ആഗോള അടിയന്തിരാവസ്ഥ ആസന്നമായി, 345 ദശലക്ഷം ആളുകള്‍ പട്ടിണിയില്‍
ലോകത്ത് 345 ദശലക്ഷം ആളുകള്‍ പട്ടിണിയിലേക്ക് നീങ്ങുന്നതായി ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്.
ഇതുമൂലം ലോകം അത്യപൂര്‍വ്വമായ ആഗോള അടിയന്തിരാവസ്ഥ നേടിരുന്നതായിട്ടാണ് യു.എന്‍ . ഫുഡ് പ്രോഗ്രാം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിഡ് ബിസിലി യു.എന്‍ രക്ഷാകൌണ്‍സിലില്‍ വെളിപ്പെടുത്തിയത്.
യുക്രൈനിലെ യുദ്ധത്തെ തുടര്‍ന്ന് 70 ദശലക്ഷം പേരാണ് പട്ടിണിയിലായത്. ഫുഡ് പ്രോഗ്രാം ഏജന്‍സി പ്രവര്‍ത്തിക്കുന്ന 82 രാജ്യങ്ങളിലെ 345 ദശലക്ഷം ആളുകളാണ് കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നത്.
കോവിഡ് മഹാമാരിക്ക് മുമ്പ് കടുത്ത അരക്ഷിതരായ ആളുകളുടെ എണ്ണത്തിന്റെ രണ്ടര ഇരട്ടിയാണ് ഇത്. 45 രാജ്യങ്ങളിലെ 50 ദശലക്ഷം ആളുകള്‍ വളരെ രൂക്ഷമായ പോഷകാഹാരക്കുറവ് അനുഭവിക്കുകയും, പട്ടിണി മൂലം വാതിലുകളില്‍ മുട്ടുകയും ചെയ്യുന്നുവെന്ന് ഡേവിഡ് ബിസിലി പറഞ്ഞു.
നേരത്തെ വിശപ്പിന്റെ ഒരു തരംഗമായിരുന്നുവെങ്കില്‍ ഇപ്പോഴത് വിശപ്പിന്റെ സുനാമിയാണ്. ഫെബ്രുവരി 24-ന് റഷ്യ അയല്‍ രാജ്യത്തെ ആക്രമിച്ചതോടെ ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും വളത്തിന്റെയും വില കുതിച്ചുയരാന്‍ തുടങ്ങി.
ഇത് 70 ദശലക്ഷം ആളുകളെയാണ് പട്ടിണിയിലേക്ക് കൂപ്പുകുത്തിച്ചത്. യു.എന്‍ . ഫുഡ് പ്രോഗ്രാം അദ്ധ്യക്ഷന്‍ പറഞ്ഞു.

