെല്‍ഹി: ന്യൂനപക്ഷ മന്ത്രാലയം ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതായി ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. സാമൂഹിക നീതി-ശാക്തീകരണ മന്ത്രാലയത്തില്‍ ലയിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിപ്പിക്കുന്നതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. 2006-ല്‍ യു.പി.എ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചതാണ് ന്യൂനപക്ഷ മന്ത്രാലയം. ന്യൂനപക്ഷ കാര്യങ്ങള്‍ക്ക് മാത്രമായി സ്വതന്ത്ര മന്ത്രാലയം ആവശ്യമില്ലെന്നാണ് നരേന്ദ്ര മോഡി സര്‍ക്കാരിന്റെ അഭിപ്രായം. അതേ സയമം ന്യൂനപക്ഷ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതികള്‍ നിലയ്ക്കുകയില്ലെന്നും സാമൂഹിക നീതി […]

Continue Reading
സ്ത്രീ-പുരുഷ അനുപാതം ഏറ്റവും മികച്ചത് കേരളത്തില്‍

സ്ത്രീ-പുരുഷ അനുപാതം ഏറ്റവും മികച്ചത് കേരളത്തില്‍

സ്ത്രീ-പുരുഷ അനുപാതം ഏറ്റവും മികച്ചത് കേരളത്തില്‍ ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും മികച്ച സ്ത്രീ-പുരുഷ അനുപാതം കേരളത്തിലാണെന്ന് സാമ്പിള്‍ രജിസ്ട്രേഷന്‍ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ട്. ഏറ്റവും മോശമായ ലിംഗാനുപാതം ഉത്തരാഖണ്ഡിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്. 2020-ലെ സാമ്പിള്‍ രജിസ്ട്രേഷന്‍ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. കേരളത്തില്‍ ആയിരം സ്ത്രീകള്‍ക്ക് 974 പുരുഷന്മാര്‍ എന്നാണ് കണക്ക്. ഉത്തരഖണ്ഡില്‍ ആയിരം പുരുഷന്മാര്‍ക്ക് 844 സ്ത്രീകളാണുള്ളത്. 2017-2019 കാലയളവിലെ ദേശീയ ശരാശരി ആയിരം പുരുഷന്മാര്‍ക്ക് 904 സ്ത്രീകള്‍ എന്നത് 2018-20 കാലയളവില്‍ […]

Continue Reading
ആഗോള അടിയന്തിരാവസ്ഥ ആസന്നമായി, 345 ദശലക്ഷം ആളുകള്‍ പട്ടിണിയില്‍

ആഗോള അടിയന്തിരാവസ്ഥ ആസന്നമായി, 345 ദശലക്ഷം ആളുകള്‍ പട്ടിണിയില്‍

ആഗോള അടിയന്തിരാവസ്ഥ ആസന്നമായി, 345 ദശലക്ഷം ആളുകള്‍ പട്ടിണിയില്‍ ലോകത്ത് 345 ദശലക്ഷം ആളുകള്‍ പട്ടിണിയിലേക്ക് നീങ്ങുന്നതായി ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. ഇതുമൂലം ലോകം അത്യപൂര്‍വ്വമായ ആഗോള അടിയന്തിരാവസ്ഥ നേടിരുന്നതായിട്ടാണ് യു.എന്‍ ‍. ഫുഡ് പ്രോഗ്രാം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിഡ് ബിസിലി യു.എന്‍ രക്ഷാകൌണ്‍സിലില്‍ വെളിപ്പെടുത്തിയത്. യുക്രൈനിലെ യുദ്ധത്തെ തുടര്‍ന്ന് 70 ദശലക്ഷം പേരാണ് പട്ടിണിയിലായത്. ഫുഡ് പ്രോഗ്രാം ഏജന്‍സി പ്രവര്‍ത്തിക്കുന്ന 82 രാജ്യങ്ങളിലെ 345 ദശലക്ഷം ആളുകളാണ് കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നത്. കോവിഡ് മഹാമാരിക്ക് […]

Continue Reading
നിര്‍ബന്ധിത മതപരിവര്‍ത്തനം: ഹര്‍ജിയില്‍ സര്‍ക്കാരിനു നോട്ടീസ്

നിര്‍ബന്ധിത മതപരിവര്‍ത്തനം: ഹര്‍ജിയില്‍ സര്‍ക്കാരിനു നോട്ടീസ്

നിര്‍ബന്ധിത മതപരിവര്‍ത്തനം: ഹര്‍ജിയില്‍ സര്‍ക്കാരിനു നോട്ടീസ് ന്യൂഡെല്‍ഹി: പണവും പാരിതോഷികങ്ങളും നല്‍കി നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനു നോട്ടീസ് അയച്ചു. ജസ്റ്റിസ് എം. ആര്‍ ഷാ, കൃഷ്ണ കുമാരി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി. കേന്ദ്ര ആഭ്യന്തര, നിയമ മന്ത്രാലയങ്ങള്‍ പ്രതികരണം അറിയിക്കണണെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. നവംബര്‍ 14-നുള്ളില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഭീഷണിപ്പെടുത്തിയും പ്രതിഫലം നല്‍കിയുമുള്ള മതപരിവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന […]

Continue Reading
മതപരിവര്‍ത്തന നിരോധനം: ക്രിസ്ത്യന്‍ സംഘടനകള്‍ നിയമ നടപടിയിലേക്ക്

മതപരിവര്‍ത്തന നിരോധനം: ക്രിസ്ത്യന്‍ സംഘടനകള്‍ നിയമ നടപടിയിലേക്ക്

മതപരിവര്‍ത്തന നിരോധനം: ക്രിസ്ത്യന്‍ സംഘടനകള്‍ നിയമ നടപടിയിലേക്ക് ബംഗളുരു: കര്‍ണാടകയിലെ വിവാദ മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരെ (കര്‍ണാടക മത സ്വാതന്ത്ര്യഅവകാശ സംരക്ഷണ ബില്‍ 2021) ക്രിസ്ത്യന്‍ സംഘടനകള്‍ നിയമ നടപടി സ്വീകരിക്കുന്നു. ഏത് മതവും സ്വീകരിക്കാനുള്ള പൌരന്മാരുടെ മൌലികാവകാശത്തെ ഹനിക്കുന്നതാണ് നിയമമെന്നും സംസ്ഥാനത്തെ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണിതെന്നും ക്രൈസ്തവ നേതാക്കള്‍ പറഞ്ഞു. മതംമാറ്റ നിരോധന നിയമം കര്‍ണാടകയിലെ എല്ലാ ക്രിസ്ത്യന്‍ സമുദായാംഗങ്ങള്‍ക്കും ആശങ്കയും ഭയവും ഉളവാക്കുന്നതാണെന്ന് ബാംഗ്ളൂര്‍ ആര്‍ച്ച് ഡയോസിസ് പിആര്‍ഒയും വക്താവുമായ ജെ.എ. കാന്ത് രാജ് […]

Continue Reading
കാലാവസ്ഥാ വ്യതിയാനം; ഇന്ത്യ ഉള്‍പ്പെടെ അപകട ദിശയിലേക്കെന്ന് മുന്നറിയിപ്പ്

കാലാവസ്ഥാ വ്യതിയാനം; ഇന്ത്യ ഉള്‍പ്പെടെ അപകട ദിശയിലേക്കെന്ന് മുന്നറിയിപ്പ്

കാലാവസ്ഥാ വ്യതിയാനം; ഇന്ത്യ ഉള്‍പ്പെടെ അപകട ദിശയിലേക്കെന്ന് മുന്നറിയിപ്പ് കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതില്‍ ലോകം തെറ്റായ ദിശയിലേക്കെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളില്‍ പ്രതിദിനം ശരാശരി 20 കോടി ഡോളറിന്റെ നാശനഷ്ടമുണ്ടാകുന്നുവെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ് പറഞ്ഞു. ലോക കാലാവസ്ഥാ സംഘടനയുമായി ചേര്‍ന്ന് വിവിധ ഏജന്‍സികള്‍ നടത്തിയ ഏറ്റവും പുതിയ പഠനം അനുസരിച്ച് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കാര്‍ബണ്‍ഡൈഓക്സൈഡിന്റെ ബഹിര്‍ഗമന തോത് വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടെ പ്രകൃതി ദുരന്തങ്ങളില്‍ […]

Continue Reading